For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ സെറ്റിൽ നിന്ന് ഞാൻ ആദ്യമേ ഇറങ്ങിപ്പോയേനെ, രജനി ചിത്രത്തിൽ നിന്നുണ്ടായ സംഭവത്തെ കുറിച്ച് മംമ്ത

  |

  മോളിവുഡിന്റെ ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ താരമാണ് മംമ്ത മോഹൻദാസ്. 21ാം വയസ്സിൽ സിനിമയിൽ എത്തി പിന്നീട് തെന്നിന്ത്യൻ സിനിമാ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. അഭിനേത്രി എന്നതിൽ ഉപരി മികച്ച ഗായിക കൂടിയാണ്. കരിയറിൽ വിജയങ്ങൾ കൈപ്പിടിയിൽ ഒതുക്കുമ്പോഴും ജീവിതത്തൽ അതിജീവനത്തിന്റെ പാതയിലായിരുന്നു താരം.

  മംമ്ത സിനിമയിൽ ചുവട് ഉറപ്പിച്ച്15 വർഷം പൂർത്തിയായിരിക്കുകയാണ്. നിരവധി പ്രതിസന്ധികളുടെ കഥ മംമ്തയ്ക്ക് പറയാനുണ്ട്. മലയാള സിനിമയിൽ നായിക സങ്കൽപം മാറി മറിയുമ്പോഴും ഇന്നും ലീഡ് ഹീറോയിൻ സ്ഥാനം തന്നെയാണ് നടിക്ക്. തെന്നിന്ത്യൻ സിനിമയിലെ സൂപ്പർതാരങ്ങൾക്കൊപ്പവും യുവതാരങ്ങൾക്കൊപ്പവും അഭിനയിക്കാൻ മംമതയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അധികം നായികമാർക്ക് ലഭിക്കാത്ത ഭാഗ്യമാണിത്. മമ്മൂട്ടി, മോഹൻലാൽ, ജയറാം, സുരേഷ് ഗോപി, ദിലീപ്, പൃഥ്വിരാജ്, ടൊവിനോ തുടങ്ങിയവർക്കൊപ്പം വിജയ ചിത്രങ്ങളിൽ ഭാഗമായിട്ടുണ്ട്. ഇപ്പോഴിത മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവം വെളിപ്പെടുത്തുകയാണ് നടി. കൂടാതെ രജനികാന്ത് സെറ്റിൽ നിന്നുണ്ടായ ഒരു സംഭവവും നടി വെളിപ്പെടുത്തുന്നുണ്ട്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  ഇത്രയും വലിയ അഭിനേതാക്കളുടെ ഒപ്പം ജോലി ചെയ്യാൻ കഴിഞ്ഞത് വലിയ ഭാഗ്യം തന്നെയാണ്. സ്ക്രീനിൽ നമുക്ക് ഒരാളെ ആരാധിക്കാൻ പറ്റും. പക്ഷേ അതേ ആളെ നേരിൽ കാണുമ്പോൾ വ്യത്യസ്തമായ അനുഭവമാകും നമുക്ക് ഉണ്ടാവുക. നാം പ്രതീക്ഷിക്കുന്ന ഒരു എനർജിയാവില്ല അവരിൽ നിന്ന് ചിലപ്പോൾ ലഭിക്കുക. ചിലരെ സ്കീനിൽ നമുക്ക് ഇഷ്ടമാകും മറ്റു ചിലരെ വ്യക്തിപരമായും. എനിക്ക് മമ്മൂക്കയുമായി വ്യക്തിപരമായി വലിയ അടുപ്പമുണ്ട്. സ്കീനിൽ അദ്ദേഹത്തെ കാണുന്നത് പോലെയേ അല്ല വ്യക്തി ജീവിതത്തിൽ.

  അതു പോലെ തന്നെയാണ് രജനി സാർ. ആകെ കുറച്ചു മണിക്കൂറുകൾ മാത്രമാണ് ഞാൻ കുചേലൻ സിനിമയ്ക്കായി അദ്ദേഹത്തിനൊപ്പം ചിലവഴിച്ചത്. ശരിക്കും വലിയൊരു പാട്ടായിരുന്നു ആദ്യം ആ സിനിമയിൽ ഉണ്ടായിരുന്നത്. പക്ഷേ ചില കാരണങ്ങളാൽ അതു വെട്ടിച്ചുരുക്കി. അന്നൊക്കെ ഞാൻ ഞാൻ പൊളിറ്റിക്കൽ കറക്റ്റനെസ്സ് നോക്കുന്ന ആളായിരുന്നെങ്കിൽ ചിലപ്പോൾ ആ സിനിമയിൽ‌ ഉണ്ടാകുമായിരുന്നില്ല. ആ സെ

  ഞാൻ അവിടെ നിന്നു എന്റെ ഭാഗം അഭിനയിച്ചു. ആകെ ഒരു ഷോട്ട് മാത്രമാണ് ആ സിനിമയിൽ എന്റേതായി ഉണ്ടായിരുന്നത്. എന്നെ സംബന്ധിച്ച് വലിയ വിഷമമുണ്ടാക്കിയ ഒരു സംഭവമായിരുന്നു അത്. പക്ഷേ രജനി സാറിനോട് എനിക്കുള്ളബഹുമാനം വർധിച്ചത് പിന്നീട് ഉണ്ടായ ചില സംഭവങ്ങൾ‌ മൂലമാണ്.

  ആ ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഞാൻ വിഷമിച്ചാണ് പോയതെന്ന് അദ്ദേഹത്തോട് എപ്പോഴോ പറഞ്ഞു. അദ്ദേഹം എന്നെ ഫോൺ ചെയ്തു. മംമ്ത എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു. ക്ഷമിക്കണം എന്നൊക്കെ അദ്ദേഹം എന്നോട് പറഞ്ഞു. സാർ ഒരിക്കലും അറിഞ്ഞു കൊണ്ടാവില്ല ഇങ്ങനെ നടന്നതെന്ന് എനിക്കറിയാം എന്നൊക്കെ ഞാൻ അന്ന് പറഞ്ഞു. അങ്ങനെ ഇവരുടെ കൂടെയൊക്കെ ജോലി ചെയ്തപ്പോൾ ഇത്തരത്തിൽ ഒരുപാട് കാര്യങ്ങൾ ഞാൻ പഠിച്ചു.

  Read more about: mamta mohandas മംമ്ത
  English summary
  Mamta mohandas about the painful incident that Actor Rajinikanth set
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X