»   » സിനിമ വിജയിച്ചില്ലെങ്കിലും മഞ്ജു വാര്യര്‍ പ്രതിഫലം ഉയര്‍ത്തുന്നതിന് പിന്നിലെ കാരണം?

സിനിമ വിജയിച്ചില്ലെങ്കിലും മഞ്ജു വാര്യര്‍ പ്രതിഫലം ഉയര്‍ത്തുന്നതിന് പിന്നിലെ കാരണം?

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ മികച്ച അഭിനേത്രികളിലൊരാളാണ് മഞ്ജു വാര്യര്‍. സല്ലാപത്തിലൂടെ സിനിമയിലേക്കെത്തിയ താരത്തെ വളരെ പെട്ടെന്ന് തന്നെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയില്‍ എത്തിയപ്പോഴും മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചത്. വെല്ലുവിളികളെയും പ്രതിസന്ധികളെയും സധൈര്യം നേരിട്ടാണ് താരം സിനിമയില്‍ തുടരുന്നത്.

അഹങ്കാരം മാത്രമല്ല തന്‍റേടവുമുണ്ട് ഈ രാജകുമാരന്.. യുവ സൂപ്പര്‍ സ്റ്റാറിന് ഇന്ന് പിറന്നാള്‍!

അധികം താമസിയാതെ 'ആമി'യെത്തും.. മാധവിക്കുട്ടിയായി മഞ്ജു വാര്യര്‍ തകര്‍ക്കുമോ?

തിലകനുമായി വര്‍ഷങ്ങളോളം മിണ്ടാതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി കെപിഎസി ലളിത!

മലയാള സിനിമയിലെ മികച്ച നായികമാരിലൊരാളായി തുടരുന്ന മഞ്ജു വാര്യര്‍ പ്രതിഫലത്തിന്റെ കാര്യത്തിലും ഏറെ മുന്നിലാണ്. സിനിമയില്‍ നിന്നല്ലാതെ പരസ്യ ചിത്രങ്ങളില്‍ നിന്നുമായി മികച്ച തുകയാണ് താരത്തിന് ലഭിക്കുന്നത്. സിനിമയുടെ വിജയം മാത്രം നോക്കിയല്ല താരത്തിന്റെ പ്രതിഫലത്തെക്കുറിച്ച് തീരുമാനിക്കുന്നത്.

പ്രതിഫലം വര്‍ധിപ്പിച്ചു

മോഹന്‍ലാല്‍ നായകനായെത്തിയ വില്ലന്‍, ഒടിയന്‍, രണ്ടാമൂഴം തുടങ്ങിയ ചിത്രങ്ങളിലെ നായികാ വേഷം തേടിയെത്തിയതോടെ മഞ്ജു വാര്യര്‍ പ്രതിഫലം വര്‍ധിപ്പിച്ചു. അടുത്ത കാലത്ത് പുറത്തിറങ്ങിയ ചിത്രമായ ഉദാഹരണം സുജാത തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമായി

സിനിമകളില്‍ സജീവമായതോടെ ഫാന്‍സ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടക്കുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളിലും മഞ്ജു വാര്യര്‍ കൂടുതല്‍ സജീവമായി പങ്കെടുക്കാന്‍ തുടങ്ങിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

പരസ്യ ചിത്രങ്ങളിലെ സ്വീകാര്യത

കുട്ടികളുടെ ഉല്‍പ്പന്നങ്ങളിലായാലും സ്ത്രീകളെ ആകര്‍ഷിക്കുന്ന ഉല്‍പ്പന്നങ്ങളായാലും പരസ്യത്തില്‍ മഞ്ജു വാര്യര്‍ അഭിനയിച്ചാല്‍ നന്നായി വിറ്റഴിഞ്ഞു പോവുമെന്നാണ് നിലിവിലെ ട്രന്‍ഡ് സൂചിപ്പിക്കുന്നതെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.

സ്വീകാര്യത വര്‍ധിച്ചു

പരസ്യ ചിത്രങ്ങളിലും സിനിമയിലുമായി മികച്ച സ്വീകാര്യതയാണ് മഞ്ജു വാര്യര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അത് കൊണ്ട് തന്നെയാണ് താരം പ്രതിഫലം വര്‍ധിപ്പിച്ചത്.

ഉയര്‍ന്ന തുക വാങ്ങിക്കുന്നു

75 ലക്ഷം രൂപയായാണ് താരം തന്റെ പ്രതിഫലം ഉയര്‍ത്തിയതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇതോടെ മലയാള നായികമാരില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം സ്വന്തമാക്കുന്ന താരമായി മഞ്ജു വാര്യര്‍ മാറിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മുന്‍പത്തെ പ്രതിഫലം

45 ലക്ഷം രൂപയായിരുന്നു മുന്‍പ് താരത്തിന്റെ പ്രതിഫലം. പരസ്യത്തിലെയും സിനിമയിലെയും മികച്ച സ്വീകര്യതയാണ് പ്രതിഫലം വര്‍ധിപ്പിക്കാന്‍ കാരണമായത്.

യുവതാരങ്ങളെ കടത്തിവെട്ടി

യുവതാരങ്ങളെപ്പോലും കടത്തിവെട്ടിയാണ് പ്രതിഫലത്തിന്റെ കാര്യത്തില്‍ മഞ്ജു വാര്യര്‍ ഒന്നാമതായി എത്തിയത്. ചിത്രങ്ങളുടെ സ്വീകാര്യതയും സാറ്റലൈറ്റ് റൈറ്റുമൊക്കെ താരത്തിന് അനുകൂലമായതോടെയാണ് പ്രതിഫലം കൂട്ടിയത്.

രാമലീലയോടൊപ്പം പിടിച്ചു നിന്നു

രാമലീല റിലീസ് ചെയ്ത അതേ ദിവസം തന്നെയാണ് ഉദാഹരണം സുജാതയും റിലീസ് ചെയ്തത്. തുടക്കത്തില്‍ അല്‍പ്പം മോശം പ്രതികരണമായിരുന്നുവെങ്കിലും പിന്നീട് സുജാത മുന്നേറുന്ന കാഴ്ചയാണ് കണ്ടത്.

കൈനിറയെ ചിത്രങ്ങള്‍

ഒന്നിന് പിറകെ ഒന്നായി മികച്ച ചിത്രങ്ങളുടെ ഭാഗമാവാനുള്ള അവസരം കൂടിയാണ് താരത്തിന് ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. വില്ലന് ശേഷം ഒടിയന്‍, രണ്ടാമൂഴം, ആമി, മോഹന്‍ലാല്‍ തുടങ്ങിയ ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്.

English summary
Manju Warrier hikes her fee.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X