twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    യുദ്ധം നിര്‍ത്തി! അങ്കിളിലൂടെ ലാലേട്ടന്‍ ആരാധകരും മമ്മൂക്ക ആരാധകരും ഒന്നിക്കുകയാണ് സുഹൃത്തുക്കളെ...!

    |

    മലയാളത്തില്‍ റിലീസിനെത്തുന്ന സിനിമകളില്‍ ഏറ്റവുമധികം പിന്തുണയുള്ളത് മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സിനിമകള്‍ക്കാണ്. താരരാജാക്കന്മാരുടെ ആരാധകരാണ് ഇതിന് കാരണവും. എന്നാല്‍ മോശം കമന്റുകളിലൂടെയും മറ്റും നല്ല സിനിമയെ ഡിഗ്രേഡ് ചെയ്ത് കാണിച്ച് ഫാന്‍ ഫൈറ്റുകളും ഇടയ്ക്ക് നടക്കാറുണ്ട്.

    സിനിമകള്‍ തമ്മില്‍ നടക്കുന്ന മത്സരം പോലെയാണ് ആരാധകരുടെ മത്സരവും. എന്നാല്‍ ഇന്നലെ മമ്മൂട്ടിയുടെ അങ്കിള്‍ റിലീസ് ചെയ്തതിന് ശേഷം സംഭവിച്ചത് മറ്റൊന്നായിരുന്നു. മോഹന്‍ലാലിന്റെ ഇച്ചാക്കയുടെ സിനിമയെ ഏട്ടന്റെ ആരാധകരും അങ്ങ് സ്വീകരിച്ചു. അതായത് നല്ല സിനിമയെ സ്വീകരിക്കാനുള്ള മനസ് ആരാധകര്‍ക്കിടയിലും ഉണ്ടെന്നാണ് തെളിയിച്ചിരിക്കുന്നത്.

     അതാണ് അങ്കിള്‍

    അതാണ് അങ്കിള്‍

    ചിരിയും സന്തോഷവും നിറഞ്ഞ ആദ്യ പകുതിയും ത്രില്ലിംഗ് ആയിട്ടുള്ള രണ്ടാം പകുതിയും ചേര്‍ന്ന് മികച്ചൊരു സന്ദേശം നല്‍കി കൊണ്ടുള്ള ക്ലൈമാക്‌സും അതാണ് അങ്കിള്‍. സിനിമ കണ്ടിറിങ്ങിയവര്‍ക്കെല്ലാം പറയാനുള്ളതും അത് തന്നെയാണ്.

    എങ്ങും മമ്മൂക്ക തരംഗം...

    എങ്ങും മമ്മൂക്ക തരംഗം...

    മമ്മൂക്ക പാടി പാട്ട് യൂട്യൂബില്‍ ട്രെന്‍ഡിംഗാണ്. അങ്കിളിന് ഗംഭീര വരവേല്‍പ്പായിരുന്നു റിലീസ് ദിനത്തില്‍ ലഭിച്ചിരുന്നത്. മാതൃഭൂമി വരെ പോസീറ്റിവ് റിവ്യൂ കൊടുത്തു. സിനിമാ പ്രേമികള്‍ക്ക് അഭിമാന നിമിഷമാണിത്.

     രണ്ട് സിനിമകളും...

    രണ്ട് സിനിമകളും...

    അന്ന് ഗ്രേറ്റ് ഫാദറില്‍ സമൂഹത്തില്‍ നടക്കുന്ന അനീതിക്കെതിരെ ഡേവിഡ് നൈനാന്‍ വിധിയെഴുതി. ഇന്ന് അങ്കിളായി വന്ന് സദാചാരക്കാര്‍ക്ക് വയറ് നിറച്ച് കൊടുത്തിരിക്കുകയാണ്.

    കണ്ടവര്‍ പറയുന്നു...

    കണ്ടവര്‍ പറയുന്നു...

    അങ്കിള്‍ കണ്ടവര്‍ പറയുന്നു.. ഇത് കേരളം കണ്ടിരിക്കേണ്ട മനോഹര ചിത്രം. മികച്ച റിവ്യൂ എഫ്ബി വഴി നല്‍കുന്ന എല്ലാ ഏട്ടന്‍ ഫാന്‍സിനും നന്ദിയുണ്ട്. അവരാണ് വിജയത്തിന് പിന്നിലെ മറ്റൊരു ശക്തി.

     ഇതാണിപ്പോ അവസ്ഥ..

    ഇതാണിപ്പോ അവസ്ഥ..

    പടം കാണാതെ അങ്കിള്‍ മൂവി കൊള്ളില്ല, ബോറാണ് എന്നൊക്കെ പറഞ്ഞ് കരയുന്ന ഒരു ചങ്ക്... സിനിമയെ കുറിച്ചുള്ള പോസീറ്റിവ് റിവ്യൂസ് മാത്രം കണ്ട് സിനിമ കാണാന്‍ വേണ്ടി ഉച്ച മുതല്‍ തിയറ്ററിന് മുന്നില്‍ ക്യൂ നില്‍ക്കുയാണ്.

     അതാണ് ഏട്ടന്‍ ഫാന്‍സ്

    അതാണ് ഏട്ടന്‍ ഫാന്‍സ്

    മുന്‍പ് എന്തൊക്കെ ചെയ്തിരുന്നു എന്നതിലല്ല. അങ്കിള്‍ എന്ന പടത്തെ കുറിച്ച് ഇതുവരെ ഒരു ഡീഗ്രേഡിംഗും ഏട്ടന്‍ ഫാന്‍സ് ചെയ്തിട്ടില്ല. പടം നല്ലതാണെങ്കില്‍ അത് അംഗീകരിക്കുകയും ചെയ്യും. അവിടെ ഇങ്ങനെത്തെ ഊള പോസ്റ്റ് ഇട്ട് നിങ്ങളുടെ നിലവാരം കുറക്കാന്‍ നില്‍ക്കരുത്.

     ഇച്ചാക്കയുടെ പടം

    ഇച്ചാക്കയുടെ പടം

    കുറെ നാളുകള്‍ക്ക് ശേഷം ഞങ്ങളുടെ ലാലേട്ടന്റെ ഇച്ചാക്കയുടെ പടത്തിന് മികച്ച അഭിപ്രായങ്ങളും നല്ല ബുക്കിംഗും ഉണ്ടെന്നറിയുന്ന ഏട്ടന്‍ ഫാന്‍സിന് സന്തോഷത്തിന്റെ ദിവസങ്ങള്‍ തന്നെയാണ്.

    നല്ലൊരു സംവിധായകന്‍

    നല്ലൊരു സംവിധായകന്‍

    ജോയ് മാത്യുവിന്റെ ശക്തമായ തിരക്കഥയും മമ്മൂക്കയുടെ വിസ്മയിപ്പിക്കുന്ന അഭിനയ മൂഹുര്‍ത്തങ്ങളും കാണാന്‍ പോയ പ്രേക്ഷകന് നല്ലൊരു സംവിധായകനെ കൂടി കിട്ടിയിരിക്കുകയാണ്.

     ഇപ്പോ മനസിലായില്ലേ...

    ഇപ്പോ മനസിലായില്ലേ...

    അങ്കിള്‍ സിനിമയ്ക്ക് സപ്പോര്‍ട്ട് കൊടുത്ത ഏട്ടന്‍ ഫാന്‍സിന് മമ്മൂക്ക ഫാന്‍സിന്റെ വക ഒരു മുത്തം. നല്ലതിനെ നല്ലതെന്ന് പറയാന്‍ ഏട്ടന്‍ ഫാന്‍സ് മടി കാണിക്കില്ലെന്ന് ഇപ്പോള്‍ മനസിലായി.

    സത്യം ഇങ്ങനെയാ...

    സത്യം ഇങ്ങനെയാ...

    നിങ്ങള്‍ കരുതുന്നത് പോലെ അങ്കിളിന് കൂടുതല്‍ പോസീറ്റിവ് റിവ്യൂ നല്‍കുന്നത് മമ്മൂക്ക ഫാന്‍സല്ല. അത് ലാലേട്ടന്റെ ഫാന്‍സാണ്.

    ബിഗ് സല്യൂട്ട്

    ബിഗ് സല്യൂട്ട്

    ആദ്യമായി മമ്മൂക്കയുടെ ഫിലിം ഫേസ്ബുക്ക് പേജിലൂടെ സപ്പോര്‍ട്ട് ചെയ്ത് കാണുന്ന ഏട്ടന്‍ ഫാന്‍സിന് മമ്മൂക്ക ഫാന്‍സിന്റെ വക ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്..

     മാതൃഭൂമി വരെ കൊടുത്തു..

    മാതൃഭൂമി വരെ കൊടുത്തു..

    എല്ലാ സിനിമകളെയും വലിച്ച് കീറി ഭിത്തിയില്‍ ഒട്ടിക്കുന് മാതൃഭൂമി വരെ അങ്കിളിന് 5 ല്‍ 3 റേറ്റിംഗ് കൊടുത്തിട്ടുണ്ടേല്‍ പടത്തിന്റെ റേഞ്ച് എത്രത്തോളം ഉണ്ടെന്ന് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേ ഉള്ളു.

    പുതിയ സമ്മാനം

    പുതിയ സമ്മാനം

    ഇക്കയുടെ അതിഗംഭീര അഭിനയ മികവില്‍ പ്രതീക്ഷ മുഴുവനര്‍പ്പിച്ച ജോയ് മാത്യുവും. ജോയ് മാത്യുവിന്റെ അത്യുഗ്രന്‍ സ്‌ക്രിപ്റ്റില്‍ മാത്രം ശ്രദ്ധിച്ച ഇക്കയും അങ്കിള്‍ സിനിമ പ്രേക്ഷകര്‍ ഏറ്റെടുക്കുമ്പോള്‍, ഗിരീഷ് ദാമോദര്‍ എന്ന മികച്ച ഡയറക്ടറെ ഇവര്‍ മലയാളത്തിന് സമ്മാനിക്കുകയാണ്.

    ഫെമിനിസത്തെയും...

    ഫെമിനിസത്തെയും...

    അങ്കിള്‍ എന്ന സിനിമയുടെ ക്ലൈമാക്‌സില്‍ മമ്മൂക്ക അടിച്ചത് കപട സദചാരക്കാരെ മാത്രമായിരുന്നില്ല. ചിലരുടെയൊക്കെ ഇസ്തിരിയിട്ട ഫെമിനിസത്തെ കൂടിയാണ്.

     വിസ്മയിപ്പിക്കും..

    വിസ്മയിപ്പിക്കും..

    അങ്കിള്‍ സിനിമ എങ്ങനെയുണ്ട് എന്ന് ചോദിക്കുന്നവരോട് ധൈര്യമായി തന്നെ സിനിമയ്ക്ക് ടിക്കറ്റ് എടുത്തോളു.. ഈ അങ്കിള്‍ നിങ്ങളെ വിസ്മയിപ്പിച്ചിരിക്കും.

    ഇക്കയുടെ ഹോബി...

    ഇക്കയുടെ ഹോബി...

    മമ്മൂക്കയുടെ അങ്കിളിന് എല്ലായിടത്തും മികച്ച അഭിപ്രായമാണ്. കാരണം എന്തെന്നാല്‍ ഇത് മമ്മൂക്കയാണ്.. മമ്മൂക്കയുടെ ഹോബി തന്നെ വിമര്‍ശകരുടെ വായില്‍ ആണി അടിക്കുക എന്നത് തന്നെയാണ്.

    വെല്ലുവിളിയായിരുന്നില്ല...

    വെല്ലുവിളിയായിരുന്നില്ല...

    കൃഷ്ണ കുമാര്‍ എന്ന കഥാപാത്രം മമ്മൂക്കയെ സംബന്ധിച്ചിടത്തോളം വെല്ലുവിളികള്‍ ഇല്ലാത്തൊരു കഥാപാത്രമായിരുന്നു. പക്ഷെ കൃഷ്ണ കുമാറിന്റെ ചില ശബ്ദ വ്യതിയാനങ്ങളും ഭാവമാറ്റങ്ങളും മനസിലാക്കി തന്നത് ആ റോള്‍ മമ്മൂക്കയ്ക്ക് മാത്രമേ ചെയ്യാന്‍ കഴിയുള്ളു എന്നതാണ്.

     ആഘോഷമാണ്...

    ആഘോഷമാണ്...

    ലോ ഹൈപ്പ് മൂവിയാണെങ്കിലും അതൊന്നും ഞങ്ങള്‍ നോക്കില്ല.. ഇക്കയുടെ സിനിമയാണോ ഞങ്ങള്‍ ആഘോഷിച്ചിരിക്കുമെന്നാണ് ഇക്ക ഫാന്‍സ് പറയുന്നത്.

     ജീവിക്കുകയായിരുന്നു..

    ജീവിക്കുകയായിരുന്നു..

    സിനിമയുടെ അവസാന 30 മിനുറ്റ് സീന്‍ കണ്ടപ്പോള്‍ നമുക്കുണ്ടായ അതെ രോഷവും പകയും അക്ക അത് സ്‌ക്രീനില്‍ അഭിനയിക്കുകയായിരുന്നില്ല.. ജീവിച്ച് കാണിച്ച് കൊടുക്കുകയായിരുന്നു.

     സഹകരണത്തിന് നന്ദി

    സഹകരണത്തിന് നന്ദി

    അങ്കിളിന് വേണ്ടി സപ്പോര്‍ട്ട് ചെയ്ത എല്ലാ ഫാന്‍സിനോടും പ്രത്യേകിച്ച് ഏട്ടന്‍ ഫാന്‍സിനോടും നന്ദി രേഖപ്പെടുത്തുന്നു. ഈ സഹകരണം തിരിച്ചും ഉണ്ടാകും എന്ന് അറിയിച്ച് കൊള്ളുകയാണ്.

    കാശ് ചോദിച്ചില്ല...

    കാശ് ചോദിച്ചില്ല...

    മമ്മൂക്കയുടെ അടുത്ത് സിനിമയെ കുറിച്ച് പറയാന്‍ വന്ന മമ്മൂക്ക കഥ ഇഷ്ടപ്പെട്ടതിന് ശേഷം ഞാന്‍ നായകനാവാം എന്ന് പറയുന്നു. പക്ഷെ മമ്മൂക്കയെ അഭിനയിപ്പിക്കാന്‍ മാത്രം കാശ് എന്റെ കൈയില്‍ ഇല്ലെന്ന് പറയുമ്പോള്‍ പൈസ ഇല്ലാതെ അഭിനയിക്കാന്‍ പറ്റില്ലേ എന്ന് ചോദിക്കുകയായിരുന്നു.

    അങ്കിളിന്റെ കാറും റോഡും പ്രതീക്ഷിച്ച പോലെ തന്നെ.. (പക്ഷെ, പോസിറ്റീവ് മാത്രേ പറയൂ) ശൈലന്റെ റിവ്യൂ..!അങ്കിളിന്റെ കാറും റോഡും പ്രതീക്ഷിച്ച പോലെ തന്നെ.. (പക്ഷെ, പോസിറ്റീവ് മാത്രേ പറയൂ) ശൈലന്റെ റിവ്യൂ..!

    English summary
    Mammootty starer Uncle social media comments
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X