For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഡയമണ്ട് നെക്ലേസില്‍ സംവൃത അവതരിപ്പിച്ച കഥാപാത്രം നടി മംമ്തയുടെ കഥയാണ്; ലാല്‍ ജോസിന് പ്രചോദനം താനാണെന്ന് നടി

  |

  ലാല്‍ ജോസ് സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായകനായി അഭിനയിച്ച സിനിമയാണ് ഡയമണ്ട് നെക്ലേസ്. ചിത്രത്തില്‍ മൂന്ന് നായികമാരാണ് ഫഹദിനുള്ളത്. ഒരാള്‍ സംവൃത സുനില്‍ അവതരിപ്പിച്ച അമ്മു എന്ന കഥാപാത്രമാണ്. ക്യാന്‍സര്‍ രോഗിയായ അമ്മുവിന്റെ കഥ എല്ലാവരെയും ചിന്തിപ്പിക്കുന്നതാണ്. നടി മംമ്ത മോഹന്‍ദാസിന്റെ യഥാര്‍ഥ ജീവിതത്തില്‍ നിന്നുള്ള പ്രചോദനം ഉള്‍കൊണ്ടാണ് ഈ കഥാപാത്രം ജനിച്ചതെന്ന് പറയുകയാണ് നടിയിപ്പോള്‍.

  വീണ്ടും സുന്ദരിയായി അനു ഇമ്മാനുവേൽ, വിവാഹത്തിനുള്ള ഒരുക്കമാണോന്ന് ആരാധകരും

  ലാല്‍ ജോസിന്റെ പുതിയ പടത്തില്‍ നായികയായി അഭിനയിക്കുന്നതിനെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയതായിരുന്നു മംമ്ത. മ്യാവൂ എന്ന് പേരിട്ടിരിക്കുന്ന സിനിമ യുഎഇ യില്‍ നിന്നും ചിത്രീകരിച്ചതാണ്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പുതിയ സിനിമാ വിശേഷങ്ങള്‍ക്കൊപ്പം യുഎഇ യില്‍ സ്ഥിരതാമസമാക്കാനുള്ള ഇഷ്ടത്തെ കുറിച്ചും നടി വ്യക്തമാക്കി.

  2014 ന് മുന്‍പ് ചിന്തിച്ച് തുടങ്ങിയതാണ് യുഎഇ യിലേക്ക് താമസം മാറ്റണമെന്ന്. മാതാപിതാക്കള്‍ക്കും അതിഷ്ടമാണ്. എന്നാല്‍ രോഗവും ചികിത്സയുമെല്ലാം പ്രശ്‌നമായി. ബഹ്‌റൈനില്‍ ജനിച്ച എന്റെ സിനിമാ ജീവിതം ഇന്ത്യയില്‍. ചികിത്സാര്‍ഥം താമസം യുഎസിലെ ലൊസാഞ്ചലസില്‍. എന്നാല്‍ ഇതെല്ലാം ഒത്ത് പോകുന്ന രീതിയില്‍ താമസത്തിന് പറ്റിയ സ്ഥലം യുഎഇ ആണ്. രണ്ട് വര്‍ഷത്തിനകം ഇവിടേക്ക് മാറും. കൂട്ടുകാരും ബന്ധുക്കളുമെല്ലാം ഇവിടെയുണ്ടെന്നാണ് മംമ്ത പറയുന്നത്.

  എല്ലാ ബന്ധങ്ങളും കളഞ്ഞ് അമേരിക്കയില്‍ ജീവിക്കാമെന്ന് പറയുന്ന ചില കൂട്ടുകാരുമുണ്ട്. എന്നാല്‍ എനിക്ക് കഴിയില്ല. മലയാളിയായിരിക്കണമെന്നും മാതാപിതാക്കള്‍ക്കൊപ്പം കഴിയണമെന്നുമാണ് ആഗ്രഹം. ചികിത്സയ്ക്ക് മാത്രമാണ് യുഎസില്‍ തങ്ങിയതും തങ്ങുന്നതും. അവിടെ ഞാന്‍ ആരുമല്ല. ചിപ്പി പോലെയുള്ള ഈ ലോകം ഇഷ്ടമാണ്. കൂടുതല്‍ കാലം ഇവിടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നു.

  ലാല്‍ ജോസിനോട് ആദ്യം ചോദിച്ചത് എന്താ ഞാനിവിടെ ഉള്ള കാര്യം മറന്നോ എന്നാണ്. എന്റെ അഭിമുഖം കണ്ട് പ്രചോദിതനായിട്ടാണ് ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലെ അമ്മു എന്ന കഥാപാത്രം ഒരുക്കിയതെന്ന് പറഞ്ഞിരുന്നു. എന്നെയും ഏറ്റവും പ്രചോദിപ്പിച്ച കഥാപാത്രമാണ് അത്. അദ്ദേഹത്തിനൊപ്പം ജോലി ചെയ്യണമെന്ന ആഗ്രഹം ഇപ്പോള്‍ സാധിച്ചു. റാസല്‍ഖൈമയില്‍ താമസിക്കുന്ന മുസ്ലീം കുടുംബത്തിന്റെ പതിനാറ് വര്‍ഷത്തെ കഥയാണിത്. ചിരിക്കാനും ചിന്തിക്കാനുമുണ്ട്.

  എല്ലാ അവാര്‍ഡുകളും സന്തോഷമാണ്. പക്ഷേ താരങ്ങളല്ല അതിന് കാരണക്കാര്‍. അവാര്‍ഡിലേക്ക് എത്തിക്കേണ്ടത് നിര്‍മാതാക്കളും മറ്റ് അണിയറ പ്രവര്‍ത്തകരുമാണ്. ഒന്നാമതാകണമെന്നോ രണ്ടാമതെത്തുമെന്നോ ചിന്തിച്ചല്ല അഭിനയിച്ചത്. സിനിമയുടെ പിന്നിലുള്ള പ്രയത്‌നം ഏറെ ഇഷ്ടമായതിനാലും എല്ലാ വശങ്ങളെയും സ്‌നേഹിക്കുന്നത് കൊണ്ടുമാണ് അഭിനയിക്കുന്നത്. ദുബായിലൂടെ അമിത വേഗത്തില്‍ കാറോടിക്കുന്നതാണ് തന്റെ മറ്റൊരു ഹരം. കഴിഞ്ഞ തവണ വന്നപ്പോള്‍ ഓവര്‍ സ്പീഡിന് പൊലീസിന്റെ ആറ് പിഴയും വാങ്ങിയാണ് പോയതെന്നും നടി പറയുന്നു.

  English summary
  Mamta Mohandas Opens Up About Samvrutha Sunil's Charector Of Diamond Necklace
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X