Don't Miss!
- News
പ്രിയയുടെ നിയമനം നടത്തിയത് സർവ്വകലാശാല; സർക്കാരിന് പങ്കില്ലെന്ന് മന്ത്രി ആർ ബിന്ദു
- Finance
ഈ 8 ബാങ്ക് ഓഹരികള്‍ക്ക് 40 ശതമാനത്തോളം മുന്നേറാനാകും; നോക്കുന്നോ?
- Automobiles
Formula1 റേസിൻ്റെ പുത്തൻ നിയമങ്ങൾ ഇതൊക്കെയാണ്
- Lifestyle
റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ്: ഏറ്റവും ശ്രദ്ധിക്കേണ്ടത് ചെറുപ്പക്കാര്‍
- Sports
കോലി കണ്ണുരുട്ടി, ഞാനും നോക്കി, അടുത്തു വന്നപ്പോള്‍ നെഞ്ചിടിപ്പ് കൂടി! രക്ഷിച്ചത് ബാറ്റെന്ന് സൂര്യ
- Technology
കിടിലൻ ഗ്രാഫിക്സ് കാർഡുകളുമായി വരുന്ന 2 ലക്ഷത്തിൽ താഴെ വിലയുള്ള ലാപ്ടോപ്പുകൾ
- Travel
ഐആര്‍സിടിസിയില്‍ ടിക്കറ്റ് ബുക്കിങ് ഒരു കടമ്പയേയല്ല... വളരെ എളുപ്പം.. ലോഗിന്‍ ചെയ്യാം...ബുക്ക് ചെയ്യാം...
'തിലകൻ ചേട്ടൻ എന്നെ കുറിച്ച് നല്ല വാക്കുകൾ പറയുന്നത് തന്നെ ഒരു അംഗീകാരമാണ്'; ഓർമകൾ പുതുക്കി മഞ്ജു വാര്യർ!
തിലകൻ, മഞ്ജു വാര്യർ, ബിജു മേനോൻ എന്നിവരുടെ മാസ്മരിക പ്രകടനംകൊണ്ട് ശ്രദ്ധേയമായ ഒരു ചിത്രമായിരുന്നു കണ്ണെഴുതി പൊട്ടുംതൊട്ട്. മലയാളത്തിന്റെ മഹാനടൻ തിലകനെപോലും അത്ഭുതപ്പെടുത്തിയ പ്രകടനമായിരുന്നു ചിത്രത്തിൽ മഞ്ജു വാര്യർ കാഴ്ചവെച്ചത്.
മഞ്ജു വാര്യരും തിലകനും തമ്മിലുള്ള മത്സരാഭിനയം തന്നെയായിരുന്നു ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണ ഘടകവും. മഞ്ജു തന്റെ ഇരുപത്തൊന്നാം വയസിലാണ് ഇന്നത്തെ നായികമാർക്കൊന്നും ഈ പ്രായത്തിലില്ലാത്ത പക്വതയോടെ ഭദ്രയെ അവതരിപ്പിച്ചത്.
ഭദ്രയുടെ പ്രതികാരകഥയായിരുന്നു കണ്ണെഴുതി പൊട്ടും തൊട്ടിന്റെ പ്രമേയം.

തിലകൻ, ബിജു മേനോൻ, അബ്ബാസ്, കലാഭവൻ മണി തുടങ്ങി വൻതാരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. ചിത്രത്തിനായി ചെമ്പഴുക്കാ എന്ന ഗാനവും ആലപിച്ചിരുന്നു മഞ്ജു വാര്യർ. മോഹൻലാലും ഈ ചിത്രത്തിനായി ഗാനം ആലപിച്ചിരുന്നു.
ടികെ രാജീവ് കുമാറായിരുന്നു ചിത്രത്തിന്റെ സംവിധാനം. മഞ്ജു വാര്യരുടെ ഉള്ളിലുള്ള പ്രതിഭയെ കുറിച്ച് പല അഭിമുഖങ്ങളിലും മഹാനടൻ തിലകൻ വാചാലനായിട്ടുണ്ട്.
അദ്ദേഹത്തോടൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ മഞ്ജു വാര്യർ.
Also Read: റോൺസണെ വിശ്വസിക്കരുതെന്ന് ലക്ഷ്മിപ്രിയ, റിയാസ് അപകടകാരിയെന്ന് റോബിൻ, റോബിന് കഥയില്ലെന്ന് റിയാസ്!
'ചെറുപ്പം മുതൽ സിനിമകൾ നിരവധി കാണുമായിരുന്നു. തിലകൻ ചേട്ടന്റെ അഭിനയമൊക്കെ അന്നുമുതൽ ആസ്വദിക്കുന്നതാണ്. അദ്ദേഹം കോമഡി ചെയ്യുമ്പോഴും ഗൗരവമുള്ള കഥാപാത്രം ചെയ്യുമ്പോഴും മതിമറന്ന് കണ്ടിരിക്കാൻ തോന്നും.'
'അത്രത്തോളം കഴിവുള്ള പ്രതിഭ എന്നെ കുറിച്ച് നല്ല വാക്കുകൾ പറഞ്ഞ് കേൾക്കുന്നത് തന്നെ അംഗീകാരമാണ്. അദ്ദേഹത്തെ വിലയിരുത്താനോ പ്രശംസിക്കാനോ എനിക്ക് യോഗ്യതയില്ല.'
'കണ്ണെഴുതി പൊട്ടുതൊട്ടിൽ അഭിനയിക്കുമ്പോൾ ഒന്നും അറിഞ്ഞോ മനസിലാക്കിയോ ചെയ്തതല്ല. അവർ അഭിനയിക്കാൻ പറയുമ്പോൾ പറഞ്ഞത് അനുസരിച്ച് ചെയ്തു അത്രമാത്രം' മഞ്ജു വാര്യർ പറഞ്ഞു.

അഭിനയത്തിനപ്പുറം നിർമ്മാണത്തിലേക്കും കടന്ന മഞ്ജുവിന്റെ ഏറ്റവും പുതിയ റിലീസ് ജാക്ക് ആന്റ് ജില്ലാണ്. ഉറുമിയ്ക്കു ശേഷം സന്തോഷ് ശിവൻ ഒരുക്കിയ മലയാള ചിത്രവുമാണ് ജാക്ക് ആന്റ് ജിൽ.
മഞ്ജു വാര്യർ, കാളിദാസ് ജയറാം, സൗബിൻ ഷാഹിർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സയൻസ് ഫിക്ഷൻ കോമഡി ഗണത്തിൽപ്പെടുന്ന ചിത്രമാണ്. ഗോകുലം ഗോപാലൻ, സന്തോഷ് ശിവൻ, എം.പ്രശാന്ത് ദാസ് എന്നിവർ ചേർന്നാണ് നിർമാണം നിർവഹിച്ചത്.
നെടുമുടി വേണു, ഇന്ദ്രൻസ്, അജു വർഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
Also Read: എല്ലാവരുടേയും സ്നേഹം നേടി അപർണ പടിയിറങ്ങി, കണ്ണുനിറഞ്ഞ് ബ്ലെസ്ലി, സ്നേഹ സമ്മാനമായി വള നൽകി വിനയ്!