For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജനുവരിയില്‍ വിവാഹമെന്ന് സ്വാസിക; എട്ടൊമ്പത് വര്‍ഷത്തെ പ്രണയം; വിശേഷങ്ങള്‍ പങ്കുവച്ച് താരം

  |

  മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് സ്വാസിക. സിനിമയിലും സീരിയലിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന നായിക. സിനിമയിലൂടെയായിരുന്നു സ്വാസിക ശ്രദ്ധ നേടുന്നത്. എന്നാല്‍ സീരിയലിലേക്ക് എത്തിയതോടെ സ്വാസിക താരമായി മാറുകയായിരുന്നു. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ സീതയായാണ് സ്വാസിക താരമായി മാറിയത്. മിനിസ്‌ക്രീന്‍ പേക്ഷകര്‍ തനിക്ക് നല്‍കിയ സ്‌നേഹത്തേയും അംഗീകാരത്തേയും കുറിച്ചുമെല്ലാം സ്വാസിക പലപ്പോഴും വാചാലയായിട്ടുണ്ട്.

  റെട്രോ ലുക്കില്‍ തിളങ്ങി ഇഷ ഗുപ്ത; ഫോട്ടോഷൂട്ട് കാണാം

  സ്റ്റാര്‍ മാജിക്കിലേയും സ്ഥിരം സാന്നിധ്യമാണ് സ്വാസിക. അഭിനയത്തിലെന്നത് പോലെ മികച്ചൊരു നര്‍ത്തകി കൂടിയാണ് സ്വാസിക. ഇപ്പോഴിതാ തന്റെ വിവാഹ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് സ്വാസിക. നടി അനു ജോസഫിന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു സ്വാസിക വിവാഹ വാര്‍ത്ത പങ്കുവച്ചിരിക്കുന്നത്. വിശദമായി വായിക്കാം.

  അനുവിന്റെ വീട്ടിലേക്ക് അതിഥിയായി എത്തുകയായിരുന്നു സ്വാസിക. താരത്തോടൊപ്പം അമ്മയുമുണ്ടായിരുന്നു. ഇടിയപ്പവും മീന്‍കറിയും നല്‍കിയായിരുന്നു സ്വാസികയേയും അമ്മയേയും അനു ജോസഫ് സ്വീകരിച്ചത്. ഇതിനിടെയാണ് സ്വാസിക തന്റെ വിവാഹത്തെക്കുറിച്ച് മനസ് തുറന്നത്. ഉടനെ തന്നെ വിവാഹം ഉണ്ടാകുമോ എന്ന് അനു ചോദിക്കുകയായിരുന്നു.

  വിവാഹം ഉടനെ തന്നെയുണ്ടാകും. ചിലപ്പോള്‍ ഡിസംബറിലോ ജനുവരിയിലോ ഉണ്ടാകുമെന്നാണ് സ്വാസിക പറയുന്നത്. അങ്ങനെയാണ് എന്റെയൊരു നിഗമനം. കൊറോണയായത് കൊണ്ട് ഡിസംബറില്‍ തന്നെ വേണോ എന്നൊക്കെയാണ് ആലോചിക്കുന്നതെന്നും നിങ്ങളെയൊക്കെ വിളിക്കാനുള്ളതല്ലേ എന്നും സ്വാസിക അനുവിനോട് പറയുന്നുണ്ട്. പിന്നാലെ പ്രണയ വിവാഹമാണോ എന്ന് അനു ചോദിക്കുന്നുണ്ട്. പ്രണയ വിവാഹമാണെന്നായിരുന്നു സ്വാസികയുടെ മറുപടി. എത്ര നാളത്തെ പ്രണയമാണെന്ന് അനു ചോദിക്കുന്നു. കുറേ നാളത്തെ പ്രണയമാണ്. ഏകദേശം എട്ടൊമ്പത് വര്‍ഷത്തെ പ്രണയമാണെന്നും സ്വാസിക പറയുന്നു.

  പ്രാണനാഥന്റേ പേര് അനു ചോദിക്കുന്നുണ്ടെങ്കിലും സ്വാസിക പറയുന്നില്ല. സെയിം ഫീല്‍ഡ് ആണോ എന്ന ചോദ്യത്തിന് അല്ലെന്ന് സ്വാസിക മറുപടി നല്‍കുന്നുണ്ടെങ്കിലും അത് നുണയാണെന്നാണ് അനു പറയുന്നത്. സെയിം ഫീല്‍ഡ് തന്നെയാണെന്നും അനു പറയുന്നു. എന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളൊക്കെ ചികഞ്ഞാല്‍ മനസിലാക്കാവുന്നതേയുള്ളൂവെന്നും സ്വാസിക പറയുന്നുണ്ട്.

  പിന്നീട് വിവാഹത്തിന്റെ ഒരുക്കങ്ങളെക്കുറിച്ചായിരുന്നു അനുവിന്റെ ചോദ്യം. കല്യാണത്തിന്റെ ഒരുക്കങ്ങളൊന്നും നടക്കുന്നില്ല. ഒന്ന് രണ്ട് സിനികള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട്. അത് തീരണം. പിന്നെ ലോക്ക്ഡൗണിന്റെ കാര്യത്തിലൊരു തീരുമാനം ആകണം അച്ഛന്‍ വിദേശത്താണ്. അദ്ദേഹം വരണം. നിശ്ചയവും ഇപ്പോള്‍ നടത്തുന്നില്ല. എല്ലാം അച്ഛന്‍ വന്നതിന് ശേഷം മാത്രമാണെന്നാണ് സ്വാസിക പറയുന്നത്.

  കല്ലുകൾ പറത്തി ലാലേട്ടനെ വരയ്ക്കുന്ന അത്ഭുത വീഡിയോ..യെവൻ പുലിയാട്ട

  തമിഴ് സിനിമയിലൂടെയായിരുന്നു സ്വാസികയുടെ തുടക്കം. വൈഗൈ ആയിരുന്നു ആദ്യ സിനിമ. ഫിഡില്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തി. ഒരുപാട് സിനിമകളില്‍ അഭിനയിച്ചുവെങ്കിലും ശ്രദ്ധിക്കപ്പെടുന്നത് കട്ടപ്പനയിലെ ഹൃത്വിക് റോഷനിലൂടെയാണ്. ദത്ത്പുത്രിയിലൂടെയാണ് സീരിയല്‍ രംഗത്തേക്ക് എത്തുന്നത്. സീതയിലൂടെ മിനിസ്‌ക്രീനിലെ സൂപ്പര്‍നായികയായി മാറുകയായിരുന്നു സ്വാസിക. ഇപ്പോള്‍ മനം പോലെ മംഗല്യം എന്ന പരമ്പരയില്‍ അഭിനയിക്കുന്നു. വാസന്തി എന്ന ചിത്രത്തിലൂടെ മികച്ച സ്വഭാവ നടിക്കുള്ള 2020 ലെ കേരള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

  Read more about: swasika anu joseph
  English summary
  Manam Pole Mangalyam Actress Swasika Vijay Opens Up About Her Marriage In Anu Joseph Show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X