India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിവിന്‍ പോളിയുടെ ചിത്രത്തില്‍ മഞ്ജു വാര്യര്‍ അഭിനയിക്കില്ല; പടവെട്ടില്‍ നിന്ന് പിന്മാറി, കാരണം ഇതാണ്

  |

  നിവിൻ പൊളി ചിത്രങ്ങൾ തീയറ്ററിൽ റിലീസ് ആയിട്ട് മൂന്നുവർഷത്തിലേറെ ആയിരിക്കുകയാണ്. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ നിവിൻ പോളി ചിത്രം 'കനകം കാമിനി കലഹം' എന്ന ചിത്രമാണ്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലായിരുന്നു റിലീസ്.

  എന്നാൽ അടുത്തിടെ നിവിൻ പൊളി ആരാധകരെ ഏറെ ആവേശത്തിൽ ആക്കിയ ഒന്നാണ് 'തുറമുഖം' എന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലര്‍. വലിയാ ആഘോഷമായാണ് രാജീവ് രവിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ആരാധകർ ഏറ്റുവാങ്ങിയത്.

  Also Read: 'ജോൺ ലൂഥർ' ചെയ്ത മറ്റ് പോലീസ് വേഷങ്ങളിൽ നിന്നെല്ലാം വ്യത്യസ്തം; ജയസൂര്യ

  തുറമുഖത്തിന് ശേഷം തിയറ്ററുകളിൽ എത്തുന്ന നിവിൻ പോളിയുടെ മറ്റൊരു ബിഗ് ബജറ്റ് ചിത്രമാണ് 'പടവെട്ട്'. ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രം സെപ്തംബർ 2 ന് റിലീസ് ചെയ്യുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. എന്നാൽ ഇപ്പോൾ വാർത്തയാവുന്നത് ചിത്രത്തിന്റെ റിലീസ് സംബന്ധമായ കാര്യമല്ല മറ്റൊന്നാണ്.

  പടവെട്ട് എന്ന ചിത്രത്തില്‍ മഞ്ജു വാര്യരും ഒരു റോള്‍ ചെയ്യേണ്ടിയിരുന്നുവെന്നാണ് ഇപ്പോൾ വരുന്ന വാർത്തകൾ. എന്നാല്‍ പിന്നീട് താരം പിന്മാറുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന അനൗദ്യോഗിക വിവരം.

  റിപ്പോര്‍ട്ടുകള്‍ പ്രകാരം ദൈര്‍ഘ്യമുള്ള അതിഥി വേഷം ആയിരുന്നു മഞ്ജു വാര്യര്‍ക്ക് വേണ്ടി മാറ്റിവച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി കോവിഡ് മഹാമാരി വന്നതാണ് ആ റോള്‍ ഇല്ലാതാവാന്‍ കാരണം.

  Also Read:റോബിന് ഒരു അടി കൊടുത്തിട്ടെ ഇറങ്ങുവെന്ന് സുചിത്ര; കലിതുള്ളി റോബിൻ ആരാധകർ

  കൊവിഡിന് മുന്‍പ് മഞ്ജു ചില രംഗങ്ങളില്‍ അഭിനയിച്ചരുന്നു. അടുത്ത ഘട്ടം കൊവിഡിന് ശേഷം ചിത്രീകരിക്കാം എന്നായിരുന്നു തീരുമാനിച്ചിരുന്നത്.

  എന്നാല്‍ കൊവിഡ് മൂലമുള്ള നിയന്ത്രണങ്ങൾ ശക്തമാവുകയും ചിത്രീകരണത്തിന് ഒരുപാട് പരിമിതികള്‍ വരികയും ചെയ്തതോടെ തിരക്കഥയില്‍ മാറ്റം വരുത്താന്‍ സംവിധായകന്‍ നിര്‍ബദ്ധിതനാകുകയായിരുന്നു.

  മാറ്റി എഴുതിയ തിരക്കഥയില്‍ മഞ്ജു വാര്യരുടെ റോളിന്റെ പ്രധാന്യം കുറഞ്ഞു. അതോടെ മഞ്ജു സിനിമയില്‍ നിന്ന് പിന്‍മാറുകയും ചെയ്തു. നേരത്തെ ചെയ്തുവച്ച മഞ്ജുവിന്റെ രംഗങ്ങള്‍ ചിത്രത്തില്‍ നിന്നും ഒഴിവാക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

  സണ്ണി വെയിന്‍ ആണ് പടവെട്ട് എന്ന ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ സംവിധായകൻ ലിജു കൃഷ്ണ അടുത്തിടെ ഒരു സ്ത്രീ പീഡനകേസിൽ അറസ്റ്റിലായതിനെ തുടർന്ന് സിനിമ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

  എന്നാല്‍ പ്രതിസന്ധികളെ തരണം ചെയ്ത് സെപ്റ്റംബര്‍ 2 ന് തന്നെ 'പടവെട്ട് ' തിയേറ്ററുകളില്‍ എത്തും എന്നാണ് ചിത്രത്തിന്റെ നിർമാതാക്കൾ ഉറപ്പ് നൽകിയിരിക്കുന്നത്.

  Also Read: കലാപമുയരുമ്പോള്‍ ചെകുത്താന്റെ കല്‍പ്പനകള്‍ നടപ്പാക്കാന്‍ അവന്‍ വരും; എമ്പുരാന്റെ തിരക്കഥയെപ്പറ്റി പൃഥ്വിരാജ്

  അതേസമയം, പ്രേക്ഷകർ ഏറെ ആകാംശയോടെ കാത്തിരുന്ന 'തുറമുഖം' ജൂൺ 3നാണ് ചിത്രം തീയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്.
  1962 വരെ കൊച്ചിയിൽ നിലനിന്നിരുന്ന ചാപ്പ തൊഴിൽ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാൻ തൊഴിലാളികൾ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.

  ജോജു ജോർജ്, ഇന്ദ്രജിത്ത് സുകുമാരൻ, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, ദർശന രാജേന്ദ്രൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, ശെന്തിൽ കൃഷ്‌ണ, സന്തോഷ് കീഴാറ്റൂർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്.

  രാജീവ് രവി ഛായാഗ്രഹണവും സംവിധാനവും നിർവ്വഹിച്ച തുറമുഖത്തിന് ഗോപൻ ചിദംബരനാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. എഡിറ്റിങ് ബി. അജിത്കുമാറും കലാസംവിധാനം ഗോകുൽ ദാസുമാണ് നിർവഹിച്ചിരിക്കുന്നത്. കെ ഷഹബാസ് അമൻ ആണ് ചിത്രത്തിന്റെ സംഗീതം.

  തെക്കേപ്പാട്ട് ഫിലിംസിന്റെയും ക്വീൻ മേരി മൂവീസിന്റെയും ബാനറിൽ സുകുമാർ തെക്കേപ്പാട്ട് കോ പ്രൊഡ്യൂസർമാരായ ജോസ് തോമസ്, അനൂപ് ജോസഫ് എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ക്വീൻ മേരി ഇന്റർനാഷണൽ ആണ്‌ തുറമുഖം തീയറ്ററിൽ എത്തിക്കുന്നത്. എ എസ് ദിനേശ്, ആതിര ദിൽജിത്ത് എന്നിവരാണ് പി. ആർ. ഒ.

  English summary
  Manju Warrier will not be seen in Nivin Pauly's film padavettu; this is the reason
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X