For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  താനൊരു റിലേഷന്‍ഷിപ്പിലാണ്; അതിലെ പ്രശ്‌നം കൊണ്ടല്ല വിഷത്തിലായതെന്ന് നടി സനുഷ, വ്യക്തിപരമായ കാരണമെന്നും നടി

  |

  ബേബി സനുഷയായി വന്ന് ഇപ്പോള്‍ നായികയായി വളര്‍ന്ന നടിയാണ് സനുഷ സന്തോഷ്. സോഷ്യല്‍ മീഡിയയിലൂടെ അടുത്ത കാലത്ത് സനുഷ പങ്കുവെച്ച ചിത്രങ്ങള്‍ വൈറലായിരുന്നു. അതേ സമയം താന്‍ വിഷാദത്തിലായി പോയ സമയമായിരുന്നു എന്നും നടി വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴും ആ മാനസികാവസ്ഥയിലൂടെ താന്‍ കടന്ന് പോകുന്നതായിട്ടാണ് സനുഷ പറയുന്നത്.

  സ്റ്റൈലിഷ് ലുക്ക് പരീക്ഷിച്ച് അമാന ഷരീഫ്, ആരാധകരുടെ മനം മയക്കുന്ന നടിയുടെ ചിത്രങ്ങൾ കാണാം

  തന്റെ വിഷാദത്തിന് കാരണം ഇതുവരെ ചോദിക്കാതെ പലരും പല കഥകളും ഉണ്ടാക്കുന്നതായിട്ടും നടി പറയുന്നു. താനിപ്പോള്‍ പ്രണയത്തിലാണെന്നും എന്നാല്‍ അതൊന്നുമല്ല ഇതിന് പിന്നിലെ പ്രശ്‌നം. തികച്ചും വ്യക്തിപരമായ കാരണങ്ങളാണെന്നും ചികിത്സ തേടണമെന്ന് തോന്നിയ അവസ്ഥയിലെത്തിയതിനെ പറ്റിയും ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ സനുഷ പറയുന്നു. വിശദമായി വായിക്കാം...

  മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ഫോട്ടോയില്‍ പൂവ് കൂടി ചേര്‍ത്ത് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതിനെ കുറിച്ച് സനുഷ വിശദീകരിച്ചിരുന്നു. ഞാന്‍ മമ്മൂക്കയുടെ കൂടെ അഭിനയിച്ച സിനിമയിലെ ഫോട്ടോയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ഇട്ടത്. കുട്ടികളുടെ നഗ്നത എന്ന പേരിലാവും ഇന്‍സ്റ്റാഗ്രാം രണ്ട് വട്ടം അത് ഡിലീറ്റ് ചെയ്തു. മൂന്നാത്തെ വട്ടം ഞാനൊരു പൂവ് വെച്ച് ആ ഫോട്ടോ ഇട്ടു. ആ ഫോട്ടോയ്ക്ക് പിന്നിലൊരു കഥയുണ്ട്.

  സുമിത്രയുടെ സിദ്ധുവേട്ടൻ; റിയൽ ലൈഫിൽ ഭാര്യ എത്ര മാർക്ക് തരുമെന്ന ചോദ്യത്തിന് രസകരമായ മറുപടിയുമായി കൃഷ്ണ കുമാർ

  എന്നെ സംബന്ധിച്ച് ഒരുപാട് ഓര്‍മകളുള്ള ഒന്നാണ് ആ ചിത്രം. എന്റെ മുഖം ആദ്യമായൊരു സിനിമാ പോസ്റ്ററില്‍ വന്നത് അതിലാണ്. അതിനോട് ചേര്‍്ത്ത് വെക്കാവുന്ന ഒരുപാട് വൈകാരിക മുഹൂര്‍ത്തങ്ങള്‍ എന്റെ ഉള്ളിലുണ്ട്. ഫോട്ടോ ഡിലീറ്റ് ചെയ്തപ്പോള്‍ എന്റെ ഉള്ളിലൊരു ചോദ്യമുണ്ടായി. ഒരു നടനോ പുരുഷ മോഡലോ ഇങ്ങനൊരു ചിത്രമിട്ടാല്‍ അതില്‍ നഗ്നതയുടെ പ്രശ്‌നമില്ല. പെണ്‍കുട്ടികള്‍ ഇട്ടാല്‍ മാത്രം എതിര്‍പ്പ്. അതൊരു കുരുത്തം കെട്ട ചോദ്യമായി ഉള്ളില്‍ വന്നപ്പോള്‍ മറ്റൊരു കുരുത്തക്കേട് ഒപ്പിക്കാം എന്ന മട്ടില്‍ ഞാന്‍ ഫോട്ടോയ്ക്ക് മുകളില്‍ ഒരു പൂവ് വെച്ചതാണ്.

  മണിക്കുട്ടനല്ലേ ബിഗ് ബോസ് വിജയി? കപ്പുയര്‍ത്തിയത് മറ്റൊരാള്‍? സായിയുടെ മൗനത്തിന് പിന്നില്‍...

  സിനിമയെക്കാളും പഠനത്തിന് പ്രധാന്യം നല്‍കിയതിന്റെ പ്രധാന കാരണം അമ്മയാണ്. പഠിക്കണം, ബിരുദം നേടണം. ജോലി വേണം എന്നൊക്കെ ചെറുപ്പത്തിലേ അമ്മ എന്നോട് പറഞ്ഞിട്ടുണ്ട്. പഠനത്തില്‍ യാതൊരു വിട്ടു വീഴ്ചയ്ക്കും അമ്മ സമ്മതിക്കില്ല. എന്നാല്‍ അച്ഛന്‍ സിനിമയുടെ ആളായിരുന്നു. ഇങ്ങനെ രണ്ട് വശത്ത് നിന്നും എനിക്ക് പിന്തുണ കിട്ടിയപ്പോള്‍ സിനിമയും പഠനവും ഒരുമിച്ച് കൊണ്ട് പോകാനായി. പലപ്പോഴും പരീക്ഷ വരുമ്പോള്‍ ഒരുപാട് സിനിമകള്‍ വേണ്ടെന്ന് വെച്ചിട്ടുണ്ട്.

  ഐശ്വര്യ റായി ബച്ചൻ വീണ്ടും ഗർഭിണിയോ, പുതിയ ചിത്രം വൈറൽ, ബേബി ബംപിനെ കുറിച്ച് ആരാധകർ

  ഞാന്‍ വിഷാദത്തിലൂടെ കടന്ന് പോയൊരാള്‍ ആണ്. അല്ലെങ്കില്‍ കടന്ന് പോയി കൊണ്ടിരിക്കുകയാണ്. പനി വരുമ്പോള്‍ മരുന്ന് കഴിച്ചാല്‍ അഞ്ച് ദിവസം കൊണ്ട് മാറും എന്ന് പറയുന്നത് പോലെത്തെ പ്രശ്‌നമല്ല ഡിപ്രഷന്‍. ചില ദിവസങ്ങളില്‍ നമ്മള്‍ വളരെ സന്തോഷത്തോടെ ഇരിക്കും. പക്ഷേ ഒരു നിമിഷം മതി. വിഷാദത്തിലേക്ക് വീഴാന്‍. എനിക്കും ഇങ്ങനെയൊക്കെ ഉള്ള അനുഭവം ഉണ്ടായപ്പോള്‍ എന്റെ കുടുംബം, അനിയന്‍, അടുത്ത സുഹൃത്തുക്കള്‍, അവരൊക്കെ കൂടെ തന്നെ നിന്നു. അവരുടെ സഹായം കൊണ്ടാണ് ഞാന്‍ അതിജീവിച്ചത്. പിന്നെ എന്റെ ഡോക്ടര്‍മാരും.

  പപ്പ കാണിച്ചത് മര്യാദകേട്, മാന്യമായി പെരുമാറണം; ഷാരൂഖ് ഖാനെ നിർത്തിപ്പൊരിച്ച് മകള്‍ സുഹാന!

  എനിക്ക് റിലേഷന്‍ഷിപ്പ് ഉണ്ട്. അതിലെ പ്രശ്‌നങ്ങള്‍ കൊണ്ടാണ് വിഷാദത്തില്‍ പെട്ടതെന്ന് പറയുന്നവര്‍ ഓര്‍ക്കേണ്ടത് ഈ പറയുന്ന നിങ്ങളാരും എന്റെ കൂടെയല്ല ജീവിക്കുന്നതെന്നാണ്. അതുകൊണ്ട് ദയവായി അഭിപ്രായം പറയാതെ ഇരിക്കുക. ഊഹിച്ച് പറയേണ്ടതില്ല. അറിഞ്ഞ് പറയുന്നതാണ് മാന്യത. എന്റെ വിഷാദത്തിന്റെ കാരണം ഇതൊന്നുമല്ല. അതൊരു സര്‍ക്കിളില്‍ നിന്ന് പുറത്തേക്ക് എത്തരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്ന എന്റെ വ്യക്തി ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള കാര്യമാണ്.

  സമയം ഒരിക്കലും സുഖപ്പെടുത്തില്ല! അച്ഛനെക്കുറിച്ച് സൗഭാഗ്യ; ഹൃദയം തൊട്ട് പേളിയുടെ ഓര്‍മ്മക്കുറിപ്പ്!

  ചില ദിവസങ്ങളില്‍ ഒന്നും ചെയ്യാന്‍ തോന്നാതെ ഒന്നിനോടും താല്‍പര്യമില്ലാതെ എണീക്കാന്‍ പോലും ഇഷ്ടമില്ലാതെ ഒക്കെയുള്ള മാനസികാവസ്ഥയിലേക്ക് ഞാനെത്തി. കുറേ കാര്യങ്ങള്‍ ചെയ്യാനുണ്ടാവും. തൊഴില്‍പരമായും വ്യക്തിപരമായിട്ടുമൊക്കെ. എന്നാലും ചെയ്യാന്‍ തോന്നില്ല. ആദ്യമൊക്കെ മടി കൊണ്ടാണോ എന്നൊരു സംശയത്തിലായിരുന്നു. അതല്ലെന്ന് മനസിലാക്കിയപ്പോള്‍ ഞാന്‍ ഇതിനെ കുറിച്ച് വീട്ടില്‍ സംസാരിച്ചു. അവര്‍ ചോദിച്ചു നമുക്ക് ഡോക്ടറെ കാണണോ അതോ നിനക്ക് തന്നെ ഇത് കൈകാര്യം ചെയ്യാന്‍ പറ്റുമോ എന്ന്.

  സീരിയല്‍ ലൊക്കേഷനില്‍ നടന്‍ കാര്‍ത്തിക്കിനെ വിരട്ടുന്ന ബീന ആന്റണി; രസകരമായ വീഡിയോ പകര്‍ത്തി താരങ്ങളും

  നൊമ്പരപ്പെടുത്തിയ ബ്ലെസ്സിയുടെ കാഴ്ച | Old Movie Review | filmibeat Malayalam

  വേണമെങ്കില്‍ നീയൊരു യാത്ര ചെയ്യ്. അപ്പോള്‍ മാറിയാലോ എന്ന് പോലും അച്ഛനും അമ്മയും പറഞ്ഞിട്ടുണ്ട്. അങ്ങനെ എല്ലാ രീതിയിലും എനിക്ക് പിന്തുണ തന്നവരാണ് അവരെല്ലാം. വളരെ അടുത്ത സുഹൃത്തുക്കളോടും ഞാനീ അവസ്ഥ തുറന്ന് പറഞ്ഞു. അവരും വലിയ പിന്തുണയും സഹായവും നല്‍കി. ഒടുവില്‍ ഈ ലക്ഷണങ്ങളൊക്കെ വെച്ച് എല്ലാവരും ചെയ്യുന്നത് പോലെ ഞാനും ഗൂഗിളിനോട് ചോദിച്ചു. അതോടെ എനിക്ക് തോന്നി, വൈദ്യ സഹായം തേടാമെന്ന്. എന്നും സനുഷ പറയുന്നു.

  ഗർഭത്തിൻ്റെ അഞ്ചാം മാസത്തിലാണ്, ഞങ്ങളുടെ കുഞ്ഞിന് മുന്നേ അടുത്ത അതിഥി വീട്ടില്‍ എത്തിയെന്ന് സൗഭാഗ്യയും അര്‍ജുനും

  Read more about: sanusha സനുഷ
  English summary
  Mammootty's On-screen Daughter Sanusha Opens Up About The Actual Behind Her Depression
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X