For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരിക്കലും ഒരമ്മയോട് ചോദിക്കാൻ പാടില്ലാത്തൊരു ചോദ്യമാണിത്, മഞ്ജുവിന്റെ മറുപടി വൈറലാവുന്നു

  |

  മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഭിമാനമാണ് മഞ്ജു വാര്യർ. സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വെള്ളിത്തിരയിൽ എത്തുിന്നത്. എന്നാൽ പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് തൊട്ട് പിന്നാലെ ഇറങ്ങിയ സല്ലാപത്തിലെ രാധ എന്ന കഥാപാത്രമാണ്. മഞ്ജു വാര്യരെ കുറച്ച് പറയുമ്പോൾ എല്ലാവരും ആദ്യം ഓർമിക്കുന്നത് സല്ലാപത്തിലെ രാധയെ ആണ്. മഞ്ജുവിന്റെ കരിയർ തന്നെ മാറ്റി മറിച്ച ചിത്രമായിരുന്നു സല്ലാപം. ചിത്രത്തിന് ശേഷം നടിയെ തേടി മികച്ച കഥാപാത്രങ്ങൾ എത്തുകയായിരുന്നു. സിനിമയിൽ സജീവമായി നിൽക്കുമ്പോഴായിരുന്നു അഭിനയത്തിന് ചെറിയ ഇടവേള കൊടുക്കുന്നത്. പിന്നീട് വർഷങ്ങൾക്ക് ശേഷം നടി തിരികെ എത്തുകയായിരുന്നു.

  Manju Warrier

  ഈ പടത്തില്‍ എനിക്ക് പ്രത്യേകിച്ച് അസുഖങ്ങളൊന്നുമില്ല, കുറച്ച് കരയുന്നുണ്ട്, ഹൃദയത്തെ കുറിച്ച് ദർശന

  ആദ്യം ലഭിച്ചത് പോലെ മികച്ച സ്വീകാര്യതയായിരുന്നു രണ്ടാം വരവിലും നടിക്ക് ലഭിച്ചത്. പിന്നീട് മഞ്ജു വാര്യർക്ക് വേണ്ടി ചിത്രങ്ങൾ ഒരുങ്ങുകയായിരുന്നു. മലയാളത്തിൽ മാത്രമലും തമിഴിലും മഞ്ജു തന്റെ സാന്നിധ്യം അറിയിക്കുകയായിരുന്നു. വെട്രിമാരൻ ധനുഷ് ചിത്രമായ അസുരനിലൂടെയാണ് മഞ്ജു കോളിവുഡിൽ എത്തിയത്. ആദ്യ ചിത്രത്തിലൂടെ തന്നെ മഞ്ജു തമിഴ് പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു. ഇപ്പോഴിത ബോളിവുഡിലും ചുവട് വയ്ക്കാൻ തയ്യാറെടുക്കുകയാണ് താരം.

  പുതിയ സിനിമയ്ക്ക് ശേഷം കത്രീന ബോളിവുഡിൽ നിന്ന് ഒരു ഇടവേള എടുക്കും, വിവാഹത്തിന് തയ്യാറെടുത്ത് നടി

  ഇപ്പോഴിത മഞ്ജു വാര്യരുടെ ഒരു പഴയ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അസുരൻ സിനിമയുടെ റിലീസിന് ശേഷം പുറത്ത് വന്ന അഭിമുഖമാണിത്. തമിഴിലേക്ക് തനിക്ക് ലഭിച്ച ഏറ്റവും നല്ല ഓപ്പണിങ് തന്നെയാണ് അസുരന്‍ എന്നാണ് മഞ്ജു പറയുന്നത്. കൂടാതെ ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ചും മഞ്ജു പറയുന്നുണ്ട്. കൂടാതെ തമിഴ് പ്രേക്ഷകർക്ക് നന്ദി പറയുന്നുണ്ട്. സിനിമയുടെ വിജയത്തെ കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.'' വളരെ സന്തോഷം, അഭിമാനം, ഒരുപാട് നന്ദി കൂടി പറയണം. ഇത്രയും സ്നേഹത്തോടെ എന്നെ സ്വീകരിച്ച തമിഴ് ജനതയ്ക്ക് ഒരുപാട് നന്ദി എന്നും മഞ്ജു പറയുന്നു. തമിഴ് സിനിമയിൽ നിന്ന് വരുന്ന പുതിയ ഓഫറുകളെ കുറിച്ചും നടി പറയുന്നുണ്ട്.

  '' ഒരുപാട് അവസരങ്ങൾ വരുന്നുണ്ട്. അസുരൻ ഇത്ര വലിയൊരു വിജയമായി മാറിയത് കൊണ്ട് അതുപോലുള്ള നല്ല അവസരങ്ങൾക്കായി കാത്തിരിക്കുകയാണെന്നാണ് മഞ്ജു പറയുന്നത്. ഏത് നായകനൊടൊപ്പം അഭിനയിക്കാൻ ആണ് ആഗ്രഹമെന്നും അവതാരക ചോദിക്കുന്നുണ്ട്. എല്ലാവരോടൊപ്പവും അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നായിരുന്നു മറുപടി. കൂടാതെ നല്ല സംവിധായകരുടെ കൂടെ പ്രവർത്തിക്കാൻ ആഗ്രഹമുണ്ടെന്നും താരം പറയുന്നു.

  അസുരനെ പറ്റിയും ചോദിക്കുന്നുണ്ട്. ചിത്രത്തിൽ രണ്ട് മക്കളുടെ അമ്മയായിട്ടാണ് നടി എത്തുന്നത്. ഇവരിൽ ആരെയാണ് കൂടുതൽ ഇഷ്ടമെന്നായിരുന്നു ചോദ്യം . മഞ്ജുവിന്റെ ഉത്തരം ഏറെ ചർച്ചായായിരുന്നു. '' രണ്ടു പേരോടും ഇഷ്ടമാണ്. ഒരിക്കലും ഒരമ്മയോട് ചോദിക്കാൻ പാടില്ലാത്തൊരു ചോദ്യമാണിത്. ഞങ്ങൾ എല്ലാവര്ക്കും വളരെ നല്ല അനുഭവമായിരുന്നു ഷൂട്ടിങ്. ഡാൻസർ ആണല്ലോ ഞങ്ങൾക്ക് വേണ്ടി ചില രസങ്ങൾ കാണിക്കാമോ ? എനിക്കങ്ങനെ സ്‌പൊൺഡെനിയസ് ആയി ഒന്നും വരില്ല . ഡയറക്ടർ ക്യാമറ സെറ്റ് ചെയ്ത് ആക്ഷൻ പറഞ്ഞാൽ മാത്രമേ എനിക്ക് ഭാവങ്ങൾ വരൂ എന്നും ലേഡി സൂപ്പർസ്റ്റാർ പറയുന്നു.

  Manju warrier's stunning look for kalyan jeweller's inaugural event in Delhi

  ലോക്ക് ഡൗണിന് ശേഷം മ‍ഞ്ജു സിനിമയിൽ സജീവമായിട്ടുണ്ട്. ദി പ്രീസ്റ്റ്,ചതുർ മുഖം എന്നിവയാണ് ഈ വർഷം പുറത്ത് വന്ന മഞ്ജു വാര്യരുടെ ചിത്ര. ജാക്ക് ആൻഡ് ജിൽ,കയറ്റം,ലളിതം സുന്ദരം,പടവെട്ട്‌, മേരി ആവാസ് സുനോ എന്നിങ്ങനെ നിരവധി ചിത്രങ്ങൾ മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. മോഹൻ ലാൽ-പ്രിയദർശൻ ചിത്രമായ മരയ്ക്കാറിലും മഞ്ജു ഒരു പ്രധാന വേശത്തിൽ എത്തുന്നുണ്ട്. ചിത്രത്തിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

  English summary
  Manju Warrier Opens Up About Her Tamil movie Asuran , Throwback interview went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X