For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സംവിധായകനെ ''മച്ചാനേ'' എന്ന് വിളിച്ച് മമ്മൂക്ക!! ഉണ്ട ഉണ്ടായത് ഇങ്ങനെ...രസകരമായ വീഡിയോ പുറത്ത്

  |

  പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഒരു മമ്മൂട്ടി ചിത്രമായിരുന്നു ഉണ്ട. ഈ ചിത്രത്തിന് വേണ്ടി കാത്തിരിക്കാൻ പ്രേക്ഷകർക്കിടയിൽ നിരവധി കാരണങ്ങളുണ്ടായിരുന്നു. അതിൽ ഏറ്റവും പ്രധാനം ചിത്രത്തിന്റെ പേരായിരുന്നു. പ്രേക്ഷകരിൽ ആകാംക്ഷ ജനിപ്പിക്കുന്ന ഒന്നായിരുന്നു ഇത്. മറ്റൊന്ന് മമ്മൂട്ടിയായിരുന്നു. അടുത്തത് കാലീദ് റഹ്മാൻ ചിത്രം. പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ചിത്രം ജൂൺ 21 ന് തിയേറ്ററുകളിൽ എത്തുകയായിരുന്നു.

  മനമറിയുന്നോള് ഇവളാ കെട്ട്യോള്!! പൊറിഞ്ചു മറിയം ജോസിലെ അടിപൊളി ഗാനം പുറത്ത്

  ആസിഫ് അലി, രജിഷ വിജയൻ എന്നിവർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സൂപ്പർ ഹിറ്റ് ചിത്രമായ അനുരാഗ കരിക്കിൻ വെളളത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. ആദ്യ ചിത്രത്തെ പോലെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഉണ്ടക്കും ലഭിച്ചു കൊണ്ടിരിക്കുന്നത്.

  ദേഹത്ത് എണ്ണ പുരട്ടി കണ്ണിൽ സുറുമയെഴുതി രൺവീർ !!മേക്കപ്പില്ലാതെ ദീപിക, ആ റൊമാന്റിക് ഗാനം പിറന്നത്

   രസകരമായ വീഡിയോ

  രസകരമായ വീഡിയോ

  മികച്ച പ്രതികരണം നേടി ഉണ്ട തിയേറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ്. പോലീസുകാരുടെ ജീവിത പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രമാണ് ഉണ്ട. ചിത്രത്തിനെ കുറിച്ച് പോലീസ് ഉദ്യോഗസ്ഥർ വരെ മികച്ച അഭിപ്രായമാണ് അറിയിക്കുന്നത്. ഇപ്പോഴിത ചിത്രത്തിൻരെ രസകരമായ മേക്കിങ് വീഡിയോ പുറത്ത്. ചിത്രീകരണ സ്ഥലത്ത് രസകരമായ നിമിഷങ്ങൾ കോർത്തിണക്കി കൊണ്ടാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഉണ്ടയിലെ ചില രംഗങ്ങൾ ചിത്രീകരിക്കുന്നതും സെറ്റ് ഒരുക്കുന്നതുമെല്ലാം വീഡിയോയിൽ കാണാൻ സാധിക്കും. സിനിമ ചിത്രീകരണത്തിന്റെ ആദ്യം മുതൽ പാക്കപ്പ് പറയുന്നതുവരെയുളള സംഭവങ്ങളാണ് വീഡിയോയിൽ പറയുന്നത്.

   മമ്മൂക്കയുടെ ലുക്ക്

  മമ്മൂക്കയുടെ ലുക്ക്

  പല തരം പോലീസ് വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മുന്നിൽ മമ്മൂക്ക പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ എസ്ഐ മണികണ്ഠൻ എന്ന മണി സാർ അൽപം സ്പെഷ്യലാണ്. വളരെ സ്വാഭാവിക ലുക്കിലായിരുന്നു താരം എത്തിയത്. അത് ചിത്രത്തിന്റെ സ്വാഭാവികതയെ നല്ലരീതിയിൽ തന്നെ സ്വാധീനിച്ചിട്ടുണ്ട്. ചിത്രത്തിന്റ് ഫസ്റ്റ് ലുക്ക് പുറത്തു വന്നപ്പോൾ തന്നെ മണി സാർ പ്രേക്ഷകരുടെ മനസ്സിൽ ആഴ്ന്നിറങ്ങിയിരുന്നു. കൂടാതെ ആകാംക്ഷ സൃഷ്ടിക്കാനും കാഴിഞ്ഞു. എന്നാൽ ചിത്ര ഒരിടത്തു പോലും പ്രേക്ഷകരെ നിരാശപ്പെടുത്തുന്നില്ല.

   ഉണ്ടയ്ക്ക് കാരണമായത് ഒരു പത്രവാർത്ത

  ഉണ്ടയ്ക്ക് കാരണമായത് ഒരു പത്രവാർത്ത

  2014 ലെ ഒരു പത്രവാർത്തയിൽ നിന്നായിരുന്നു ഉണ്ട എന്ന ചിത്രം പിറക്കുന്നത് . ഛത്തീസ്ഗഡിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് പോയ പോലീസ്കാരുടെ ദുരിത ജീവിതത്തെ കുറിച്ചായിരുന്നു ആ വാർത്ത. പിന്നീട് 2016 ൽ തിരക്കഥകൃത്ത് ഹർഷിദുമായി ഇതിനെ കുറിച്ച് ചർച്ച ചെയ്യുന്നത്. പോലീസുകാർ നേരിടുന്ന പ്രശ്നത്തെ കൂടാതെ ഛത്തീസ് ഗഡിലെ ബസ്തർ മേഖലയിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളേയും പ്രതിസന്ധികളെ കുറിച്ചും പറയാമെന്ന് തീരുമാനിക്കുകയായിരുന്നു. മാതൃഭൂമി ഡോട് കോമിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ പറഞ്ഞു.

  സാധാരണക്കാരനായ മണികണ്ഠൻ

  സാധാരണക്കാരനായ മണികണ്ഠൻ

  ചിത്രത്തിന്റെ ആദ്യ ചർച്ചയിൽ മമ്മൂക്കയെ പരിഗണിച്ചിരുന്നില്ല. എന്നാൽ പിന്നീട് കഥ പൂർത്തിയായപ്പോൾ മണികണ്ഠൻ എന്ന പോലീസുകാരനായി അദ്ദേഹമല്ലാതെ മറ്റൊരാളെ ചിന്തിക്കാൻ കഴിയുമായിരുന്നില്ല. കഥയുടെ വൺലൈൻ ക്യാരക്ടർ പറഞ്ഞപ്പോൾ തന്നെ അദ്ദേഹം ഓക്കെ പറയുകയായിരുന്നു.മണികണ്ഠൻ ഒരു ഹീറോയിസവുമില്ലാത്ത ഒരു സാധാരണക്കാരനാണ്. ചിത്രത്തിന്റെ കഥ കേട്ടപ്പോൾ തന്നെ അദ്ദേഹത്തിന് മനസ്സിലായതാണ്. ഖാലീദ് റഹ്മാൻ പറഞ്ഞു

  English summary
  mammootty movie unda naking video out
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X