For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയുടെ കൊലമാസ് മറുപടി! വില്ലനാവാന്‍ ക്ഷണിച്ച അല്ലു അരവിന്ദിന് താരം നല്‍കിയ മറുപടി?

  |

  മാമാങ്കവുമായി ബന്ധപ്പെട്ട പ്രമോഷണല്‍ തിരക്കുകളിലാണ് മമ്മൂട്ടി ഇപ്പോള്‍. മലയാളത്തിന് പുറമെ അന്യഭാഷകൡും ചിത്രത്തിന്റെ റിലീസുണ്ട്. അതുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് അദ്ദേഹമിപ്പോള്‍. സിനിമയുടെ അണിയറപ്രവര്‍ത്തകരെല്ലാം പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. തമിഴില്‍ സംസാരിച്ചായിരുന്നു കഴിഞ്ഞ ദിവസം താരം അത്ഭുതപ്പെടുത്തിയത്. തമിഴിന് പിന്നാലെയായി തെലുങ്ക് പ്രമോഷനിലേക്ക് കടന്നിരിക്കുകയാണ് താരം. ചെന്നൈയില്‍ നിന്നും ഹൈദരാബാദിലേക്ക് എത്തിയിരിക്കുകയാണ് അദ്ദേഹം. ഡിസംബര്‍ 12നാണ് സിനിമ തിയേറ്ററുകളിലേക്ക് എത്തുന്നത്. തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രം കൂടിയായിരുന്നു മാമാങ്കം.

  തിരുനാവായയിലെ മാമാങ്ക മഹോത്സവത്തെക്കുറിച്ചുള്ള സിനിമയുടെ പോസ്റ്ററുകളും ട്രെയിലറുകളുമൊക്കെ ഇതിനകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞതാണ്. തുടക്കത്തില്‍ ചില വിവാദങ്ങളൊക്കെ അരങ്ങേറിയിരുന്നുവെങ്കിലും അതൊന്നും ചിത്രത്തെ ബാധിച്ചിരുന്നില്ല. ശക്തമായ പിന്തുണയായിരുന്നു ആരാധകര്‍ നല്‍കിയത്. സംവിധായകനേയും അണിയറപ്രവര്‍ത്തകരേയും മാറ്റിയതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചുള്ള തുറന്നുപറച്ചിലുകളുമായി സഹസംവിധായകനും എത്തിയിരുന്നു. അല്ലു അര്‍ജുന്റെ പിതാവായ അല്ലു അരവിന്ദാണ് മാമാങ്കം തെലുങ്കിലേക്ക് എത്തിക്കുന്നത്. തെലുങ്ക് പ്രമോഷനിടയിലെ രസകരമായ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

  മാമാങ്കം തെലുങ്കിലേക്കും

  മാമാങ്കം തെലുങ്കിലേക്കും

  ഭാഷാഭേദമന്യേ സിനിമകള്‍ സ്വീകരിക്കുന്ന ശീലക്കാരനാണ് മമ്മൂട്ടി. അന്യഭാഷയിലേക്ക് എത്തിയപ്പോഴും ഗംഭീര സ്വീകരണമായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. തമിഴിലും തെലുങ്കിലുമൊക്കെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ സാന്നിധ്യം അറിയിച്ചിരുന്നുവെങ്കിലും അടുത്തിടെ ഇടവേള അവസാനിപ്പിച്ച് വീണ്ടും എത്തിയിരുന്നു. യാത്രയിലൂടെയായിരുന്നു അദ്ദേഹം തെലുങ്കിലേക്ക് എത്തിയത്. വൈഎസ്ആറിനെയാണ് തങ്ങള്‍ സ്‌ക്രീനില്‍ കണ്ടതെന്നായിരുന്നു പ്രേക്ഷകര്‍ പറഞ്ഞത്. ഇപ്പോഴിതാ വീണ്ടും അദ്ദേഹം തെലുങ്ക് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്. അല്ലു അരവിന്ദിന്റെ ഗീത ആര്‍ട്‌സാണ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ഏറ്റെടുത്തത്.

  വില്ലന്‍ വേഷത്തിനായി ക്ഷണിച്ചു

  വില്ലന്‍ വേഷത്തിനായി ക്ഷണിച്ചു

  മുന്‍പൊരിക്കല്‍ മറ്റൊരു സിനിമയ്ക്കായി താന്‍ മമ്മൂട്ടിയെ വിളിച്ചതിന്റെ അനുഭവം പങ്കുവെച്ചായിരുന്നു അല്ലു അരവിന്ദ് എത്തിയത്. പവന്‍ കല്യാണ്‍ നായകനായെത്തുന്ന ചിത്രത്തിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചിരുന്നു. വില്ലന്‍ വേഷത്തിലേക്കായിരുന്നു അദ്ദേഹത്തെ ക്ഷണിച്ചത്. എന്നാല്‍ അന്നദ്ദേഹം തന്നോട് ചോദിച്ചത് ഇങ്ങനെയായിരുന്നു, ഈ റോള്‍ ചെയ്യാന്‍ നിങ്ങള്‍ ചിരഞ്ജീവിയെ ക്ഷണിക്കുമോയെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഇല്ലെന്നുള്ള മറുപടിയായിരുന്നു താന്‍ അദ്ദേഹത്തിന് നല്‍കിയതെന്നും അദ്ദേഹം ഓര്‍ത്തെടുക്കുന്നു.

  മറ്റ് വേഷങ്ങള്‍ സ്വീകരിക്കാറില്ല

  മറ്റ് വേഷങ്ങള്‍ സ്വീകരിക്കാറില്ല

  സിനിമ സ്വീകരിക്കുന്ന കാര്യങ്ങളില്‍ കൃത്യമായ നിലപാടുണ്ട് മമ്മൂട്ടിക്ക്. പ്രമേയത്തിലെ പ്രത്യേകതയാണ് അദ്ദേഹത്തെ ആകര്‍ഷിക്കാറുള്ളത്. സംവിധായകരുടെ നേരത്തെയുള്ള സിനിമകളെക്കുറിച്ച് ആലോചിക്കാറില്ല ഈ താരം. നിരവധി നവാഗത സംവിധായകരാണ് അദ്ദേഹത്തിനൊപ്പമായി അരങ്ങേറിയിട്ടുള്ളത്. മലയാളത്തില്‍ അതിഥി വേഷങ്ങള്‍ സ്വീകരിച്ചാലും അന്യഭാഷകളില്‍ നായകനവേഷമല്ലാതെ മറ്റ് ക്യാരക്ടര്‍ ചെയ്യാന്‍ അദ്ദേഹം താല്‍പര്യം പ്രകടിപ്പിക്കാറില്ല. ഇത് തന്നെയായിരുന്നു അന്ന് സംഭവിച്ചതും.

  മാമാങ്കത്തിനായുള്ള കാത്തിരിപ്പ്

  മാമാങ്കത്തിനായുള്ള കാത്തിരിപ്പ്

  ചരിത്ര സിനിമകളുമായി നേരത്തെയും മമ്മൂട്ടി എത്തിയിട്ടുണ്ട്. വടക്കന്‍ വീരഗാഥ മുതല്‍ പഴശ്ശിരാജ വരെയുള്ള സിനിമകള്‍ക്കെല്ലാം ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ബോക്‌സോഫീസില്‍ നിന്നും മികച്ച വിജയവുമായിരുന്നു ഈ സിനിമകള്‍ സ്വന്തമാക്കിയത്. എം പത്മകുമാര്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് വേണു കുന്നപ്പിള്ളിയാണ്. ഉണ്ണി മുകുന്ദന്‍, സുദേവ് നായര്‍, മണിക്കുട്ടന്‍, ഇനിയ, അനു സിത്താര, പ്രാചി തെഹ്ലാന്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്.

  ചരിത്രം തിരുത്തിക്കുറിക്കുമോ?

  ചരിത്രം തിരുത്തിക്കുറിക്കുമോ?

  കാത്തിരിപ്പിന് വിരാമമിട്ട് തിയേറ്ററുകളിലേക്കെത്തുന്ന മാമാങ്കത്തിലൂടെ മമ്മൂട്ടി മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിക്കുമോയെന്ന തരത്തിലുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. മധുരരാജയിലൂടെ 100 കോടി നേട്ടം സ്വന്തമാക്കിയ താരത്തിന്റെ അടുത്ത കരിയര്‍ ബ്രേക്കായി മാറുമോ ഈ സിനിമയെന്നാണ് ആരാധകരുടെ ചോദ്യം. കലക്ഷനും ബോക്സോഫീസ് പ്രകടനങ്ങളെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകളും ഗ്രൂപ്പുകളില്‍ നടക്കുന്നുണ്ട്.

  English summary
  Mammootty's mass reply to Allu Aravind.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X