For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടി മഞ്ജിമയ്ക്ക് പ്രേമമൊക്കെ ഉണ്ട്! അച്ഛനും അമ്മയും ചോദിക്കുന്നത് അതാണെന്ന് വെളിപ്പെടുത്തി മഞ്ജിമ!

  |

  തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന ബാല താരമായിരുന്നു മഞ്ജിമ മോഹന്‍. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചതിന് ശേഷം സിനിമാ ജീവിതം അവസാനിപ്പിച്ച പിന്നീട് മഞ്ജിമ പഠനത്തിനാണ് പ്രധാന്യം കൊടുത്തത്. വര്‍ഷങ്ങള്‍ക്ക് ശേഷം നായികയായി തിരിച്ച് വന്ന നടിയ്ക്ക് ഗംഭീര സ്വീകരണമായിരുന്നു മലയാളക്കര ഒരുക്കിയിരുന്നത്.

  പൂര്‍ണിമയും ഇന്ദ്രജിത്തും കുടുംബ സമേതം! താരകുടുംബത്തിന്റെ അവധി ആഘോഷ ചിത്രങ്ങള്‍ പുറത്ത്!

  ഇപ്പോള്‍ മലയാളത്തിന് പുറമേ തമിഴിലും മറ്റുമായി അഭിനയിച്ച് കൊണ്ടിരിക്കുന്ന മഞ്ജിമ തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മഞ്ജിമ മനസ് തുറന്നത്. എന്തായാലും നടിയെ സ്വപ്‌നം കണ്ട് കാത്തിരിക്കുന്ന ആരാധകര്‍ക്ക് നിരാശപ്പെടേണ്ടി വരില്ലെന്നാണ് മഞ്ജിമയുടെ വാക്കുകളില്‍ നിന്നും വ്യക്തമാവുന്നത്.

   മഞ്ജിമയുടെ വാക്കുകളിലേക്ക്..

  മഞ്ജിമയുടെ വാക്കുകളിലേക്ക്..

  ഇമോഷണലി എങ്ങനെ സ്‌ട്രോംഗ് ആകാമെന്ന് അമ്മയുടെ അടുത്ത് നിന്നുമാണ് താന്‍ പഠിച്ചത്. താനും ചേട്ടനും കുഞ്ഞായിരുന്നപ്പോള്‍ അച്ഛന്‍ മാസം മൂന്ന് പടങ്ങളൊക്കെ ചെയ്തിരുന്നു. അമ്മയാണ് ഞങ്ങളെ വളര്‍ത്തിയിരുന്നത്. ചെറിയ കള്ളം പറഞ്ഞാലും എതിര്‍ത്ത് പറഞ്ഞാലുമെല്ലാം അമ്മയുടെ കൈയില്‍ നിന്നും അടി കിട്ടും. പക്ഷെ പ്രൊഫഷണല്‍ ലൈഫില്‍ അച്ഛനാണ് സ്വാധീനിച്ചത്. ഈ ഫോട്ടോഷൂട്ടിനിടയില്‍ തന്നെ 25 തവണ അച്ഛന്‍ മെസേജ് അയച്ച് കാണും. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ കിടക്കും വരെയുള്ള കാര്യങ്ങള്‍ അച്ഛനെ അറിയിക്കുന്നത് ഇപ്പോള്‍ ശീലമായി പോയെന്നും മഞ്ജിമ പറയുന്നു.

   പ്രേമിക്കാന്‍ സമയം ഉണ്ടോ?

  പ്രേമിക്കാന്‍ സമയം ഉണ്ടോ?

  ഇതിനൊക്കെ ഇടയില്‍ പ്രേമിക്കാന്‍ സമയം കിട്ടാറുണ്ടോ എന്ന ചോദ്യത്തിനും നടി മറുപടി പറഞ്ഞിരിക്കുകയാണ്. പ്രേമൊക്കെ ഉണ്ട് എന്നായിരുന്നു മറുപടി. പക്ഷെ ഒരിക്കലും അച്ഛനെയോ അമ്മയോ ഇരുത്തിയിട്ട് നിനക്ക് എങ്ങനെ ധൈര്യം വന്നു എന്ന് ചോദിച്ചിട്ടില്ല. കോളേജിലൊക്കെ പഠിക്കേണ്ട സമയത്ത് ചെറിയ പ്രേമമൊക്കെ ഉണ്ടായപ്പോള്‍ അവര്‍ വന്ന് പറഞ്ഞു... അത് തെറ്റാണ് ഇപ്പോള്‍ പഠിക്കേണ്ട സമയയമാണെന്ന്. പക്ഷെ ഇപ്പോള്‍ അവര്‍ ചോദിക്കുന്നു നീ എന്താ ആരെയും പ്രേമിക്കുന്നില്ലേ എന്നും. ഈ പ്രായത്തില്‍ സീരിസായൊരു റിലേഷന്‍ഷിപ്പില്‍ പോയി ചാടാന്‍ എന്നെ കൊണ്ട് പറ്റില്ല. ഇപ്പോള്‍ ശ്രദ്ധ മുഴുവന്‍ സിനിമയിലാണ്. അത് മാറ്റാന്‍ പറ്റിയ ഒരാള്‍ വരട്ടെ ഞാന്‍ വെയിറ്റിംഗിലാണെന്നും മഞ്ജിമ പറയുന്നു.

   ബാലതാരമായിരുന്ന മഞ്ജിമ

  ബാലതാരമായിരുന്ന മഞ്ജിമ

  1998 ല്‍ റിലീസിനെത്തിയ കളിയൂഞ്ഞാല്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജിമ ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്. മമ്മൂട്ടി, ശോഭന, ദിലീപ് എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ശേഷം മയില്‍പീലി കാവ്, സാഫല്യം, പ്രിയം, തെങ്കാശിപട്ടണം, മധുര നോമ്പരക്കാറ്റ്, സുന്ദര പുരുഷന്‍, താണ്ഡവം എന്നിങ്ങനെയുള്ള സിനിമകളില്‍ മഞ്ജിമ ബാലതാരമായി അഭിനയിച്ചു. 2002 ലായിരുന്നു മഞ്ജിമയുടെ അവസാന ചിത്രമെത്തിയത്.

   നായികയായിട്ടുള്ള അരങ്ങേറ്റം

  നായികയായിട്ടുള്ള അരങ്ങേറ്റം

  ബാലതാരത്തില്‍ നിന്നും മാറി വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ജിമ സിനിമയിലേക്ക് തിരിച്ചെത്തി. നിവിന്‍ പോളിയുടെ നായികയായി ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജിമയുടെ മടങ്ങി വരവ്. സിനിമയിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടതോടെ നടിയെ തേടി വീണ്ടും അവസരങ്ങളെത്തി. മലയാളത്തിനെക്കാള്‍ തെലുങ്ക്, തമിഴ് ഭാഷകളിലേക്കാണ് നടിയിപ്പോള്‍ ശ്രദ്ധിക്കുന്നത്. ഒരു വടക്കന്‍ സെല്‍ഫിയ്ക്ക് ശേഷം മിഖായേല്‍ എന്ന ചിത്രത്തിലൂടെ മഞ്ജിമ വീണ്ടും മലയാളത്തില്‍ അഭിനയിക്കാന്‍ എത്തിയിരുന്നു. 2019 ല്‍ മൂന്ന് ഇന്‍ഡസ്ട്രികളിലുമായി നിരവധി ചിത്രങ്ങളാണ് മഞ്ജിമയ്ക്കുള്ളത്.

  English summary
  Manjima Mohan opens about her love affair
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X