For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നല്ല ചൊറിച്ചിൽ ഉണ്ടെങ്കിലെ അൺഫോളോ ചെയ്ത് പോയേക്കണം, മറുപടിയുമായി സനുഷ, ചോദിച്ച് വാങ്ങിച്ചെന്ന് ആരാധകർ

  |

  മലയാളത്തിലൂടെ ബാലതാരമായി സിനിമയിൽ എത്തി പിന്നീട് തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു സനുഷ. 1998 ൽ പുറത്തിറങ്ങിയ കല്ലുകൊണ്ടൊരു പെണ്ണ് എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായി സനുഷ എത്തുന്നത്. പിന്നീട് മലയാളത്തിലും തമിഴിലും ബാലതാരമായി നിറഞ്ഞ് നിൽക്കുകയായിരുന്നു. ദിലീപ് ചിത്രമായ മിസ്റ്റർ മരുമകനിലൂടെയാണ് സനുഷ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. മിനിസ്ക്രീനിലും നടി സജീവമായിരുന്നു.

  ബീച്ചിൽ നടിയുടെ ബിക്കിനി ഫോട്ടോഷൂട്ട്, ചിത്രം കാണാം

  പഠനത്തിന് വേണ്ടി അഭിനയത്തിൽ നിന്ന് നടി ചെറിയ ഇടവേള എടുക്കുകയായിരുന്നു. ഇപ്പോഴിത അഭിനയത്തിലേയ്ക്ക് തിരികെ വരാൻ തയ്യാറെടുക്കുകയാണ്.ഒരു മാസം മുമ്പ് ടിവി ഷോയിൽ പുതിയ ചിത്രത്തെക്കുറിച്ചും കശ്മീരിലെ ഷൂട്ടിങ്ങിനെ കുറിച്ചും സനുഷ വെളിപ്പെടുത്തിയിരുന്നു. സോഷ്യൽ മീഡിയയിലും സജീവമാണ് നടി. തന്റെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്. ഇപ്പോൾ വൈറലാകുന്നത് വിമർശനകന് നടി നൽകിയ മറുപടിയാണ്.

  നടിയുടെ ഫാൻസ് പേജിൽ പങ്കുവെച്ച ചിത്രത്തിനാണ് ഒരു വിരുതൻ മോശമായ കമന്റ് ചെയ്തത്. അല്ലെങ്കിലും ഈ മോന്ത കണ്ടാൽ എന്ത് കമന്റ് ഇടാനാ.... ഫീലിങ്ങ് പുച്ഛം... എന്നായിരുന്നു കമന്റിട്ടത്. ഇതിന് ഉഗ്രൻ മറുപടിയായി നടി രംഗത്ത് എത്തുകയായിരുന്നു. എന്നാലും ഞാൻ ആലോചിക്കുന്നത് ഇപ്പോഴും കമന്റിട്ട് അറ്റെൻഷൻ വേണ്ടി നിലവിളിച്ച് അൺഫോളോ പോലും ചെയ്യാതെ ഇവിടെ തന്നെ ഇരിപ്പുണ്ടല്ലോ എന്നാണ്. നല്ല ചെറിച്ചൽ ഉണ്ടെങ്കിലെ അൺഫോളോ ചെയ്ത് അങ്ങ് പോയേക്കണം, വിട്ട് കളയണം മിസ്റ്റർ.. എന്നായിരുന്നു നടിയുടെ കമന്റ്. കൂടാതെ മോശം കമന്റ് ഇട്ട് അറ്റൻഷൻ വാങ്ങാൻ വന്നാ നല്ല തർക്കുത്തരവും കണക്കിന് മറുപടികളും കിട്ടുമെന്ന് നടി ഫേസ്ബുക്കിൽ കുറിച്ചിരുന്നു

  താരത്തിന്റെ കമന്റ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. നടിയെ പിന്തുണച്ച് നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്. ചിലവർക്ക് ഇങ്ങനെ കിട്ടാനുള്ളത് ഇരന്ന് വാങ്ങും. ഈ ആസുഖത്തിന് ചികിത്സയില്ല ആദ്യം സ്വന്തം മുഖം കണ്ണാടിയിൽ നോക്കിയാൽ തീരാവുന്ന പ്രശ്നമേയുള്ളൂ, സനുഷ ഇങ്ങനെ വ്യക്തികളോട് ഒന്നും സംസാരിക്കാൻ പാടില്ല, കിട്ടിയോ ഇല്ല ചോദിച്ച് വാങ്ങിച്ചു.. വാ പോകാം, അത് പൊളിച്ച് പൊങ്കാല ഇട്ടു സനുഷ ചേച്ചിക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ എന്നിങ്ങനെയുള്ള കമന്റുകളാണ് ലഭിക്കുന്നത്.

  ദിവസങ്ങൾ മുൻപ് ബോഡി ഷെയിമിങിനെതിരെ നടി രംഗത്ത് എത്തിയിരുന്നു. തന്റെ ശരീരത്തിനെ കുറിച്ച് ആകുലപ്പെടുന്നവർക്ക് വേണ്ടിയിട്ടായിരുന്നു സനുഷയുടെ പോസ്റ്റ്.. രണ്ട് വിരലുകള്‍ ഒരാള്‍ക്ക് നേരെ ചൂണ്ടുമ്പോള്‍ മൂന്ന് വിരലുകള്‍ നിങ്ങള്‍ക്ക് നേരെയാണ് എന്ന് ആലോചിക്കാനാണ് സനൂഷ പറയുന്നത് . നടിയുടെ വാക്കുകൾ ഇങ്ങനെ.. ഓ അതെ!! എന്റെ തടിയെക്കുറിച്ച്‌ പറയുന്ന എല്ലാവരോടും, എന്നെക്കാളധികം എന്റെ ശരീരഭാരത്തെക്കുറിച്ച്‌ ആകുലപ്പെടുന്നവരോട്... പ്രിയപ്പെട്ടവരെ നിങ്ങള്‍ ജീവിക്കുന്നത് ശരീരഭാരം കുറയ്ക്കാനും സുന്ദരിയായി ഇരിക്കാനും വേണ്ടിമാത്രമല്ല.

  നൊമ്പരപ്പെടുത്തിയ ബ്ലെസ്സിയുടെ കാഴ്ച | Old Movie Review | filmibeat Malayalam

  ആരുടെയെങ്കിലും ശരീരത്തിന്റെ പേരില്‍ ഒരുപാട് ചോറിച്ചില്‍ വരുബോള്‍ എപ്പോഴും ഒന്ന് ഓര്‍ക്കണം, നിങ്ങള്‍ ഒരാളുടെ നേര്‍ക്ക് രണ്ട് വിരല്‍ ചൂണ്ടുമ്പോൾ അവിടെ മറ്റു മൂന്ന് വിരലുകള്‍ നിങ്ങള്‍ക്ക് നേരെയാണുള്ളത്. നിങ്ങളും പെര്‍ഫെക്‌ട് അല്ല. നിങ്ങളുടെ ശാരീരികവും മാനസികവുമായ കാര്യങ്ങള്‍ ശ്രദ്ധിക്കുക- സനുഷ കുറിച്ചിരുന്നു.

  ഞങ്ങൾക്ക് പറയാനുള്ളത്

  സമൂഹം മാറിയിട്ടും സെബ്രിറ്റീസിനെതിരെയുള്ള ബോഡി ഷെയിമിങ്ങ് രൂക്ഷമാകുകയാണ്. പലപ്പോഴും പ്രതികരിക്കുന്നവരെ അഹങ്കാരികളായും നിഷേധികളായും മുദ്ര കുത്തുകയാണ്. ശരീരം വ്യക്തികളുടെ സ്വാതന്ത്ര്യമാണ് അതിനെതിരെ സംസാരിക്കാൻ മറ്റൊരാൾക്ക് അവകാശമില്ലെന്ന് ഓർമപ്പെടുത്തുന്നു.

  Read more about: sanusha
  English summary
  Mammootty On Screen Daughter Sanusha Santhosh' Mass Reply About Critics went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X