For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാൻ എന്റെ മക്കളുടെ നല്ല സുഹൃത്താവുമെന്ന് പ്രതീക്ഷിച്ചു, എന്നാൽ നടന്നത്... മനസ് തുറന്ന് പ്രിയദർശൻ

  |

  മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട സംവിധായകനാണ് പ്രിയദർശൻ. ഒരുപിടി ഹിറ്റ് ചിത്രങ്ങളായിരുന്നു പ്രിയൻ മലയാളി പ്രേക്ഷകർക്കായി നൽകിയത്. മലയാളത്തിൽ മാത്രമല്ല കോളിവുഡിലും ബോളിവുഡിലും മികച്ച ചിത്രങ്ങൾ പ്രിയദർശൻ സംവിധാനം ചെയ്തിട്ടുണ്ട്. ഇപ്പോഴും താരത്തിന്റെ സിനിമകൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്. ഈ തലമുറയിലും മികച്ച കാഴ്ചക്കാരാണ് പ്രിയദർശൻ ചിത്രങ്ങൾക്കുള്ളത്.

  priyadarshan

  പുഷ്പരാജിന്റെ മരണമാസ്; അല്ലു അർജുൻ ചിത്രം പുഷ്പയിലെ ആദ്യ ഗാനം പുറത്ത്

  ഇപ്പോഴിത മക്കളുമായുള്ള സൗഹൃദത്തെ കുറിച്ച് വാചലനാവുകയാണ് പ്രിയദർശൻ. ജോൺ ബ്രിട്ടാസ് അവതരിപ്പിക്കുന്ന ജെബി ജംഗ്ഷനിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഞാൻ എന്റെ മക്കളുടെ നല്ല സുഹൃത്താവുമെന്ന് കരുതി എന്നാൽ കഴിഞ്ഞില്ല എന്നാണ് പ്രിയദർശൻ പറയുന്നത്. തന്റെ അച്ഛൻ ഒരു അച്ഛനായിട്ട് നിന്നാണ് എന്നെ വളർത്തിയത്. അതിനാൽ തന്നെ എനിക്ക് ഒരു ആഗ്രഹമുണ്ടായിരുന്നു തന്റെ മക്കളുടെ ഏറ്റവും നല്ല സുഹൃത്താവണമെന്ന്. എന്നാൽ സത്യത്തിൽ ഞാൻ സുഹൃത്താവാൻ വിചാരിച്ചിട്ട് നടക്കുന്നില്ല . ഇതിനെയാണ് ജനറേഷൻ ഗ്യാപ്പ് എന്ന് പറയുന്നത്. അവർക്ക് താൽപര്യമുള്ള പല കാര്യങ്ങളും നമുക്ക് മനസ്സിലാവുന്നില്ല. ജനറേഷൻ ഗ്യാപ്പ് എന്ന് പറയുന്നത് വല്ലാത്ത സംഭവമാണെന്നു പ്രിയദർശൻ പറയുന്നു.

  അനന്യയുടെ സന്തോഷം തകർത്ത് ഇന്ദ്രജ, അനിരുദ്ധിന്റെ വാക്ക് കേട്ട് പൊട്ടിക്കരഞ്ഞ് അനു...

  പ്രിയദർശൻ ലിസി ദമ്പതികൾക്ക് കല്യാണി, സിദ്ധാർഥ് എന്നിങ്ങനെ രണ്ട് മക്കളാണുള്ളത്. അച്ഛനും അമ്മയ്ക്കും പിന്നാലെ ഇവരും സിനിമയിൽ എത്തിയിട്ടുണ്ട്. കല്യാണി അഭിനയത്തിൽ ചുവട് ഉറപ്പിച്ചപ്പോൾ സിദ്ധാർഥ് സിനിമയിലെ ഗ്രാഫിക്സ് മേഖലയിലാണ് സജീവമായിരിക്കുന്നത് . റിലീസിനൊരുങ്ങുന്ന പ്രിയദർശൻ - മോഹൻലാൽ കൂട്ട്കെട്ടിൽ ഒരുങ്ങുന്ന ചിത്രമായ മരയ്ക്കാർ അറബി കടലിന്റെ സിംഹത്തിൽ എഫ്എക്സ് ചെയ്തിരിക്കുന്നത് സിദ്ധാർഥ് പ്രിയദർശനാണ്. ഇതിന് നാഷണൽ അവാർഡും ലഭിച്ചിരുന്നു.

  പുതിയ നേട്ടവുമായി സൂര്യയും മണിക്കുട്ടനും, പിന്തുണച്ച എല്ലാവർക്കും നന്ദി പറഞ്ഞ് സൂര്യ

  മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകത്തും കല്യാണി ചർച്ചാ വിഷയമാണ്. 2017 ൽ പുറത്ത് ഇറങ്ങിയ ഹലോ എന്ന ചിത്രത്തിലൂടൊണ് താരപുത്രി സിനിമയിൽ ചുവട് വയ്ക്കുന്നത്. ചിത്രം തെലുങ്കിൽ മാത്രമല്ല മലയാളി പ്രേക്ഷകരുടെ ഇടയിലും ചർച്ച വിഷയമായിരുന്നു. അഖിൽ അക്കിനേനിയായിരുന്നു ചിത്രത്തിൽ നായകനായി എത്തിയത്. 2020 ൽ പുറത്ത് ഇറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് കല്യാണ മലയാളത്തിൽ എത്തിയത്. സുരേഷ് ഗോപി, ദുൽഖർ സൽമാൻ, ശോഭന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം വൻ വിജയമായിരുന്നു.ഒരു ഇടവേളയ്ക്ക് ശേഷമായിരുന്നു ശോഭനയും സുരേഷ് ഗോപിയും പ്രേക്ഷകരുടെ മുന്നിൽ ഒരുമിച്ച് എത്തിയത്. ലോക്ക് ഡൗണിന് മുൻപായിരുന്നു ചിത്രം റിലീസ് ചെയ്തത്. 2020 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായിരുന്നു ഇത്. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആയിരുന്നു ചിത്ര സംവിധാനം ചെയ്തത്. ആദ്യത്തെ ചിത്രമായിരുന്നു ഇത്.

  വിവാഹം കഴിയുമ്പോൾ പതിനേഴും പതിനഞ്ചും വയസ്സായിരുന്നു, നടൻ ഉമ്മറിനെ കുറിച്ച് ഭാര്യയും മകനും

  മരക്കാർ അറബിക്കടലിന്റെ സിംഹം, ഹൃദയം എന്നിവയാണ് റിലീസിനൊരുങ്ങുന്ന കല്യാണി പ്രിയദർശന്റെ മലയാള ചിത്രങ്ങൾ. അച്ഛന്റെ സംവിധാനത്തിൽ കല്യാണി അഭിനയിക്കുന്ന ആദ്യ ചിത്രമാണ് മരയ്ക്കാർ. പ്രണവ് മോഹൻ ലാലിന്റെ നായികയായിട്ടാണ് ചിത്രത്തിൽ നടി എത്തുന്നത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയത്തിലും പ്രണവ് തന്നെയാണ് നായകൻ. ഈ ചിത്രത്തന്റെ ഷൂട്ടിങ്ങ് അവസാനിച്ചിട്ടുണ്ട്.

  ഇന്ന് എനിക്ക് എന്തൊക്കെയുണ്ടോ അതെല്ലാം നിങ്ങൾ കാരണമാണ്, പിന്തുണച്ചവർക്ക് നന്ദി പറഞ്ഞ് അമൃത

  മരക്കാറിനിടയിലെ പ്രധാന വെല്ലുവിളി അതായിരുന്നു | FilmiBeat Malayalam

  വീഡിയോ കാണാം,കടപ്പാട്, കൈരളി ടിവി

  English summary
  Marakkar - Arabikadalinte Simham Movie Director Priyadarshan Opens Up Relationship With Children
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X