For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അത് ജീവിതത്തിലെ നികത്താനാകാത്ത വിടവ്, ജീവിതാനുഭവം എന്നെ ബോള്‍ഡാക്കി; 'ക്യാപ്ഷന്‍ ക്വീന്‍' അമേയ പറയുന്നു

  |

  സോഷ്യല്‍ മീഡിയയാണ് ഇന്ന് മിക്ക താരങ്ങളേയും ആരാധകരുമായി അടുപ്പിക്കുന്നത്. സിനിമകളേക്കാള്‍ കൂടുതല്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ സൃഷ്ടിച്ച താരങ്ങളുണ്ട്. മാറുന്ന കാലത്ത് ഒടിടി പ്ലാറ്റ്‌ഫോമുകളുടേയും വെബ് സീരീസുകളുടേയുമെല്ലാം ജനപ്രീതി വര്‍ധിച്ചു വരികയാണ്. ഇത്തരത്തില്‍ ഒരുപാട് താരങ്ങളും ഉണ്ടാകുന്നത്. ഇങ്ങനെ സോഷ്യല്‍ മീഡിയയിലൂടെയും വെബ് സീരീസുകളിലൂടേയും താരമായി മാറിയ നടിയാണ് അമേയ മാത്യു.

  സിമ്പിള്‍ ലുക്കില്‍ സെക്‌സിയായി ഡെയ്‌സി ഷാ; ചിത്രങ്ങള്‍ ഇതാ

  സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അമേയ ശ്രദ്ധ നേടുന്നത് കരിക്കിന്റെ ഒരു എപ്പിസോഡില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ്. സോഷ്യല്‍ മീഡിയയില്‍ ക്യാപ്ഷന്‍ ക്വീന്‍ എന്നും ക്യാപ്ഷന്‍ സിംഹവുമെന്നുമൊക്കെയാണ് അമേയയെ വിളിക്കുന്നത്. അമേയ പങ്കുവെക്കുന്ന ചിത്രങ്ങളേക്കാള്‍ കിടിലമാണ് അതിനൊപ്പം പങ്കുവെക്കുന്ന ക്യാപ്ഷനുകള്‍ എന്നാണ് ആരാധകര്‍ പറയുന്നത്. ഇപ്പോഴിതാ തന്റെ അച്ഛനെ കുറിച്ചും വീടിനെ കുറിച്ചുമെല്ലാം അമേയ മനസ് തുറന്നിരിക്കുകയാണ്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആ വാക്കുകളിലേക്ക്.

  അച്ഛന്റേയും അമ്മയുടേയും ഒറ്റമകളായ അമേയ തിരുവനന്തപുരത്തുകാരിയാണ്. അച്ഛന്‍ എജി ഓഫീസിലെ ഉദ്യോഗസ്ഥനായിരുന്നു. അമ്മയാകട്ടെ സ്‌കൂള്‍ അധ്യാപികയും. അച്ഛന്‍ ഇടുക്കിക്കാരനും അമ്മ തിരുവനന്തപുരത്തുകാരിയുമാണ്. അച്ഛന്റെ സ്ഥലം മാറ്റം കാരണം തന്റെ കുട്ടിക്കാലം ഏറേയും വാടക വീടുകളിലായിരുന്നുവെന്ന് അമേയ പറയുന്നു. അച്ഛന് ആരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങിയപ്പോഴാണ് തിരുവനന്തപുരത്ത് സ്ഥിരതാമസമാകുന്നതെന്നും താരം പറയുന്നത്. 13 വര്‍ഷം മുമ്പായിരുന്നു തിരുവനന്തപുരത്ത് സ്വന്തം വീട് വെക്കുന്നത്. എന്നാല്‍ ആ വീട്ടില്‍ അധികനാള്‍ ഒരുമിച്ച് കഴിയാനായില്ല. പുതിയ വീട്ടില്‍ താമസം തുടങ്ങി കുറച്ച് നാളുകള്‍ക്കുള്ളില്‍ തന്നെ അച്ഛന്‍ തങ്ങളെ വിട്ടുപോയെന്ന് അമേയ പറയുന്നു.

  പത്താം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അച്ഛന്റെ മരണം. തന്റെ ജീവിതത്തില്‍ ഇന്നും നികത്താനാകാത്ത ശൂന്യത ബാക്കിവച്ചാണ് അച്ഛന്‍ പോയതെന്നാണ് അമേയ പറയുന്നത്. ഇപ്പോഴത്തെ വീടിനേക്കാള്‍ അച്ഛനുമൊത്ത് കഴിഞ്ഞതിന്റെ ഓര്‍മ്മകള്‍ പഴയ വാടക വീടുകളിലാണ്. ഡല്‍ഹിയില്‍ തങ്ങള്‍ താമസിച്ചിരുന്ന വാടകവീട് അത്തരത്തില്‍ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണെന്നും അന്നവിടെ പോയപ്പോള്‍ അച്ഛന്‍ അവിടെയൊക്കെ ഉണ്ടെന്ന് തോന്നിപ്പോയെന്നും അമേയ പറയുന്നു.

  കാനഡയില്‍ എംബിഎ ചെയ്യാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ വീട്ടുകാര്‍ മുടക്കിയെന്നും ആ വാശിക്കാണ് താന്‍ മോഡലിംഗിലേക്ക് ഇറങ്ങുന്നതെന്നും അമേയ പറയുന്നു. ഇതിനായി തനിയെ കൊച്ചിയിലേക്ക് താമസം മാറി. അവസരങ്ങള്‍ തേടിയിറങ്ങി. ചെറിയ ഷൂട്ടുകള്‍ ചെയ്തു. അതുവഴി ആട് 2വിലേക്ക് അവസരം ലഭിച്ചു. ഇതിനിടെ കരിക്കിലെ ഒരു എപ്പിസോഡില്‍ അഭിനയിച്ചു. അതോടെ തന്നെ ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയെന്നും ഇപ്പോഴും പലരും കരിക്കില്‍ അഭിനയിച്ച ആളല്ലേ എന്നു ചോദിച്ചു വരുമെന്നും അമേയ പറയുന്നു.

  Mathew Thomas Interview | Filmibeat Malayalam

  ചെറുപ്പത്തില്‍ താന്‍ എളുപ്പത്തില്‍ വേദനിപ്പിക്കാന്‍ പറ്റുന്ന കുട്ടിയായിരുന്നുവെന്നും എന്നാല്‍ ജീവിതാനുഭവങ്ങള്‍ തന്നെ കൂടുതല്‍ ബോള്‍ഡ് ആക്കിയെന്നും അമേയ പറയുന്നു. മോശം കമന്റുകള്‍ വരാറുണ്ടെങ്കിലും അതൊന്നും തന്നെ ബാധിക്കാറില്ലെന്നും നടി വ്യക്തമാക്കുന്നു.

  Read more about: karikku
  English summary
  Mammootty's The Priest Actress Ameya Mathew Opens Up The Bad Experience In Her Life, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X