For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദൈവം രക്ഷിച്ച നിമിഷം എന്നാൽ ജോഷി ചതിച്ചു, പൃഥ്വിരാജ് ചിത്രത്തിൽ കിട്ടിയ പണികളെ കുറിച്ച് മനോജ്

  |

  മിനിസ്ക്രീനിലും ബിഗ് സ്ക്രീനും ഒരുപോലെ ആരാധകരുള്ള താരദമ്പതിമാരാണ് ബീന ആന്റണിയും മനോജും. സിനിമയിലും സീരിയലിലും മാത്രമല്ല സോഷ്യൽ മീഡിയയിലും ഇരുവരും സജീവമാണ്. മനൂസ് വിഷൻ എന്നൊരു യൂട്യൂബ് ചാനലും ഇവർക്കുണ്ട്. ഇതിലൂടെ തങ്ങളുടെ രസകരമായ സിനിമാ വിശേഷങ്ങളും സന്തോഷങ്ങളും ഇവർ പങ്കുവെയ്ക്കാററുണ്ട്. കൂടുതലും മനോജും മകനുമാണ് മനൂസ് വിഷനിൽ പ്രത്യക്ഷപ്പെടുന്നത്. വളരെ രസകരമായിട്ടാണ് മനോജ് ലൊക്കേഷൻ കഥകൾ പങ്കുവെയ്ക്കുന്നത്.

  പൂന്തോട്ടത്തിൽ നടിയുടെ ഫോട്ടോഷൂട്ട്, ചിത്രം വൈറലാകുന്നു

  ഇപ്പോഴിത ഒരു രസകരമായ കഥയുമായി മനോജ് എത്തിയിരിക്കുകയാണ്. ജോഷി ചിത്രമായ റോബിൻഹുഡിലെ രസകരമായ ചില സംഭവങ്ങൾ പങ്കുവെച്ചിരിക്കുന്നത്. റോബിൻഹുഡിൽ തനിക്ക് കിട്ടിയ പണികൾ, ദൈവം കാത്ത നിമിഷം, പക്ഷെ ജോഷി എന്നെ ചതിച്ചു എന്നിങ്ങനെ ആമുഖമായി പറഞ്ഞു കൊണ്ടാണ് വീഡിയോ ആരംഭിച്ചിരിക്കുന്നത്. ആമുഖത്തിൽ പറഞ്ഞിരിക്കുന്നത് പോലെ തന്നെ വളരെ രസകരമായ സംഭവങ്ങളായിരുന്നു മനോജ് പങ്കുവെച്ചത്.

  രസകരമായ ചില സംഭവങ്ങളാണ് അദ്ദേഹം യൂട്യബ് ചാനലിലൂടെ റോബിൻഹുഡ് സിനിമയെ കുറിച്ച് പങ്കുവെച്ചത്. ജോഷി സാറിന്റെ സിനിമയിൽ അഭിനയിക്കുന്നത് വലിയൊരു ബഹുമതി തന്നെയാണെന്നാണ് മനോജ് പറയുന്നത്. പൃഥ്വിരാജ്. ജയസൂര്യ, ഭാവന എന്നിവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്. അണിയറയിലും പുലികളായിരുന്നു ജോഷി സാറിന്റെ ചിത്രത്തിലുണ്ടായിരുന്നത്. രാജൻ ശങ്കരാടിയായിരുന്നു ചീഫ് അസോസിയേറ്റ്, അസോസിയേറ്റ് ഡയറക്ടർ അബ്രഹാമിന്റ സന്തതികൾ എന്ന ചിത്രം സംവിധാനം ചെയ്ത ഷാജി പാടൂർ ആണ്. അജയ് വാസുദേവ്, വൈശാഖ് എന്നിവരായിരുന്നു ചിത്രത്തിലെ അസിസ്റ്റന്റ് ഡയറക്ടേഴ്സ്. സച്ചിയുടേയും സേതുവിന്റേയും ആദ്യത്തെ തിരക്കഥയായിരുന്നു ഇത്.

  പൃഥ്വിരാജും ജയസൂര്യയുമൊക്കെ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്. ഭയഭക്തി ബഹുമാനത്തോടെയാണ് ഇവർ സെറ്റിൽ നിൽക്കുന്നത്. നമ്മുടെ ഷൂട്ട് കഴിഞ്ഞാൽ പോലും നമുക്ക് അറിയാൻ പറ്റില്ല. കഴിഞ്ഞോ ഇല്ലയോ എന്ന് രജേട്ടനെയൊക്കെ വിളിച്ച് ചോദിക്കുമായിരുന്നു. ഒരു ദിവസം ഒരു സംഭവം ഉണ്ടായി. ടു ഹരിഹർ നഗർ സിനിമ ഇറങ്ങിയ സമയം ആയിരുന്നു വീട്ടലെ എല്ലാവരും കൂടി സിനിമയ്ക്ക് പോകൻ തീരുമാനിച്ചു. അന്ന് തനിക്ക് 7 മണിവരെയായിരുന്നു ഷൂട്ട്. അത് കഴിഞ്ഞ് താൻ ഫ്രീയാകും. സിനിമയ്ക്ക് പോകാം എന്ന് വിചാരിച്ച് ടിക്കറ്റൊക്കെ എടുത്തു. അങ്ങനെ അന്നത്തെ ഷൂട്ട് കഴിഞ്ഞു . രാജേട്ടൻ എന്നോട് വന്ന് ഷൂട്ട് കഴിഞ്ഞ കാര്യം പറഞ്ഞു. താൻ സിനിമയ്ക്ക് പോകാനായി വസ്ത്രമൊക്കെ മാറി ഇറങ്ങി. അപ്പോൾ നോക്കിയപ്പോൾ പോകുന്ന വഴിയിൽ ജോഷി സാർ ഇരിക്കുന്നു. അദ്ദേഹത്തിനോട് യാത്ര പറഞ്ഞിട്ട് പോകാം എന്ന് വിചാരിച്ചു. പേടിച്ച് അപ്പോൾ ശരി സാർ എന്ന് പറഞ്ഞു. അപ്പോൾ അദ്ദേഹം എന്നെ ആകെ ഒന്ന് നോക്കി... അവിടെ പോകുന്നു എന്ന് ചോദിച്ചു. ഇന്നത്തെ തീർന്നു വീട്ടിൽ പോകുന്നു എന്ന് പറഞ്ഞു. നിന്നോട് കഴിഞ്ഞു എന്ന് ആരാണ് പറഞ്ഞത്. ഉടൻ തന്നെ രാജേട്ടനെ വിളിച്ചു, മീറ്റിംഗ് ഹാളിൽ ഇവർ ചെല്ലുന്ന സീൻ നീ അഭിനയിക്കുമോ എന്ന് അദ്ദേഹത്തിനോട് ചോദിച്ചു. ഇതിന് ശേഷം സീൻ തീർന്നാൽ പോലും ആരും പറയാതെയായി. അവസാനം സാറിന്റെ വായിൽ നിന്ന് കേൾക്കാൻ വേണ്ടി അദ്ദേഹം കാണും പോലെ നിൽക്കും. സീൻ തീർന്നാൽ അദ്ദേഹം പോകാൻ പറയുമായിരുന്നു.

  മറ്റൊരു സംഭവവും മനോജ് പറഞ്ഞിരുന്നു. ഒരു ബാലൻസ് രംഗം ചിത്രീകരിക്കാനുണ്ടായിരുന്നു. ലൈറ്റ് പോയതിനെ തുടർന്ന് മാറ്റിവെച്ച രംഗമായിരുന്നു അത്. എന്നാൽ പിന്നീട് ഡേറ്റിനെ കുറിച്ചൊന്നും പറഞ്ഞിരുന്നില്ല. താൻ ഈ സമയത്ത് ഒരു സീരിയലിലും അഭിനയക്കുന്നുണ്ടായിരുന്നു. അതിന്റെ ചിത്രീകരണത്തിനായി തിരുവനന്തപുരത്ത് പോയി. അപ്പോഴുണ്ട് പ്രൊഡക്ഷൻ കൺട്രോളറായ നന്ദകുമാർ പൊതുവാളിന്റെ ഫോൺ. രാവിലെ 9 മണിയാകുമ്പോൾ കലൂർ സ്റ്റേഡിയത്തിൽ വരണമെന്ന് വിളിച്ച് പറഞ്ഞു. ബാലൻസ് സീൻ എടുക്കാൻ ആണെന്നും അദ്ദേഹം പറഞ്ഞു. താൻ തിരുവനന്തപുരത്താണെന്നുള്ള കാര്യം അദ്ദേഹത്തിനോട പറഞ്ഞു. ആകെ ടെൻഷനായി. വേഗം തന്നെ രാജേട്ടനെ വിളിക്കുകയായിരുന്നു. അദ്ദേഹത്തിനോടും ഇക്കാര്യം പറഞ്ഞു. മനോജ് ഒഴികെ മറ്റുള്ളവരെല്ലാം റെഡിയാണ്, താൻ നോക്കട്ടെ എന്ന് പറഞ്ഞ് അദ്ദേഹം ഫോൺ കട്ട് ചെയ്തു. 40 മിനിറ്റ് കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ഫോൺ വരുന്നു. പെരുമഴ കാരണം ഷൂട്ടിങ്ങ് ക്യാൻസൽ ചെയ്തുവെന്ന്. ദൈവം തന്നെ രക്ഷിച്ച നിമിഷമായിട്ടാണ് ഇതിനെ കുറിച്ച് മനോജ് കാണുന്നത്.

  Prithviraj Sukumaran reacts to fake clubhouse account | FilmiBeat Malayalam

  ജോഷി ചതിച്ചതിനെ കുറിച്ചായിരുന്നു പിന്നീട് മനോജ് പറഞ്ഞത്. ജയസൂര്യയുടെ പേഴ്സണൽ മേക്കപ്പ് ആർട്ടിസ്റ്റിന്റെ പേരും ജോഷി എന്നായിരുന്നു. സെറ്റിൽ ജയസൂര്യ ജോഷി എന്ന് പേരെടുത്ത് മേക്കപ്പ് ആർട്ടിസ്റ്റിനെ വിളിക്കില്ലായിരുന്നു. വളരെ ബുദ്ധിമുട്ടിയൊക്കെയായിരുന്നു ജയസൂര്യ അന്ന് വിളിച്ചിരുന്നത്. ഒരു ദിവസം ഒരു സാധനം പിടിക്കാൻ വേണ്ടി ജയസൂര്യയുടെ മേക്കപ്പ് ആർട്ടിസ്റ്റായ ജോഷിയുടെ കയ്യിൽ കൊടുത്തിരുന്നു. അന്നത്തെ വർക്ക് കഴിഞ്ഞ് മടങ്ങി പോകാൻ നേരമായിരുന്നു അതിനെ കുറിച്ച് ഓർമിച്ചത്. ആളെ അവിടെയൊക്കെ നോക്കി. അൽപം ദൂരേയായിരുന്നു ജോഷിയുണ്ടായിരുന്നത്. അയാളെ പേരെടുത്ത് വിളിക്കുകയായിരുന്നു. മേക്കപ്പ് മാൻ എന്നെ കാണുകയും ചെയ്തു. പിന്നീട് സെറ്റിലെ കാര്യം ഞാൻ ആലോചിച്ചത്. ചുറ്റിലും നോക്കി. എല്ലാവരും എന്നെ നോക്കുന്നുണ്ടായിരുന്നു. ജയസൂര്യവരെ സൂക്ഷിച്ച് കൈകാര്യം ചെയ്തത് അവസാനം വന്നപ്പോൾ എന്റെ നാവിൽ നിന്ന് വീണു. ആ ട്രോഫി എനിക്ക് കുട്ടി. അതാണ് ജോഷി ചതിച്ചതെന്ന് പറഞ്ഞ് കൊണ്ട് മനോജ് എപ്പിസോഡ് അവസാനിപ്പിക്കുകയായിരുന്നു.

  Read more about: manoj kumar prithviraj robin hood
  English summary
  Manoj Kumar Opens Up About His Acting Experience In Prithviraj Starrer Robin Hood Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X