For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കിടിലന്‍ ആക്ഷനും ഉഗ്രന്‍ കോമഡിയുമായി മഞ്ജു വാര്യരുടെ ജാക്ക് ആന്‍ഡ് ജില്‍, ടീസര്‍ ചര്‍ച്ചയാവുന്നു

  |

  പകരം വെക്കാനില്ലാത്ത മനോഹരമായ ഫ്രെയിമുകളിലൂടെ പ്രേക്ഷകര്‍ക്ക് വേറിട്ട ദൃശ്യാനുഭവങ്ങള്‍ സമ്മാനിക്കുന്ന ഛായാഗ്രാഹകനാണ് സന്തോഷ് ശിവന്‍. അദ്ദേഹം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്‍. സിനിമയുടെ ടീസര്‍ പുറത്ത്. പ്രിയപ്പെട്ട ബ്ലോക്ക്ബസ്റ്റര്‍ സംവിധായകന്‍ മണിരത്‌നമാണ് ടീസര്‍ റിലീസ് ചെയ്തത്. കോമഡിയും ആക്ഷനും ചേര്‍ത്തുക്കൊണ്ടുള്ള ഒരു പക്കാ എന്റര്‍ടൈനറായിരിക്കും ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. മഞ്ജു വാര്യര്‍ക്കൊപ്പം നെടുമുടി വേണു കാളിദാസ് ജയറാം എന്നിവരെ ടീസറില്‍ കാണാം. ഏറെ പ്രതീക്ഷയാണ് ചിത്രം നല്‍കുന്നത്.

  manju warrier

  നേരത്തെ രസകരമായ ഒരു ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്ത് വന്നിരുന്നു. ഒരു ദേവിയുടെ ഗെറ്റപ്പില്‍ സ്‌കൂട്ടര്‍ ഓടിക്കുന്ന മഞ്ജു വാര്യരെയാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററില്‍ കണ്ടത്. ചിത്രത്തിലെ കിം കിം എന്ന ഗാനവും ഏറെ വൈറലായിരുന്നു. ഒരു സയന്‍സ് ഫിക്ഷന്‍ കോമഡി ഗണത്തില്‍പ്പെടുന്ന ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്‍. ഗോകുലം ഗോപാലന്‍. സന്തോഷ് ശിവന്‍, എം പ്രശാന്ത് ദാസ് എന്നിവര്‍ ചേര്‍ന്നാണ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

  രണ്ടാം ഭാവം ചെയ്യുമ്പോള്‍ മോഡേണ്‍ ആയിരുന്നു; ഇപ്പോഴാണ് കൂടുതല്‍ നാടനായത്, ലെന പറയുന്നു

  മഞ്ജു വാര്യര്‍ നായികയാകുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ്, കാളിദാസ് ജയറാം, അജു വര്‍ഗീസ്, സേതുലക്ഷ്മി, ഷായ്ലി കിഷന്‍, എസ്ഥേര്‍ അനില്‍ തുടങ്ങിയ മികച്ചൊരു താരനിര അണിനിരക്കുന്നുമുണ്ട്. മെയ് 20ന് ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. ജോയ് മൂവി പ്രോഡക്ഷന്‍സാണ് ചിത്രം തീയറ്ററുകളില്‍ വിതരണത്തിന് എത്തിക്കുന്നത്.

  അച്ഛന്റെ മരണശേഷം ഒരു മാസംവരെ ഞാന്‍ കരഞ്ഞില്ല, ഷോക്ക് ആയിരുന്നു, പിതാവിന്റെ വിയോഗത്തെ കുറിച്ച് മാളവിക

  ബി കെ ഹരിനാരായണനും റാം സുന്ദരും വരികള്‍ എഴുതിയ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് റാം സുരേന്ദറും ഗോപി സുന്ദറും ജയിക്‌സ് ബിജോയിയും ചേര്‍ന്നാണ്. കൃഷ്ണമൂര്‍ത്തിയാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. തിരക്കഥ: സന്തോഷ് ശിവന്‍, അജില്‍ എസ് എം, സുരേഷ് രവിന്ദ്രന്‍, സംഭാഷണം: വിജീഷ് തോട്ടിങ്ങല്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: രാജേഷ് മേനോന്‍, വിനോദ് കാലടി, നോബിള്‍ ഏറ്റുമാനൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍സ്: ജയറാം രാമചന്ദ്രന്‍, സിദ്ധാര്‍ഥ് എസ് രാജീവ്, മഹേഷ് ഐയ്യര്‍, അമിത് മോഹന്‍ രാജേശ്വരി, അജില്‍ എസ്എം, അസോസിയേറ്റ് ഡയറക്ടര്‍: കുക്കു സുരേന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അലക്‌സ് ഇ കുര്യന്‍, ആര്‍ട്ട് ഡയറക്ടര്‍: അജയന്‍ ചാലിശ്ശേരി, എഡിറ്റര്‍: രഞ്ജിത് ടച്ച് റിവര്‍, ഢഎത ഡയറക്ടര്‍ & ക്രീയേറ്റീവ് ഹെഡ്: ഫൈസല്‍, സൗണ്ട് ഡിസൈന്‍: വിഷ്ണു പിസി, അരുണ്‍ എസ് മണി, (ഒലി സൗണ്ട് ലാബ്), സ്റ്റില്‍സ് :ബിജിത്ത് ധര്‍മടം, ഡിസൈന്‍സ്: ആന്റണി സ്റ്റീഫന്‍, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണി വെള്ളത്തൂവല്‍, ഡിസ്ട്രിബൂഷന്‍ ഹെഡ്: പ്രദീപ് മേനോന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: അനൂപ് സുന്ദരന്‍, പി ആര്‍ ഓ: വാഴൂര്‍ ജോസ്, ഏ എസ് ദിനേഷ്, ആതിര ദില്‍ജിത്ത്.

  English summary
  Manju Warrier Movie Jack N Jill's Teaser Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X