For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഏറെ സങ്കടത്തോടെ ആ ഗോവൻ ദിനങ്ങളെ കുറിച്ച് വെളിപ്പെടുത്തി ഐശ്വര്യ ലക്ഷ്മി, ചിത്രം വൈറലാകുന്നു

  |

  ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. 2017 ൽ പുറത്തു വന്ന ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ വെളളിത്തിരയിൽ എത്തിയ താരം വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയിൽ അഭിഭാജ്യ ഘടകമായി മാറുകയായിരുന്നു. സിനിമയുടെ നീണ്ട ലിസ്റ്റുകളില്ലെങ്കിലും ചെയ്ത എല്ലാ ചിത്രങ്ങളും വൻ വിജയമായിരുന്നു. ഐശ്വര്യയുടെ കരിയർ തന്നെ മാറ്റി മറിച്ച ചിത്രമായിരുന്നു 2017ൽ ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി. ഇന്നും സിനിമ കോളങ്ങളിലും സോഷ്യൽ മീഡിയയിലും അപർണ്ണ ചർച്ച വിഷയമാണ്.

  ഒരു പുതുമുഖ നടിക്ക് പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം പിടിക്കുക എന്നത് അത്ര നിസാരമായ സംഭവമല്ല. എന്നാൽ ഐശ്വര്യ ലക്ഷ്മിയ്ക്ക് അത് വളരെ വേഗം സാധിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ മികച്ച ഫോളോവേഴ്സുളള മലയാളി താരമാണ് ഐശ്വര്യമി. സിനിമ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതിനോടൊപ്പം തന്നെ തന്റെ രസകരമായ വിശേഷങ്ങളും താരം ഇൻസ്റ്റഗ്രാമിൽ ചേർക്കാറുണ്ട്. ഇപ്പോഴിത ഒരു ഗോവൻ യാത്രയുടെ ഓർമ പങ്കുവെച്ചിരിക്കുകയാണ് നടി.

  മുൻപ് നടത്തിയ ഗോവ യാത്രയുടെ ചിത്രമാണ് ഐശ്വര്യ ലക്ഷ്മി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഗോവയിലെ ഒരു റെസ്റ്റോറന്റിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. ഈ ത്രോബാക്ക് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. 'വിന്താലു ഇന്‍ മൈ ടമ്മി' എന്നാണ് ഐശ്വര്യ ചിത്രത്തിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ. റെസ്റ്റോറന്റിൽ നിന്നുളള രണ്ട് ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. ഐശ്വര്യയുടെ ഗോവൻ ചിത്രത്തിന് രസകരമായ കമന്റുകളാണ് ലഭിച്ചിരിക്കുന്നത്.

  സിമ്പിൾലുക്കിലാണ് ഐശ്വര്യ ലക്ഷ്മി പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. സിനിമയിലായാലും പൊതുപരിപാടികളിലായാലും അധികം മേക്കപ്പിൽ താരത്തെിനെ കണ്ടിട്ടില്ല. ഗോവൻ ചിത്രത്തിും മേക്കപ്പിലാത്ത സിമ്പിൾ ലുക്കിലുളള ഐശ്വര്യ ലക്ഷ്മിയെയാണ് കാണുന്നത്. വെളുത്ത നിറത്തിലുള്ള ഫുൾ സ്ലീവ് ടോപ്പ് ധരിച്ച് സിമ്പിൾ ലുക്കിലാണ് നടി പോസ് ചെയ്തിരിക്കുന്നത്. ആഭരണങ്ങൾ നടി ഒഴിവാക്കിയിട്ടുണ്ട്. മേക്കപ്പിലെങ്കിലും ഐശ്വര്യ ഗ്ലാമറാണെന്നാണ് പ്രേക്ഷകർ പറയുന്നത്.

  സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട സ്ഥലമാണ് ഗോവ. അവധി ആഘോഷത്തിനായി താരങ്ങൾ സ്ഥിരമായി താരങ്ങൾ ഗോവയിൽ എത്താറുണ്ട്. കൊവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് നിശ്ചലമായ ഗോവയിലേയ്ക്ക്വീണ്ടും സഞ്ചാരികൾ മടങ്ങി എത്തുകയാണ്. അനന്യ പാണ്ഡെ, സാറാ അലി ഖാൻ, വരുൺ ധവാൻ, ഇഷാൻ ഖട്ടർ മുതലായ ബോളിവുഡ് താരങ്ങള്‍ തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ ഗോവൻ ദിനങ്ങൾ പങ്കുവെച്ചിരുന്നു. നടി നയൻതാരയും കാമുകനും സംവിധായകനുമായ വിഘേനേഷ് ശിവനും ലോക്ക് ഡൗണിന് ശേഷ കുടുംബത്തോടൊപ്പം ഗോവ സന്ദർശിച്ചിരുന്നു. നയൻസിന്റെ അമ്മയുടേയും വിഘ്നേഷിന്റേയും പിറന്നാൾ ഗോവയിലായിരുന്നു ആഘോഷിച്ചത്. നടി സാറ അലിഖറാനും തന്റെ ലോക്ക് ഡൗൺ ദിനങ്ങൾ ഗോവയിലായിരുന്നു ചിലവഴിച്ചിരുന്നത്.

  തൊട്ടതെല്ലാം പൊന്നാക്കി ഐശ്വര്യ | filmibeat Malayalam

  മലയാളത്തിൽ മാത്രമല്ല കോളിവുഡിലും ഐശ്വര്യ ലക്ഷ്മി തന്റേതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐശ്വര്യ ലക്ഷ്മി ചിത്രമാണ് മണിരത്നത്തിന്റെ പൊന്നിയിൽ സെൽവം.കൽക്കി കൃഷ്ണമൂർത്തിയുടെ പ്രശസ്ത നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ പൂങ്കുഴലി എന്ന കഥാപാത്രത്തെയാണ് നടി ഐശ്വര്യ ലക്ഷമി അവതരിപ്പിക്കുന്നത്. ഓഡീൽനിലൂടെയാണ് നടി ഈ ചിത്രത്തിന്റെ ഭാഗമായത്. വൻ താരനിരക്കുന്ന ചിത്രത്തിൽ ഓഡിഷന് പോയപ്പോൾ നേരിടേണ്ടി വന്ന ടെൻഷനെ കുറിച്ചും നടി മുൻപ് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.ഐശ്വര്യ റായ്, ഐശ്വര്യ ലക്ഷ്മി, ഐശ്വര്യ രാജോഷ് എന്നിങ്ങനെ മൂന്ന് ഐശ്വര്യമാരാണ് ചിത്രത്തിൽ ഒന്നിക്കുന്നത്.

  ഐശ്വര്യ ഇൻസ്റ്റഗ്രാം പോസ്റ്റ്

  English summary
  Mayanadhi Actress Aishwarya Lekshmi Shares Her Throwback Pictures From Goa Trip
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X