For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായി സണ്ണി മാറി ; തുറന്നുപറഞ്ഞ് മഞ്ജു വാര്യർ

  |

  പോയവർഷം മലയാള സിനിമയ്ക്ക് അത്ര നല്ല വർഷമായിരുന്നില്ല. എന്നാൽ 2021 വലിയ പ്രതീക്ഷയാണ് ഈ വർഷം നൽകുന്നത്. മികച്ച ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇതിനോടകം പുറത്തിറങ്ങിയ ചിത്രങ്ങൾക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. നിരവധി ചിത്രങ്ങൾ തിയേറ്റർ റിലീസിന് തയ്യാറെടുക്കുകയാണ്. ദി പ്രീസ്റ്റിന് ശേഷം തിയേറ്റർ റിലീസിനായി എത്തുന്ന മഞ്ജു വാര്യർ ചിത്രമാണ് ചതുർമുഖം.

  ബോൾഡൻ ലുക്കിൽ പോസ് ചെയ്ത് നടി ഇനിയ, ചിത്രം നോക്കൂ

  ടെക്നോ-ഹൊറര്‍ ജോണറിലാണ് ചതുർമുഖം ഒരുങ്ങുന്നത്. മഞ്ജു വാര്യർക്കൊപ്പം സണ്ണി വെയിനാണ് ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ തേജസ്വിനി എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത് ആന്റണിയായിട്ടാണ് സണ്ണി വെയ്ൻ എത്തുന്നത്. ഇപ്പോഴിത സണ്ണിവെയ്നുമായുള്ള സൗഹൃദത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് മഞ്ജുവാര്യർ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  രസകരമായ അഭിമുഖത്തിൽ സണ്ണിയുമായുള്ള സൗഹൃദത്തെ കുറിച്ച് മഞ്ജു വെളിപ്പെടുത്തുന്നുണ്ട്. തന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് സണ്ണി എന്നാണ് മഞ്ജു പറയുന്നത്. ഇതിന് മഞ്ജുവിനോട് നടൻ നന്ദി പറയുന്നുമുണ്ട്. കഴിഞ്ഞ ദിവസം ഈ അഭിമുഖത്തിലെ രസകരമായ ഭാഗം മഞ്ജു ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. നടിയുടെ സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തുന്നതായിരുന്നു ഇത്. നടി പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

  മഞ്ജുവിന്റെ സൗന്ദര്യത്തിന്റെ രഹസ്യം എന്താണെന്നായിരുന്നു അവതാരകന്റെ ചോദ്യം. നടിയുടെ പുതിയ ലുക്ക് വൈറലായതിന് പിന്നാലെയായിരുന്നു നടിയുടെ ബ്യൂട്ടി സീക്രട്ടിനെ കുറിച്ച് ചോദിച്ചത്. സണ്ണിയുടെ മുന്നിലൊക്കെ പിടിച്ചു നിൽക്കേണ്ടേ?," എന്നുള്ള രസകരമായ മറുപടിയായിരുന്നു നൽകിയത്. ഓരോ കഥാപാത്രങ്ങളുടെയും പേര് പറഞ്ഞ് ഞാൻ ഓരോ ടൈപ്പ് ലുക്ക് പരീക്ഷിക്കുകയാണെന്നും മഞ്ജു കൂട്ടിച്ചേർത്തു. അഭിനയം എന്ന പ്രൊഫഷനെ മഞ്ജു വളരെ സീരിയസായി കാണുന്നതിന്റെ തെളിവാണ് ഇതെന്നാണ് മഞ്ജുവിന്റെ ലുക്കിനെ കുറിച്ച് സണ്ണി പറഞ്ഞത്.

  ഇതാദ്യമായിട്ടാണ് മഞ്ജു വാര്യരും സണ്ണി വെയിനും ഒന്നിച്ചെത്തുന്നത്. ചിത്രത്തിൽ അടുത്ത സുഹൃത്തുക്കളായിട്ടാണ് ഇരുവരും എത്തുന്നത്.. സഹപാഠികളാണ് തേജസ്വിനിയും ആന്റണിയും. ഇരുവരും തിരുവനന്തപുരത്ത് ഒരു സിസിടിവി സെക്യൂരിറ്റി സൊല്യൂഷന്‍സിന്റെ ബിസിനസ്സ് നടത്തുകയാണ്. ഇവരുടെ ജീവിതത്തിലേക്ക് റിട്ടയര്‍ഡ് അഗ്രികള്‍ച്ചറല്‍ കോളേജ് അധ്യാപകനായ ക്ലെമെന്റ് കടന്ന് വരുന്നതോടെയാണ് കഥ മാറുന്നത്. ഒരു അസാധാരണ സാഹചര്യത്തിലൂടൊണ് ഇദ്ദേഹം എത്തുന്നത്. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്.
  അലൻസിയാർ ആണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.


  രഞ്ജിത്ത് കമല ശങ്കര്‍, സലീല്‍ വി എന്നിവര്‍ ചേര്‍ന്നാണ് ചതുർമുഖം സംവിധാനം ചെയ്യുന്നത്. അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവരാണ് കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.. മഞ്ജു വാര്യർ, സണ്ണി വെയിൻ, അലൻസിയർ എന്നിവരെ കൂടാതെ നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, കലാഭവൻ പ്രജോദ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഛായാഗ്രഹണം അഭിനന്ദൻ രാമാനുജവും ചിത്രസംയോജനും മനോജും ഗാനരചന മനു മഞ്ജിത്തും നിർവഹിച്ചിരിക്കുന്നു. സംഗീത സംവിധാനവും, സൗണ്ടും കൈകാര്യം ചെയ്തിരിക്കുന്നത് ഡോൺ വിൻസെന്റാണ്. സെഞ്ച്വറി ഫിലിംസാണ് മൂവി വിതരണം നിർവഹിക്കുന്നത്. ഏപ്രിൽ എട്ടിന് സിനിമ തീയേറ്ററുകളിൽ എത്തുന്നത്.

  Read more about: sunny wayne manju warrier
  English summary
  Manju Warrier About friendship With Sunney Wayne
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X