For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയുടെ നായിക സന്തുഷ്ടവതിയാണ്, വേലിയേറ്റവും വേലിയിറക്കവുമുള്ള സമുദ്രമാണ് ജീവിതമെന്ന് കനിഹ

  |

  തെന്നിന്ത്യന്‍ സിനിമയുടെ പ്രിയനായികമാരിലൊരാളാണ് കനിഹ. തമിഴകത്തുനിന്നും മലയാളത്തിലേക്കെത്തിയ താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. എല്ലാതരത്തിലുമുള്ള കഥാപാത്രത്തേയും അവതരിപ്പിക്കാന്‍ കഴിയുമെന്ന് കനിഹ പറഞ്ഞിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും ജയറാമുമുള്‍പ്പടെയുള്ള താരങ്ങള്‍ക്കൊപ്പം അഭിനയിക്കാനുള്ള അവസരം കൂടിയാണ് താരത്തെ തേടിയെത്തിയത്.

  ജയറാം വേണ്ടെന്ന് വെച്ച സിനിമകള്‍ മമ്മൂട്ടിയും സായ്കുമാറും വിജയിപ്പിച്ചു, നിരസിക്കാനുള്ള കാരണമോ?

  അഭിനയത്തിന് പുറമെ ടെലിവിഷന്‍ പരിപാടികളിലും സജീവമാണ് താരം. അവതാരകയായും വിധികര്‍ത്താവായും കനിഹ എത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ കനിഹ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ലോക് ഡൗണായതോടെ സിനിമാതിരക്കുകളില്‍ നിന്നും മാറി വീട്ടില്‍ കുടുംബസമേതമായി കഴിയുകയാണ് താരങ്ങള്‍.

  സൗഭാഗ്യയുടെ പിന്‍കഴുത്തില്‍ ചുംബിച്ച് അര്‍ജുന്‍, ഗേള്‍ഫ്രണ്ട് ടാറ്റു ചെയ്യാനെത്തിയ അവസ്ഥ ഇങ്ങനെ

  നാളുകള്‍ക്ക് ശേഷമായി പലരും യാത്രകളും സിനിമയുമൊക്കെയായി സജീവമാവാനുള്ള തയ്യാറെടുപ്പിലുമാണ്. ലോക് ഡൗണിന് ശേഷം നടത്തിയ യാത്രാവിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങള്‍ എത്താറുണ്ട്. സുരക്ഷ നിര്‍ദേശങ്ങള്‍ പാലിച്ചാണ് സിനിമാചിത്രീകരണം പുനരാരംഭിച്ചത്.

  Kaniha

  കൊറോണക്കാലത്തിന് മുന്‍പ് നടത്തിയ യാത്രകളുടെ ഓര്‍മ്മച്ചിത്രങ്ങളുമായാണ് പല താരങ്ങളും എത്തിയത്. കുടുംബസമേതമായി പാരീസിലേക്ക് പോയതിനെക്കുറിച്ച് വാചാലയായാണ് കനിഹയും എത്തിയത്. കൊഡൈക്കനാലിലേക്ക് പോയതിന്റെ ചിത്രങ്ങളുമായും താരമെത്തിയിരുന്നു.

  മമ്മൂട്ടിയില്‍ നിന്നും കണ്ണെടുക്കാനായില്ല, ദിലീപ് മികച്ച നടനാണ്, പൃഥ്വിയുമായി സൗഹൃദമുണ്ടെന്നും മന്യ

  മഹാബലിപുരത്തെ ബീച്ചില്‍ നിന്നുള്ള കാഴ്ചകള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. വേലിയേറ്റവും വേലിയിറക്കവുമുള്ള സമുദ്രമാണ് ജീവിതം. അതൊക്കെ താണ്ടി മുന്നോട്ട് പോവണമെന്നുമായിരുന്നു കനിഹ കുറിച്ചത്. ഇതിനകം തന്നെ താരത്തിന്റെ ചിത്രങ്ങളും കുറിപ്പും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

  മേഘ്‌ന രാജിന്‍റെ ബേബി ഷവര്‍ ചടങ്ങില്‍ വികാരഭരിതനായി ധ്രുവ സര്‍ജ, കണ്ണ് നനയിപ്പിക്കുന്ന വീഡിയോ

  Kaniha Talks About Mammootty and Mohanlal | FilmiBeat Malayalam

  ബീച്ചിലെ ചിത്രം പങ്കുവെച്ചെത്തിയ കനിഹയെ വിമര്‍ശിച്ച് ഒരുവിഭാഗം എത്തിയിരുന്നു. വസ്ത്രധാരണത്തെ വിമര്‍ശിച്ചെത്തിയവര്‍ക്ക് ചുട്ടമറുപടിയായിരുന്നു താരം നല്‍കിയത്. ബീച്ചില്‍ പോവുന്ന സമയത്ത് സാരിയണിഞ്ഞ് വേണമായിരുന്നോ പോവാനെന്നായിരുന്നു താരം ചോദിച്ചത്. ഷോട്‌സ് അണിഞ്ഞുള്ള ചിത്രങ്ങള്‍ പങ്കുവെച്ചും താരമെത്താറുണ്ട്. തനിക്ക് കംഫര്‍ട്ടായ വസ്ത്രങ്ങളാണ് അണിയാറുള്ളത്. ഭര്‍ത്താവിനോ കുടുംബാംഗങ്ങള്‍ക്കോ അതില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും താരം പറഞ്ഞിരുന്നു. ഈ മറുപടി വൈറലായി മാറിയിരുന്നു.

  ദിവ്യ ഉണ്ണിയുടെ സിനിമകള്‍ കണ്ട് മക്കള്‍ ചോദിച്ച സംശയങ്ങള്‍, മീനാക്ഷിക്കാണ് കൂടുതല്‍ അറിയാനുള്ളത്

  Read more about: kaniha കനിഹ
  English summary
  Mammootty's best onscreen pair Kaniha shares her latest travel memmories, photos went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X