Don't Miss!
- Lifestyle
Daily Rashi Phalam: ഇന്നത്തെ ഗ്രഹസ്ഥാനത്തിന്റെ നല്ല സൂചനകള്‍ ഈ രാശിക്കാര്‍ക്ക്
- News
കടലില്‍ തെറിച്ചു വീണ മത്സ്യത്തൊഴിലാളികള്‍ക്ക് രക്ഷകരായി കോസ്റ്റല്‍ പൊലീസ്; കയ്യടി
- Finance
ഐഎസ്ആര്‍ഒയും നാണിക്കും! 6 മാസത്തില്‍ 2,800% ലാഭം; ഈ 26 പെന്നി സ്റ്റോക്കുകൾ റോക്കറ്റ് കുതിപ്പില്‍
- Sports
IND vs ENG: ടെസ്റ്റില്‍ റിഷഭ് വേറെ ലെവല്‍- മിന്നും സെഞ്ച്വറി, സച്ചിന്റെ റെക്കോര്‍ഡും തകര്‍ത്തു!
- Travel
മഴക്കാലയാത്രകളിലേക്ക് ബീച്ചുകളും... സുരക്ഷിതമായി പോയിവരാം!!
- Automobiles
ഫീച്ചറുകളാൽ സമ്പന്നർ, തെരഞ്ഞെടുക്കാം ഈ സ്കൂട്ടറുകൾ
- Technology
ഇയർബഡ്സ്, സ്മാർട്ട് വാച്ചുകൾ അടക്കമുള്ളവയ്ക്ക് വമ്പിച്ച ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട്
നൃത്തം ചെയ്ത് മഞ്ജു വാര്യര്‍; മൈക്കും പിടിച്ച് സൗബിന്, ' ജാക്ക് ആന്‍ഡ് ജില്' പോസ്റ്റര്‍
പകരം വെക്കാനില്ലാത്ത മനോഹരമായ ഫ്രെയിമുകളിലൂടെ പ്രേക്ഷകര്‍ക്ക് വേറിട്ട ദൃശ്യാനുഭവങ്ങള്‍ സമ്മാനിക്കുന്ന ഛായാഗ്രാഹകന്‍ സന്തോഷ് ശിവന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്. മഞ്ജു വാര്യര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്. മഞ്ജു തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. വേറിട്ട പോസ്റ്ററില്‍ മഞ്ജു വാര്യരേയും സൗബിനേയും കാണാം. സയന്‍സ് ഫിക്ഷന്‍ കോമഡി ഗണത്തില്‍ വരുന്ന ചിത്രം മെയ് 20 നാണ് തിയേറ്ററുകളില്‍ എത്തുന്നത്.

ദിവസങ്ങള്‍ക്ക് മു്ന്പായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വന്നത്.ഏറെ പ്രതീക്ഷ നല്കുന്ന ട്രെയിലര്‍ ബോളിവുഡ് സംവിധായകന് കരണ്‍ ജോഹറാണ് പുറത്ത് വിട്ടത്. കോമഡിയും ആക്ഷനും എല്ലാം കൊണ്ടും ഒരു പക്കാ എന്റര്‍ടൈനര്‍ തന്നെയാണ് ചിത്രമെന്ന് ഇതിന് മുന്‍പ് പുറത്തിറങ്ങിയ ടീസര്‍ പോലെ ഈ ട്രെയിലറും ഉറപ്പ് നല്‍കുന്നുണ്ട്. ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു ദേവിയുടെ ഗെറ്റപ്പില്‍ സ്കൂട്ടര്‍ ഓടിക്കുന്ന മഞ്ജു വാര്യരെയാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററില്‍ കണ്ടത്. ചിത്രത്തിലെ കിം കിം എന്ന ഗാനവും സൂപ്പര്‍ ഹിറ്റായിരുന്നു.
Also Read:ഭര്‍ത്താവ് അര്‍ജുനെ മറ്റാരും നോക്കുന്ന ഇഷ്ടമല്ല; ദേഷ്യം വരും.. തുറന്ന് പറഞ്ഞ് ദുര്‍ഗ കൃഷ്ണ
ഗോകുലം ഗോപാലന്. സന്തോഷ് ശിവന്, എം പ്രശാന്ത് ദാസ് എന്നിവര്‍ ചേര്‍ന്നാണ് ജാക്ക് ആന്‍ഡ് ജില് നിര്‍മ്മിച്ചിരിക്കുന്നത്. മഞ്ജു വാര്യര്‍ നായികയാകുന്ന ചിത്രത്തില്‍ സൗബിന് ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ്, കാളിദാസ് ജയറാം, അജു വര്‍ഗീസ്, സേതുലക്ഷ്മി, ഷായ്ലി കിഷന്, എസ്ഥേര്‍ അനില്‍ തുടങ്ങിയ മികച്ചൊരു താരനിര അണിനിരക്കുന്നുമുണ്ട്. മെയ് 20ന് ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. ജോയ് മൂവി പ്രോഡക്ഷന്‍സാണ് ചിത്രം തീയറ്ററുകളില്‍ വിതരണത്തിന് എത്തിക്കുന്നത്.
ബി കെ ഹരിനാരായണനും റാം സുന്ദരും വരികള്‍ എഴുതിയ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് റാം സുരേന്ദറും ഗോപി സുന്ദറും ജയിക്സ് ബിജോയിയും ചേര്‍ന്നാണ്. കൃഷ്ണമൂര്ത്തിയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. തിരക്കഥ: സന്തോഷ് ശിവന്, അജില്‍ എസ് എം, സുരേഷ് രവിന്ദ്രന്, സംഭാഷണം: വിജീഷ് തോട്ടിങ്ങല്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: രാജേഷ് മേനോന്, വിനോദ് കാലടി, നോബിള്‍ ഏറ്റുമാനൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍സ്: ജയറാം രാമചന്ദ്രന്, സിദ്ധാര്‍ഥ് എസ് രാജീവ്, മഹേഷ് ഐയ്യര്‍, അമിത് മോഹന്‍ രാജേശ്വരി, അജില്‍ എസ്എം, അസോസിയേറ്റ് ഡയറക്ടര്‍: കുക്കു സുരേന്ദ്രന്, പ്രൊഡക്ഷന്‍ കണ്ട്രോളര്: അലക്സ് ഇ കുര്യന്, ആര്‍ട്ട് ഡയറക്ടര്‍: അജയന് ചാലിശ്ശേരി, എഡിറ്റര്‍: രഞ്ജിത് ടച്ച് റിവര്‍, ഢഎത ഡയറക്ടര്‍ & ക്രീയേറ്റീവ് ഹെഡ്: ഫൈസല്‍, സൗണ്ട് ഡിസൈന്‍: വിഷ്ണു പിസി, അരുണ്‍ എസ് മണി, (ഒലി സൗണ്ട് ലാബ്), സ്റ്റില്‍സ് :ബിജിത്ത് ധര്‍മടം, ഡിസൈന്‍സ്: ആന്റണി സ്റ്റീഫന്‍, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണി വെള്ളത്തൂവല്‍, ഡിസ്ട്രിബൂഷന്‍ ഹെഡ്: പ്രദീപ് മേനോന്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: അനൂപ് സുന്ദരന്‍, പി ആര് ഓ: വാഴൂര്‍ ജോസ്, ഏ എസ് ദിനേഷ്, ആതിര ദില്‍ജിത്ത്.
-
വലിയ തുക കണ്ടിട്ടും 100 ദിവസം തികയ്ക്കാന്‍ അവര്‍ തീരുമാനിച്ചു; ബിഗ് ബോസിലെ ആറ് പേര്‍ക്കും സല്യൂട്ടെന്ന് അശ്വതി
-
'ദിൽഷയുടെ കംഫർട്ട് സോണാണ് ബ്ലെസ്ലിയും റോബിനും'; ദിൽഷയെ കുറിച്ച് സഹോദരി!
-
വോട്ടിംഗ് അല്ലെങ്കില്‍ വോളന്റര്‍ലി എക്സിറ്റ്, ബിഗ് ബോസ് സീസണ് 4ന്റെ വിജയിയെ തീരുമാനിക്കുന്നത് ഇങ്ങനെ...