For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിന്‍റെ ആ സിനിമ കാരണം വിവാഹം മുടങ്ങുമായിരുന്നുവെന്ന് മണിയന്‍പിള്ള രാജു! പിന്നീട് നടന്നതോ?

    |

    സുധീര്‍ കുമാര്‍ എന്നാണ് മണിയന്‍പിള്ള രാജുവിന്റെ യഥാര്‍ത്ഥ പേര്. മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള എന്ന സിനിമയില്‍ അഭിനയിച്ചതോടെയാണ് ഈ പേര് അദ്ദേഹത്തിന് ചാര്‍ത്തിക്കിട്ടിയത്. ബാലചന്ദ്രമേനോനായിരുന്നു ഈ സിനിമയുടെ സംവിധായകന്‍. നാടകവേദിയില്‍ നിന്നും സിനിമയിലേക്കെത്തിയതാണ് അദ്ദേഹം. മോഡല്‍ സ്‌കൂളിലെ ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയായിരുന്നു അദ്ദേഹം. മൂന്നാല് വര്‍ഷം മികച്ച നടനായിരുന്നു. നാടകം ചെയ്യണമെന്നാവശ്യപ്പെട്ടാണ് മോഹന്‍ലാല്‍ ആദ്യമായി തന്നെ സമീപിച്ചത്. അദ്ദേഹത്തിനുള്ള മേക്കപ്പ് ചെയ്തതും താനായിരുന്നു. ആ നാടകത്തിന് ഫസ്റ്റ് പ്രൈസും മോഹന്‍ലാലിന് മികച്ച നടനുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു. എംജി ശ്രീകുമാര്‍, പ്രിയദര്‍ശന്‍ ഇവരുമൊക്കെയായുള്ള സൗഹൃദവും അന്നേയുണ്ട്.

    താന്‍ നടനാവാനുള്ള കാരണം ജഗതി ശ്രീകുമാറാണ്. തന്റെ സീനിയറായിരുന്നു അദ്ദേഹം. അഞ്ച് വര്‍ഷം സീനിയറായ അദ്ദേഹത്തിന്‍രെ അഭിനയം കണ്ട് അന്തം വിട്ടിരുന്നു. അങ്ങനെ അത്ഭുതം തോന്നിയപ്പോള്‍ തനിക്കും ഇങ്ങനെയാവണമെന്ന് അന്നായിരുന്നു തോന്നിയത്. ആ തീരുമാനം പിന്നീട് ശരിയാവുകയായിരുന്നു. നടനും നിര്‍മ്മാതാവുമൊക്കെയായല്ലോ പിന്നീട്. ആ തീരുമാനം തെറ്റിയില്ലെന്നും അദ്ദേഹം പറയുന്നു. തന്‍റെ വിവാഹത്തെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. സുഹൃത്തിനൊപ്പം പോവുന്നതിനിടയിലാണ് താന്‍ ആ പെണ്‍കുട്ടിയെ കണ്ടത്. കര്‍ട്ടന്‍രെ മറവിലൂടെ നോക്കി ഓടിപ്പോയ പെണ്‍കുട്ടിയുടെ രൂപം അന്നേ മനസ്സിലുടക്കിയിരുന്നു. നല്ല പെണ്‍കുട്ടിയാണല്ലോ, കല്യാണം കഴിക്കാന്‍ കിട്ടുമോയെന്ന് അന്ന് സുഹൃത്തിനോട് ചോദിച്ചിരുന്നു. ചെറിയച്ഛന്റെ മകളാണെന്നും ആകെ ഒരു മകള്‍ മാത്രമേയുള്ളൂവെന്നും സിനിമാക്കാര്‍ക്ക് നല്‍കുമെന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

    Maniyanpilla Raju

    സിനിമാക്കാരെ വേണ്ടെന്ന തീരുമാനത്തിലായിരുന്നു അവര്‍. പിന്നെങ്ങനെയൊക്കെയോ സമ്മതിക്കുകയായിരുന്നു. ഇത് കഴിഞ്ഞ് അവര്‍ കുടുംബസമേതം ഒരു ചിത്രം കാണാനായി പോയിരുന്നു. സേതുമാധവന്‍-ജോണ്‍ പോള്‍ കൂട്ടുകെട്ടിലെ അറിയാത്ത വീഥികള്‍ എന്ന സിനിമ കാണാനായാണ് അമ്മയും അച്ഛനും പോയത്. ആ സിനിമയില്‍ താന്‍ ഒരു പെണ്‍കുട്ടിയെ റേപ്പ് ചെയ്യാനായി ശ്രമിക്കുന്നതും മോഹന്‍ലാല്‍ ഇടയ്ക്ക് വരുമ്പോള്‍ വാ പൊത്തിപ്പിടിക്കുന്നതോടെ കുട്ടി മരിക്കുന്നതുമായ രംഗമുണ്ടായിരുന്നു. തന്റെ അച്ഛന്‍ ജഡ്ജായിരുന്നു മകന് പകരം മോഹന്‍ലാലിനെയായിരുന്നു അദ്ദേഹം തൂക്കിക്കൊല്ലാന്‍ വിധിച്ചത്. ചെയ്യാത്ത തെറ്റിന് മോഹന്‍ലാലിന് തൂക്കുകയര്‍ വാങ്ങിക്കൊടുക്ക ഈ ദ്രോഹിയെയാണോ വിവാഹം ചെയ്യാന്‍ പോവുന്നതെന്നായിരുന്നു അവര്‍ മകളോട് ചോദിച്ചത്. പിന്നീട് ബന്ധുക്കളെല്ലാം ഇടപെട്ട് സംസാരിച്ചാണ് തെറ്റിദ്ധാരണ നീക്കിയത്.

    English summary
    Maniyanpilla Raju about his marriage
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X