twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദുല്‍ഖറിന് വാപ്പച്ചി എന്ന് വിളിക്കാനെങ്കിലും പറ്റുമോ? ഇക്കയ്ക്കും മമ്മൂട്ടിയ്ക്കും വീണ്ടും പൊങ്കാല!

    |

    സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തിലായിരുന്നു നടി പാര്‍വ്വതി. തൊട്ട് പിന്നാലെ പൃഥ്വിരാജ് പാര്‍വ്വതി കൂട്ടുകെട്ടിലെത്തുന്ന മൈ സ്റ്റോറി എന്ന സിനിമയിലെ ട്രെയിലറും പുറത്ത് വന്നിരുന്നു. മമ്മൂട്ടിയുടെ സിനിമയെ കുറിച്ച് തുറന്ന് പറഞ്ഞ് വിവാദമായതോട് കൂടി പാര്‍വ്വതിയുടെ സിനിമയില്‍ നിന്നും എന്ത് വന്നാലും ഡിസ്‌ലൈക്ക് പൂരമായിരുന്നു.

    അല്‍ ഫെമിനിച്ചി പാറുവിനോടാണോ കളി! മമ്മൂക്കയെ ഇറക്കി കളിച്ചാലും ട്രോളന്മാര്‍ വെറുതേ വിടില്ല!അല്‍ ഫെമിനിച്ചി പാറുവിനോടാണോ കളി! മമ്മൂക്കയെ ഇറക്കി കളിച്ചാലും ട്രോളന്മാര്‍ വെറുതേ വിടില്ല!

    എന്നാല്‍ പുതിയ ട്രെയിലര്‍ മമ്മൂട്ടിയായിരുന്നു ഷെയര്‍ ചെയ്തിരുന്നത്. ഇതോടെ പാര്‍വ്വതിയുടെ സിനിമയുടെ ട്രെയിലറിന് എങ്ങനെ മോശം പറയുമെന്ന് കരുതിയിരുന്നവര്‍ക്ക് മുന്നില്‍ പാര്‍വ്വതി തന്നെ ഒരു അവസരം തുറന്ന് കൊടുത്തിരിക്കുകയാണ്. മമ്മൂട്ടി ട്രെയിലര്‍ ഷെയര്‍ ചെയ്തതിന് പാര്‍വ്വതി നന്ദി പറഞ്ഞതാണ് വീണ്ടും വിവാദമായിരിക്കുന്നത്. പൃഥ്വിരാജ് താങ്ക്യൂ മമ്മൂക്ക എന്നും പാര്‍വ്വതി താങ്ക്യൂ മമ്മൂട്ടി എന്നുമായിരുന്നു വിശേഷിപ്പിച്ചിരുന്നത്. ഇതോടെ ട്രോളന്മാര്‍ പാര്‍വ്വതിയെയും മമ്മൂട്ടിയെയും അറഞ്ചം പുറഞ്ചം ട്രോളിയിരിക്കുകയാണ്.

    കോള്‍ ഹിം മമ്മൂക്ക

    കോള്‍ ഹിം മമ്മൂക്ക

    പാര്‍വ്വതിയെ മാത്രമല്ല ദുല്‍ഖറിനെയും മമ്മൂട്ടിയെയും ട്രോളന്മാര്‍ വെറുതെ വിട്ടിട്ടില്ല. മമ്മൂട്ടിയുടെ പുതിയ ചിത്രം ഷെയര്‍ ചെയ്ത ദുല്‍ഖര്‍ വാപ്പച്ചി എന്നായിരുന്നു അഭിസംബോധന ചെയ്തിരുന്നത്. എന്നാല്‍ ട്രോളന്മാര്‍ ലാലേട്ടന്‍ വരെ മമ്മൂക്ക എ്‌ന് വിളിക്കുന്ന ഞങ്ങളുടെ മെഗാസ്റ്റാറിനെ വാപ്പച്ചി എ്‌ന് വിളിച്ച് അപമാനിക്കുന്നോ എന്ന് ദുല്‍ഖറിനോട് ചോദിക്കുന്നു. അങ്ങേരുടെ മോന്‍ ആണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല.. ആരായാലും കോള്‍ ഹിം മമ്മൂക്ക.

     മിണ്ടരുത്..!

    മിണ്ടരുത്..!

    മമ്മൂക്കയെ ഉപ്പൂപ്പ എന്ന് വിളിക്കാന്‍ വരുന്ന ദുല്‍ഖറിന്റെ മകള്‍ മറിയം അമീറയുടെ വാ പൊത്തി പിടിക്കുന്ന ദുല്‍ഖര്‍. പിന്നിലൊരു കാരണം മാത്രമേ ഉള്ളു. കൊച്ചു മകളാണെങ്കിലും മകനാണെങ്കിലും എല്ലാവരും മമ്മൂക്ക എന്ന് തന്നെ വിളിക്കണം.

    അറിഞ്ഞിരുന്നില്ല..

    അറിഞ്ഞിരുന്നില്ല..

    മമ്മൂക്കയെ മമ്മൂട്ടി എന്ന് വിളിച്ചതിന് പ്രമുഖ നടിയോട് വിശദീകരണം ചോദിക്കുന്നു. നിന്നെക്കാള്‍ പ്രായമില്ലേ മമ്മൂക്കാക്ക് പിന്നെ നീ എന്തിനാണ് മമ്മൂട്ടി എന്ന് വിളിച്ചാഷേപിച്ചത്. ശേഷം പാര്‍വ്വതി അദ്ദേഹത്തെ കണ്ടാല്‍ അത്രയ്ക്ക് പ്രായമുണ്ടെന്ന് പറയില്ലല്ലോ. അതുകൊണ്ട് അറിയാതെ വിളിച്ച് പോയതാണ്.

    കാരണമിതാണ്..

    കാരണമിതാണ്..

    മമ്മൂട്ടിയെ മമ്മൂട്ടി എന്ന് വിളിച്ച ഒരാളെയും ഞങ്ങള്‍ വെറുതേ വിട്ടിട്ടില്ല. നമ്മളൊക്കെ മക്കള്‍ക്ക് നമ്മുടെ പേര് ചേര്‍ത്ത് ഇട്ടിട്ടും ഇക്ക മാത്രമിട്ടിട്ടില്ലല്ലോ. കാരണം ഇതായിരുന്നു.

    കുഞ്ഞിക്കാ...

    കുഞ്ഞിക്കാ...

    ഇത്രയും കാലം കുഞ്ഞിക്കാ... എന്ന് വിളിച്ചിരുന്നത് ദുല്‍ഖറിനെ ആയിരുന്നെങ്കിലും ഇനി മുതല്‍ അതിന്റെ അവകാശി മാറിയിരിക്കുകയാണ്. കുഞ്ഞിക്കാ എന്ന് വിളിച്ചാല്‍ ഇനി മമ്മൂക്ക വിളി കേള്‍ക്കും.

     മമ്മൂക്ക എന്ന് പറഞ്ഞൂടെ

    മമ്മൂക്ക എന്ന് പറഞ്ഞൂടെ

    മമ്മൂട്ടിയോട് ആരാധന കൂടിയപ്പോള്‍ ഉണ്ടായ പ്രശ്‌നം ആണ് ആരെങ്കിലും മമ്മൂട്ടി എന്ന് പറഞ്ഞാല്‍ സഹിക്കില്ല. സാക്ഷാല്‍ മമ്മൂട്ടി തന്നെ സ്വന്തം പേര് പറഞ്ഞാലും മമ്മൂക്ക എന്ന് തന്നെ ബഹുമാനത്തോടെ പറയണമെന്നാണ് ഫാന്‍സിന്റെ ഒരിത്..

     ഇക്ക മമ്മൂട്ടിക്ക..

    ഇക്ക മമ്മൂട്ടിക്ക..

    ഹിറ്റ്‌ലര്‍ മാധവന്‍കുട്ടി എന്ന ഇരട്ടപേര് പോലെ വന്ന് വന്ന് മമ്മൂട്ടിയ്ക്ക് മമ്മൂക്ക എന്ന് വിളിക്കുന്നതും ഇക്ക എന്ന് വിളിക്കുന്നതും കളിയാക്കുന്നത് പോലെയെ തോന്നുകയുള്ളു. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

    അതൊന്നും പറഞ്ഞിട്ട് കാര്യമില്ല

    അതൊന്നും പറഞ്ഞിട്ട് കാര്യമില്ല

    മമ്മൂട്ടിയെ പഠിപ്പിച്ച സാര്‍ മമ്മൂട്ടി എന്ന് വിളിക്കുന്നു. എന്നാല്‍ ഫാന്‍സ് മമ്മൂക്കയുടെ സാറാണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല ലാലേട്ടന്‍ വരെ മമ്മൂക്ക എന്നാണ് വിളിക്കുന്നത്. അതിനാല്‍ എല്ലാവരും മമ്മൂക്ക എന്ന് തന്നെ വിളിക്കണം.

    അമ്മയ്ക്ക് അറിഞ്ഞുടേ..

    അമ്മയ്ക്ക് അറിഞ്ഞുടേ..

    മോനെ പോര്‍ക്കിറച്ചി കാ ഇട്ട് വെക്കണോ അതോ കുര്‍ക്ക ഇട്ട് വെക്കണോ? കട്ട മമ്മൂക്ക ഫാനായ മകന്റെ അടുത്താണോ അമ്മച്ചി ഇമ്മാതിരി ചോദ്യം ചോദിക്കുന്നത്. അതൊക്കെ അറിഞ്ഞുടേ..

     ആര്‍ക്കെങ്കിലും മനസിലായോ?

    ആര്‍ക്കെങ്കിലും മനസിലായോ?

    മമ്മൂട്ടിയോട് ഇഷ്ടം കൂടി ആര്‍ക്കും പെട്ടെന്ന് മനസിലാവാതെ പോയ മറ്റൊരു ബ്രില്ല്യന്‍സ് ഉണ്ടായിരുന്നു. മഹേഷിന്റെ പ്രതികാരത്തിലെ സൗബിന്‍ പാടുന്ന ജ്യൂസ് ജ്യൂസ് ജ്യൂസ... കുമ്മട്ടിക്ക ജ്യൂസ്. മമ്മൂട്ടിക്കാക്കിഷ്ടപ്പെട്ട കുമ്മട്ടിക്ക ജ്യൂസ്.

    വിലയില്ലാതെ പോയി

    വിലയില്ലാതെ പോയി

    മലയാളത്തിലെ 'ക്ക' എന്ന ഒരു അക്ഷരം കാരണം വിലയില്ലാതായി പോയ മറ്റൊരു അക്ഷരം ഉണ്ട്. അതാണ് 'ട്ടി'. മമ്മൂട്ടി എന്ന പേരിലെ ട്ടി ആണ് ക്ക കാരണം പെട്ട് പോയത്.

    പാവം ദുല്‍ഖര്‍

    പാവം ദുല്‍ഖര്‍

    മമ്മൂക്കയുടെ കാര്യമോര്‍ത്തിട്ടല്ല, ദുല്‍ഖറിന്റെ കാര്യമോകര്‍ത്താണ് ചിലര്‍ക്ക് സങ്കടം. അയാള്‍ക്കൊരു 70-80 വയസായാലും ഇവന്മാരങ്ങേരെ കുഞ്ഞിക്കയെന്ന് തന്നെ വിളിക്കുമല്ലോ.. അതോര്‍ത്ത് ടെന്‍ഷനടിക്കാതിരിക്കുമോ?

    എല്ലാം കണക്കാണ്..

    എല്ലാം കണക്കാണ്..

    മമ്മൂട്ടി സാര്‍ എന്ന് ഫാന്‍സ് വിളിപ്പിച്ചത് കണ്ടോ? ഇതിന് മുന്‍പ് ലച്ചിയെ പൊങ്കാല ഇട്ടത് എന്തിനായിരുന്നെന്ന് ഓര്‍മ്മ ഉണ്ടോ? അത് മമ്മൂക്കയുടെ മോള്‍ ആവണമെന്ന്് പറഞ്ഞതിനായിരുന്നു. കണ്ടോ അതാണ് എല്ലാം കണക്കാണ്..

     അതിനും പറ്റില്ലേ..

    അതിനും പറ്റില്ലേ..

    പാര്‍വ്വതി ഒരു അഭിമുഖത്തില്‍, കൈമുട്ട് ചുവന്നിരിക്കുന്നതെന്താണ് എവിടെയെങ്കിലും മുട്ടിയോ എന്ന് ചോദിച്ചപ്പോല്‍ മ്.. മുട്ടി എന്നാണ് മറുപടി പറഞ്ഞത്. അത് മമ്മൂട്ടിയാണെന്ന് തെറ്റിദ്ധരിച്ച് പാന്‍ ബോയ്‌സ് പൊങ്കലയുമായി ഓടി എത്തിയിരിക്കുകയാണ്.

     നിങ്ങള്‍ക്ക് മനസിലായോ?

    നിങ്ങള്‍ക്ക് മനസിലായോ?

    ലാലേട്ടന്‍ വരെ മമ്മൂട്ടിയെ മമ്മൂക്ക എന്നാ വിളിക്കുന്നത് പിന്നെ എന്താ പാര്‍വ്വതിയ്ക്ക് മാത്രം ഇത്രയും വാശി. ദുല്‍ഖര്‍ വാപ്പച്ചിന്ന് വിളിക്കുന്നെ എന്ന് ഇതുവരെ എനിക്ക് മനസിലായിട്ടില്ലായിരുന്നു. നിങ്ങള്‍ക്ക് മനസിലായോ?

    സംഗീതം പഠിക്കാനായി ഹരീഷ് കണാരന്‍ ചെന്ന് പെട്ടത് രമേശ് പിഷാരടിയുടെ മടയില്‍! ശേഷം സംഭവിച്ചതിങ്ങനെ...സംഗീതം പഠിക്കാനായി ഹരീഷ് കണാരന്‍ ചെന്ന് പെട്ടത് രമേശ് പിഷാരടിയുടെ മടയില്‍! ശേഷം സംഭവിച്ചതിങ്ങനെ...

    ദയവ് ചെയ്ത് ആ സിനിമ ഭാര്യമാരെ കാണിക്കരുത്! സംവിധായകന്‍ രഞ്ജിത്ത് സിനിമയെ കുറിച്ച് വെളിപ്പെടുത്തുന്നുദയവ് ചെയ്ത് ആ സിനിമ ഭാര്യമാരെ കാണിക്കരുത്! സംവിധായകന്‍ രഞ്ജിത്ത് സിനിമയെ കുറിച്ച് വെളിപ്പെടുത്തുന്നു

    English summary
    Mammootty and Parvathy troll again viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X