twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇതൊക്കെ എങ്ങനെ സാധിക്കുന്നു! ഇക്കയുടെ പാട്ടില്‍ ആരും കാണാത്ത കാര്യം ട്രോളന്മാര്‍ കണ്ടുപിടിച്ചു!!

    |

    ഏപ്രില്‍ 27 ന് മമ്മൂട്ടിയുടെ അങ്കിള്‍ റിലീസിനെത്തിയിരിക്കുകയാണ്. എന്നാല്‍ റിലീസിന് തലേ ദിവസം ആരും പ്രതീക്ഷിക്കാത്തൊരു സമ്മാനം നല്‍കി മമ്മൂട്ടി ഞെട്ടിച്ചിരിക്കുകയാണ്. പാട്ട് പാടാനും തനിക്ക് കഴിയുമെന്ന് തെളിയിച്ചാണ് ഇക്കയുടെ പുതിയ പാട്ട് എത്തിയിരിക്കുന്നത്. അങ്കിള്‍ സിനിമയിലൂടെ മമ്മൂട്ടി പാടിയതിന്റെ മേക്കിംഗ് വീഡിയോയാണ് ഇന്നലെ പുറത്തെത്തിയത്.

    വളരെ കാലം കൂടിയാണ് ഞാന്‍ പാട്ട് പാടാന്‍ ശ്രമിക്കുന്നത്. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇഷ്ടമാവുമെന്ന് കരുതുന്നു.. നിങ്ങള്‍ എന്താ ചിന്തിക്കുന്നതെന്ന് എനിക്കറിയാം എന്നും പറഞ്ഞാണ് ഫേസ്ബുക്കിലൂടെ വീഡിയോ മമ്മൂട്ടി ഷെയര്‍ ചെയ്തിരിക്കുന്നത്. പുറത്ത് വന്ന ഉടനെ തന്നെ പാട്ട് വൈറലായിരിക്കുകയാണ്.

    മമ്മൂക്കയുടെ പാട്ട്

    ഏറെ നാളുകള്‍ക്ക് ശേഷമാണ് മമ്മൂട്ടി ഒരു പാട്ട് പാടിയിരിക്കുന്നത്. മമ്മൂട്ടിയ്ക്ക് പാടാന്‍ അറിയില്ലെന്ന് പറഞ്ഞ് കളിയാക്കുന്നവര്‍ക്കുള്ള മറുപടിയുമായിട്ടായിരുന്നു അങ്കിളില്‍ നിന്നും പാട്ടിന്റെ മേക്കിംഗ് വീഡിയോ പുറത്ത് വന്നത്. 'എന്താ ജോണ്‍സാ കള്ളില്ലേ... കല്ലുമ്മക്കായില്ലേ.. കള്ളിന് കൂട്ടാന്‍ കറിയില്ലേ.. കൊണ്ട് വാ വേഗത്തില്‍..' എന്ന് തുടങ്ങുന്ന പാട്ടായിരുന്നു മമ്മൂട്ടി പാടിയിരുന്നത്. പരമ്പരാഗതമായി നിലനില്‍ക്കുന്നൊരു പാട്ട് ബിജിബാലാണ് മമ്മൂട്ടിയെ കൊണ്ട് പാടിച്ചിരിക്കുന്നത്. നിമിഷ നേരങ്ങള്‍ കൊണ്ടായിരുന്നു പാട്ട് തരംഗമായത്. ഇതോടെ ട്രോളന്മാരും സജീവമായി.

    ആരാ പറഞ്ഞേ...

    ആരാ പറഞ്ഞേ...

    പലരും പലപ്പോഴായി പറഞ്ഞിട്ടുണ്ട് മമ്മൂക്കയ്ക്ക് പാട്ട് പാടാന്‍ അറിയില്ലെന്ന്. ആ പറഞ്ഞവരോക്കെ ഒന്നിങ്ങ് വന്ന് നോക്കിക്കേ...

    മൂഡ് വരുമ്പോ...

    മൂഡ് വരുമ്പോ...

    അങ്കിളില്‍ നിന്നും പുറത്ത് വന്ന പാട്ട് കണ്ട് പ്രേക്ഷകര്‍ മമ്മൂക്ക പാട്ടൊക്കെ പാടുമോ എന്ന് ചോദിക്കുന്നു. എപ്പോഴുമില്ല,.. ഇടയ്‌ക്കൊക്കെ മൂഡ് വരുമ്പോള്‍ പാടുമെന്ന് മമ്മൂട്ടിയുടെ ഉത്തരം.

    ഒരു മമ്മൂക്ക പാട്ട്..

    ഒരു മമ്മൂക്ക പാട്ട്..

    കൊച്ചുകുട്ടികള്‍ മുതല്‍ അപ്പൂപ്പന്മാര്‍ക്ക് വരെ മനസ് തുറന്ന് പാടാന്‍ പറ്റിയ പാട്ടായിരുന്നു അത്. ഒരു മമ്മൂക്ക പാട്ട്. സംഭവം കളറായിട്ടുണ്ട്.

    കൊള്ളാം...

    കൊള്ളാം...

    മമ്മൂക്കയുടെ പാട്ട് കേട്ടിട്ട് അഭിനന്ദിച്ചവര്‍ മാത്രമേ ഉള്ളു. എല്ലാവര്‍ക്കും പറയാനുള്ളത് കൊള്ളാം മമ്മൂക്ക പാട്ട് പൊളിച്ചു എന്ന്.

     ക്യൂട്ട് എക്‌സ്‌പ്രെഷന്‍

    ക്യൂട്ട് എക്‌സ്‌പ്രെഷന്‍

    അങ്കിളിലെ എന്താ ജോണ്‍സാ കള്ളില്ലേ എന്ന സോംഗ് പാടുന്നതിനിടെ മമ്മൂക്ക കാണിച്ച എക്‌സ്‌പ്രെഷന്‍ ആണ് ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ക്യൂട്ട് എക്‌സ്‌പ്രെഷന്‍ എന്ന് തന്നെ പറയാം.

    ഒത്തിരി ഇഷ്ടം

    ഒത്തിരി ഇഷ്ടം

    മമ്മൂക്ക അധികം പാട്ടുകളൊന്നും പാടിയിട്ടില്ല. പാടിയതൊക്കെ ഒത്തിരി ഇഷ്ടമുള്ളതുമാണ്. അത് ഈ മനുഷ്യന്‍ ജീവന്റെ ജീവനായത് കൊണ്ടുമാകാം..

     റിയാക്ഷന്‍...!

    റിയാക്ഷന്‍...!

    ഈ പാട്ട് കേള്‍ക്കുമ്പോള്‍ പ്രേക്ഷകരുടെ റിയാക്ഷന്‍ പാട്ടിനിടെ ജോയി മാത്യൂ തന്നെ കാണിച്ചിരിക്കുകയാണ്. മമ്മൂക്ക പാടി കഴിഞ്ഞതിന് പിന്നാലെ സിദ്ദിഖും ജോയി മാത്യുവിനും ചിരി അടക്കാന്‍ കഴിഞ്ഞിരുന്നില്ല.

     എവിടെയായിരുന്നു..?

    എവിടെയായിരുന്നു..?

    അങ്കിളില്‍ നിന്നും മമ്മൂട്ടി പാടിയ പാട്ട് കണ്ട് പ്രേക്ഷകര്‍ എവിടെയായിരുന്നു ഇത്രയും കാലം. ഇതുപോല വന്ന് ഞെട്ടിക്കാന്‍ ഇക്കയ്ക്ക് മാത്രമേ കഴിയു..

    പാട്ടിനൊപ്പം

    പാട്ടിനൊപ്പം

    കേരളത്തില്‍ നിന്നും നിരവധി പാട്ടുകളാണ് ലോകം മുഴുവനുമായി വൈറലായത്. അതുപോലെ ഇക്ക പാടിയ പാട്ട് പുറത്ത് വന്ന ഉടനെ തരംഗമായിരിക്കുകയാണ്.

    കളിയാക്കരുത്... പ്ലീസ്..

    കളിയാക്കരുത്... പ്ലീസ്..

    അങ്കിളില്‍ മമ്മൂക്ക പാടിയ പാട്ടിനെ കളിയാക്കുന്നവരോട്.. ലാലിസം എന്ന പേരില്‍ തൊള്ള തുറക്കാതെ പാട്ടുപാടി കേരളത്തെ മാനം കെടുത്തിയ ടീമും ഇവിടെയൊക്കെ ഉണ്ട്.

     യേശുദാസ് അല്ലല്ലോ..

    യേശുദാസ് അല്ലല്ലോ..

    ഒരു തമാശ പാട്ട് ആലപിച്ചത് മമ്മൂക്കയാണ്. അല്ലാതെ യേശുദാസ് ഒന്നുമല്ലല്ലോ.. പുള്ളിക്ക് പറ്റുന്ന പോലെ അദ്ദേഹം പാടിയിട്ടുമുണ്ട്. അതുകൊണ്ട് വലിയ കാര്യമായി കണ്ട് കളിയാക്കേണ്ട കാര്യമൊന്നുമില്ല.

     പറ്റിച്ചില്ലല്ലോ...

    പറ്റിച്ചില്ലല്ലോ...

    മമ്മൂക്കയുടെ പാട്ട് കേള്‍ക്കുന്ന പ്രേക്ഷകരോട് അങ്ങേര് വലിയ പാട്ടുകാരനൊന്നുമല്ല. എന്നിട്ടും പറ്റുന്ന പോലെ അദ്ദേഹം പാടിയിട്ടുമുണ്ട്. അല്ലാതെ സ്റ്റേജില്‍ കയറി ചുണ്ടനക്കി നാട്ടുകാരെ പറ്റിച്ചിട്ടില്ലല്ലോ..

    ഫാൻസുകാരുടെ ഗതികേട് തീരുന്നില്ല.. സിവനേ..യ് !!! ഇതോ സുവർണ പുരുഷൻ.. ശൈലന്റെ റിവ്യൂഫാൻസുകാരുടെ ഗതികേട് തീരുന്നില്ല.. സിവനേ..യ് !!! ഇതോ സുവർണ പുരുഷൻ.. ശൈലന്റെ റിവ്യൂ

    English summary
    Mammootty's Uncle song trolls viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X