For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മലയാളിയുടെ സ്വകാര്യ അഹങ്കാരം, മമ്മൂക്കയും മാമാങ്കവും ഞെട്ടിക്കും! 300 വര്‍ഷം മുന്‍പുള്ള കഥയാണ് പറയുക

  |
  മാമാങ്കം 2019ൽ തന്നെ എത്തും | filmibeat Malayalam

  പഴശ്ശിരാജ പോലൊരു സിനിമ മലയാളത്തില്‍ ഇറക്കി ഹിറ്റാക്കിയതോടെ മമ്മൂട്ടിയുടെ ഇതിഹാസ കഥാപാത്രങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കുഞ്ഞാലി മരക്കാരുടെ കഥയെ ആസ്പദമാക്കി ഒരുക്കുന്ന സിനിമ വൈകിയതോടെ മാമാങ്കത്തിന്റെ വരവിന് വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ആദ്യ രണ്ട് ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കിയ സിനിമ 2019 ല്‍ റിലീസിനെത്തുമെന്നാണ് ഏറ്റവും പുതിയ വിവരം.

  സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ മാമാങ്കത്തിന്റെ റിലീസിനെ കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത്. ബിഗ് ബജറ്റിലൊരുക്കുന്ന സിനിമയായതിനാല്‍ ചിത്രീകരണം പൂര്‍ത്തിയാക്കേണ്ടി വരുന്നതിലെ കാലതാമസത്തെ കുറിച്ചും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരിക്കുകയാണ്. മമ്മൂട്ടിയുടെ കരിയറിലെ ബ്രഹ്മാണ്ഡ സിനിമയായിരിക്കുമിതെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

   മാമാങ്കം

  മാമാങ്കം

  മലയാള സിനിമാപ്രേമികള്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളില്‍ പ്രധാനപ്പെട്ട ഒന്നാണ് മാമാങ്കം. ചരിത്ര പശ്ചാത്തലത്തില്‍ ഒരുക്കുന്ന മാമാങ്കം സജീവ് പിളളയാണ് സംവിധാനം ചെയ്യുന്നത്. 12 വര്‍ഷത്തിലൊരിക്കല്‍ തിരുന്നാവായ മണപ്പുറത്ത് നടക്കുന്ന മാമാങ്കം പ്രമേയമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത്. സാമൂതിരിയെ വധിക്കാനായി പുറപ്പെടുന്ന ചാവേറുകളാണ് സിനിമയിലെ കേന്ദ്രകഥാപാത്രങ്ങള്‍. സജീവ് പിള്ള തിരിക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമ 50 കോടിയോളം ബജറ്റില്‍ കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മിക്കുന്നത്.

   വമ്പന്മാര്‍

  വമ്പന്മാര്‍

  ബിഗ് ബജറ്റിലൊരുക്കുന്ന സിനിമയായതിനാല്‍ സാങ്കേതിക വിദ്യകളെല്ലാം പ്രേക്ഷകരെ ത്രസിപ്പിക്കുന്ന തരത്തിലൊരുക്കാനാണ് തീരുമാനം. ബാഹുബലി 2, മഹധീര, അരുന്ധതി, ഈച്ച തുടങ്ങിയ സിനിമകള്‍ക്ക് വിഷ്വല്‍ ഇഫക്ട് നല്‍കിയ വിഎഫ് എക്‌സ് വിദഗ്ധനാണ് മാമാങ്കത്തിന് പിന്നിലും പ്രവര്‍ത്തിക്കുന്നത്. തായ്‌ലാന്‍ഡില്‍ നിന്നുമുള്ള ജെയ്ക്ക് സ്റ്റണ്ട്‌സാണ് ആക്ഷനൊരുക്കുന്നത്. കളരിയടക്കമുള്ള ആയോധന കലയാണ് മാമാങ്കത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ബോളിവുഡ് നടി പ്രാചി ദേശായിയാണ് നായിക. പ്രാചിയ്‌ക്കൊപ്പം കേന്ദ്രകഥാപാത്രങ്ങളായി അഞ്ച് നായികമാരും സിനിമയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ് നടന്‍ അരവിന്ദ് സ്വാമി, സുദേവ് നായര്‍, നീരജ് മാധവ്, മാളവിക മേനോന്‍, തുടങ്ങി എണ്‍പതോളം താരങ്ങള്‍ സിനിമയിലുണ്ടാവും.

   അണിയറ പ്രവര്‍ത്തകര്‍ പറയുന്നതിങ്ങനെ

  അണിയറ പ്രവര്‍ത്തകര്‍ പറയുന്നതിങ്ങനെ

  ഏവര്‍ക്കും കാവ്യ ഫിലിംസിന്റെ പുതുവത്സരാശംസകള്‍... ഒരു പിരീഡ് മൂവി അതര്‍ഹിക്കുന്ന എല്ലാ സാങ്കേതിക തികവുകളോടെയും ഏറ്റവും മികച്ച ദൃശ്യാനുഭവങ്ങളോടെയും കാഴ്ചക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുക എന്നത് ഏവര്‍ക്കും അറിയും പോലെ ശ്രമകരമായ ഒരു ദൗത്യമാണ്. വന്‍ തയ്യാറെടുപ്പുകള്‍ നടത്തി, 300 വര്‍ഷം മുന്‍പുള്ള ഒരു കാലഘട്ടത്തെ പുനസൃഷ്ടിച്ചുകൊണ്ട് മാമാങ്കം പോലുള്ള ഒരു ചരിത്ര സംഭവം പ്രതിപാദിക്കുന്ന വലിയ പ്രോജക്റ്റുമായി മുന്നോട്ടു പോകുമ്പോള്‍ സ്വഭാവികമായും അഭിമുഖീകരിക്കേണ്ടതായുള്ള പ്രശ്‌നങ്ങളും, തരണം ചെയ്യേണ്ടതായുള്ള ദുര്‍ഘടവഴികളും അനവധിയാണ്.

   മലയാളിയുടെ സ്വകാര്യ അഹങ്കാരം

  മലയാളിയുടെ സ്വകാര്യ അഹങ്കാരം

  മികച്ചതിനു വേണ്ടിയുള്ള ഏത് യാത്രയിലും പ്രശ്‌നങ്ങള്‍ സ്വഭാവികമാണ്. ഇവയെല്ലാം തരണം ചെയ്ത് പരിഹരിച്ചു തന്നെയാണ് നമ്മുടെ യാത്ര. അത്തരം കാര്യങ്ങള്‍ മനസ്സിലാക്കി തന്നെയാണ് ഇതുപോലൊരു വലിയ ഉദ്യമം ഏറ്റെടുത്തതും അതിന്റെ പൂര്‍ണ്ണതയ്ക്കു വേണ്ടി ഒരു കൂട്ടം സിനിമാ പ്രവര്‍ത്തകര്‍ യത്‌നിക്കുന്നതും. ഓരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരമായ മമ്മൂട്ടിയെന്ന മഹാനടന്‍ മാമാങ്കത്തിലെ തന്റെ കഥാപാത്രത്തെ അനശ്വരമാക്കുന്നതിന് വേണ്ടി മാറ്റി വച്ച വലിയ സമയവും ആര്‍ജ്ജിച്ച മെയ് വഴക്കവും അതിനായി നടത്തിയ പരിശ്രമങ്ങളും ഈയവസരത്തില്‍ നന്ദിയോടെ ഓര്‍ക്കുന്നു, അത് ഞങ്ങളെ ലക്ഷ്യത്തിലേക്ക് കൂടുതല്‍ അടുപ്പിച്ചു കൊണ്ട് ഊര്‍ജ്ജ്വസ്വലരാക്കുന്നു.

   പ്രമോഷന്‍ വര്‍ക്കുകള്‍ ഉടന്‍ തുടങ്ങും

  പ്രമോഷന്‍ വര്‍ക്കുകള്‍ ഉടന്‍ തുടങ്ങും

  ഇനി സമയമില്ല, 2019ല്‍ തന്നെ റിലീസ് കണക്കാക്കിക്കൊണ്ട് ത്വരിതമായ മുന്നൊരുക്കങ്ങള്‍ നടത്തി ഈ മാസം പകുതിയോടെ ഷൂട്ടിംഗ് തുടങ്ങുന്ന ഞങ്ങള്‍ മനസ്സില്‍ കാണുന്നത് നിങ്ങളെയാണ്, നിങ്ങള്‍! ക്ഷമയോടെ കാത്തിരുന്ന മാമാങ്കക്കാലം. ഏറ്റവും മികച്ചത് സ്‌ക്രീനില്‍ കാണാന്‍ കാത്തിരിക്കുന്ന നിങ്ങളുടെ മുഖങ്ങളില്‍ ആവേശം നിറയ്ക്കാനുള്ള പരിശ്രമത്തിലാണ് ഞങ്ങളും. ചിത്രത്തിന്റെ പ്രമോഷന്‍ വൈകുന്നുവെന്ന നിങ്ങളുടെ പരിഭവം കണക്കിലെടുക്കാഞ്ഞിട്ടല്ല, നമുക്ക് മുന്നില്‍ ഇനിയുമുണ്ട് ഷെഡ്യൂളുകള്‍. എങ്കിലും എല്ലാവിധ പ്രമോഷന്‍ വര്‍ക്കുകളും ഉടന്‍ തന്നെ തുടങ്ങുകയാണ്.

   മാമാങ്ക കാലത്തിന്റെ ഓര്‍മ്മകള്‍

  മാമാങ്ക കാലത്തിന്റെ ഓര്‍മ്മകള്‍

  മലയാളം വേദിയാകാന്‍ പോകുന്നത് രാജ്യം കണ്ട ഏറ്റവും വലിയ ഉത്സവത്തിനാണ്, കുടിപകയുടെ ചരിത്രം രേഖപ്പെടുത്തിയ പോരാട്ടത്തിനാണ്.
  വീരന്മാര്‍ ചോര വീഴ്ത്തി ചുവപ്പിച്ച മാമാങ്കം.. പെറ്റമ്മയേക്കാള്‍ ജന്മനാടിന്റെ മാനത്തിന് വിലകല്‍പ്പിച്ച ധീരന്മാരായ ചാവേറുകളുടെ ചോര കൊണ്ടെഴുതിയ മാമാങ്കം.. മലയാളത്തിന്റെ മഹാമേളയായിരുന്ന, ലോക രാജ്യങ്ങള്‍ നമ്മുടെ മണ്ണില്‍ ആശ്ചര്യത്തോടെ കാലുകുത്തിയ മഹത്തായ മാമാങ്ക കാലത്തിന്റെ ഓര്‍മ്മകളുമായി വരികയാണ് നമ്മുടെ സ്വന്തം മാമാങ്കം.. മണ്‍മറഞ്ഞു പോയ ആ പോരാട്ടകാലം ഒരുക്കുന്നതിനായുള്ള അവസാനവട്ട മിനുക്കുപണികള്‍ക്കിടയില്‍ നിന്നുകൊണ്ട്, ആവേശത്തോടെ ഞങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും, സിനിമാസ്‌നേഹികള്‍ക്കും, പ്രിയപ്പെട്ടവര്‍ക്കും മാമാങ്കം ടീമിന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍..

  English summary
  Mammootty's mamankam updation
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X