Don't Miss!
- News
Astrology: ഈ രാശിക്കാരാണെങ്കില്‍ സൂക്ഷിക്കുക; അടുപ്പമുള്ളവര്‍ വരെ നിങ്ങളെ പറ്റിച്ചേക്കാം
- Sports
IPL 2022: 'മാനസിക വിശ്രമം വേണം', വിരാട് കോലി ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുക്കുന്നു !
- Lifestyle
മുടി പ്രശ്നങ്ങള്‍ക്ക് എളുപ്പ പരിഹാരം; ബീറ്റ്റൂട്ട് ഉപയോഗം ഈ വിധം
- Automobiles
ഒറ്റ ചാർജിൽ 140 കിലോമീറ്റർ റേഞ്ച്, ഫീച്ചറുകളെല്ലാം അറിയാം, പുത്തൻ iQube ഇലക്ട്രിക് സ്കൂട്ടറിന്റെ പരസ്യ വീഡിയ
- Finance
എടിഎം കാർഡ് എടുക്കാൻ മറന്നോ; പണം പിൻലിക്കാൻ പുതിയ വഴി പഠിക്കാം
- Travel
ബാംഗ്ലൂരില്‍ നിന്നും എളുപ്പത്തില്‍ യാത്ര പോകാന്‍ ഈ 9 ഇടങ്ങള്‍
- Technology
മെയ് മാസത്തിൽ സ്വന്തമാക്കാൻ 20,000 രൂപയിൽ താഴെ വില വരുന്ന മികച്ച ക്യാമറ സ്മാർട്ട്ഫോണുകൾ
ജീവിക്കാൻ പഠിപ്പിച്ച നായിക, ഈ ചിരി ഇനിയും ഉണ്ടാകട്ടെ, മഞ്ജുവിനോട് ആരാധകർ
മലയാളി പ്രേക്ഷകരുടെ സ്വാകാര്യ അഹങ്കാരമാണ് മഞ്ജു വാര്യർ. സല്ലാപം എന്ന ചിത്രത്തിലൂടെ സിനിമയിൽ എത്തിയ നടി വളരെ ചെറിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. നായകന്മാർ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു മഞ്ജുവിന്റെ സിനിമ പ്രവേശനം. പിന്നീട് നടിയ്ക്ക് വേണ്ടി സിനിമകൾ ഒരുങ്ങുകയായിരുന്നു. ശക്തമായ സ്ത്രീ കഥാപാത്രങ്ങളായിരുന്നു നടി അവതരിപ്പിച്ച് കയ്യടി നേടിയത്. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു മഞ്ജു ഇടവേള എടുക്കുന്നത്. ഇത് പ്രേക്ഷകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷമുളള മഞ്ജുവിന്റെ മടങ്ങി വരുകയായിരുന്നു.
വിശദാംശങ്ങളിലേക്ക് പോകുന്നില്ല, കൂടുതൽ പറഞ്ഞാൽ ചിലപ്പോൾ ജയിലിൽ പോകേണ്ടിവരുമെന്ന് ഇന്നസെന്റ്
ആദ്യത്തേത് പോലെ തന്നെ മടങ്ങി വരവും പ്രേക്ഷകർ ആഘോഷമാക്കുകയായിരുന്നു. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജുവിന്റെ മടങ്ങി വരവ്. പിന്നീട് നടിയ്ക്ക് വേണ്ടി കഥകൾ ഒരുങ്ങുകയായിരുന്നു മലയാളത്തിൽ മാത്രമല്ല തമിഴിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ഒരു സ്ത്രീ തന്നിലെ ശക്തി തിരിച്ചറിഞ്ഞാൽ അത് മഞ്ജുവാകും, നടിയുടെ ആ നല്ല മനസിനെ കുറിച്ച് പാർത്ഥിപൻ

ആദ്യം കണ്ട മഞ്ജുവിനെ ആയിരുന്നില്ല രണ്ടാം വരവിൽ കണ്ടത്. ആരാധകരെ അത്ഭുതപ്പെടുത്തി കൊണ്ടായിരുന്നു നടിയുടെ ചുവട് വയ്പ്പ്.
ശക്തമായ സ്ത്രീ കഥാപാത്രങ്ങളുമായിട്ടായിരുന്നു ഓരോ തവണയും എത്തിയത്. സിനിമ പോലെ തന്നെ താരത്തിന്റെ ലുക്കും പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു ഓരോ തവവണയും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന ഗെറ്റപ്പിലായിരുന്നു നടി എത്തിയിരുന്നത്. ഇപ്പോഴിത മഞ്ജുവാര്യരുടെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മഞ്ജു തന്നെയായിരുന്നു പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

ചിരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രങ്ങളാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത് . "ഉറക്കെ ചിരിക്കൂ, ഇടയ്ക്ക് ചിരിക്കൂ, ഏറ്റവും പ്രധാനമായി നിങ്ങളോട് ചിരിക്കൂ," എന്ന് കുറച്ച് കൊണ്ടാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. വിവധ ഭാവത്തിലുള്ള മഞ്ജു ചിരിക്കുന്നതിന്റെ ചിത്രമാണ് കുറിപ്പിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. എല്ലാത്തവണത്തോയും പോലെ സിമ്പിൾ ലുക്കിലാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മഞ്ജുവിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മികച്ച കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. എന്നും ഇവളുടെ ചിരി ഇതുപോലെയുണ്ടാകട്ടെ ചിരിയാണ് സാറേ ഇവളുടെ മെയിന്‍ എന്നുളള കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

Inspirational Heroine എന്നാണ് നടിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ജീവിക്കാൻ പഠിപ്പിച്ചു നൽകിയ ജീവിതം കാണിച്ചു പഠിപ്പിച്ച നൽകിയ ഇഷ്ട നായിക. മനസ് തുറന്ന് ചിരിക്കുമ്പോൾ രണ്ട് കാര്യങ്ങൾ നമുക്ക് കിട്ടും. ഒന്ന് ആരോഗ്യം, 2 കോൺഫിടൻസ്. അത് രണ്ടും ചേച്ചി നിൽക്കുണ്ട്. അതു മാത്രമല്ല. ചേച്ചിയുടെ കൂടെ നിൽക്കുന്നവരിലേയ്ക്ക് പകർന്ന് കൊടുക്കുകയും ചെയ്യും. അപ്പോൾ ചേച്ചിയും ഹാപ്പി ചുറ്റും നിൽക്കുന്നവരും ഹാപ്പിയെന്ന് ഒരു ആരാധിക പറയുന്നു.
ഇനി ചിരിയ്ക്കാം മനസ്സറിഞ്ഞു..ഈ വിശാല ലോകത്ത്..കേരളത്തിലെ സ്ത്രീകൾക്ക് ഇതിലും വലിയ മാതൃക ഇനി എന്നതാണ്. കരഞ്ഞു കലങ്ങി അങ്ങി എരിഞ്ഞു തീരുമെന്ന് കരുതിയവരുടെ മുഖത്തിന്നേററ ശക്തമായ തിരിച്ചടി തന്നെയാണീ ചിരി.. എരിഞ്ഞു തീരാനല്ല നമ്മുടെ വിധി,വിധിയ്ക്ക് ദീർഘനാളത്തെ അവധി കൊടുത്തു ചിരിച്ചു മുന്നേറാമെന്നും ആരാധകർ പറയുന്നു.

നേരത്തെ നൽകിയ ഒരു അഭിമുഖത്തിൽ തന്റെ സൗന്ദര്യത്തിന്റെ രഹസ്യം നടി വെളിപ്പെടുത്തിയിരുന്നു. നമ്മൾ ചെയ്യുന്ന പ്രവർത്തികൾ ആണ് നമുക്ക് സൗന്ദര്യം ഉണ്ടാക്കുന്നതെന്നാണ് മഞ്ജു പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നടി വാക്കുകൾ ഇങ്ങനെ'' നമ്മൾ ചെയ്യുന്ന പ്രവർത്തികൾ ആണ് നമുക്ക് സൗന്ദര്യം ഉണ്ടാക്കുന്നത്. സമൂഹത്തിൽ ഉള്ള മറ്റൊരാളുടെ അതായത് നമ്മുടെ സഹജീവികളുടെ വേദന കേൾക്കാൻ കാതോർക്കുകയും, അവരുടെ വേദന കേൾക്കാൻ ഒരു മനസ്സ് ഉണ്ടാവുകയും ചെയ്യുക. അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ ഉള്ള ഒരു മനസ്സ് രൂപപെടുത്തുക. അപ്പോഴാകാം നമുക്ക് സൗന്ദര്യം ഉണ്ടാവുക... മഞ്ജു പറഞ്ഞിരുന്നു.
-
രാവിലെ അനങ്ങാന്‍ പറ്റുന്നില്ല, മുട്ടിന് താഴെയൊക്കെ പ്രശ്നമുണ്ട്, അന്ന് സംഭവിച്ചതിനെ കുറിച്ച് സൂരജ് സണ്‍
-
അന്ന് ധൈര്യമില്ലായിരുന്നു, പ്രിയങ്ക ഗാന്ധി അതിലൊരാള്‍; മെസേജുകളെക്കുറിച്ചും അഭയ ഹിരണ്മയി
-
'ചേച്ചി അങ്ങനെയും റോബിന് ഇങ്ങനെയും'; ചൊറിയാന്‍ നോക്കിയ ജാസ്മിനെ പുച്ഛിച്ച് തള്ളി ലക്ഷ്മിപ്രിയയും റോബിനും