India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എനിക്കേറ്റവും പ്രിയപ്പെട്ട നടി മഞ്ജു വാര്യരാണ്, ആ ഗാനത്തിന്റെ പിറവിയ്ക്ക് പിന്നില്‍...ഗോപിസുന്ദര്‍ പറയുന്നു

  |

  നിരവധി ശ്രദ്ധേയ ഗാനങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സംഗീത സംവിധായകരില്‍ ഒരാളാണ് ഗോപി സുന്ദര്‍. മലയാളത്തിനു പുറമേ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലുമെല്ലാം ഗോപി സുന്ദര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പാട്ടുകള്‍ ഒരുക്കിയും പശ്ചാത്തല സംഗീതം ചെയ്തുമാണ് അദ്ദേഹം വിവിധ ഇന്‍ഡസ്ട്രികളില്‍ സജീവമായത്. നോട്ട്ബുക്ക് എന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിന് പശ്ചാത്തല സംഗീതം ചെയ്താണ് ഗോപി സുന്ദറിന്റെ തുടക്കം. പിന്നീട് മോഹന്‍ലാല്‍ ചിത്രം ഫ്ലാഷിന് വേണ്ടി ആദ്യമായി പാട്ടുകള്‍ ഒരുക്കി.

  അന്‍വര്‍, ഉസ്താദ് ഹോട്ടല്‍, പുലിമുരുകന്‍, കാസനോവ, മല്ലുസിങ്, എബിസിഡി, മുംബൈ പൊലീസ്, 1983, ചാര്‍ലി, കലി, ടേക്ക് ഓഫ്, രാമലീല, ടു കണ്‍ട്രീസ്, ക്യാപ്റ്റന്‍, ഉയരെ, ഭൂതകാലം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഗോപിസുന്ദര്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ച ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റുകളായിട്ടുണ്ട്.

  Also Read: ഒന്നിച്ച് കളിക്കാമായിരുന്നില്ലേ? റോബിനെ ജാസ്മിന്‍ വീണ്ടും വിളിച്ചു; ജാസ്മിന്‍ കാരണം നമ്പര്‍ ലീക്കായി!

  തന്റെ ഏറ്റവും പ്രിയപ്പെട്ട നടിമാരിലൊരാളായ മഞ്ജു വാര്യരെക്കുറിച്ചും മഞ്ജുവിന്റെ തിരിച്ചുവരവിന് കാരണമായ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തെക്കുറിച്ചും അതിലെ പാട്ടുകളെക്കുറിച്ചുമാണ് ഗോപി സുന്ദര്‍ സംസാരിക്കുന്നത്. മുന്‍പ് കൈരളി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലെ ഒരു ഭാഗമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

  ഗോപിസുന്ദറിന്റെ വാക്കുകളില്‍നിന്നും:' എനിക്ക് ഏറ്റവും പ്രിയപ്പെട്ട നടിമാരിലൊരാളാണ് മഞ്ജു വാര്യര്‍. റോഷന്‍ ആന്‍ഡ്രൂസിനൊപ്പം ഹൗ ഓള്‍ഡ് ആര്‍ യുവില്‍ മഞ്ജു ചേച്ചിയുടെ തിരിച്ചുവരവിലെ ആദ്യ ഗാനം കമ്പോസ് ചെയ്യാന്‍ സാധിച്ചത് വലിയൊരു കാര്യം തന്നെയായിരുന്നു.

  ഞാന്‍ ഔസേപ്പച്ചന്‍ സാറിന് കീഴില്‍ അസിസ്റ്റന്റായിരുന്ന കാലത്ത്, എന്റെ ചെറുപ്പത്തില്‍ സിനിമയില്‍ തിളങ്ങിയ നടിയായിരുന്നു മഞ്ജു വാര്യര്‍. 14 വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ സിനിമയിലേക്ക് തിരിച്ചുവരികയാണ്, ഒരു മികച്ച തുടക്കത്തിനായുള്ള ഒരു ഫീലിങ് സോങ്ങായിരുന്നു വിജനതയില്‍ പാതിവഴിതേടുന്നു... എന്ന ഗാനം.'

  Also Read: റിയാസിനെ സോഷ്യൽ മീഡിയയിൽ ചീത്തവിളിക്കുന്നവർ ഈ അമ്മക്ക് പറയാനുള്ളത് കൂടി അറിയണം

  'ഞാന്‍ ദൈവതുല്യനായി കാണുന്ന സംവിധായകനാണ് റോഷന്‍ ആന്‍ഡ്രൂസ്. അദ്ദേഹത്തിന്റെ സിനിമകളോട് എനിക്ക് പ്രത്യേക ഒരു താത്പര്യമുണ്ട്. അദ്ദേത്തിനു വേണ്ടി കുറച്ചു കൂടുതല്‍ ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

  എന്നെ വിശ്വസിച്ച് തന്റെ ആദ്യ ചിത്രങ്ങളില്‍ ബാക്ക് ഗ്രൗണ്ട് സ്‌കോര്‍ ചെയ്യാന്‍ ഏല്‍പ്പിച്ചിട്ടുണ്ട്. ശരിക്ക് പറഞ്ഞാല്‍ എനിക്ക് വേണ്ടി ബലിയാടായതാണ്. നോട്ട്ബുക്കിനും ഉദയനാണ് താരത്തിനും വേണ്ടിയുമായിരുന്നു അത്. അതില്‍ എനിക്ക് വലിയ കടപ്പാടുണ്ട്. എന്റെ അടുത്ത തലമുറ പോലും അക്കാര്യത്തില്‍ കടപ്പെട്ടിട്ടുണ്ട്. ഗോപിസുന്ദര്‍ പറയുന്നു.

  Also Read: 'ദിൽഷയല്ല ധന്യ! ഇമ്മാതിരി ഡീ​ഗ്രേഡിങ് ഇവിടെ ചിലവാവില്ല'; ധന്യയെ പരിഹസിക്കുന്നവരോട് ജോണിന് പറയാനുള്ളത്!

  Manju Warrier Dance | സ്റ്റേജ് ഇളക്കി മറിച്ച് ഡാൻസുമായി മഞ്ജു വാര്യർ | FilmiBeat Malayalam

  Also Read: കാതല്‍ ബിരിയാണി മുതല്‍ കരിക്ക് പായസം വരെ, നയന്‍താരയുടെ വിവാഹസദ്യയിലെ വിഭവങ്ങള്‍ ഇതൊക്കെ...

  ഹൗ ഓള്‍ഡ് ആര്‍ യുവില്‍ ശ്രേയ ഘോഷാല്‍ പാടിയ പാട്ടിന്റെ കമ്പോസിങ്ങ് ഞാന്‍ ഇന്നും ഓര്‍മ്മിക്കുന്നു. വളരെ തിരക്കുള്ള ദിവസമായിരുന്നു അന്ന്. മറ്റ് ചിത്രങ്ങളുടെ റെക്കോര്‍ഡിങ്ങും മ്യൂസിക് കമ്പോസിങ്ങുമൊക്കെ നടക്കുന്നതിനിടയില്‍ വളരെ ടെന്‍ഷനോടെ ഇരിക്കുമ്പോഴാണ് റോഷന്‍ ചേട്ടന്‍ എന്നെ വിളിച്ച് ഈ പാട്ടിന്റെ കാര്യം പറയുന്നത്. പെട്ടെന്ന് തന്നെ ഈ പാട്ട് ചെയ്തുകൊടുക്കാന്‍ എനിക്കു സാധിച്ചു. നീണ്ടു കിടക്കുന്ന പാടങ്ങളായിരുന്നു എന്റെ കണ്‍മുന്നില്‍. അതില്‍ നിന്നാണ് ആ ട്യൂണ്‍ എനിക്ക് കിട്ടിയത്.' ഗോപിസുന്ദര്‍ പറയുന്നു.

  English summary
  Manju Warrier Is The Favourite Actress Of Gopi Sundar, Once The Musician Opens Up
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X