For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഞ്ജു വാര്യരുടെ ചിരിക്ക് പിന്നിൽ ഈ വ്യക്തിയാണ്, തന്റെ സൂപ്പർസ്റ്റാറിന്റെ ദിനം ആഘോഷമാക്കി നടി

  |

  തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകർ നെഞ്ചിലേറ്റുന്ന താരമാണ് മഞ്ജു വാര്യർ. സല്ലാപം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടി വളരെ ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. നടന്മാർ തിളങ്ങ നിന്നിരുന്ന സമയത്തായിരുന്നു മഞ്ജു സിനിമയിൽ എത്തുന്നത്. പിന്നീട് മഞ്ജുവിന് വേണ്ടി സിനിമകൾ ഒരുങ്ങുകയായിരുന്നു, രണ്ടാം വരവിലും മികച്ച പ്രേക്ഷക പിന്തുണയായിരുന്നു ലഭിച്ചിരുന്നു. മികച്ച സിനിമകളായിരുന്നു മഞ്ജുവിനായി ഒരുങ്ങിയത്. സ്വന്തം കഠിനപ്രയത്നത്തിലൂടെയാണ് നടിയ്ക്ക് ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണം നടി നേടിയത്.

  പ്രായമാകുന്നതോ ചുളിവുകള്‍ വീഴുന്നതോ എനിക്ക് പ്രശ്‌നമല്ല, ലുക്ക്‌ നിലനിര്‍ത്തുന്നതിനെ കുറിച്ച് രോഹിണി

  മഞ്ജുവിനെ പോലെ തന്നെ കുടുംബാംഗങ്ങളും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവാറുണ്ട്. അമ്മയാണ് തന്റെ ശക്തിയെന്ന് നടി പല അഭിമുഖത്തിലും വെളിപ്പെടുത്തുകയും ചെയ്തിരുന്നു. മകളുടെ കലാജീവിതത്തിന് ഏറെ പിന്തുണ നല്‍കിയവരാണ് അച്ഛനും അമ്മയും. ട്രാന്‍സ്ഫര്‍ സമയത്ത് മകള്‍ക്ക് നൃത്തപഠനത്തിന് സൗകര്യമുണ്ടോയെന്ന കാര്യമായിരുന്നു അച്ഛന്‍ നോക്കിയിരുന്നതെന്ന് മഞ്ജു വാര്യര്‍ മുൻപ് ഒരുക്കൽ പറഞ്ഞിരുന്നു.

  ഞങ്ങളുടെ രണ്ടാം ഹണിമൂൺ, സന്തോഷം പങ്കുവെച്ച് പേളിയും ശ്രീനിയും,ഹാപ്പിയായി ഇരിക്കണമെന്ന് ആരാധകർ

  ഇന്ന് മഞ്ജുവാര്യരുടെ അമ്മയുടെ പിറന്നാൾ ആയിരുന്നു. അമ്മയ്ക്ക് പിറന്നാൾ ആശംസ നേർന്ന് നടി എത്തിയിരുന്നു. ചിത്രം പങ്കുവെച്ച് കൊണ്ടാണ് ആശംസ നേർന്നത് . ലേഡി സൂപ്പർസ്റ്റാറിന്റെ ആശംസയും ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അമ്മയെ സൂപ്പർ സ്റ്റാർ എന്നാണ് നടി വിശേഷിപ്പിച്ചിരിക്കുന്നത്. എന്റെ സൂപ്പര്‍സ്റ്റാറിന്റെ ദിനമാണ്, ഹാപ്പി ബര്‍ത്ത് ഡേ അമ്മയെന്നായിരുന്നു മഞ്ജു വാര്യര്‍ കുറിച്ചത്. അമ്മയെ ടാഗ് ചെയ്തായിരുന്നു മഞ്ജു കുറിപ്പും ഫോട്ടോയും പോസ്റ്റ് ചെയ്തത്. നവ്യ നായര്‍, ടൊവിനോ തോമസ്, മിഥുന്‍ രമേഷ്, രമേഷ് പിഷാരടി തുടങ്ങി നിരവധി പേരാണ് മഞ്ജുവിന്റെ പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയിട്ടുള്ളത്.

  അമ്മയെക്കുറിച്ച് നിരവധി അഭിമുഖങ്ങളില്‍ മഞ്ജു വാചാലയായിട്ടുണ്ട്. നൃത്തം പഠിക്കാന്‍ പരിമിതികളുണ്ടായിട്ടും കൂടെ നിന്നത് അമ്മയാണ്, എപ്പോഴും അമ്മ എന്നെ അത്ഭുതപ്പെടാറുണ്ട്. ജീവിതത്തില്‍ പുതിയത് എന്തെങ്കിലും തുടങ്ങാന്‍ ഇനിയും വൈകിയിട്ടില്ലെന്ന് തെളിയിച്ചുകൊണ്ടിരിക്കും. എഴുത്തുകാരി ഗിരിജ വാര്യറുടെ മകളാണെന്ന് അറിയപ്പെടാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നുമായിരുന്നു മഞ്ജു വാര്യര്‍ മുന്‍പൊരിക്കല്‍ കുറിച്ചിരുന്നു

  അമ്മയുടെ കഥകളി അരങ്ങേറ്റത്തെ കുറിച്ചും മഞ്ജു ആയിരുന്നു വെളിപ്പെടുത്തിയത്. കലാമണ്ഡലം ഗോപി ആശാന്റെ കീഴിലായാണ് അമ്മ കഥകളി പരിശീലിച്ചത്. സര്‍വതോഭദ്രം കലാകേന്ദ്രത്തിലെ കലാകാരന്‍മാര്‍ക്കൊപ്പമായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. അമ്മയെ ഓര്‍ത്ത് ഞാനേറെ അഭിമാനിക്കുന്നു എന്നുമായിരുന്നു അന്ന് മഞ്ജു കുറിച്ചത്. കല്യാണസൗഗന്ധികം കഥകളിയിലെ പാഞ്ചാലി വേഷമായിരുന്നു ഗിരിജ വാര്യര്‍ അവതരിപ്പിച്ചത്.

  അമ്മയുടെ മീറ്റിങ്ങിന് കാറോടിച്ച് വന്ന മഞ്ജു വാര്യരെ കണ്ടോ..പൊളി വീഡിയോ

  അമ്മ ഗിരിജ വാര്യർ കണ്ട സ്വപ്നമാണ് മഞ്ജു വാര്യരിലെ നർത്തകി. മകളെ ചിലങ്ക അണിയിച്ചതും ഏറെ പരിമിതികൾക്കിടയിലും മഞ്ജുവിന്റെ നൃത്തപഠനത്തിന് കോട്ടം തട്ടാതെ മുന്നോട്ടുപോയതും അമ്മയുടെ ഇച്ഛാശക്തി ഒന്നുകൊണ്ട് മാത്രമാണെന്ന് മഞ്ജു നിരവധി തവണ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. അമ്മ ഏറ്റവും സന്തോഷമായിരിക്കുന്ന കാര്യങ്ങൾ ചെയ്യൂവെന്ന് നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്ന മഞ്ജുവാണ് തന്റെ പ്രചോദനമെന്ന് ഗിരിജ മാധവനും ഒരു അഭിമുഖതത്തിൽ പറഞ്ഞിരുന്നു,

  Read more about: manju warrier
  English summary
  manju Warrier Heart Touching birthday Wishes To Her Mother Girija Warrier
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X