For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  മാത്തന്റെ പ്രണയത്തെ ഉപയോഗിച്ചു!! ഒരു സൈക്കോ വില്ലത്തി, അപ്പുവിനെ കുറിച്ച് വ്യത്യസ്ത നിരൂപണം

  |

  അടുത്ത കാലത്ത് ഇറങ്ങിയവയിൽ സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും ഏറെ ചർച്ചയായ ഒരു സിനിമയായിരുന്നു ആഷിഖ അബു സംവിധാനം ചെയ്ത ശ്യാം പുഷ്കരനും ദിലീഷ് നായറും ചേർന്ന് തിരക്കഥ എഴുതിയ സൂപ്പർ ‍ ‍‍ ഡ്യൂപ്പർ ഹിറ്റ് ചിത്രം മായനദി. ടൊവിനോ തോമസ് ഐശ്വര്യ ലക്ഷ്മി എന്നീ താരങ്ങളുടെ തലവര മാറ്റിമറിച്ച ചിത്രമായിരുന്നു ഇത്. ഇതുവരെ കണ്ടു വന്നിരുന്ന പ്രണയ സങ്കൽപ്പങ്ങളെ തച്ചുടയ്ക്കുന്ന രീതിയായിരുന്നു മായനദിയിൽ. ചിത്രത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ഒരു വാക്കായിരുന്നു സെക്സി ഈസ് നോട്ട് എ പ്രോമിസ്. അത് തന്നെയായിരുന്നു ആ ചിത്രത്തെ മറ്റുളള ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമാക്കിയതും.

  mayanadhi

  മമ്മൂട്ടിയുടെ മേരി ടീച്ചർക്ക് എന്ത് പറ്റി!! മുടി എവിടെ? ആശുപത്രി ചിത്രം പങ്കുവച്ച് നഫീസ അലി

  വിവാഹത്തിന് മുൻപ് നായകനും നായികയും സെക്സിൽ ഏർപ്പെടുകയും അതിനു ശേഷം ഇവർ വിവാഹിതരാവുന്നു ഇതാണ് മലയാളത്തിലെ ഭൂരിഭാഗം സിനിമയിലും കണ്ടു വരുന്ന കാഴ്ച. എന്നാൽ വിവാഹത്തിൽ നിന്ന് വ്യത്യസ്തമായ ഒന്ന് വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമേ കണാൻ സാധിക്കുയുള്ളൂ. അത്തരത്തിലുള്ള ഒരു ചിത്രമാണ് മായനദി. എന്നാൽ ചില അവസരങ്ങളിൽ പുരുഷൻ പറയുന്ന ഡയലോഗ് അപ്പു എന്ന അപർണ്ണ പറയുന്നതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഇതാണ് മായനദിയെ വ്യത്യസ്തമാക്കുന്നതും മികച്ച പ്രേക്ഷക നിരൂപക അഭിപ്രായം ലഭിച്ച ചിത്രമായിരുന്നു ഇത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് വ്യത്യസ്തമായ ഒരു റിവ്യൂ ആണ്. സോഷ്യൽ മീഡിയയിലെ ആരേഗ്യകരമായതും മികച്ച ചർച്ച നടക്കുന്ന സിനിമ ഗ്രൂപ്പായ സിനിമ പാരഡൈസോ ക്ലബിലാണ് മായനദിയെ കുറിച്ചുളള വ്യത്യസ്ത റിവ്യൂ പ്രചരിക്കുന്നത്, അപ്പു മികച്ച സൈക്കോ വില്ലത്തിയാണെന്നാണ് നിരൂപകന്റെ വാദം. ദേശബന്ധു ഒകെ എന്ന യുവാവാണ് വ്യത്യസ്തമായ റിവ്യൂ പോസ്റ്റ് ചെയ്തിരിക്കുന്നത്.

  സില്‍ക്കിനോട് ചെയ്തത് സണ്ണിയോട് ആവര്‍ത്തിക്കരുത്!! തുറന്നടിച്ച് അഞ്ജലി അമീര്‍

  ആരാണ് അപർണ്ണ രവി

  ഒരിക്കൽ കൂടി മായാനദി കണ്ടു. അപ്പുവിനെ ഒന്നു കൂടി സൂഷ്മമായി നിരീക്ഷിച്ചു. ആരാണ് അപർണ്ണാ രവി? എന്ന ചോദ്യത്തോടെയാണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. മലയാള സിനിമ കാണാത്ത ഏറ്റവും മികച്ച സൈക്കോ വില്ലത്തിയാണ് അപ്പു. സംവിധായകൻ അത് പലയിടത്തും പറഞ്ഞു വെയ്ക്കുന്നുണ്ടെങ്കിലും ആ ബ്രില്ലയൻസ് ആരും ശ്രദ്ധിക്കാതെ പോയിയെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. സിനിമയുടെ ആദ്യ ഇൻട്രോയിൽ തന്നെ അപ്പു ആരാണെന്ന് വ്യക്തമായി കാണിക്കുന്നു. അവളുടെ ഒരേയൊരു ലക്ഷ്യം സിനിമ മാത്രമാണ്.

  അപ്പുവിന്റെ രണ്ട് ഭാവങ്ങൾ

  അടുത്തതായി കല്യാണ പാർട്ടിയിൽ നടക്കുന്ന സീനി‌ൽ അപർണ്ണയുടെ രണ്ട് വ്യത്യസ്ത സ്വഭാവങ്ങളാണ് എഴുത്തുകാരൻ വരച്ചിടുന്നത്. അമ്മയെ അനുസരിക്കാതെ രാത്രിയിൽ സ്വന്തം ഇഷ്ടത്തിന് തനിച്ചിറങ്ങി പോകുകയും കാമുകനുമായി കറങ്ങി നടക്കുകയും കിസ്സടിക്കുകയും ചെയ്യുന്ന ഒരു പുരോഗമനവാദിയായ ഒരു പെൺകുട്ടിയാണ് ശരിയ്ക്കും അവൾ. അതേ അവൾ തന്നെ കിസ്സ് ഓഫ് ലവിന്റെ പോസ്റ്റ് ഷെയർ ചെയ്തതുകൊണ്ട് പുച്ഛത്തോടെ ദോഷ്യപ്പെടുകയും ചെയ്യുന്നുണ്ട്. ഇതിൽ നിന്ന് അപ്പുവിന്റെ ക്യാരക്ടർ വ്യക്തമാണ്. നല്ല പെൺകുട്ടിയാണെന്ന് മറ്റുള്ളവരുടെ മുന്നിൽ അഭിനയിക്കുകയും അതേസമയം അതിന്റെ എതിരായി പ്രവർത്തിക്കുകയും ചെയ്യുന്ന സൈക്കോ വില്ലത്തിയാണ് അപർണ്ണ രവി എന്ന അപ്പു.

  മാത്തനെ എല്ലാരീതിയിലും ഉപയോഗിക്കുന്നു

  അത്രമേൽ സ്നേഹിക്കുന്ന മാത്തനെ എന്നും തന്റെ പുറകിന് നടത്താൻ മാത്രമേ അവൾ ആഗ്രഹിക്കുന്നുള്ളു.
  മാത്തനെ എപ്പോഴും യൂസ് ചെയ്യുകയാണ് അപ്പു. രാത്രി തനിച്ചു നടക്കുമ്പോൾ കൂട്ടിനും, കാസറഗോഡ് ആഡ് ഷൂട്ടിനു പോവുമ്പോൾ ഒരു ബോഡിഗാർഡായും. കോൺഫിഡൻസ് ഇല്ലാതായപ്പോൾ മോട്ടിവേഷൻ ചെയ്യാനായും, സന്തോഷം തോന്നിയപ്പോൾ സെക്സ് ചെയ്യാനായും ഒക്കെ, കാണുമ്പോൾ മറ്റുള്ളവർക്ക് പ്രണയം എന്നൊക്കെ തോന്നുമെങ്കിലും അത്രമേൽ മനോഹരമായി മാത്തന്റെ ഇഷ്ടത്തെ അവൾ ഉപയോഗിക്കുകയായിരുന്നു.ഒരുമിച്ചു നടന്നിട്ട് മനസ്സുകൊണ്ട് അകലത്തിൽ ആണെന്ന് പറയുക, ചായ കൊടുക്കാൻ വിളിച്ചു വരുത്തി അപമാനിച്ചു വിടുക, സെക്സ് ചെയ്യാൻ കൂട്ടിക്കോണ്ട് വന്നു അതുകഴിഞ്ഞു sex is not a promise എന്ന് പറയുക. ഇതൊക്കെ തന്നെ അപ്പുവിലെ സൈക്കോയേ വെളിവാക്കുന്നതാണ്. ഓരോ തവണ കാണാൻ വരുമ്പോഴും മാത്തനെ വേദനിപ്പിച്ചു മാത്രമേ അവൾ പറഞ്ഞു വിട്ടിട്ടുള്ളൂ. അത് കണ്ടു രഹസ്യമായി അവൾ ആസ്വദിച്ചിരിക്കണം.

  സമീറയുടെ നെവൽ സോങ് സീക്വൻസ് കട്ടിനു പിന്നിൽ

  സമീറയുടെ നെവൽ സോങ് സീക്വൻസ് കട്ട്‌ ചെയ്തു ഇക്കായ്‌ക്ക് അയച്ചു കൊടുക്കുന്നത് മറ്റാരുമല്ല അപ്പു തന്നെയാണ്. വേണ്ടാന്ന് വച്ചത് നല്ലൊരു റോൾ ആണെന്നും അത് തനിക്ക് കിട്ടിയെന്നും സമീറയിൽ നിന്നും അറിയുന്ന അപ്പു. എഡിറ്ററുടെ കയ്യിൽ നിന്നും വീഡിയോ സങ്കടിപ്പിച്ചു സമീറയുടെ ഫോണിൽ നിന്നും ഇക്കയുടെ നമ്പർഅടിച്ചുമാറ്റി വിദഗ്ദമായി മറ്റൊരാൾ വഴി അത് ഇക്കയ്ക്ക് അയക്കുകയായിരുന്നു.അപ്പുവിന്റെ കണക്ക് കൂട്ടൽ തെറ്റിയില്ല സമീറയെ ഇക്ക വിളിച്ചുകൊണ്ടു പോവുകയും ആ കഥാപാത്രം അപ്പുവിന് കിട്ടുകയും ചെയ്തു. അതോടെ തന്റെ സിനിമ കരിയറിനും പുതിയ ബന്ധങ്ങൾക്കും വേണ്ടി എടുത്ത അടുത്ത തീരുമാനം മാത്തനെ ജീവിതത്തിൽ നിന്നും ഒഴിവാക്കുക എന്നതായിരുന്നു.അപ്പു ആരെയും സ്നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

  മാത്തനെ ഒറ്റികൊടുത്തു

  അമ്മയുടെ മുന്നിൽ, അനിയനോട്, കൂട്ടുകാരികളുടെ അടുത്ത്, അവൾക്ക് എങ്ങനെ മാത്തനെ സ്നേഹിക്കാൻ കഴിയും.സമീറയെ ചിരിച്ചുകൊണ്ട് കഴുത്ത് അറുത്തതു പോലെ. നിസ്സാരമായി അവൾ മാത്തനെയും ഒറ്റിക്കൊടുത്തു.എന്നിട്ടും രാത്രി തനിച്ചു നടന്നപ്പോൾ ഒരു പൂച്ചയെ പോലെ കൂട്ടിനു പിന്നാലെ നടക്കാൻ അവൻ ഇല്ലല്ലോ എന്ന് അവൾ പരിഹസിക്കുന്നുമുണ്ട്.മലയാള സിനിമ കാണാത്ത ഏറ്റവും ക്രൂരയായ സൈക്കോ വില്ലത്തി അപർണ്ണ രവി...

  English summary
  mayanadhi movie aparna ravi is psycho negative character

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more