twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എടാ നിന്നെയൊന്നും പറഞ്ഞിട്ട് കാര്യമില്ല!! സെറ്റിൽ പാട്ട് പാടിയ മനോജ് കെ ജയനോട് മമ്മൂട്ടി

    വിരൽ എണ്ണാവുന്ന പാട്ടുകൾ മാത്രമാണ് മനോജ് കെ ജയൻ ആലപിച്ചിട്ടുളളത്.

    |

    മലയാള സിനിമയിലെ ഭൂരിഭാഗം താരങ്ങളും പിന്നണി ഗായകരായി മാറുന്ന ഒരു കാഴ്ചയുണ്ട്. അഭിനയത്തിൽ മാത്രമല്ല ഗാനം ആലപിക്കാനും തങ്ങൾക്ക് കഴിയുമെന്ന് ഇവർ തെളിയിച്ചു തന്നിട്ടുണ്ട്. ഇപ്പോഴത്തെ യുവതാരങ്ങളാണ് കൂടുതലും പിന്നണി ഗായക രംഗത്ത് ഒരു കൈ നോക്കുന്നത്. അപർണ്ണബാല മുരളിയും, ഡിക്യൂ, ഉണ്ണി മുകുന്ദനുമെല്ലാം ഒരു കൈ നോക്കിയിട്ടുണ്ട്. എന്നാൽ ഇവർക്ക് മുന്നേ പാട്ട് റെക്കോഡിങ് സ്റ്റുഡിയോയിൽ എത്തിയ താരങ്ങളാണ് മോഹൻലാലും മനോജ് കെ ജയനുമൊക്കെ. ലാലേട്ടൻ ഇപ്പോഴും ഈ മേഖലയിൽ ശോഭിക്കുന്നുണ്ടെങ്കിലും സംഗിത പാരമ്പര്യമുണ്ടായിട്ടു പോലും ഇപ്പോഴും ഇതിൽ പിന്നോട്ട് നിൽക്കുന്നത് മനോജ് കെ ജയനാണ്.

    പ്രമോഷനായി വിളിച്ചു!! രാത്രിവരെ ഷൂട്ട്, ടെലികാസ്റ്റ് ചെയ്തപ്പോൾ സംഭവിച്ചത്, ചാനലിനെതിരെ ഹണി റോസ്
    വിരൽ എണ്ണാവുന്ന പാട്ടുകൾ മാത്രമാണ് മനോജ് കെ ജയൻ ആലപിച്ചിട്ടുളളത്. പാടിയ പാട്ടുകൾ എല്ലാം തന്നെ പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ചവയുമാണ്. എന്നാൽ എന്തു കൊണ്ട് ഈ മേഖലയിൽ ഇദ്ദേഹം തന്റെ ചുവട് ഉറപ്പിച്ചില്ലയെന്ന് എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമാണ്. ഇതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് മനോജ് കെ ജയൻ. മെഗസ്റ്റാർ മമ്മൂക്കയുടെ സംഗീതത്തിനെ കുറിച്ചുള്ള താൽപര്യവും താരം വ്യക്തമാക്കുന്നുണ്ട്. മനോരമ ഓൺലൈന്റെ ഐ മീ മൈസെൽഫിലാണ് മമ്മൂട്ടിയുടെ സംഗീതത്തിനെ കുറിച്ചുളള താൽപര്യത്തെ കുറിച്ച് വ്യക്തമാക്കിയത്.

    മോഹൻലാലിന് മോദിയുടെ സ്നേഹ സന്ദേശം!! നിങ്ങളുടെ ആശംസകളെ വിലമതിക്കുന്നു, സന്ദേശം ഇങ്ങനെ....മോഹൻലാലിന് മോദിയുടെ സ്നേഹ സന്ദേശം!! നിങ്ങളുടെ ആശംസകളെ വിലമതിക്കുന്നു, സന്ദേശം ഇങ്ങനെ....

     പാട്ട് പാടുക എന്നത് സ്വപ്നം

    പാട്ട് പാടുക എന്നത് സ്വപ്നം

    സിനിമയിൽ അഭിനയിക്കുക എന്നത് എല്ലാവരുടേയും സ്വപ്നമാണ്. അതിലും നൂറിരട്ടിയുള്ള വലിയ സ്വപ്നമാണ് ഒരു വേദിയിൽ പാട്ട് പാടുക എന്നത്. ഏതൊരു സാധാരണക്കാരന്റേയും എറ്റവും വലിയ സ്വപ്നമായിരിക്കും സിനിമയിൽ ഒരു പാട്ട് പാടുക എന്നത്. എന്നാൽ മലയാള സിനിമയിൽ നിരവധി ഗായകരായ അഭിനേതാക്കളുണ്ടെന്നും മനോജ് കെ ജയൻ പറഞ്ഞു.

      പാട്ട് പാടാൻ പേടി

    പാട്ട് പാടാൻ പേടി

    മനോജ് കെ ജയൻ എന്ന നടന്റെ സംഗീത പാരമ്പര്യം എല്ലാവർക്കും അറിയാവുന്ന ഒരു സംഗതിയാണ്. കർണ്ണാടക സംഗീതഞ്ജൻ വിജയന്റെ മകനാണ് മനോജ്. അച്ഛന്റെ സംഗീത പാരമ്പര്യം ലഭിച്ചിട്ടുമുണ്ട്. എന്നിട്ടും സിനിമയിൽ ആകെ രണ്ട് പാട്ട് മാത്രമാണ് മനോജ് പാടിയിരിക്കുന്നത്. താര സിനിമയിൽ അധികം പാടാത്തതിന്റെ രഹസ്യവും അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തനിയ്ക്ക് പാടാൻ അവസരം ലഭിച്ചാൽ ഉറപ്പായും പാടും. എന്നാൽ അതിനു വേണ്ടി ശ്രമിക്കാറില്ലെന്നും താരം പറഞ്ഞു. ഒരു സംഗീതജ്ഞന്റെ മകനായി പാടുമ്പോൾ ആളുകൾ ആ കണ്ണിൽ കാണുമല്ലോ. അതിനെ കൂടുതൽ സൂം ചെയ്യുമല്ലോ എന്നൊക്കെയുളള പേടി കൊണ്ടാണ് അധികം പാടാത്തതെന്നും താരം പറഞ്ഞു. പാട്ടിനോട് തനിയ്ക്ക് നല്ല താൽപര്യമാണെന്നും താരം പറഞ്ഞു.

     മമ്മൂക്കയുടെ കമന്റ്

    മമ്മൂക്കയുടെ കമന്റ്

    മമ്മൂക്കയുടെ പാട്ടിനോടുള്ള താൽപര്യത്തെ കുറിച്ചും മനോജ് കെ ജയൻ പങ്കുവെച്ചിരുന്നു. ഒരിക്കൽ സിനിമ സെറ്റിൽ ഉണ്ടായ ഒരു അനുഭവവും താരം പങ്കുവെച്ച്. സെര്റി്‍ താനും സിദ്ദിഖുമൊക്കെയിരുന്നു പാട്ടുകൾ പാടുമായിരുന്നു. ഒരിക്കൽ മമ്മൂക്ക ഇത് കേട്ടിട്ട് പറഞ്ഞു. എടാ നിന്നെയൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഇത്രയും കഴിവുകൾ നൽകിയിട്ടു അത് മര്യാദയ്ക്ക് കൊണ്ടു പൊയ്ക്കൂടെ മനുഷ്യനിവിടെ പാടാൻ കിടന്നു കൊതിക്കുകയാണ് കഷ്ടമെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. മമ്മൂക്കയ്ക്ക്പാട്ടിനോട് അത്രയ്ക്ക് ഇഷ്ടമാണ്.

     പാട്ട് പാടനുളള ആഗ്രഹം

    പാട്ട് പാടനുളള ആഗ്രഹം

    മമ്മൂക്കയ്ക്ക് പാട്ട് പാടാൻ അത്രയ്ക്ക് ആഗ്രഹമാണ്. ഞാൻ രണ്ട് ചിത്രങ്ങളിൽ പാടിയിട്ടുണ്ടെങ്കിൽ അദ്ദേഹം മൂന്ന് സിനിമകളിലാണ് പാടിയിരിക്കുന്നത്. അദ്ദേഹത്തിന്റെ കയ്യിലുളള പാട്ടിന്റെ കളക്ഷൻ കണ്ടാൽ ഞെട്ടിപ്പോകും. അത്രയധികം കളക്ഷൻ അദ്ദേഹത്തിന്റെ കൈയ്യിലുണ്ടെന്നും താരം പറഞ്ഞു.

     നിലരാവിൻ ഇന്നു നിന്റെ

    നിലരാവിൻ ഇന്നു നിന്റെ

    അഭിനയിച്ച പാട്ടുകളിൽ താൻ ഏറ്റവും കൂടുതൽ പാടിയിട്ടുളള ഗാനമാണ് 1992 ൽ പുറത്തിറങ്ങിയ കുടുംബസമേതം എന്ന ചിത്രത്തിലെ നീലരാവിൽ എന്ന ഗാനം. ആ സമയത്ത് എല്ലാ സ്റ്റേജ് ഷോകളിലും ആ ഗാനം പാടുമായിരുന്നു. താൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ ആരാധിച്ചിരുന്ന വ്യക്തികളിൽ ഒരാളായിരുന്നു സലിൽ ദാ. അദ്ദഹേത്തിന്റെ പാട്ടിൽ അഭിനയിക്കാൻ കഴിഞ്ഞത് വളരെ വലിയ ഭാഗ്യമായി കാണുന്നു എന്നും മനോജ് കെ പറഞ്ഞു.

     മുരളിയോടൊപ്പം

    മുരളിയോടൊപ്പം

    ജീവിതത്തിൽ ഏറ്റവും മറക്കാൻ കഴിയാത്ത് ഒരു അനുഭവമായിരുന്നു മുരളിയോടൊപ്പം അഭിനയിച്ചതെന്നും താരം പറഞ്ഞു. അഭിമുഖത്തിനിടെ മനോജ് കെ ജയൻ തന്നെ പാടി അഭിനയിച്ച അന്തി കടപ്പുറത്ത് എന്ന് പാട്ട് പാടിയതിനു ശേഷമായിരുന്നു ഇതിനെ കുറിച്ച് പറഞ്ഞത്. പാട്ടിനെ കുറിച്ചും മുരളിയോടൊപ്പം ഒരിക്കലും മറക്കാനാകാത്ത ഒരു അനുഭവമാണ് ആ പാട്ടെന്നും താരം പറഞ്ഞു. ആ കാലഘട്ട്തിലെ ഹിറ്റ് കോമ്പോയായിരുന്നു മുരളി- മനോജ് കെ ജയൻ കൂട്ട്ക്കെട്ട്. സഹോദരങ്ങളായ എത്തിയ ചിത്രമായിരുന്നു വെങ്കലം. അന്ന് മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

    English summary
    manoj k jayan says about mammooty Singing Interest
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X