For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts
  Read more about: dulquer salmaan

  മോളിവുഡിലെ രണ്‍വീര്‍ സിങ്ങാണ് ദുല്‍ഖര്‍ സല്‍മാൻ, കാരണം ഇത്...

  |

  ഇത്തവണത്തെ ദേശീയ പുരസ്കാരം മലയാളികൾക്ക് അൽപം സ്പെഷ്യലാണ്. മികച്ച ഒരുപിടി പുരസ്കാരങ്ങളാണ് ഇക്കുറി മലയാളത്തിന് ലഭിച്ചിരിക്കുന്നത്. മോഹൻലാൽ- പ്രിയദർശൻ കൂട്ട്കെട്ടിൽ ഒരുങ്ങിയ മരയ്ക്കാർ അറബി കടലിന്‌റെ സിംഹം കൈനിറയെ പുരസ്കാരങ്ങൾ സ്വന്തമാക്കുകയായിരുന്നു. മികച്ച ചിത്രം, സ്‌പെഷൽ എഫക്ട്സ്, വസ്ത്രാലങ്കാരം എന്നി പുരസ്കാരങ്ങളാണ് ലഭിച്ചത്.സിദ്ധാർത്ഥ് പ്രിയദർശനാണ് സ്‌പെഷൽ എഫക്ട്സിനുള്ള പുരസ്കാരം ലഭിച്ചത്. വസ്ത്രാലങ്കാരത്തിന് സുജിത് സുധാകരൻ, വി സായ് എന്നിവർക്കാണ് ലഭിച്ചത്.

  പച്ചയിൽ കൂടുതൽ ഗ്ലാമറസായി ദുൽഖറിന്റെ നായിക, ചിത്രം കാണാം

  തമിഴിൽ 10 സിനിമകൾ ചെയ്തിട്ടാണ് സുജിത്ത് സുധാകരൻ മലയാളത്തിലെത്തുന്നത്. ലൂസിഫറിലും സുജിത്തായിരുന്നു വസ്ത്രാലങ്കാരം നിർവഹിച്ചത്. സിനിമ പോലെ തന്നെ താരങ്ങളുടെ വസ്ത്രധാരണവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിത ദുൽഖർ സൽമാന്റെ വസ്ത്രധാരണത്തെ കുറിച്ച് സുജിത്ത് സുധാകരൻ. മലയാള മനോരമ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മോളിവുഡിലെ രണ്‍വീര്‍ സിങ്ങെന്നാണ് ഡിക്യൂവിനെ അദ്ദേഹം വിശേഷിപ്പിച്ചത്.

  സ്‌റ്റൈല്‍ സ്റ്റേറ്റ്‌മെന്റിന്റെ കാര്യത്തില്‍ മോളിവുഡിലെ രണ്‍വീര്‍ സിങ്ങാണ് ദുല്‍ഖര്‍ സല്‍മാന്‍. ഓരോന്നും തേടിപ്പിടിച്ചു ട്രൈ ചെയ്യുന്നയാളാണ്. ഓരോ ദിവസവും ടീഷര്‍ട്ടില്‍ പോലും വ്യത്യസ്തതയ്ക്കു ശ്രമിക്കും. സ്യൂട്ട് ഇത്രയും പെര്‍ഫെക്ടായി ധരിക്കുന്ന മറ്റൊരു നടനില്ലെന്നും സുജിത്ത് പറയുന്നു. ദുൽഖറിന്റെ പുതിയ ചിത്രമായ. സല്യൂട്ടിന്റെ കോസ്റ്റ്യൂഡിസൈനറും സുജിത്താണ്. .

  ഏതു വേഷവും ചേരുന്ന നടനാണ് പൃഥ്വിരാജ് എന്നും സുജിത്ത് അഭിമുഖത്തിൽ പറഞ്ഞു അദ്ദേഹം ഒരു ഹീറോ പ്രോഡക്ട് ആണ് മുന്നിൽ വന്നു നിൽക്കുന്ന നമുക്ക് അത് മനസ്സിലാവുകയും ചെയ്യുമെന്നും സുജിത് പറയുന്നു. സ്‌റ്റൈല്‍ സ്റ്റേറ്റ്‌മെന്റിന്റെ കാര്യത്തില്‍ മോളിവുഡിലെ രണ്‍വീര്‍ സിങ്ങാണ് ദുല്‍ഖര്‍ സല്‍മാന്‍. ഓരോന്നും തേടിപ്പിടിച്ചു ട്രൈ ചെയ്യുന്നയാളാണ്. ഓരോ ദിവസവും ടീഷര്‍ട്ടില്‍ പോലും വ്യത്യസ്തതയ്ക്കു ശ്രമിക്കും. സ്യൂട്ട് ഇത്രയും പെര്‍ഫെക്ടായി ധരിക്കുന്ന മറ്റൊരു നടനില്ല.

  എന്തെങ്കിലും പുതിയതായി ട്രൈ ചെയ്യാൻ ഇഷ്ടപ്പെടുന്നയാളാണ് ലാലേട്ടൻ. ചൈനീസ് കോളർ, ക്യൂബൻ കോളർ, ലോങ് കുർത്ത, പലതരം പ്രിന്റുകൾ കൗതുകമുള്ള എന്തും ആസ്വദിക്കാനും പരീക്ഷിക്കാനും അദ്ദേഹത്തിന് ഇഷ്ടമാണ്. ചില സ്റ്റിച്ചിങ് കാണുമ്പോൾ മോനേ ഇതുപോലെയൊരു ഷർട്ട് തനിക്ക് സ്റ്റിച്ച് ചെയ്തു തരുമേ എന്ന് അദ്ദേഹം ചേദിക്കുന്നയാളാണെന്നും സുജിത്ത് പറയുന്നു. നാഷണൽ അവാർഡ് കിട്ടിയപ്പോൾ വിളിച്ചിരുന്നു. അവാർഡ് കിട്ടിയതിൽ സന്തോഷമുണ്ടോ എന്ന് ചോദിച്ചു. എങ്കിൽ മോൻ ഇഷ്ടമുള്ളൊരു ഷർട്ട് തയ്ച്ച് കൊണ്ടുവരും എന്നും അദ്ദേഹം പറഞ്ഞിരുന്നു.

  മരയ്ക്കാറിലെ വസ്ത്രാലങ്കാരം ഒരുക്കിയതിനെ കുറിച്ചും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. മരയ്ക്കാർ ഒരു മലയാളിയാണ് . പക്ഷെ ഇതൊരു പാന്‍ ഇന്ത്യന്‍ സിനിമയാണ്. മരയ്ക്കാർ ഒരു മുണ്ടും മേൽമുണ്ടും ഉടുത്തു വന്നാൽ ഗാംഭീര്യം ഉണ്ടാകില്ല. ഒരുപക്ഷെ മലയാളികൾ അംഗീകരിച്ചേക്കും. എന്നാൽ മറ്റുള്ള ഭാഷകളിലുള്ളവർക്ക് അത് രസിച്ചെന്ന് വരില്ല. അതിനാല്‍ തന്നെ മറ്റു ഭാഷകളിലെ പ്രേക്ഷകരെ കൂടെ കണക്കിലെടുത്താണ് വസ്ത്രാലങ്കാരം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

  മരക്കാര്‍ യാഥാര്‍ഥ്യത്തിനും ഫാന്റസിക്കും ഇടയില്‍ നില്‍ക്കുന്ന കഥാപാത്രമാണ്. അതുകൊണ്ടു തന്നെ അത്തരത്തിലുള്ള ഒരു കഥാപാത്രത്തിനായി വസ്ത്രാലങ്കാരം നടത്തുക എന്നത് ഏറെ പ്രയാസമുള്ള കാര്യമാണ്. ചിത്രത്തിന് വേണ്ടി എട്ടു മാസത്തോളം റിസര്‍ച്ച് നടത്തിയിരുന്നു. മൂന്നു നാല് തവണ കോസ്റ്റ്യൂം റീവര്‍ക്ക് ചെയ്തു.. ‘ആഭരണവും ചെരിപ്പും ഉള്‍പടെയുള്ളവയ്ക്കുള്ള മെറ്റീരിയല്‍സ് ഹൈദരാബാദില്‍ നിന്ന് വാങ്ങി ആളുകളെ വരുത്തി ചെയ്യിപ്പിച്ചതാണ്. വസ്ത്രങ്ങളൊരുക്കാന്‍ ഡൈയിങ്ങ് പഠിച്ചു. അതിനായി ഒരു യൂണിറ്റ് തന്നെ തുടങ്ങി. എല്ലാം ഹാൻഡ് ഡൈ ചെയ്തതാണ്.

  ഫാന്റസി ലുക്കായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

  English summary
  Marakkar -Arabikadalinte Simham Movie Costume Designer Sujith Sudhakaran About Dulquer Salmaan Custumes,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X