For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടി ഒരു അപൂർവയിനം മനുഷ്യനാണ്; നിത്യവിസ്മയം, മെഗാസ്റ്റാറിന്റെ ടൈനി പോണി ലുക്ക് ചർച്ചയാവുന്നു

  |

  മമ്മൂട്ടിയുടെ സിനിമകൾ പോലെ തന്നെ മെഗാസ്റ്ററിന്റെ ലുക്കും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവാറുണ്ട്. തെന്നിന്ത്യൻ സിനിമാ ലോകത്തെ സ്റ്റൈലീഷ് താരമെന്നാണ് മെഗാസ്റ്റാറിനെ അറിയപ്പെടുന്നത്. പ്രേക്ഷകരുടെ ഇടയിൽ മാത്രമല്ല താരങ്ങൾക്കിടയിൽ പോലും മമ്മൂട്ടിക്ക് നിരവധി ആരാധകരുണ്ട്. അവസരം ലഭിക്കുമ്പോഴെല്ലാം താരങ്ങൾ ഇത് പങ്കുവെയ്ക്കാറുമുണ്ട്.

  അതീവ സുന്ദരിയായി ബിഗ് ബോസ് താരം മജ്സിയ ഭാനു, താരത്തിൻ്റെ പുത്തൻ ഫോട്ടോസ് കാണാം

  കാഴ്ചക്കാരന്റെ ഇഷ്ടം പോലെ മാലിക്കിനെ വ്യഖ്യാനിക്കാം, അവരുടെ സ്വാതന്ത്ര്യമാണ്, സനൽ അമൻ പറയുന്നു

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മെഗാസ്റ്റാറിന്റ പുതിയ ചിത്രമാണ്. ദിവസങ്ങൾക്ക് മുൻപ് മമ്മൂക്കയുടെ ഒരു ചിത്രം പുറത്ത് വന്നിരുന്നു. അത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിന്റെ ആഘോഷം കഴിയും മുമ്പാണ് മറ്റൊരു ചിത്രവുമായി മെഗാസ്റ്റാർ വീണ്ടും എത്തിയിരിക്കുന്നത്. മമ്മൂട്ടി തന്നെയാണ് പുതിയ ചിത്രവും പങ്കുവെച്ചിരിക്കുന്നത്.

  കോൾഡ് കേസിൽ ആദ്യം ആശങ്കയുണ്ടായിരുന്നു, ഭർത്താവിന്റെ ഇപ്പോഴത്തെ പേടിയെ കുറിച്ച് ആത്മീയ

  മുടി പിന്നിലേയ്ക്ക് കെട്ടി സ്റ്റൈലൻ ലുക്കിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ടൈനി പോണി എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. മഞ്ഞ നിറത്തിലുള്ള ഷർട്ട് ധരിച്ച്, സൈഡ് പോസിലുള്ള മെഗാസ്റ്റാറിന്റെ ചിത്രം സോഷ്യൽ മീഡിയയിലും സിനിമാ കോളങ്ങളിലും വൈറലായിരിക്കുകയാണ്. എല്ലാത്തവണത്തേയും പോലെ നടന്റെ ലുക്ക് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. ഓരോ തവണയും ഉഗ്രൻ ഗെറ്റപ്പിലാണ് മെഗാസ്റ്റാർ പ്രത്യക്ഷപ്പെടുന്നത്.

  രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ പുതിയ ചിത്രം വന്നതിന് പിന്നാലെ പ്രായം വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. പ്രായം കൂടും തോറും സൗന്ദര്യം കൂടി വരുന്ന ഒരു അപൂർവയിനം മനുഷ്യൻ, ഇത് 70 ലേക്കോ...17 ലേക്കോ,ഒരു മാസം കഴിഞ്ഞാൽ 70തികയുന്ന മുതലാണ് ,ഇങ്ങൾ ന്തു ലുക്ക്‌ ആണ് മമ്മൂക്ക ,നിത്യവിസ്മയം മമ്മൂക്ക, 52 ദിവസം കഴിയുമ്പോൾ വയസ് എഴുപത് തികയുകയാണ് ..... അത് ഓർമ്മയിൽ വെക്കുന്നത് നല്ലതാണ്.... വെറുതെ യൂത്തൻമാരെ പറയിപ്പിക്കാൻ ഇറങ്ങിക്കോളും.... അപമാനിച്ച് മതിയായെങ്കിൽ നിർത്തിക്കൂടെ.. തുടങ്ങുന്ന കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. കൂടാതെ മെഗാസ്റ്റാറിനെ പിറന്നാൾ ആശംസകളും നേരുന്നുണ്ട്.

  കൂടാതെ മമ്മൂട്ടിയുടെ പുതിയ ലുക്ക് ഭീഷ്മപർവത്തിലേത് ആണോ എന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. അമൽ നീരദ് ചിത്രത്തിൽ താടിയും മുടിയും നീട്ടി വളർത്തിയ ഗെറ്റപ്പിലാണ് താരം എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ നേരത്തെ പുറത്ത് വന്നിരുന്നു. ബിലാലിനെ കുറിച്ചും ആരാധകർ ചോദിക്കുന്നുണ്ട്. മെഗാസ്റ്റാറിന്റെ എവർഗ്രീൻ സ്റ്റൈലീഷ് കഥപാത്രമാണ് ബിഗ് ബിയിലെ ബിലാൽ. ചിത്രത്തിന്റെ ഷൂട്ട് എന്ന് തുടങ്ങുമെന്നാണ് പ്രേക്ഷകർക്ക് അറിയേണ്ടത്.

  ആ സംഭവത്തിന് ശേഷം മമ്മൂട്ടിയുടെയും സുഹാസിനിയുടെയും പേരുകള്‍ ഗോസിപ്പുകളില്‍ നിറഞ്ഞു

  ദിവസങ്ങൾക്ക് മുൻപ് മമ്മൂട്ടിയുടെ ഒരു സ്റ്റൈലൻ ചിത്രം പുറത്ത് വന്നിരുന്നു. നീല ഷർട്ട് ധരിച്ച് കണ്ണടയിൽ, ഇരുട്ട് വെളിച്ചത്തിൽ ബുക്ക് ഷെൽഫിന് അടുത്ത് നിൽക്കുന്ന ചിത്രമായിരുന്നു അത്. അറിവിന്റെ സമുദ്രത്തിലെ കുറച്ച് തുള്ളികളെങ്കിലും വായിച്ച് തീർക്കാം എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. മമ്മൂട്ടിയുടെ ചിത്രത്തിനോടൊപ്പം ക്യാപ്ഷനും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

  ഞങ്ങൾക്ക് പറയാനുള്ളത്
  മമ്മൂട്ടിയുടെ സിനിമ പോലെ തന്നെ അദ്ദേഹത്തിന്റെ ലുക്കും പ്രേക്ഷകരുടെ ഇടയിൽ ചലനം സൃഷ്ടിക്കാറുണ്ട്. പ്രായം വെറും നമ്പർ മാത്രമാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്.

  English summary
  Megastar Mammootty Latest tiny ponytail Look Trending On Social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X