For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഞ്ജുവിന്റെ ഉദ്ദേശം എന്താണ്...ക്ഷമ പരീക്ഷിക്കുകയാണോ എന്ന് ആരാധകർ, പുതിയ ചിത്രം ചർച്ചയാവുന്നു

  |

  തലമുറ വ്യത്യാസമില്ലാതെ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റുന്ന താരമാണ് മഞ്ജു വാര്യർ.തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകർ നെഞ്ചിലേറ്റുന്ന താരമാണ് മഞ്ജു വാര്യർ. സല്ലാപം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. നടന്മാർ തിളങ്ങ നിന്നിരുന്ന സമയത്തായിരുന്നു മഞ്ജു സിനിമയിൽ എത്തുന്നത്. പിന്നീട് മഞ്ജുവിന് വേണ്ടി സിനിമകൾ ഒരുങ്ങുകയായിരുന്നു. രണ്ടാം വരവിലും മികച്ച പിന്തുണയായിരുന്നു ലഭിച്ചിരുന്നത്. രണ്ടാം വരവിലും മികച്ച സിനിമകളായിരുന്നു മഞ്ജുവിനായി കാത്തിരുന്നത്.

  Manju Warrier

  റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജുവിന്റെ മടങ്ങി വരവ്. ആദ്യത്തേത് പോലെ തന്നെ മടങ്ങി വരവും പ്രേക്ഷകർ ആഘോഷമാക്കുകയായിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ആദ്യം കണ്ട മഞ്ജുവിനെ ആയിരുന്നില്ല രണ്ടാം വരവിൽ കണ്ടത്. ആരാധകരെ അത്ഭുതപ്പെടുത്തി കൊണ്ടായിരുന്നു നടിയുടെ ചുവട് വയ്പ്പ്. ശക്തമായ സ്ത്രീ കഥാപാത്രങ്ങളുമായിട്ടായിരുന്നു ഓരോ തവണയും എത്തിയത്. സിനിമ പോലെ തന്നെ താരത്തിന്റെ ലുക്കും പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു.

  പേളിയെ പുകഴ്ത്തി ആരാധകർ, പോസിറ്റീവ് എനര്‍ജി കിട്ടാറുണ്ട്, ഡെസേര്‍ട്ട് യാത്ര പൊളിയെന്ന് ആരാധകർ

  ഇപ്പോഴിത മഞ്ജുവാര്യരുടെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നടി തന്നെയാണ് ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. സൺഗ്ലാസ് വെച്ച് അതീവ സന്തോഷവതിയായി നിൽക്കുന്ന മഞ്ജുവിനെ ആണ് ചിത്രത്തിൽ കാണുന്നത്. ഒരു ഇമോജിയ്ക്കൊപ്പമാണ് പോസ്റ്റ് ചെയ്തത്. നടിയുടെ ചിത്രം പ്രേക്ഷരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. നല്ല കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

  വിവാഹമോചനം, അർബുദത്തോടുള്ള പോരാട്ടം; നടിയെ ശക്തയാക്കിയത് ഈ പോസിറ്റീവ് വൈബാണ്...

  നിരവധിപേരാണ് മഞ്ജുവിന്റെ പുതിയ ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്. . "എന്തൊരു ആത്മവിശ്വാസമാണ് മുഖത്ത്" എന്നാണ് ഒരു ആരാധികചോദിക്കുന്നത്. മഞ്ജുവാര്യർ നല്ല കലാകാരിയാണ്.ഉള്ളിലെ നന്മ. നിറഞ്ഞ ആത്മ വിശ്വാസം കഠിനാധ്വാനം ആയുരാരോഗ്യ സൗഖ്യത്തോടെ വാണീടുക ചിരകാലം എന്റെ ആരാധനാപാത്രമേ, മാഡത്തിന്റെ ഉദ്ദേശം എന്താണ്... ചെറുപ്പക്കാരുടെ ക്ഷമ പരീക്ഷിക്കുവാണോ എന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. ഒരു കമ്പി വെറുതെ ഇരുന്നാൽ തുരുമ്പിക്കും, എന്നാൽ അതിൽ കൂടി കറന്റ്‌ കടന്നുപോയാൽ കൂടുതൽ ശക്തി ആയി അതു നിലനിൽക്കും, ഓരോ പെണ്ണും അങ്ങനെ ആകണം, മഞ്ജു വലിയ പെൺ ഉദാഹരണം, പാർഥിപന്റെ വാക്കുളെ കുറിച്ചും പ്രേക്ഷകർ ഈ അവസരത്തിൽ പറയുന്നുണ്ട്.

  സ്വന്തമല്ല ബന്ധു പോലുമല്ല. എന്നലും ഈ മുഖത്തെ ചിരി കാണുമ്പോൾ വല്ലാത്തൊരു സന്തോഷം തോന്നാറുണ്ടെന്നും മറ്റൊരു ആരാധകൻ പറയുന്നുണ്ട്. ... ചേച്ചിക്ക് മനസറിഞ്ഞു ചിരിക്കാൻ പറ്റിയ സമയം ആണെന്നും പറയുന്നുണ്ട്. സ്ത്രീകളുടെ വഴികാട്ടിയും സുഹൃത്തും ..,ഓരോ സ്ത്രീയും നെഞ്ചേറ്റുന്നവൾ അഹങ്കാരമില്ലാത്തവൾ ജാടയില്ലാത്തവൾ മറ്റുള്ളവരുടെ കുടുംബം തകർക്കാത്തവൾ കള്ളം പറയാത്തവൾ പാവങ്ങൾക്കും രോഗികൾക്കും കരുത്തും സഹായവും ചെയ്യുന്നവൾ മറ്റുള്ളവരെ കേൾക്കാൻസന്മനസ് കാണിക്കുന്നവൾ മാദകത്വം ഇല്ലാത്ത മാലാഖയായവൾ ചവിട്ടിപുറത്താക്കും മുന്നേ സ്വന്തം വഴി കണ്ടു പിടിച്ചവൾ....ഇവർക്ക്‌ തുല്യം ഇവരല്ലാതെ ആരെങ്കിലുമുണ്ടോ ?ഇവരല്ലേ യഥാർത്ഥ അന്തസ്സുള്ള സ്ത്രീ ആണ് മഞ്ജുവെന്നും പറയുന്നുണ്ട്,

  മഞ്ജുവിന്റെ മേക്കോവർ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവാറുണ്ട്. എല്ലാവർക്കും അറിയേണ്ടത് നടിയുടെ സൗന്ദര്യത്തിന്റെ രഹസ്യമാണ്. ഒരിക്കൽ മഞ്ജു തന്നെ ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ''നമ്മൾ ചെയ്യുന്ന പ്രവർത്തികൾ ആണ് നമുക്ക് സൗന്ദര്യം ഉണ്ടാക്കുന്നതെന്നാണ് നടി പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നടി വാക്കുകൾ ഇങ്ങനെ'' നമ്മൾ ചെയ്യുന്ന പ്രവർത്തികൾ ആണ് നമുക്ക് സൗന്ദര്യം ഉണ്ടാക്കുന്നത്. സമൂഹത്തിൽ ഉള്ള മറ്റൊരാളുടെ അതായത് നമ്മുടെ സഹജീവികളുടെ വേദന കേൾക്കാൻ കാതോർക്കുകയും, അവരുടെ വേദന കേൾക്കാൻ ഒരു മനസ്സ് ഉണ്ടാവുകയും ചെയ്യുക. അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ ഉള്ള ഒരു മനസ്സ് രൂപപെടുത്തുക. അപ്പോഴാകാം നമുക്ക് സൗന്ദര്യം ഉണ്ടാവുക''... മഞ്ജു പറഞ്ഞു.

  Read more about: manju warrier
  English summary
  Manju Warrier Latest Sunglasses Look Went Viral, Fans Funny Comment Went Viral,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X