For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി മഞ്ജു വാര്യർ, നമ്മുടെ ഭംഗി വർധിപ്പിക്കും, തുറന്ന് പറഞ്ഞ് താരം

  |

  പ്രായവ്യത്യാസമില്ലാതെ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റുന്ന താരമാണ് മഞ്ജു വാര്യർ. സല്ലാപം എന്ന ചിത്രത്തിലൂടെ വെളളിത്തിരയിൽ നായികയായി അരങ്ങേറ്റം കുറിച്ച താരം വളരെ ചെറിയ സമയം കൊണ്ട് തന്നെ മലയാള സിനിമയുടെ പ്രധാന ഘടകമായി മാറുകയായിരുന്നു. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു മഞ്ജു അഭിനയത്തിൽ നിന്ന് ഇടവേള എടുക്കുന്നത്. ഇത് പ്രേക്ഷകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു. മഞ്ജു തിരികെ എത്തണമെന്നായിരുന്നു പ്രേക്ഷകരുടെ ആഗ്രഹം.

  ബിരിയാണി ഉണ്ടാക്കുന്ന ദിവസം മകൻ നിതിൽ രാവിലെ അവൻ ഒന്നും കഴിക്കില്ല, ഇഷ്ടഭക്ഷണത്തെ കുറിച്ച് സീനത്ത്...

  റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഔൾഡ് ആർ യു എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജു മടങ്ങി എത്തിയത്. രണ്ടാം വരവ് പ്രേക്ഷകർ ആഘോഷമാക്കിയിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. ആദ്യ വരവിൽ കണ്ട മഞ്ജുവിനെ ആയിരുന്നില്ല രണ്ടാം വരവിൽ കണ്ടത്. അടിമുടി നടി മാറിയിരുന്നു. ഓരോ ചിത്രത്തിലും വ്യത്യസ്തമായ ഗെറ്റപ്പിലായിരുന്നു പ്രത്യക്ഷപ്പെട്ടത്. കൂടാതെ സോഷ്യൽ മീഡിയയിൽ സജീവമാവുകയും ചെയ്തിരുന്നു.

  അമ്മ ലിസിയുടെ സന്തോഷം ചിത്രത്തിലാക്കി കല്യാണി പ്രിയദർശൻ, സ്ഥലം ഒരുക്കിയത് മകൻ സിദ്ധാർത്ഥ്...

  മഞ്ജുവിന്റെ മേക്കോവർ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവാറുണ്ട്. എല്ലാവർക്കും അറിയേണ്ടത് നടിയുടെ സൗന്ദര്യത്തിന്റെ രഹസ്യമാണ്. ഇപ്പോഴിത അത് വെളിപ്പെടുത്തുകയാണ് മഞ്ജു. നമ്മൾ ചെയ്യുന്ന പ്രവർത്തികൾ ആണ് നമുക്ക് സൗന്ദര്യം ഉണ്ടാക്കുന്നതെന്നാണ് നടി പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നടി വാക്കുകൾ ഇങ്ങനെ'' നമ്മൾ ചെയ്യുന്ന പ്രവർത്തികൾ ആണ് നമുക്ക് സൗന്ദര്യം ഉണ്ടാക്കുന്നത്. സമൂഹത്തിൽ ഉള്ള മറ്റൊരാളുടെ അതായത് നമ്മുടെ സഹജീവികളുടെ വേദന കേൾക്കാൻ കാതോർക്കുകയും, അവരുടെ വേദന കേൾക്കാൻ ഒരു മനസ്സ് ഉണ്ടാവുകയും ചെയ്യുക. അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ ഉള്ള ഒരു മനസ്സ് രൂപപെടുത്തുക. അപ്പോഴാകാം നമുക്ക് സൗന്ദര്യം ഉണ്ടാവുക... മഞ്ജു പറയുന്നു.

  വീട് ഇല്ലാത്ത ഒരാൾക്ക് വീട് കൊടുക്കുമ്പോഴോ, അല്ലെങ്കിൽ എന്തെങ്കിലും അസുഖത്താൽ വലയുമ്പോൾ അവർക്ക് എന്തെങ്കിലും ഒരു സഹായം ചെയ്യാൻ നമ്മളെ കൊണ്ട് സാധിക്കുമ്പോഴോ അവരുടെ മനസ്സിലെ പ്രാർത്ഥന നമ്മളിലേക്ക് എത്തുമ്പോൾ. അല്ലെങ്കിൽ അവരുടെ മുഖത്തെ ആത്മാർത്ഥമായ ചിരി കാണുമ്പൊൾ ആണ് എനിക്ക് ഏറ്റവും കൂടുതൽ ഞാൻ സുന്ദരിയാണ് എന്ന് തോന്നിയിട്ടുള്ളത്.

  എനിക്ക് സുന്ദരി ആകാൻ വേണ്ടിയിട്ടായിരിക്കാം ചിലപ്പോൾ ഒരു പക്ഷേ എന്റെ മനസ്സിന് സന്തോഷം നൽകുന്ന, എന്റെ മനസ്സിന് സൗന്ദര്യം നൽകുന്ന ചെറിയ ചെറിയ കാര്യങ്ങൾ ചെയ്യാനും കഴിയുന്നത്. അപ്പോൾ അങ്ങനെ ആയിരിക്കാം എനിക്ക് പക്വത ഉണ്ടെന്നോ, അങ്ങനെയൊക്കെയുള്ള ധാരണ മറ്റുള്ളവരുടെ മനസ്സിൽ ഉണ്ടാകുന്നത്.- എന്നുള്ള മറുപടിയാണ് എന്താണ് സൗന്ദര്യം എന്ന ചോദ്യത്തിന് മഞ്ജു നൽകിയ മറുപടി.

  അമ്മയുടെ മീറ്റിങ്ങിന് കാറോടിച്ച് വന്ന മഞ്ജു വാര്യരെ കണ്ടോ..പൊളി വീഡിയോ

  ഒരിക്കൽ ഒരു അഭിമുഖത്തിനിടെ ജർമ്മനിയിൽ പോയി സർജറി ചെയ്തോ എന്ന് അവതാരകൻ ചോദിച്ചിരുന്നു, സോഷ്യൽ മീഡിയയിൽ ഇത്തരത്തിൽ നിരവധി വാർത്തകൾ പ്രചരിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ചോദ്യം. "ജർമ്മനിയോ എന്നാണ് തിരിച്ചു താരം മറുപടി നൽകുന്നത്. പത്താം ക്‌ളാസിൽ പഠിക്കുമ്പോൾ എങ്ങാണ്ട് പോയതാണ്. അല്ലാതെ ഞാൻ ജർമ്മനി കണ്ടിട്ട് കൂടിയില്ല. ലോക് ഡൗൺ സമയത്ത് വീട്ടിലായിരുന്നു എന്നും മഞ്ജു അന്ന് അഭിമുഖത്തിൽ പറഞ്ഞിരുന്നു. മഞ്ജുവിന്റെ ശീലങ്ങളാണ് സൗന്ദര്യത്തിന്റേയും ചെറുപ്പത്തിന്റേയും രഹസ്യമെന്നാണ് ,സുഹൃത്തുക്കൾ പറയുന്നത്.കൃത്യസമയത്ത് ഉറങ്ങുന്നതും രാവിലെ നേരത്തേ എണീക്കുന്നതും ആണ് മഞ്ജുവിന്റെ ശീലങ്ങളില്‍ പ്രധാനം. ണ്ട്.

  English summary
  Manju Warrier Opens Up About Her Beauty Secrets, Throwback interview Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X