For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഞ്ജു വാര്യര്‍ മുതല്‍ സാനിയ വരെ, ഒരാഴ്ച സോഷ്യല്‍ മീഡിയയെ നിശ്ചലമാക്കിയ നടിമാരുടെ ചിത്രങ്ങളിതാ...

  |

  കഴിവും സൗന്ദര്യവുമുള്ള നടിമാര്‍ മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ മുതല്‍ പുതുമുഖങ്ങളായ ഒട്ടനവധി നായികമാരെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രതിദിനം വന്ന് കൊണ്ടിരിക്കുകയാണ്. പലരും അന്യഭാഷ ചിത്രങ്ങളിലും സജീവ സാന്നിധ്യമായി അഭിനയിക്കുന്നുണ്ടെങ്കിലും മലയാളത്തിലാണ് പ്രധാനമായും.

  സിനിമാ തിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്നവരാണ് ഒട്ടുമിക്ക താരങ്ങളും. ഏറ്റവും പുതിയതും ഗ്ലാമറസ് ലുക്കിലുള്ളതുമടക്കം പലതരത്തിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ നടിമാര്‍ തന്നെ ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ കഴിഞ്ഞ ഒരാഴ്ച സോഷ്യല്‍ മീഡിയയെ നിശ്ചലമാക്കിയ മലയാള നടിമാരുടെ ചില ഫോട്ടോസ് ഇവയാണ്.

  വിവാഹശേഷം സിനിമയില്‍ നിന്നും മാറി നിന്ന മഞ്ജു വാര്യര്‍ വിവാഹമോചനത്തിന് ശേഷം സിനിമയിലേക്ക് തന്നെ തിരിച്ചെത്തി. ഇപ്പോള്‍ മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ പട്ടം നേടി തകര്‍ത്തഭിനയിച്ച് കൊണ്ടിരിക്കുകയാണ്. നാല് ദിവസം മുന്‍പായിരുന്നു മഞ്ജു ഇന്‍സ്റ്റാഗ്രാമിലൂടെ ഒരു ചിത്രം പങ്കുവെച്ചത്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജാനിയല്‍ എന്ന സിനിമയില്‍ നിന്നുള്ള ചിത്രമായിരുന്നു പുറത്ത് വന്നത്. മഞ്ജു വാര്യര്‍ ഇത്രയും സുന്ദരി ആയിരുന്നോ എന്നാണ് പലരും കമന്റിട്ടത്. മാത്രമല്ല രാജരവി വര്‍മ്മയുടെ ചിത്രം പോലെ മനോഹരമായിട്ടുണ്ടെന്നും ആരാധകര്‍ പറയുന്നു. ഇതിനിടെ ധനുഷിനൊപ്പം തമിഴിലേക്കും മഞ്ജു അഭിനയിക്കാന്‍ പോയിരുന്നു. കഴിഞ്ഞ ദിവസം റിലീസിനെത്തിയ അസുരന്‍ ആണ് മഞ്ജുവിന്റെ തമിഴ് ചിത്രം.

  ചുവന്ന നിറമുള്ള സാരിയില്‍ അതീവ സുന്ദരിയായിരിക്കുന്ന പ്രയാഗ മാര്‍ട്ടിന്റെ ചിത്രങ്ങളായിരുന്നു പുറത്ത് വന്നത്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ നടി പങ്കുവെച്ച ചിത്രങ്ങള്‍ക്ക് പിന്നാലെ സാരി ഉടുത്ത് നില്‍ക്കുന്ന വേറെയും ഫോട്ടോസ് പങ്കുവെച്ചിരുന്നു. പൃഥ്വിരാജ് നായകനായി അഭിനയിച്ച് കലാഭവന്‍ ഷാജോണിന്റെ സംവിധാനത്തില്‍ എത്തിയ ബ്രദേഴ്സ് ഡേ ആണ് പ്രയാഗയുടേതായി അവസാനം തിയറ്ററുകളിലേക്ക് എത്തിയ ചിത്രം.

  നടി സാനിയ അയ്യപ്പന്‍ സോഷ്യല്‍ മീഡിയയില്‍ നിരന്തരം ഫോട്ടോസ് പങ്കുവെക്കുന്ന ആളാണ്. എല്ലാ ചിത്രങ്ങള്‍ക്കും വലിയ പിന്തുണയാണ് ലഭിക്കാറുള്ളത്. സാധാരണ മോഡേണ്‍ ഡ്രസ്സിലാണ് സാനിയയെ കാണാറുള്ളതെങ്കില്‍ ഇത്തവണ ലേശം പാര്‍ട്ടി വെയര്‍ ചിത്രങ്ങളുമായിട്ടാണ് നടി എത്തിയത്. ചിത്രം കണ്ടാല്‍ സാനിയ ഒരു രാജകുമാരിയെ പോലെയുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ലൂസിഫര്‍ ആയിരുന്നു സാനിയയുടെ ഈ വര്‍ഷത്തെ ഹിറ്റ് സിനിമ. ശേഷം പതിനെട്ടാം പടി എന്ന ചിത്രത്തിലും പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

  താരപുത്രി അഹാന കൃഷ്ണയും മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ്. ടൊവിനോ തോമസിന്റെ നായികയായി അഭിനയിച്ച് ലൂക്ക എന്ന സിനിമയിലൂടെയാണ് അഹാന പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്. ജൂണില്‍ തിയറ്ററുകളിലേക്ക് എത്തിയ സിനിമയിലെ അഹാനയുടെ പ്രകടനം ഏറെ വിലയിരുത്തപ്പെട്ടിരുന്നു. ഇന്‍സ്റ്റാഗ്രാം പേജിലുടെ നിരന്തരം ഫോട്ടോസ് പങ്കുവെക്കാറുള്ള അഹാനയുടെ കിടിലന്‍ ചിത്രങ്ങളാണ് തരംഗമാവുന്നത്. മുംബൈയില്‍ നിന്നുമാണെന്ന് സൂചിപ്പിച്ച് കൊണ്ടുള്ള ഫോട്ടോസ് ശ്രദ്ധേയമാണ്.

  ജല്ലിക്കട്ട് എങ്ങനെയുണ്ട്! ഒരു കിളി പറന്നു പോയ പോലെ, ചെമ്പൻ വിനോദിന്റെ രസകരമായ പോസ്റ്റ്

  English summary
  Manju Warrier, Prayaga Martin And Other Actresses Latest Photos
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X