For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എല്ലാ കാലത്തും നായകനായോ സൂപ്പര്‍സ്റ്റാറായോ നിലനില്‍ക്കാന്‍ സാധിക്കില്ല; നെഗറ്റീവ് വേഷത്തെ കുറിച്ച് മമ്മൂട്ടി

  |

  മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി റതീന പിടി സംവിധാനം ചെയ്യുന്ന സിനിമയാണ് പുഴു. മുന്‍പും നവാഗത സംവിധായകരുടെ സിനിമകളിലൂടെ വേറിട്ട കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള മമ്മൂട്ടി ഇത്തവണയും അങ്ങനെ തന്നെയാണ് എത്തുക. ക്രൈം ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ ഒരു നെഗറ്റീവ് ഷേഡുള്ള വേഷമാണ് മമ്മൂട്ടിയുടേത്.

  സിനിമയില്‍ നിന്നും പുറത്ത് വന്ന ടീസറും ട്രെയിലറുകളുമൊക്കെ ഇത് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ പുഴുവിലെ നെഗറ്റീവ് സ്വഭാവമുള്ള വേഷത്തെ കുറിച്ചും അഭിനയ ജീവിതത്തെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് മമ്മൂട്ടി. വായിക്കാം..

  നവാഗതരായ സംവിധായകര്‍ക്ക് അവസരം കൊടുക്കുന്നതിനെ പറ്റി മമ്മൂട്ടി..

  എന്റെ അടുത്ത് ആര്‍ക്കും വരാം, സ്ത്രീകള്‍ക്ക് പ്രവേശനം ില്ലെന്നുള്ള ബോര്‍ഡൊന്നും വച്ചിട്ടില്ല. പുതുമുഖ സംവിധായകര്‍ക്ക് പുതിയതായി എന്തെങ്കിലും പറയാനുണ്ടാകുമെന്ന വിശ്വാസത്തിലാണ് അവസരം കൊടുക്കുന്നത്. തുടക്കകാലത്തും അങ്ങനെയായിരുന്നു. പുതുമയുണ്ടെന്ന് തോന്നിയത് കൊണ്ടാണ് പുഴുവില്‍ അഭിനയിച്ചത്.

  ഈ ചിത്രത്തില്‍ നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രമാണ് ചെയ്യുന്നതെന്നും മമ്മൂട്ടി പറയുന്നു. മുന്‍പും ഞാന്‍ അത്തരം വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അതൊന്നും തിരസ്‌കരിക്കപ്പെട്ടിട്ടില്ല. പ്രേക്ഷകരില്‍ എനിക്കും എന്നില്‍ അവര്‍ക്കും വിശ്വാസമുണ്ട്. സിനിമ നല്ലതാണെങ്കില്‍ ആളുകള്‍ ഏറ്റെടുക്കുമെന്നും മമ്മൂട്ടി സൂചിപ്പിച്ചു.

  വൈല്‍ഡ് കാര്‍ഡ് എന്‍ട്രി എല്ലാം തിരുത്തും, റോബിന്റെ ഒറ്റപ്പെടല്‍ സ്ട്രാറ്റജി ഈ അവസരത്തില്‍ തിരിച്ചടിയാകും

  നെഗറ്റീവ് കഥാപാത്രങ്ങള്‍ പ്രതിഛായയെ ബാധിക്കുമോ എന്ന ചോദ്യത്തിനുള്ള മറുപടിയിങ്ങനെയാണ്..

  നല്ലൊരു നടനാകണം എന്നാണ് ഞാന്‍ ആഗ്രഹിച്ചിട്ടുള്ളത്. അത് മാത്രമാണ് എന്റെ പ്രതിഛായ. എല്ലാ കാലത്തും നായകനായോ സൂപ്പര്‍സ്റ്റാറായോ നിലനില്‍ക്കാന്‍ സാധിക്കില്ല. അതൊക്കെ ഒരോ കാലഘട്ടത്തില്‍ മാറി മറിഞ്ഞ് വന്ന് പോകുന്നതാണ്. പക്ഷേ നടന്‍ നടനായിരിക്കും. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള അഭിമുഖങ്ങളില്‍ നല്ല നടന്‍ ആകണമെന്നാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്. അന്ന് പറഞ്ഞത് ഇപ്പോഴും ചെയ്യാന്‍ ശ്രമിക്കുന്നു എന്ന് മാത്രമേയുള്ളു.

  മുന്നേയുള്ള കുലസ്ത്രീ ഇമേജ് ആണ് ഈ അവഗണനയ്ക്ക് കാരണം; ലക്ഷ്മിപ്രിയയ്ക്ക് വേണ്ടി അവര്‍ ഒന്നിക്കുന്നു

  ഭീഷ്മപര്‍വ്വത്തിലെ മൈക്കിളപ്പനെ കുറിച്ച്...

  എന്നും സ്വയം നവീകരിക്കാന്‍ ശ്രമിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്നും സാധിക്കില്ലെന്നും കൂടുതലായി എന്ത് ചെയ്യാന്‍ കഴിയുമെന്നും എപ്പോഴും ചിന്തിക്കാറുണ്ട്. സ്വയം നവീകരിച്ച് മുന്‍പും പല സിനിമകള്‍ ചെയ്തിട്ടുമുണ്ട്. അതില്‍ പലതും ശ്രദ്ധിക്കപ്പെടാതെ പോയെങ്കില്‍ അതെന്റെ നിര്‍ഭാഗ്യമെന്നേ പറയാനുള്ളു.

  കെട്ടിപ്പിടിച്ച് ചുണ്ടത്ത് ഉമ്മ കൊടുക്കാന്‍ പോയ ജാസ്മിന്റെ കരണക്കുറ്റിയ്ക്ക് അപര്‍ണ കൊടുത്തു, മനോജ് പറയുന്നു

  മമ്മൂട്ടിയ്‌ക്കൊപ്പം നടി പാര്‍വതി തിരുവോത്ത് നായികയായി അഭിനയിക്കുന്നു എന്നതാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്ന്. അന്തരിച്ച നടന്‍ നെടിമുടി വേണു, ആത്മിയ രാജന്‍, കുഞ്ചന്‍, മാളവിക മേനോന്‍, ഇന്ദ്രന്‍സ്, ശ്രീദേവി ഉണ്ണി തുടങ്ങി നിരവധി താരങ്ങളാണ് സിനിമയില്‍ പ്രധാനപ്പെട്ട റോളുകള്‍ ചെയ്യുന്നത്.

  English summary
  Megastar Mammootty Opens Up About His Negative Character In Puzhu Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X