For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ടെന്‍ഷനടിച്ച് പോയ മണിക്കൂറുകള്‍; ഒടുവില്‍ സര്‍ജറിയ്ക്ക് ശേഷം സൈഗു വീട്ടിലെത്തി, വിശേഷങ്ങള്‍ പങ്കുവെച്ച് മഷൂറ

  |

  ബിഗ് ബോസ് താരവും നടനും മോഡലുമായ ബഷീര്‍ ബഷിയുടെ കുടുംബത്തിന്റെ വിശേഷങ്ങള്‍ എന്നും ചര്‍ച്ചയാവാറുണ്ട്. ഭാര്യമാരായ സുഹനയുടെയും മഷൂറയുടെയും കൂടെ യൂട്യൂബ് ചാനലിലൂടെയാണ് ബഷീര്‍ എപ്പോഴും എത്താറുള്ളത്. ദിവസവും വ്‌ളോഗുമായി എത്താറുള്ളതിനാല്‍ ആരാധകരുമായി അത്രയും അടുപ്പമാണ് കുടുംബത്തിനുള്ളത്. ഏറ്റവും പുതിയതായി ബഷീറിന്റെ മകന്‍ സൈഗുവിന് ഒരു സര്‍ജറി നടത്തിയതിനെ പറ്റിയാണ് താരങ്ങള്‍ പറയുന്നത്.

  മുന്‍പും സൈഗുവിന്റെ മൂക്കിന്റെ പ്രശ്‌നത്തെ കുറിച്ച് താരകുടുംബം സംസാരിച്ചിരുന്നു. അതൊരു സര്‍ജറിയിലൂടെയേ ശരിയാവുകയുള്ളു എന്നും പറഞ്ഞിട്ടുണ്ട്. ഒടുവില്‍ സര്‍ജറി കഴിഞ്ഞ് കുഞ്ഞ് വീട്ടിലേക്ക് വരുന്നതിനെ പറ്റിയാണ് മഷുറ പങ്കുവെച്ച വീഡിയോയിലൂടെ കാണിക്കുന്നത്.

  2basheer

  സൈഗുവിന് മൈനറായിട്ടുള്ള സര്‍ജറിയാണ് ചെയ്യുന്നതെങ്കിലും അവന്റെ കരച്ചില്‍ കണ്ടതോടെ എല്ലാവരും ടെന്‍ഷനിലായെന്നാണ് മഷൂറ പറഞ്ഞത്. ഭക്ഷണം പോലും കഴിക്കാതെ എല്ലാവരും കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ സര്‍ജറി കഴിഞ്ഞു. സൈഗു സുഖമായിരിക്കുകയാണെന്നും യാതൊരു കുഴപ്പവുമില്ലെന്ന് അറിഞ്ഞതോടെയാണ് സമാധാനമായതെന്നും മഷൂറ പറയുന്നു. സര്‍ജറിയ്ക്ക് ശേഷം വീട്ടിലേക്ക് വരുന്നവരെ സ്വീകരിക്കാനായി മധുരം ഉണ്ടാക്കുന്ന വീഡിയോയും താരം കാണിച്ചു.

  Also Read: പതിനെട്ട് വയസില്‍ വിവാഹിതയായി; ഇപ്പോള്‍ 8 വര്‍ഷം കഴിഞ്ഞു, ദാമ്പത്യത്തെ കുറിച്ച് സീരിയല്‍ നടി മരിയ പ്രിൻസ്

  സര്‍ജറി ചെയ്തതിന്റെ ചെറിയ അസ്വസ്ഥതകള്‍ മാത്രമേ മകനുള്ളുവെന്ന് സുഹാന പറയുന്നു. സംസാരിക്കാന്‍ ചെറിയ ബുദ്ധിമുട്ട് തോന്നുമെങ്കിലും അത് കുറച്ച് ദിവസത്തിനുള്ളില്‍ മാറും. ഇന്‍ഫെക്ഷന്‍ വരാതിരിക്കാനുള്ള കാര്യങ്ങള്‍ മാത്രം നോക്കിയാല്‍ മതിയെന്നും വേറെ പ്രശ്‌നമൊന്നുമില്ലെന്നും സുഹാന സൂചിപ്പിച്ചു.

  Also Read: 'ആ സമയം എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല', മകൻ്റെ സർജറി കഴിഞ്ഞെന്ന് ബഷീർ

  2basheer

  വാവയുടെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയായിരുന്നെന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകളില്‍ പറയുന്നത്. ഇത്രയും നേരം എല്ലാവരും കാത്തിരുന്നത് ഇതിന് വേണ്ടിയായിരുന്നു. എന്നും ഇതുപോലെ ഒത്തൊരുമയോടെ ജീവിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കട്ടേ എന്നാണ് ആരാധകരെല്ലാവരും ബഷീറിന്റെ കുടുംബത്തോട് പറയുന്നത്. മുന്‍പും നിരന്തരം വിമര്‍ശനങ്ങളിലൂടെ കടന്ന് പോവുന്ന കുടുംബമായിരുന്നു ബഷീറിന്റേത്.

  Also Read: 'ഗായത്രിയെ കണ്ടുപഠിക്കൂവെന്ന് വീട്ടുകാർ പറയും' ദിൽഷ, 'ദിൽഷയ്ക്ക് വേണ്ടി വോട്ട് പിടിച്ചിട്ടുണ്ട്' ​ഗായത്രി!

  ഒരു സമയത്ത് രണ്ട് ഭാര്യമാരുള്ളതാണ് പലരെയും ചൊടിപ്പിച്ചത്. ഇങ്ങനെ ഒരിക്കലും നടക്കില്ലെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. എന്നാല്‍ സുഹാനയും മഷൂറയും തമ്മിലുള്ള സൗഹൃദവും അവരുടെ ഒത്തൊരുമയും എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതാണ്.

  English summary
  Mashura Basheer Shared A Video After Zaighu's Surgery
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X