For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  താരങ്ങള്‍ ചിക്കനും മട്ടനും, ലൈറ്റ്ബോയ്സിന് സാമ്പാര്‍ സാദോ തൈര് സാദോ, സങ്കടം തോന്നിയിട്ടുണ്ടെന്ന് നടൻ

  |

  തലമുറ വ്യത്യാസമില്ലാതെ എല്ലാവരും നെഞ്ചിലേറ്റുന്ന താരമാണ് മണിയൻ പിളള രാജു. 1976 ൽ മോഹിനിയാട്ടം എന്ന ചിത്രത്തിലൂടെ സിനിമയിൽ എത്തിയ താരം ഇന്നും അഭിനയത്തിൽ സജീവമാണ്. അഭിനേതാവ് എന്നതിൽ ഉപരി സംവിധായകൻ കൂടിയാണ് അദ്ദേഹം. വെള്ളാനകളുടെ നാട്, ഏയ് ഓട്ടോ, അനന്തഭദ്രം, ഛോട്ടാ മുംബൈ, പഞ്ചവര്‍ണതത്ത, ഫൈനൽസ് തുടങ്ങി നിരവധി സിനിമകള്‍ അദ്ദേഹം നിര്‍മിച്ചിട്ടുണ്ട്. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത് മണിയൻ പിള്ള അഥവാ മണിയൻ പിള്ള എന്ന ചിത്രത്തിൽ അഭിനയfച്ചതോടെയാണ് മണിയൻ പിളള രാജു എന്ന പേര് കിട്ടുന്നത്.

  maniyanpilla raju

  ഇപ്പോഴിത ലൊക്കേഷൻ ഭക്ഷണങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. പണ്ട് സിനിമയില്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ സെറ്റില്‍ വേര്‍തിരിവ് ഉണ്ടായിരുന്നു എന്നാണ് നടൻ പറയുന്നത്. കൗമുദി ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത് ഭക്ഷണത്തിന്റെ പേരിലുള്ള വേർതിരിവിനെ കുറിച്ച് പ്രേം നസീർ സാറിനോട് പറഞ്ഞിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു

  മമ്മൂക്ക അൽപം പോലും മാറിയിട്ടില്ല, കേണല്‍ രവി വര്‍മ തമ്പുരാനും സ്വാതിയും വീണ്ടും കണ്ടപ്പോൾ...

  നടന്റെ വാക്കുകൾ ഇങ്ങനെ..."ഭക്ഷണ കാര്യത്തില്‍ വേര്‍തിരിവ് കാണിക്കുന്നത് കാണുമ്പോള്‍ ഭയങ്കര സങ്കടം വരും. വലിയ താരങ്ങള്‍ക്കൊക്കെ ചിക്കനും ഫിഷും കൊടുക്കുമ്പോള്‍, നമുക്കൊക്കെ എന്തെങ്കിലുമാണ് കിട്ടുക. മുന്‍പ് ലൈറ്റ് ബോയ്‌സിനും ക്യാമറ അസിസ്റ്റന്റുമാര്‍ക്കും ഇലയില്‍ പൊതിഞ്ഞ് സാമ്പാര്‍ സാദോ തൈര് സാദോ ഒക്കെയാണ് കൊടുക്കുന്നത്. അവരത് താഴെയിരുന്ന് പിച്ചക്കാര് കഴിക്കുന്ന പോലെയാണ് കഴിക്കുക. ഇത് കാണുമ്പോഴാണ് വല്ലാത്ത സങ്കടം വരുന്നത്.ഞാന്‍ നസീര്‍ സാറിനോടും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.

  സാര്‍, ഞാന്‍ തിരുവനന്തപുരത്ത് നിന്ന് വരുന്നതാണ്. അഭിനയത്തിനോട് അത്രയും പാഷന്‍ ഉള്ളതുകൊണ്ടാണ് രണ്ട് വര്‍ഷം ഇന്‍സ്റ്റിറ്റ്യൂട്ടിലും പഠിച്ച് ഇവിടെ വന്ന് മിനക്കെട്ട് നില്‍ക്കുന്നത്. പലപ്പോഴും അഭിനയിക്കുന്നതിന് പൈസ പോലും കിട്ടാറില്ല.തിരുവനന്തപുരത്ത് അഞ്ച് കല്യാണമണ്ഡപങ്ങളുണ്ട്. എനിക്ക് തരക്കേടില്ലാത്തൊരു കുപ്പായമുണ്ടെങ്കില്‍ അവിടെയെല്ലാം പോയി എനിക്ക് സദ്യ കഴിക്കാം. അങ്ങനെയുള്ള സഥലത്ത് നിന്ന് വന്നാണ് ഞാന്‍ ഇവിടെ ഈ ഭക്ഷണം കഴിക്കുന്നത് എന്ന് സാറിനോട് തുറന്ന് പറഞ്ഞിട്ടുണ്ട്," മണിയന്‍പിള്ള രാജു പറഞ്ഞു.

  ശരീരഭാരം എന്റെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടില്ല, വണ്ണം കുറച്ചത് ഇതുകൊണ്ടാണ് ,വെളിപ്പെടുത്തി മഞ്ജു

  എന്നാൽ ആ കാലമൊക്കെ പോയെന്നും ഇപ്പോള്‍ സിനിമാ സെറ്റില്‍ ചിക്കനോ മട്ടനോ ഒക്കെ ഉണ്ടെങ്കില്‍ അത് യൂണിറ്റില്‍ എല്ലാവര്‍ക്കും കൊടുക്കുമെന്നും താരം പറയുന്നു. എന്ത് പറയാനുണ്ടെങ്കിലും അത് ആരുടേയും മുഖത്ത് നോക്കി പറയുമെന്നും മണിയന്‍പിള്ള രാജു കൂട്ടിച്ചേര്‍ത്തു. തന്റെ സെറ്റുകളിൽ കൊടുക്കുന്ന ഭക്ഷണത്തെ കുറിച്ചും താരം പറയുന്നുണ്ട്.

  താന്‍ നിർമ്മിക്കുന്ന സിനിമകളില്‍ അണിയറപ്രവര്‍ത്തകര്‍ക്കെല്ലാം ഒരേ ഭക്ഷണമാണ് നല്‍കാറുള്ളതെന്നും എല്ലാവര്‍ക്കും നല്ല ഭക്ഷണം കൊടുക്കണമെന്ന് നിര്‍ബന്ധമുണ്ടെന്നും മണിയന്‍പിള്ള രാജു നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. വെള്ളാനകളുടെ നാട്ടിൽ എന്ന സിനിമയുടെ സെറ്റിൽ ഭക്ഷണവുമായി ബന്ധപ്പട്ട് നടന്ന ഒരു സംഭവം നടൻ വെളിപ്പെടുത്തുന്നുണ്ട്.'' സെറ്റില്‍ എല്ലാ ദിവസവും ഉച്ചയ്ക്ക് ഊണിന് ശേഷം പായസം നല്‍കുമായിരുന്നു. ഇത് കണ്ട തിക്കുറിശ്ശി ചേട്ടന്‍ തനിക്ക് എന്ത് അഹങ്കാരമാണെന്ന് തന്നോട് ചോദിച്ചു. ഇത്രയും നല്ല ആഹാരം കൊടുത്തിട്ട് അതിന്റെ കൂടെ പായസം കൂടെ നല്‍കുന്നത് അഹങ്കാരമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

  നവംബര്‍ 12ന് ദുല്‍ഖറിന്റെ കുറുപ്പ് ലോകമാകെ റിലീസ് | FilmiBeat Malayalam

  ഇത് തനിക്ക് ഏറെ വിഷമമുണ്ടാക്കി. അത് കഴിഞ്ഞ് പിന്നീട് അദ്ദേഹം തന്നെ വിളിച്ച് സംസാരിച്ചു. 'പായസം നല്‍കുന്നത് അഹങ്കാരമല്ലെന്നും മറിച്ച് പുണ്യപ്രവര്‍ത്തിയാണെന്നും പറഞ്ഞു. എന്നാല്‍ ഉച്ചയ്ക്ക് ആഹാരത്തിന് ശേഷം പായസം നല്‍കുന്നത് മൂലം എല്ലാവര്‍ക്കും മന്ദത അനുഭവപ്പെടുന്നതിന് ഇടയാക്കുമെന്നും ഉണര്‍വോടെ പ്രവര്‍ത്തിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു,അതിന് ശേഷം സെറ്റുകളില്‍ കപ്പലണ്ടി കൊടുത്തു തുടങ്ങിയെന്നും മണിയൻപിള്ള രാജു അഭിമുഖത്തിൽ പറയുന്നു.

  Read more about: maniyanpilla raju
  English summary
  maniyanpillai raju Opens Up About Producttion Foods menu's, interview went viral,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion