Don't Miss!
- Lifestyle
Daily Rashi Phalam: പുതിയ മാസം പുതിയ തുടക്കം; 12 രാശിക്കും ഇന്നത്തെ രാശിഫലം
- News
പരീക്ഷ നടക്കുന്നതിനിടെ സഹപാഠിനിയെ അക്രമിച്ച വിദ്യാര്‍ത്ഥിനിക്കെതിരെ വധശ്രമത്തിന് കേസെടുത്തു
- Finance
ഓഹരിയൊന്നിന് 490 രൂപ ഡിവിഡന്റ്; കടബാധ്യതകളില്ലാത്ത ഈ മിഡ് കാപ് സ്റ്റോക്കില്‍ 43% ലാഭം നേടാം
- Sports
IND vs ENG: ആശങ്കയോ, ആര്‍ക്ക്?, ധോണിയോട് സംസാരിച്ചു, തയ്യാറെന്ന് ക്യാപ്റ്റന്‍ ബുംറ
- Automobiles
മനം കവരുന്ന ആക്സ്സറിസുമായി പുത്തൻ Brezza 2022
- Travel
ഐആര്‍സിടിസിയോടൊപ്പം വിദേശത്തേയ്ക്കു പറക്കാം.. ചിലവ് കുറഞ്ഞ ആറ് പാക്കേജുകള്‍.. ആഘോഷമാക്കാം യാത്രകള്‍
- Technology
Xiaomi 12S Ultra: ഷവോമി 12എസ് അൾട്ര വരുന്നത് 15 മില്യൺ ഡോളർ ചിലവിൽ നിർമിച്ച 1 ഇഞ്ച് ക്യാമറ സെൻസറുമായി
കണ്ടു കണ്ടറിഞ്ഞുവിന്റെ സെറ്റില്‍ മമ്മൂട്ടി വിഷമിച്ചിരുന്നു, ഇതേ അവസ്ഥയായിരുന്നു ബിഗ് ബിയിലും; സംവിധായകന്
മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. താരങ്ങള്‍ക്കിടയില്‍ പോലും മെഗാസ്റ്റാറിന് കൈനിറയെ ആരാധകരുണ്ട്. ചെറിയ റോളിലെങ്കിലും മമ്മൂട്ടിയ്ക്കൊപ്പം പ്രത്യക്ഷപ്പെടണമെന്നാണ് ഇവരുടെ ആഗ്രഹം. കിട്ടുന്ന അവസരങ്ങളില്‍ എല്ലാം ഇവര്‍ ഇത് വ്യക്തമാക്കാറുമുണ്ട്. അഭിനേതാക്കളെ പോലെ തന്നെയാണ് സംവിധായകരുടെ ആഗ്രഹവും. മമ്മൂട്ടി ചിത്രം ഇവരുടെ ഡ്രീം പ്രൊജക്ടുകളിലൊന്നാണ്.
തുടക്കകാലത്ത് താരമൂല്യമുള്ള ചിത്രങ്ങളിലായിരുന്നു മമ്മൂട്ടി അധികവും എത്തിയിരുന്നത്. തന്നിലെ നായകന് കോട്ടത്തട്ടുന്ന വിധത്തിലുള്ള ചിത്രങ്ങളൊന്നും ചെയ്തിരുന്നില്ല. ഇപ്പോഴിത മമ്മൂട്ടിയെ ഏറെ വേദനിപ്പിച്ച സിനിമയെ കുറിച്ച് പറയുകയാണ് സംവിധായകന് സാജന്. ഏറെ വിഷമത്തോടെയാണ് കണ്ടുകണ്ടറിഞ്ഞു എന്ന ചിത്രം ചെയ്തതെന്നാണ് സംവിധായകന് പറയുന്നത്. കൗമുദി മൂവീസിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. മമ്മൂട്ടി ഏറെ വിഷമത്തോടെയാണ് ഈ സിനിമ ചെയ്തതെന്നാണ് സംവിധായകന് പറയുന്നത്.
Also Read: അച്ഛന് മരിക്കുന്നത് വരെ അമ്മ ഗര്‍ഭിണിയായിരുന്നു; ആഹാരമില്ല, ബാല്യകാലത്തെ കുറിച്ച് ഷീല

മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചെത്തിയ ചിത്രമായിരുന്നു കണ്ടു കണ്ടറിഞ്ഞു. ഇവരോടൊപ്പം ലാലു അലക്സ്, നദിയ മെയ്തു, മേനക എന്നിങ്ങനെ അന്ന് മലയാള സിനിമയിലുണ്ടായിരുന്ന ഒട്ടുമിക്ക താരങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ഈ ചിത്രം ചെയ്യുമ്പോള്‍ താരത്തിന് അല്പം പ്രയാസം ഉണ്ടായിരുന്നു എന്നാണ് സംവിധായകന് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ വായിക്കാം.

മോഹന്‍ലാലിനേയും മമ്മൂട്ടിയേയും മനസ്സില്‍ കണ്ടുകൊണ്ടാണ് കണ്ടു കണ്ടറിഞ്ഞു എന്ന ചിത്രം ചെയ്തത്. രണ്ട് പേര്‍ക്കും തുല്യപ്രാധാന്യം നല്കി കൊണ്ടായിരുന്നു കഥ ഒരുക്കിയത്. അങ്ങനെ പറഞ്ഞാണ് ഇവരെ ഈ ചിത്രത്തിലേയ്ക്ക് ക്ഷണിച്ചതും. പരസ്പരം വെച്ചു മാറാന്‍ പറ്റിയ കഥാപാത്രമായിരുന്നു ഇത്. എന്നാല്‍ മമ്മൂട്ടിക്ക് തന്റെ ക്യാരക്ടറില്‍ ചെറിയ വിഷമം ഉണ്ടായിരുന്നു. എല്ലാം സഹിക്കുന്ന ഒരു കഥാപാത്രമായിരുന്നു. അധികം അഭിനയിക്കാനും ഒന്നുമില്ലായിരുന്നു.
ഇതേപോലെത്തെ കഥാപാത്രമായിരുന്നു ബിഗ് ബിയില്‍ മമ്മൂട്ടി ചെയ്തതും. അദ്ദേഹം ഇത് തന്നോട് പറഞ്ഞുവെന്നും സാജന് അഭിമുഖത്തില്‍ പറയുന്നു.

'ബിഗ് ബിയുടെയിലെ ലൊക്കേഷനില്‍ വച്ച് കണ്ടപ്പോഴാണ് തന്റെ ചിത്രമായ കണ്ടു കണ്ടറിഞ്ഞുവിലെ കഥാപാത്രത്തെ പോലെ എല്ലാം സഹിച്ച് നടക്കുന്ന റോളാണ് ബിഗ് ബിയിലും എന്ന് പറഞ്ഞത്. ഒരു നടനെ സംബന്ധിച്ചിടത്തോളം വളരെ വേദനയാണ് അത്തരം കഥാപാത്രങ്ങള്‍ക്ക് ചെയ്യുക എന്നത്. മമ്മൂട്ടിയെ പോലെയൊരു നടനെ സംബന്ധിച്ച് പെര്‍ഫോം ചെയ്യാതാരിക്കുക എന്നത് വളരെ ദുഃഖകരമായ ഒന്നാണ്. എന്നാല്‍ ഇത്തരത്തിലുള്ള നിസംഗനായ കഥാപാത്രം ഒരു മികച്ച നടന് മാത്രമേ ചെയ്യാന്‍ സാധിക്കു'; പഴയ ചിത്രത്തെ കുറിച്ചുളള ഓര്മ പങ്കുവെച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.

സ്നേഹമുള്ള സിംഹമാണ് മമ്മൂട്ടിയെ വെച്ച് സാജന് സംവിധാനം ചെയ്ത ചിത്രം. ഈ ചിത്രത്തിന്റെ കഥയും മമ്മൂട്ടിയ്ക്ക് ആദ്യം ഇഷ്ടമായില്ല. തുടക്കത്തില്‍ ചിത്രത്തിലെ വൈശാഖന് എന്ന കഥാപാത്രത്തിനെ അംഗീകരിക്കാന്‍ കഴിഞ്ഞില്ല'; സംവിധായകന് പറഞ്ഞു.
'എന്നാല്‍ പിന്നെ എസ് എന്‍ സ്വാമി കഥ പറഞ്ഞപ്പോള്‍ അത് ഇഷ്ടമാവുകയായിരുന്നു. സിനിമ കഴിയും വരെ സെറ്റില്‍ വൈശാഖനായിട്ടായിരുന്നു മമ്മൂട്ടി പെരുമാറിയത്. ഭക്ഷണം കഴിക്കാന്‍ വിളിച്ചാല്‍ പേലും വരില്ലായിരുന്നു. കഥാപാത്രത്തിന് വേണ്ടി കണ്ണ് ചുവപ്പിക്കാന്‍ വേണ്ടി ഒറ്റപ്പാലത്ത് നിന്ന് ഒരു കുരുകൊണ്ട് വന്ന് കണ്ണ് ചുവപ്പിക്കുകയായിരുന്നു. അത്രത്തോളം ആത്മാര്‍ത്ഥതയോടെയാണ് ചിത്രം ചെയ്തത്' ; സാജന് അഭിമുഖത്തില്‍ വ്യക്തമാക്കി.

പുഴുവാണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം. മെയ് 12 ന് സോണി ലീവിലൂടെയാണ് സിനിമ പുറത്തെത്തിയത്. വനിത സംവിധായിക റത്തീനയാണ് ചിത്രം സംവിധാനം ചെയ്തത്. പാര്‍വതി തിരുവോത്താണ് മറ്റൊരു പ്രധാന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിച്ചത്. മമ്മൂട്ടിയും പാര്‍വതിയും ആദ്യമായി ഒന്നിച്ചെത്തിയ ചിത്രമാണിത്.
-
'തേങ്ങാക്കൊല മാങ്ങാത്തൊലി'കണ്ടിട്ട് നിലയുടെ പ്രതികരണം ഇങ്ങനെ, മനസില്‍ നിന്ന് എഴുതിയ വരികളാണ് അത്
-
'മകളെ മോനേ എന്നും വിളിക്കാം, അതുകൊണ്ടാണ് പെണ്മക്കള് സവിശേഷമായത്'; ഡോട്ടേഴ്സ് വീക്കില്‍ കുറിപ്പുമായി നടി
-
'എന്റെ സായിഅച്ഛനും പ്രസന്നാമ്മയും'; സായി കുമാറിന്റെയും ആദ്യ ഭാര്യയുടെയും പഴയചിത്രം പങ്കുവെച്ച് മകള്‍ വൈഷ്ണവി