Just In
- 36 min ago
യുവനടന്മാരില് ചിലരുടെ കാരവനില്‍ കയറിയാല്‍ ലഹരിവസ്തുക്കളുടെ മണം! വെളിപ്പെടുത്തലുമായി മഹേഷ്
- 45 min ago
അവസരങ്ങള്‍ നഷ്ടപ്പെട്ടതിന് കാരണമിതാണ്! ഇനിയും നിലപാടുകളില്‍ മാറ്റമില്ലെന്ന് നടി രമ്യ നമ്പീശന്
- 1 hr ago
എല്ലാ സ്ത്രീകളോടും തൊഴുകൈയോടെ മാപ്പ് പറയു! ലജ്ജ തോന്നുന്നു, സംവിധായകനോട് അമ്മ
- 2 hrs ago
IFFK 2019: കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കമാവും
Don't Miss!
- News
ഉന്നാവോ കൂട്ടബലാൽസംഗക്കേസ്: ചുട്ടുകൊല്ലാൻ ശ്രമിച്ച യുവതിയുടെ നില അതീവ ഗുരുതരം, വെന്റിലേറ്ററിൽ!
- Automobiles
ജീപ്പ് ഗ്രാൻഡ് കമാണ്ടർ PHEV ചൈനയിൽ അവതരിപ്പിച്ചു; വില 28.37 ലക്ഷം
- Finance
വർഷാവസാനം കാർ വില വർദ്ധിപ്പിക്കുന്നതിന് പിറകിൽ എന്തെങ്കിലും തന്ത്രങ്ങളുണ്ടോ?
- Technology
4500 എംഎഎച്ച് ബാറ്ററി, 33W ഫാസ്റ്റ് ചാർജ്ജുമായി iQOO നിയോ റേസിങ് എഡിഷൻ പുറത്തിറക്കി
- Travel
തണുപ്പിൽ ചൂടുപിടിപ്പിക്കുവാൻ ഈ യാത്രകൾ
- Sports
ട്വന്റി-20 ലോകകപ്പ്: വിരാട് കോലിയുടെ പദ്ധതി ഇങ്ങനെ, 'കുല്‍ചാ' ജോടിയെ കളിപ്പിക്കുമോ?
- Lifestyle
ജയ് ഹൈദരാബാദ് പോലീസ്, ജയ് ഡി.സി.പി
മുഖ്യമന്ത്രിയാവാന്‍ പിണറായി വിജയനൊപ്പം മമ്മൂട്ടി! പുതിയ ചിത്രത്തിന്റെ ലൊക്കേഷന്‍ പുറത്ത്
ആന്ധാപ്രദേശിന്റെ മുന്‍മുഖ്യമന്ത്രി വൈഎസ്ആര്‍ റെഡ്ഡിയുടെ ബയോപിക് ചിത്രത്തില്‍ മുഖ്യമന്ത്രിയായി മമ്മൂട്ടി അഭിനയിച്ചിരുന്നു. ഇപ്പോഴിതാ മലയാളത്തിലും മുഖ്യമന്ത്രിയായി അഭിനയിക്കുകയാണ് മെഗാസ്റ്റാര്‍. ചിറകൊടിഞ്ഞ സിനിമകള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്‍ എന്ന സിനിമയിലാണ് മമ്മൂട്ടി കേരളമുഖ്യമന്ത്രിയായിട്ടെത്തുന്നത്.
സിനിമയുടെ ഷൂട്ടിങ് ഇപ്പോള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ചിത്രീകരണത്തിനിടെ കേരളമുഖ്യമന്ത്രി പിണറായി വിജയനെയും മമ്മൂട്ടി കാണാന്‍ എത്തിയിരുന്നു. അദ്ദേഹത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് പിണറായി വിജയന് തന്നെയാണ് ഇക്കാര്യം പുറത്ത് അറിയിച്ചത്. 'ശ്രീ മമ്മൂട്ടി ഓഫീസില്‍ വന്ന് കണ്ടു. ഒരു സിനിമാ ചിത്രീകരണത്തിനിടെ സമയം കണ്ടെത്തിയായിരുന്നു സൗഹൃദ സന്ദര്‍ശനം' എന്നും പിണറായി പറയുന്നു.
ഭാവന വീണ്ടും സുന്ദരിയായി, വിവാഹ ലുക്കിലെത്തിയ നടിയുടെ ചിത്രങ്ങള്‍ വൈറലാവുന്നു
പൊളിറ്റിക്കല്‍ ഡ്രാമയായി ഒരുക്കുന്ന സിനിമ ബോബി-സഞ്ജയ് കൂട്ടുകെട്ടിലാണ് തിരക്കഥ ഒരുക്കുന്നത്. മുരളി ഗോപി, ജോജു ജോര്‍ജ്, ശ്രീനിവാസന്, രഞ്ജി പണിക്കര്‍, വിഷ്ണു ഉണ്ണികൃഷ്ണന്, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിരുവനന്തപുരത്ത് നിന്നുമായിരിക്കും സിനിമയുടെ പ്രധാന ഷൂട്ടിങും നടക്കുന്നത്. ഗോപി സുന്ദറാണ് സംഗീതമൊരുക്കുന്നത്. ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മാണം.