For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയുടെ അസുഖം മഞ്ജു വാര്യര്‍ക്കും ബാധിച്ചു; ഈ ചിത്രങ്ങള്‍ അതിന് തെളിവാണ്!!

  By Aswini
  |
  ദിവസം തോറും മൊഞ്ച് കൂടി കൂടി വരുന്ന മഞ്ജു ,പുതിയ വിശേഷങ്ങൾ അറിയാം | filmibeat Malayalam

  പാവാടയും ബ്ലൗസും അല്ലെങ്കില്‍ ചുരിദാര്‍ അതായിരുന്നു ആദ്യ വരവില്‍ മഞ്ജു വാര്യരുടെ വേഷം. പിന്നെ കഥമാറി, കാലാവസ്ഥമാറി.. മഞ്ജു പുതിയ രൂപത്തിലും ഭാവത്തിലും പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിച്ചു. എന്നാലിപ്പോള്‍ ദിവസം കഴിയുന്തോറും മഞ്ജു കൂടുതല്‍ സ്‌റ്റൈലിഷ് ആയിക്കൊണ്ടിരിയ്ക്കുകയാണ്.

  ഭാവനയുടെ വിവാഹത്തിന് തന്നെ ക്ഷണിക്കാത്തതിന്റെ കാരണം അറിയില്ല, അതില്‍ പരാതി ഇല്ല എന്ന് ഇന്നസെന്റ്

  സമീപകാലത്ത് മഞ്ജു പങ്കെടുത്ത ചില പൊതു ചടങ്ങുകളുടെ ഫോട്ടോ പങ്കുവച്ചുകൊണ്ട് ആരാധകര്‍ പറയുന്നു, മമ്മൂട്ടിയുടെ അസുഖം മഞ്ജുവിനും ബാധിച്ചു എന്ന്. വര്‍ഷം കഴിയുന്തോറും മഞ്ജുവിന്റെ സൗന്ദര്യം കൂടിക്കൂടി വരികയാണ്. ചിത്രങ്ങളിലൂടെ മഞ്ജുവിനെ കുറിച്ച് വായിക്കാം.

  തമിഴ്‌നാട്ടില്‍ ജനനം

  തമിഴ്‌നാട്ടില്‍ ജനനം

  മലയാളികള്‍ അഹങ്കാരത്തോടെ, മലയാളത്തിന്റെ സ്വന്തം സൂപ്പര്‍ ലേഡി എന്ന് പറയുന്ന മഞ്ജു വാര്യര്‍ ജന്മം കൊണ്ട് തമിഴ്‌നാട്ടുകാരിയാണ്. നാഗര്‍കോയിലാണ് മഞ്ജുവിന്റെ ജനനം.

  പഠന കാലം

  പഠന കാലം

  നാഗര്‍കോയിലുള്ള സിഎസ്‌ഐ മെട്രികുലേഷന്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലായിരുന്നു മഞ്ജുവിന്റെ പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് അച്ഛന് സ്ഥലം മാറ്റം കിട്ടിയപ്പോള്‍ മഞ്ജു കുടുംബത്തോടൊപ്പം കണ്ണൂരിലെത്തി. കണ്ണൂര്‍ ചിന്മയ വിദ്യാലയത്തിലാണ് തുടര്‍ന്ന് പഠിച്ചത്. ശ്രീനാരായണ കോളേജില്‍ നിന്ന് വിദൂരവിദ്യാഭ്യാസത്തിലൂടെ ബിരുദവും നേടിയെടുത്തു.

  കലാതിലകം

  കലാതിലകം

  നൃത്തത്തോടും പാട്ടിനോടും അഭിനയത്തോടുമൊക്കെ മഞ്ജുവിന് പണ്ടേ താത്പര്യമുണ്ടായിരുന്നു. രണ്ട് വര്‍ഷം തുടര്‍ച്ചയായി സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ മഞ്ജു കലാതിലകപ്പട്ടമണിഞ്ഞു.

  സിനിമയിലേക്ക്

  സിനിമയിലേക്ക്

  പതിനാറാം വയസ്സിലാണ് മഞ്ജു വാര്യര്‍ സിനിമാ ലോകത്ത് അരങ്ങേറ്റം കുറിയ്ക്കുന്നത്. 1995 ല്‍ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തില്‍ സ്മിത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. മോഹന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മുരളി, സുരേഷ് ഗോപി, ഗൗതമി തുടങ്ങിയവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങള്‍.

  നായികയായി തുടക്കം

  നായികയായി തുടക്കം

  തൊട്ടടുത്ത വര്‍ഷം മഞ്ജുവിന് നായികാ വേഷവും കിട്ടി. സുന്ദര്‍ദാസ് സംവിധാനം ചെയ്ത സല്ലാപം എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായിട്ടാണ് മഞ്ജുവിന്റെ തുടക്കം. രാധ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടക്കകാരിയുടെ ഒരു പതര്‍ച്ചയും മഞ്ജുവിന് ഇല്ലായിരുന്നു.

  സംസ്ഥാന പുരസ്‌കാരം

  സംസ്ഥാന പുരസ്‌കാരം

  മൂന്നാമത്തെ ചിത്രത്തിലൂടെ തന്നെ മഞ്ജു മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന പുരസ്‌കാരം നേടിയെടുത്തു. ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു അത്.

  പിന്നെ കെെ നിറയെ ചിത്രങ്ങള്‍

  പിന്നെ കെെ നിറയെ ചിത്രങ്ങള്‍

  1996 മുതല്‍ 1999 വരെ മഞ്ജുവിന്റെ കാലമായിരുന്നു പിന്നെ മലയാള സിനിമയില്‍. അഭിനയിച്ച ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചം. തൂവല്‍ക്കൊട്ടാരം, കളിവീട്, ദയ, കന്മദം, ആറാം തമ്പുരാന്‍, കണ്ണെഴുതി പൊട്ടും തൊട്ട്, സമ്മര്‍ ഇന്‍ ബദ്‌ലഹേം അങ്ങനെ നീളുന്നു സിനിമകള്‍.

  ദേശീയ പുരസ്‌കാരം

  ദേശീയ പുരസ്‌കാരം

  1999 ല്‍, വിവാഹത്തിന് മുന്‍പ് മഞ്ജു ഏറ്റവുമൊടുവില്‍ അഭിനയിച്ച ചിത്രത്തിനാണ് ദേശീയ അംഗീകാരം ലഭിച്ചത്. കണ്ണെഴുതിപ്പൊട്ടും തൊട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരം ജൂറിയുടെ പ്രത്യേക പരമാര്‍ശം ലഭിച്ചു.

  വിവാഹത്തിലേക്ക്

  വിവാഹത്തിലേക്ക്

  1999 ലാണ് മഞ്ജു വാര്യര്‍ - ദിലീപ് വിവാഹം സംഭവിച്ചത്. സംഭവം എന്ന് തന്നെ പറയാം. കാരണം അതൊരു വിപ്ലവമായിരുന്നു. മഞ്ജുവും ദിലീപും പ്രണയിച്ച് ഒളിച്ചോടി വിവാഹം കഴിച്ചു. അത് പത്രവാര്‍ത്തയായി.. അന്ന് വലിയ വിവാദവും.

  സിനിമയ്ക്ക് ടാറ്റ് ബൈ ബൈ

  സിനിമയ്ക്ക് ടാറ്റ് ബൈ ബൈ

  ദിലീപുമായുള്ള വിവാഹത്തിന് ശേഷം മഞ്ജു വാര്യര്‍ സിനിമ ഉപേക്ഷിച്ചു. പൂര്‍ണമായും ഒരു കുടുംബിനിയായി. മീനാക്ഷിയ്ക്ക് ജന്മം കൊടുത്തു. മകളുടെ കാര്യങ്ങള്‍ നോക്കി തിരക്കിലായതോടെ ബിഗ് സ്‌ക്രീനിനെ കുറിച്ച് മഞ്ജു മറന്നു എന്ന് തന്നെ പറയാം.

  ആരാധകരുടെ കാത്തിരിപ്പ്

  ആരാധകരുടെ കാത്തിരിപ്പ്

  മലയാളത്തില്‍ ഒരുപാട് നായികമാര്‍ വിവാഹ ശേഷം അഭിനയം നിര്‍ത്തി പോയിട്ടുണ്ടെങ്കിലും, മഞ്ജുവിന്റെ ഒഴിവ് മാത്രം എന്നും മുഴച്ചു നിന്നു. മഞ്ജു എന്ന് തിരിച്ചുവരും എന്ന ചോദ്യം ശക്തമായി. സിനിമാ രംഗത്തുള്ള തിലകനെ പോലുള്ളവര്‍ പോലും മഞ്ജുവിന്റെ മടങ്ങി വരവ് ആഗ്രഹിച്ചിരുന്നു.

  നൃത്തത്തിലൂടെ തിരിച്ചെത്തി

  നൃത്തത്തിലൂടെ തിരിച്ചെത്തി

  ഒടുവില്‍ പ്രേക്ഷകര്‍ക്ക് നേരീയ പ്രതീക്ഷ നല്‍കി മഞ്ജു രംഗത്തെത്തി. ഗുരുവായൂര്‍ അമ്പലനടയില്‍ അരങ്ങേറ്റം നടത്തിക്കൊണ്ടായിരുന്നു ആ വരവ്. മഞ്ജു സിനിമയിലെത്തുന്നു എന്ന വാര്‍ത്ത അന്നേ പുറത്ത് വന്നു.

  ക്യാമറയിലേക്ക്

  ക്യാമറയിലേക്ക്

  പിന്നെ മഞ്ജു പതിയെ മുഖം കാണിക്കാന്‍ തുടങ്ങി. കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യത്തില്‍ അഭിനയിച്ചുകൊണ്ട് 2014 ലാണ് മഞ്ജു മടങ്ങിവരവ് അറിയിച്ചത്. പതിനാല് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് മഞ്ജുവിനെ കണ്ട സന്തോഷം ആരാധകര്‍ ശരിക്കും ആഘോഷിച്ചു.

  ബിഗ് സ്‌ക്രീനിലേക്ക്

  ബിഗ് സ്‌ക്രീനിലേക്ക്

  ഒടുവില്‍ മഞ്ജു സിനിമയില്‍ അഭിനയിക്കുന്നതും പ്രഖ്യാപിച്ചു. അങ്ങനെ 2014 ല്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ മഞ്ജു ഗംഭീര തിരിച്ചുവരവ് നടത്തി. സിനിമ വന്‍ വിജയമായി.

  വിവാഹ മോചനം

  വിവാഹ മോചനം

  അപ്പോഴേക്കും മഞ്ജു ദിലീപില്‍ നിന്നും വേര്‍പെട്ടു. മഞ്ജു - ദിലീപ് വിവാഹ മോചനം ഔദ്യോഗികമായി നടന്നു കഴിഞ്ഞു. മഞ്ജുവിന്റെ പൂര്‍ണ സമ്മതത്തോടെ മീനാക്ഷി അച്ഛനൊപ്പം പോയി. മഞ്ജു സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

  വീണ്ടും തിരക്കിലായി

  വീണ്ടും തിരക്കിലായി

  മഞ്ജു വീണ്ടും മലയാള സിനിമിലെ തിരക്കുകളിലേക്കെത്തി. അഭിനയിക്കുന്ന ഓരോ ചിത്രങ്ങളും ആരാധകര്‍ ആകാംക്ഷയോടെ നോക്കിയിരുന്നു. എന്നും എപ്പോഴും, റാണി പദ്മിനി, വേട്ട, കരിങ്കുന്നം സിക്‌സസ്, സൈറ ബാനു, ഉദാഹരണം സുജാത, വില്ലന്‍ തുടങ്ങി ഓരോ ചിത്രങ്ങളും വാര്‍ത്താപ്രാധാന്യം നേടിയത് മഞ്ജു നായികയായതുകൊണ്ടാണ്.

  സിനിമയ്ക്ക് പുറമെ

  സിനിമയ്ക്ക് പുറമെ

  സിനിമയ്ക്ക് പുറമെ മറ്റ് പല രംഗത്തും മഞ്ജു ശ്രദ്ധ കൊടുത്തു. ഡാന്‍സും സാമൂഹ്യ സേവനവും പരസ്യ ചിത്രങ്ങളുമൊക്കെയായി മഞ്ജു സ്വയം തിരക്കുകളിലേക്ക് വീഴുകയായിരുന്നു.

  പുതിയ ചിത്രങ്ങള്‍

  പുതിയ ചിത്രങ്ങള്‍

  വളരെ ഏറെ പ്രതീക്ഷ നല്‍കുന്ന ഒരുപിടി നല്ല ചിത്രങ്ങളുമായി നില്‍ക്കുകയാണ് ഇപ്പോള്‍ മഞ്ജു വാര്യര്‍. ആമി, മോഹന്‍ലാല്‍ (സിനിമ), ഒടിയന്‍ എന്നിവ ആ ലിസ്റ്റില്‍ പെടുന്നു.

  English summary
  Manju Warrier became so stylish
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X