twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂക്ക മരണ മാസാണ്!! സൂപ്പർ കാറുകൾ മാത്രമല്ല വിമാനവും പറത്തും!! മമ്മൂട്ടി വിമാനം പറത്തിയകഥ ഇങ്ങനെ

    വിമാനം പറത്തുന്നതിനു ആവശ്യമായ മർഗ നിർദ്ദേശങ്ങൾ പിറകിൽ ഇരുന്ന് പൈലറ്റ് നൽകുന്നുണ്ടായിരുന്നു.

    |

    മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങൾക്കും വാഹനത്തിനോട് കടുത്ത മോഹമാണ്. ആസിഫ് അലി, ദുൽഖർ സൽമാൻ , പൃഥ്വിരാജ് എന്നിങ്ങനെ ഒരുമാതിരിപ്പെട്ട എല്ലാവർക്കും വാഹനങ്ങളോടുള്ള ക്രൈസ് പ്രേക്ഷകർക്ക് അറിയാം. എന്നാൽ ഇവരൊക്കെ താഴെ ഇവരെക്കാലും ഏറ്റവും വലിയ വാഹന പ്രേമി മലയാള സിനിമയിൽ ഉണ്ട്. അത് മറ്റാരുമല്ല മലയാളികളുടെ സ്വന്തം മമ്മൂക്കയാണ്. അദ്ദേഹത്തിന്റെ വാഹന പ്രേമം വർഷങ്ങളായി മലയാള സിനിമ ഫീൽഡിൽ പാട്ടാണ്.

    വലാക്ക് എന്ന കന്യാസ്ത്രീ എങ്ങനെ ദുരാത്മാവായി ? പ്രേക്ഷരുടെ സംശയത്തിന് വിരാമം, വീഡിയോ കാണൂവലാക്ക് എന്ന കന്യാസ്ത്രീ എങ്ങനെ ദുരാത്മാവായി ? പ്രേക്ഷരുടെ സംശയത്തിന് വിരാമം, വീഡിയോ കാണൂ

    മമ്മൂക്ക കൈവയ്ക്കാത്ത കാറുകളില്ല. അദ്ദേഹം ട്രൈ ചെയ്യാത്ത സൂപ്പർ കാറും ലക്ഷ്വറി കാറുകളും ഇല്ലയെന്നു തന്നെ പറയാം. കൂടാതെ മലയാളത്തിലെ പല താരങ്ങളും മമ്മൂട്ടിയുടെ ഡ്രൈവിങ്ങിന്റെ ആരാധകരാണ്. സൂപ്പർ കാറുകളും ലക്ഷ്വറി കാറുകൾ മാത്രമല്ല താരം ഓടിച്ചിട്ടുള്ളത്. വിമാനം വരെ പറത്തിയിട്ടുണ്ട്. വിമാനം പറയത്തുന്നത് അത്ര ചില്ലറ കാര്യമല്ല. അന്നുണ്ടായ അനുഭവം അദ്ദേഹം പങ്കുവയ്ക്കുകയാണ്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ആദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

     വിവാഹം കഴിക്കാതെ ജീവിച്ചു! പിന്നീട് അത് ശരിയാണെന്ന് തോന്നി, കനിയുടെ ജീവിത രഹസ്യവുമായി അച്ഛൻ വിവാഹം കഴിക്കാതെ ജീവിച്ചു! പിന്നീട് അത് ശരിയാണെന്ന് തോന്നി, കനിയുടെ ജീവിത രഹസ്യവുമായി അച്ഛൻ

     ദുബായ് ഷൂട്ടിങ്

    ദുബായ് ഷൂട്ടിങ്

    റാസൽഖൈമയിൽ ദുബായി ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടക്കുമ്പോഴാണ് ആ സാഹസികമായ സംഭവം നടന്നത്. കൊതുമ്പ് വള്ളം പോലെ ഒരു ടൂ സീറ്റ് വിമാനമായിരുന്നു താൻ പാറത്താൻ ശ്രമിച്ചത്. അതിലെ പൈലറ്റിന്റെ ആവശ്യ പ്രകാരമായിരുന്നു ആ സാഹസികത. അദ്ദേഹം തന്നോട് പറത്താൻ ആവശ്യപ്പെടുകയായിരുന്നെന്നു മമ്മൂട്ടി പറഞ്ഞു. അയാളുടെ ഒറ്റ നിർബന്ധത്തിലായിരുന്നു അന്ന് വിമാനം പറത്തിയത്.

    പൈലറ്റിന്റെ ധൈര്യം

    പൈലറ്റിന്റെ ധൈര്യം

    ആ വിമാനത്തിന്റെ പൈലറ്റ് ഒരു നല്ല ട്രൈനറും കൂടിയാണ്. അദ്ദേഹമാണ് ഈ ഐഡിയ മുന്നോട്ട് വച്ചത്. ഞാൻ മുന്നിൻ സീറ്റിലും അദ്ദേഹം പിറകിലെ സീറ്റിലും ഇരുന്നു വേണം വിമാനം പറത്താൻ. ആദ്യമൊന്നു ത സമ്മതിച്ചില്ലായിരുന്നു. ധൈര്യമായി പറത്തിക്കോളൂ എന്ന് അദ്ദേഹം ആത്മവിശ്വാസം നൽകിയിരുന്നു. അദ്ദേഹ കുറെ നിർബന്ധിച്ചപ്പോൾ വിമാനം പറത്തുകയായിരുന്നു

    വിമാനം പറത്തി

    വിമാനം പറത്തി

    വിമാനം പറത്തിയ അനുഭവം അദ്ദേഹം പങ്കുവെയ്ക്കുന്നുണ്ട്. വിമാനം പറത്തുന്നതിനു ആവശ്യമായ മർഗ നിർദ്ദേശങ്ങൾ പിറകിൽ ഇരുന്ന് പൈലറ്റ് നൽകുന്നുണ്ടായിരുന്നു. ജോയിസ്റ്റിക് പോലുള്ള വടി മുന്നോട്ടും പിന്നോട്ടും പിടിച്ച് തിരിച്ചാൽ മാത്രം മതി. അദ്ദഹം പറ‍ഞ്ഞതു പോലെ തന്നെ താനും ചെയ്തു. അപ്പോൾ വിമാനം പറന്നു പൊങ്ങുകയായിരുന്നു. അതോടെ സംഭവം കൈവിട്ട് പോയ പോലെ തോന്നി. തിരിച്ച് ലാൻഡ് ചെയ്യാൻ താഴ്ന്ന് വന്നപ്പോൾ ഇലക്ട്രിക് ലൈനുകൾ കാണാൻ സാധിച്ചിരുന്നു. അതോടെ തന്റെ പേടി കൂടുകയായിരുന്നെന്നും മമ്മൂക്ക പറഞ്ഞു.

    സിനിമയിലെ ഇൻട്രൊഡക്ഷൻ സീൻ

    സിനിമയിലെ ഇൻട്രൊഡക്ഷൻ സീൻ

    വിമാനം പറത്തി തിരിച്ചെത്തിയപ്പോൾ സിനിമയുടെ ഇൻഡ്രൊക്ഷൻ സീൻ ഇങ്ങനെയാക്കിയാലോ എന്ന് വരെ ജോഷി ആലോചിച്ചിരുന്നു. അതിനെപ്പറ്റി തന്നോട് പറയുകയും ചെയ്തു. എന്നാൽ ഒന്നുകൂടി വിമാനം പറത്താനുളള ധൈര്യം തനിയ്ക്ക് ഇല്ലായിരുന്നു.. അതിനാൽ അന്ന് ഈ പ്ലാനിങ്ങ് നടന്നില്ലായിരുന്നുവെന്നും മമ്മൂട്ടി വ്യക്തമാക്കി.

    ദുബായ്

    ദുബായ്

    രഞ്ജി പണിക്കർ കഥയെഴുതി ജോഷി സംവിധാനം ചെയ്ത ചിത്രമായിരുന്നു ദുബായ്. 2001 പുറത്തിറങ്ങിയ ഈ മമ്മൂക്ക ചിത്രം ബോക്സ് ഓഫീസിൽ പ്രതീക്ഷ വിജയം കണ്ടിരുന്നില്ല. പൂർണ്ണമായും അറബ് എമിറെറ്റ്സിൽ ചിത്രീകരിച്ച ഈ ചിത്രം അന്നത്തെ കാലഘട്ടത്തിലെ മലയാള ചലച്ചിത്രരംഗത്തെ ഏറ്റവും ചിലവേറിയ ഒരു ബിഗ്ബജറ്റ് ചിത്രമായിരുന്നു. മമ്മൂട്ടി,എൻ.എഫ്. വർഗ്ഗീസ്,ബിജു മേനോൻ,കൊച്ചിൻ ഹനീഫ,നെടുമുടി വേണു,മാമുക്കോയ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തിയത്

    English summary
    mammootty sharing experience about filght flying
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X