For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തനിക്ക് പകരമാണ് കാവ്യ മാധവൻ ദിലീപിൻ്റെ നായികയായത്; തൻ്റെ നായികയാവണമെന്ന് ദിലീപ് പറഞ്ഞെന്ന് നടി അമ്പിളി

  |

  ദിലീപ് സ്‌കൂള്‍ വിദ്യാര്‍ഥിയുടെ വേഷത്തിലെത്തി കുടുംബപ്രേക്ഷകരുടെ ഇഷ്ടം നേടി എടുത്ത സിനിമയാണ്. ഓമനക്കുട്ടന്‍ എന്ന ദിലീപ് കഥാപാത്രത്തിനൊപ്പം സഹോദരി അമ്മിണിയുടെ വേഷത്തിലെത്തിയ താരവും ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്ന് ബാലതരമായി അഭിനയിച്ചിരുന്ന അമ്പിളിയായിരുന്നു സിനിമയിലെ ദിലീപിന്റെ സഹോദരിയായത്.

  വേറിട്ട വസ്ത്രങ്ങളിൽ അതീവ സുന്ദരിയായി നടി ഐശ്വര്യ ലക്ഷ്മി, പുത്തൻ ഫോട്ടോസ് കാണാം

  വാത്സല്യം സിനിമയില്‍ മമ്മൂട്ടിയുടെ മകളുടെ വേഷത്തിലടക്കം ചെറിയ പ്രായത്തില്‍ ഒത്തിരി സിനിമകള്‍ ചെയ്തിട്ടുള്ള താരമാണ് അമ്പിളി. പിന്നീട് നായികയായി വരുമെന്ന് കരുതി കാത്തിരുന്നെങ്കിലും അമ്പിളിയെ പിന്നീട് കണ്ടില്ല. ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തെ കുറിച്ചും ദിലീപിനൊപ്പമുള്ള നിമിഷങ്ങളെ കുറിച്ചും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ അമ്പിളി മനസ് തുറക്കുകയാണ്.

  ചന്ദ്രനുദിക്കുന്ന ദിക്കിലേക്ക് നായികയാക്കാന്‍ അവര്‍ താല്‍പര്യപ്പെട്ടിരുന്നു. മുകേഷേട്ടനും മറ്റുള്ളവരുമൊക്കെ മിട്ടായിയുമായി വരും. മോള് പോകരുതെന്ന് ദിലീപേട്ടന്‍ എപ്പോഴും പറയുമായിരുന്നു. വലുതയാല്‍ എന്റെ നായികയായി വരണമെന്ന് ദിലീപേട്ടന്‍ പറയുമായിരുന്നു. അന്നെനിക്ക് പതിമൂന്ന് വയസേ ഉള്ളു. നായിക ആവുന്നതിനെ കുറിച്ചൊന്നും വലിയ ധാരണ ഇല്ല. താനന്ന് മാറ്റി വെച്ച റോളാണ് പിന്നീട് കാവ്യ മാധവന്‍ ചെയ്യുന്നത്.

  മോഹന്‍ലാല്‍ സമ്മതിച്ചു; വെറുമൊരു സിനിമയല്ല, മാസ് എന്റര്‍ടെയിനര്‍ ആയിരിക്കുമെന്ന് ഉറപ്പ് നല്‍കി വിനയന്‍

  ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയാണ് അന്നേരം. ഒരു വര്‍ഷത്തെ ബ്രേക്ക് എടുത്ത് ബാലതാരം എന്ന ഇമേജ് മാറ്റാനായിരുന്നു ശ്രമിച്ചത്. അന്ന് എനിക്ക് മുടിയില്ല. ചക്കപ്പോത്തിനെ പോലെ തടിയും ഉണ്ടായിരുന്നു. ഇങ്ങനെയായാല്‍ ശരിയാവില്ലെന്ന് അവര്‍ പറഞ്ഞു. ജിമ്മില്‍ പോവാന്‍ പറഞ്ഞത് കൊണ്ട് സ്‌കൂള്‍ കഴിഞ്ഞ് വന്ന് ജിമ്മിലൊക്കെ പോയി രാത്രി ഒന്‍പത് മണിക്കാണ് വീട്ടിലെത്തുന്നത്. ആ സമയത്തായിരുന്നു അച്ഛന്റെ വേര്‍പാട് ഉണ്ടായത്.

  സ്വന്തം മകൻ്റെ വിവാഹത്തിന് പോലും പോവില്ല: രേഖയെ വിവാഹം ക്ഷണിച്ചപ്പോൾ കിട്ടിയ മറുപടിയെ കുറിച്ച് മൃദുലയും യുവയും

  പിന്നെ എന്നെ ഷൂട്ടിങ്ങിന് കൊണ്ട് പോവാന്‍ ആരുമില്ലാതെയായി. അമ്മ ടീച്ചറും സഹോദരന്‍ പഠിക്കുകയാണ്. ഈ ജനറേഷനിലെ പിള്ളേര്‍ക്ക് കിട്ടുന്നത് പോലെയുള്ള പിന്തുണ അന്നില്ലായിരുന്നു. ഞാന്‍ ചെറിയ കുട്ടി ആയത് കൊണ്ട് ഒറ്റയ്ക്ക് പോകാനും സാധിക്കില്ല. അങ്ങനെ അത് നിന്ന് പോവുകയായിരുന്നു.

  ദിലീപിനെ മറക്കാനാവില്ല, ക്യാന്‍സര്‍ വന്നപ്പോള്‍ സഹായിച്ചത് അവന്‍ | FilmiBeat Malayalam

  മീനത്തില്‍ താലിക്കെട്ടില്‍ ദിലീപേട്ടന്റെ കഥാപാത്രത്തിനെയും ഭാര്യയെയും വീട്ടില്‍ നിന്ന് പുറത്താക്കിയതിന് ശേഷം കാണാന്‍ പോവുന്നൊരു രംഗമുണ്ട്. അന്നേരം താന്‍ ശരിക്കും കരഞ്ഞതാണ്. തിലകന്‍ ചേട്ടന്‍ പറഞ്ഞത് ഞാനവിടെ കാണിക്കുകയായിരുന്നു. പിന്നെ എന്റെ ചേട്ടനുമായി എങ്ങനെയാണ് അങ്ങനെ തന്നെ എന്നെയും കണ്ടാല്‍ മതി എന്ന് പറഞ്ഞ് ദിലീപേട്ടനാണ് ഓരോ സീനിലും പിന്തുണ തന്നത്. കഴിവുള്ള ആര്‍ട്ടിസ്റ്റ് കൂടെ ഉണ്ടെങ്കില്‍ ഓരോ സീനും ഡെവലപ് ചെയ്ത് പോകാന്‍ പറ്റുമെന്ന് മനസിലായി. ഇനിയും അവസരം വന്നാല്‍ സിനിമയില്‍ അഭിനയിക്കുമെന്ന് അമ്പിളി പറയുന്നു.

  Read more about: ambili അമ്പിളി
  English summary
  Meenathil Thalikettu Fame Ambili Opens Up About Her Working Experience With Actor Dileep
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X