For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കേക്ക് മുറിച്ച് ദുല്‍ഖര്‍, ക്യാമറയില്‍ പകര്‍ത്തി മമ്മൂട്ടി, പുത്തന്‍ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

  |

  ദുല്‍ഖര്‍ സല്‍മാന്‌റെ 35ാം പിറന്നാളിന് ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ എത്തുന്നത്. മലയാളത്തിലെന്ന പോലെ മറ്റു ഭാഷകളിലും ആരാധകരുളള താരമാണ് ദുല്‍ഖര്‍. പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ഡം ലഭിച്ച മലയാളി താരങ്ങളില്‍ ഒരാളാണ് നടന്‍. മോളിവുഡിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ദുല്‍ഖര്‍ സല്‍മാന്റെ പുതിയ സിനിമകള്‍ ഒരുങ്ങുന്നുണ്ട്. അഭിനയത്തിനൊപ്പം നിര്‍മ്മാണ രംഗത്തും സജീവമാണ് ദുല്‍ഖര്‍. ജന്മദിനത്തില്‍ രാവിലെ മുതല്‍ ആശംസാ പ്രവാഹമാണ് ദുല്‍ഖറിന് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്.

  നികിത ശര്‍മ്മയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍, കാണാം

  ആരാധകര്‍ക്കൊപ്പം താരങ്ങളും മറ്റ് സിനിമാപ്രവര്‍ത്തകരുമെല്ലാം പ്രിയപ്പെട്ട ഡിക്യൂവിന് ആശംസകള്‍ അറിയിച്ച് എത്തി. അടുത്ത സുഹൃത്തുക്കളുടെ ആശംസാ പോസ്റ്റുകളെല്ലാം ദുല്‍ഖര്‍ ഇന്‍സ്റ്റാ സ്റ്റോറിയാക്കി പങ്കുവെക്കുന്നുണ്ട്. അതേസമയം ദുല്‍ഖറിന്‌റെ പിറന്നാള്‍ ആഘോഷ സമയത്ത് എടുത്ത ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്.

  ദുല്‍ഖര്‍ കേക്ക് മുറിക്കുന്നതും മമ്മൂക്ക അത് ക്യാമറയില്‍ പകര്‍ത്തുന്നതും കാണിക്കുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ ആരാധക ഗ്രൂപ്പുകളില്‍ ഉള്‍പ്പെടെ വ്യാപകമായി പ്രചരിക്കുന്നത്. നിര്‍മ്മാതാവ് ഷാജി നടേശന്‍ അടക്കം നിരവധി പേര്‍ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. മമ്മൂക്കയും ദുല്‍ഖറും ഒരുമിച്ചുളള പുതിയ ചിത്രത്തിന് നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

  മലയാളത്തില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ടാണ് ദുല്‍ഖര്‍ സല്‍മാന്‌റെ പുതിയ സിനിമ. ദുല്‍ഖര്‍ പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രത്തിന്‌റെ പുതിയ പോസ്റ്റര്‍ നടന്‌റെ ജന്മദിനത്തില്‍ പുറത്തിറങ്ങിയിരുന്നു. മനോജ് കെ ജയനും പ്രധാന വേഷത്തില്‍ എത്തുന്ന സിനിമയില്‍ ബോളിവുഡ് താരം ഡയാന പെന്റിയാണ് നായിക.

  ഞങ്ങള്‍ക്ക് എല്ലാം ഒരു സുഹൃത്തിനും അപ്പുറമാണ് നിങ്ങള്‍, ദുല്‍ഖറിന്റെ പിറന്നാളിന് പൃഥ്വിരാജ്

  സല്യൂട്ടിന് പുറമെ ശ്രീനാഥ് രാജേന്ദ്രന്‌റെ കുറുപ്പും ദുല്‍ഖര്‍ സല്‍മാന്റെതായി ആരാധകര്‍ കാത്തിരിക്കുന്ന സിനിമയാണ്. കോവിഡ് സാഹചര്യം കാരണമാണ് സിനിമയുടെ റിലീസ് നീണ്ടുപോയത്. കുപ്രസിദ്ധ പിടികിട്ടാപ്പുളളി സുകുമാര കുറുപ്പിന്റെ ജീവിതം ആസ്പദമാക്കിയാണ് സിനിമയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തമിഴില്‍ ബ്രിന്ദ മാസ്റ്റര്‍ സംവിധാനം ചെയ്ത ഹേയ് സിനാമിക, തെലുങ്കില്‍ യുദ്ധം തൊ രസിന പ്രേമകഥ തുടങ്ങിയവയാണ് ദുല്‍ഖര്‍ സല്‍മാന്റെതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റ് സിനിമകള്‍.

  ഒരു സ്ത്രീയ്ക്കും ഇനി ഈ ഗതി വരരുത്, വിവാഹ മോചന സമയത്ത് സരിത പറഞ്ഞത്‌

  കേക്ക് മുറിക്കുന്ന കുഞ്ഞിക്കക്ക് പിറകിൽ ഒരു തല..ദേ മമ്മൂക്ക

  മമ്മൂട്ടിക്കൊപ്പമുളള ദുല്‍ഖറിന്‌റെ ഒരു സിനിമയ്ക്കായും വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. എന്നാല്‍ അത്തരമൊരു ചിത്രത്തെ കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ ഇതുരെ പുറത്തിറങ്ങിയിട്ടില്ല. മലയാളത്തിലും മറ്റ് ഭാഷകളിലുമെല്ലാം താരങ്ങളും മക്കളും അഭിനയിച്ച സിനിമകള്‍ ധാരാളമായി പുറത്തിറങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മമ്മൂട്ടി-ദുല്‍ഖര്‍ കൂട്ടൂകെട്ടില്‍ ഒരു ചിത്രം എന്നെങ്കിലും സംഭവിക്കും എന്ന പ്രതീക്ഷകളിലാണ് ആരാധകര്‍.

  പൃഥ്വിയെ നിയന്ത്രിക്കാന്‍ കഴിയുന്ന ഒരേ ഒരു ആള്‍, രാജുവിനെ കുറിച്ച് പലര്‍ക്കും അതറിയില്ല: മല്ലിക സുകുമാരന്‍

  Read more about: mammootty dulquer salmaan
  English summary
  Megastar Mammootty Capturing The Birthday Celebration Of Dulquer Salmaan Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X