For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിലീപേട്ടനെ അന്ന് തിരിച്ചറിഞ്ഞില്ല, സൂപ്പര്‍ഹിറ്റ് സിനിമയുടെ സെറ്റില്‍ ഉണ്ടായ അനുഭവം പറഞ്ഞ് മന്യ

  |

  സൂപ്പര്‍താരങ്ങളുടെ എല്ലാ നായികയായി മലയാളത്തില്‍ തിളങ്ങിയ താരമാണ് നടി മന്യ. ദിലീപിന്‌റെ ജോക്കറിലൂടെ മോളിവുഡില്‍ എത്തിയ നടി പിന്നീട് മുന്‍നിര നായികയായി സജീവമായിരുന്നു. ലോഹിതദാസ് സംവിധാനം ചെയ്ത സിനിമയിലൂടെ മികച്ച തുടക്കമാണ് മന്യക്ക് മലയാളത്തില്‍ ലഭിച്ചത്. ജോക്കറിലെ കമല എന്ന കഥാപാത്രം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറി. 2000ത്തില്‍ ഇറങ്ങിയ ദിലീപ് ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയമാണ് നേടിയത്. ജോക്കറിന് പിന്നാലെ മലയാളത്തില്‍ നിരവധി സിനിമകളിലാണ് മന്യ എത്തിയത്.

  കിടിലന്‍ ലുക്കില്‍ പ്രിയാമണി, സ്റ്റൈലിഷ് ചിത്രങ്ങളുമായി നടി

  മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, പൃഥ്വിരാജ് ഉള്‍പ്പെടെയുളള താരങ്ങളുടെ സിനിമകളിലും നടി അഭിനയിച്ചു. വളരെ കുറച്ച് സിനിമകള്‍ കൊണ്ട് തന്നെ മലയാളികളുടെ പ്രിയങ്കരിയാവാന്‍ മന്യക്ക് സാധിച്ചിരുന്നു. ജോക്കറിന് ശേഷം ദിലീപിനൊപ്പം കുഞ്ഞിക്കൂനന്‍ എന്ന ചിത്രത്തിലാണ് മന്യ അഭിനയിച്ചത്.

  കുഞ്ഞിക്കൂനനില്‍ ദിലീപിന്‌റെ കാമുകിയായ ലക്ഷ്മി എന്ന കഥാപാത്രം മന്യയുടെതായി ശ്രദ്ധിക്കപ്പെട്ടു. ശശിശങ്കര്‍ സംവിധാനം ചെയ്ത റൊമാന്റിക്ക് കോമഡി ചിത്രം 2002ലാണ് പുറത്തിറങ്ങിയത്. ദിലീപ് ഇരട്ടവേഷങ്ങളില്‍ എത്തിയ ചിത്രത്തില്‍ നവ്യാ നായരാണ് മറ്റൊരു നായികയായി എത്തിയത്. സായികുമാര്‍, കൊച്ചിന്‍ ഹനീഫ, സലീംകുമാര്‍, മച്ചാന്‍ വര്‍ഗീസ്, ബിന്ദു പണിക്കര്‍ തുടങ്ങിയ താരങ്ങള്‍ മറ്റ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു.

  ദിലീപ് കുഞ്ഞിക്കൂനനായി എത്തിയ സിനിമ തിയ്യേറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായ ചിത്രമാണ്. നൂറിലധികം ദിവസങ്ങളാണ് സിനിമ തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്. അതേസമയം കുഞ്ഞിക്കൂനന്‍ ചിത്രീകരണ സമയത്ത് ദിലീപിനെ തിരിച്ചറിയാതെ പോയ നിമിഷത്തെ കുറിച്ച് പറയുകയാണ് മന്യ. ഇടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് മന്യ മനസുതുറന്നത്. താന്‍ കുഞ്ഞിക്കൂനന്റെ സെറ്റില്‍ ആദ്യം പോയപ്പോള്‍ ദിലീപേട്ടനെ തിരിച്ചറിഞ്ഞില്ലെന്ന് മന്യ പറയുന്നു.

  അദ്ദേഹം കുഞ്ഞിക്കൂനനായുളള മേക്കോവറിലായിരുന്നു. സെറ്റില്‍ വെച്ച് ഞാന്‍ ദിലീപേട്ടനെ മറികടന്ന് നടന്നു. കുഞ്ഞിക്കൂനനിലെ ദിലീപിന്‌റെ സമര്‍പ്പണത്തെയും കഠിനാദ്ധ്വാനത്തെയും മന്യ അഭിനന്ദിച്ചു. കുഞ്ഞിക്കൂനന്‍ റോളിനായി ആ ഒരു ശരീരഭാഷ ലഭിക്കാന്‍ മണിക്കുറുകളോളം വളരെ ക്ഷമയോടെ അദ്ദേഹം പ്രോസ്‌തെറ്റിക്ക് മേക്കപ്പിനായി ഇരുന്നുകൊടുത്തു എന്ന് മന്യ പറയുന്നു. ദിലീപേട്ടന്‍ ആ കഥാപാത്രത്തിനായി തന്‌റെ എറ്റവും മികച്ചത് തന്നെയാണ് പുറത്തെടുത്തത് എന്നും നടി പറഞ്ഞു.

  നയന്‍താരയെ കാണാന്‍ വീടിന് മുന്നില്‍ കാത്തുനിന്നിട്ടുണ്ട്, അനുഭവം പറഞ്ഞ് കുടുംബവിളക്കിലെ വേദിക

  കുഞ്ഞിക്കൂനന്‍ പല ഭാഷകളിലായി റീമേക്ക് ചെയ്‌തെങ്കിലും ദിലീപേട്ടന്‍ തന്നെയാണ് എറ്റവും മികച്ചത് എന്നും മന്യ പറയുന്നു. അദ്ദേഹം വളരെയധികം സമര്‍പ്പണത്തോടെയാണ് ആ റോള്‍ ചെയ്തത്, നടി ഓര്‍ത്തെടുത്തു. കുഞ്ഞിക്കൂനനില്‍ ദിലീപ് അവതരിപ്പിച്ച പ്രസാദ് എന്ന കഥാപാത്രത്തിന്‌റെ കാമുകിയായാണ് മന്യ എത്തിയത്. സിനിമയില്‍ നവ്യാ നായരേക്കാള്‍ സ്‌ക്രീന്‍ സ്‌പേസ് മന്യക്ക് കുറവായിരുന്നു. മന്യയുടെ കഥാപാത്രം മരിച്ച ശേഷം ആ കണ്ണുകള്‍ നവ്യ അവതരിപ്പിച്ച ചെമ്പകത്തിന് കൊടുക്കുന്നതും തുടര്‍ന്നുനടക്കുന്ന സംഭവ വികാസങ്ങളും സിനിമയില്‍ കാണിച്ചു.

  നേരില്‍ കണ്ടാല്‍ പോലും സംസാരിക്കില്ല, സൂപ്പര്‍താരം ഇടപെട്ടാണ് ജയറാമുമായി ആ സിനിമ ചെയ്തത്‌: രാജസേനന്‍

  അതേസമയം ദിലീപിന്‌റെ രാക്ഷസരാജാവ് എന്ന സിനിമയിലും മന്യ എത്തിയിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും അഭിനയിച്ച താരമാണ് മന്യ. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്ക് പുറമെ ഗ്ലാമറസ് റോളുകളിലും മന്യ അഭിനയിച്ചു. വിവാഹ ശേഷം നടി സിനിമ വിട്ടിരുന്നു. പിന്നീട് സോഷ്യല്‍ മീഡിയയിലാണ് മന്യയെ മിക്കവരും കണ്ടത്. കുടുംബത്തിനൊപ്പമുളള വിശേഷങ്ങള്‍ പങ്കുവെച്ച് നടി എത്താറുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് വാസു അണ്ണന്‍ ട്രോളുകളിലൂടെ മന്യ വീണ്ടും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു.

  ബാലതാരമായിട്ടാണ് മന്യ സിനിമയില്‍ എത്തുന്നത്. തുടര്‍ന്ന് നായികാനടിയായും സജീവമാവുകയായിരുന്നു നടി. ദിലീപിന്‌റെ ജോക്കറിന് പിന്നാലെ ജയറാമിന്‌റെ നായികയായി വക്കാലത്ത് നാരായണന്‍കുട്ടി എന്ന ചിത്രത്തില്‍ മന്യ എത്തി. ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത സിനിമയില്‍ കുക്കു കുര്യന്‍ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. എന്നാല്‍ സിനിമയ്ക്ക് സമ്മിശ്രപ്രതികരണമാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. തുടര്‍ന്ന് ആ വര്‍ഷം തന്നെ രാക്ഷസരാജാവ്, വണ്‍മാന്‍ ഷോ തുടങ്ങിയ സിനിമകളിലും മന്യ അഭിനയിച്ചു.

  ഷാഫി സംവിധാനം ചെയ്ത വണ്‍മാന്‍ ഷോയില്‍ ജയറാമിന്‌റെ സുഹൃത്തായാണ് മന്യ എത്തിയത്. തിയ്യേറ്ററുകളില്‍ ഹിറ്റായി മാറിയ സിനിമ ആയിരുന്നു വണ്‍മാന്‍ ഷോ. വണ്‍മാന്‍ ഷോയ്ക്ക് ശേഷമാണ് ദിലീപിന്‌റെ കുഞ്ഞിക്കൂനനില്‍ നടി എത്തിയത്. കുഞ്ഞിക്കൂനന് ശേഷം നടിയുടെ സിനിമകളൊന്നും മലയാളത്തില്‍ അത്ര ശ്രദ്ധിക്കപ്പെട്ടില്ല. സ്വന്തം മാളവിക, അപരിചിതന്‍, ഉദയം, പറഞ്ഞു തീരാത്ത വിശേഷങ്ങള്‍, രക്ഷകന്‍, കനല്‍ കണ്ണാടി, പതിനൊന്നില്‍ വ്യാഴം തുടങ്ങിയവയാണ് നടിയുടെതായി പുറത്തിറങ്ങിയ മറ്റ് മലയാള ചിത്രങ്ങള്‍.

  മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും നിരവധി സിനിമകളില്‍ ഭാഗമായി മന്യ എത്തി. പതിനാലാം വയസില്‍ മോഡലിംഗ് രംഗത്ത് എത്തിയിരുന്നു നടി. തുടര്‍ന്നാണ് സിനിമയില്‍ തുടങ്ങിയത്. 40ല്‍ അധികം സിനിമകളില്‍ മന്യ തന്‌റെ കരിയറില്‍ അഭിനയിച്ചു. വിവാഹ ശേഷം കുടുംബത്തിനൊപ്പം അമേരിക്കയിലാണ് നടി സ്ഥിരതാമസമാക്കിയത്.

  നയന്‍താരയെ കാണാന്‍ വീടിന് മുന്നില്‍ കാത്തുനിന്നിട്ടുണ്ട്, അനുഭവം പറഞ്ഞ് കുടുംബവിളക്കിലെ വേദിക

  2013ലാണ് മന്യയുടെ വിവാഹം കഴിഞ്ഞത്. വികാസ് ബജ്‌പേയി ആണ് നടിയെ വിവാഹം കഴിച്ചത്. ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പമുളള മന്യയുടെ ചിത്രങ്ങള്‍ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിഎ എടുത്ത ശേഷം ന്യൂയോര്‍ക്കില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നുമുണ്ട് മന്യ. സമൂഹ മാധ്യമങ്ങളില്‍ നടിയുടെതായി വരാറുളള പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ് വൈറലാകാറുളളത്. മുന്‍പ് ദിലീപിനും കാവ്യ മാധവനുമൊപ്പമുളള മന്യയുടെ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരുന്നു.

  Read more about: dileep manya
  English summary
  Manya Opens Up She Has't Recognished Dileep For The First Time In Kunjikoonan Sets
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X