For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകനെ കൈയിലെടുത്ത് സന്തോഷ വാര്‍ത്ത പങ്കുവെച്ച് നടി മേഘ്‌ന രാജ്; സര്‍പ്രൈസ് ഒരുക്കിയവര്‍ക്ക് നന്ദി പറഞ്ഞും നടി

  |

  കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വേര്‍പാട് വലിയ വേദനയാണ് തെന്നിന്ത്യന്‍ സിനിമാലോകത്തിന് നല്‍കിയത്. നടി മേഘ്‌ന രാജുമായിട്ടുള്ള ചിരഞ്ജീവിയുടെ വിവാഹവും മറ്റ് ആഘോഷങ്ങളുമൊക്കെ വലിയ വാര്‍ത്തകളാവുന്നത് പതിവാണ്. അങ്ങനെയിരിക്കുമ്പോഴാണ് ഹൃദയാഘാതത്തെ തുടര്‍ന്നുള്ള താരത്തിന്റെ വിയോഗം.

  സാരിയിൽ മാത്രമല്ല മോഡേൺ വസ്ത്രത്തിലും തിളങ്ങി നടി ദിവി വാദിയ, ചിത്രങ്ങൾ കാണാം

  ചിരഞ്ജീവിയുടെ വിയോഗ സമയത്ത് മേഘ്‌ന നാല് മാസം ഗര്‍ഭിണിയായിരുന്നു എന്നത് ആരാധകരെ കൂടുതല്‍ സങ്കടത്തിലാഴ്ത്തി. എന്നാല്‍ പിതാവിന്റെ പുനര്‍ജന്മം പോലെ ഒരു ആണ്‍കുഞ്ഞിന് നടി ജന്മം കൊടുത്തു. ജൂനിയര്‍ സി എന്ന് വിളിക്കുന്ന മകന് സിംബ എന്നാണ് മേഘ്‌ന പേരിട്ടത്. ഇപ്പോഴിതാ മകനൊപ്പം സന്തോഷ വാര്‍ത്ത പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി.

  2020 ഒക്ടോബറിലായിരുന്നു മേഘ്‌നയ്ക്ക് കുഞ്ഞ് ജനിക്കുന്നത്. മകന്റെ വരവ് വലിയ ആഘോഷമാക്കിയ നടി ഓരോ മാസം കഴിയുംതോറും മകന്റെ ജന്മദിവസം ആശംസ അറിയിക്കാറുണ്ട്. ഇപ്പോഴിതാ ആറ് മാസം പൂര്‍ത്തിയാക്കിയ ജൂനിയര്‍ സി യ്ക്ക് വേണ്ടി വമ്പന്‍ പാര്‍ട്ടി തന്നെയാണ് ഏര്‍പ്പെടുത്തിയത്. സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പില്‍ മേഘ്‌ന ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ആഘോഷത്തിനിടയില്‍ നിന്നുള്ള ചിത്രങ്ങളും നടി ആരാധകര്‍ക്കായി പോസ്റ്റ് ചെയ്തു.

  'ആറ് മാസം കഴിഞ്ഞു. ഇപ്പോള്‍ നിനക്ക് എല്ലാ ഗാസും ഗൂസും പറയാന്‍ സാധിക്കും. അപ്പയും ഞാനും നിന്നെ ഒത്തിരിയധികം സ്‌നേഹിക്കുന്നു എന്നാണ് മകനെ കൈയിലെടുത്ത് പിടിച്ച് മേഘ്‌ന പറയുന്നത്. അതുപോലെ മകന് വേണ്ടി ഇത്രയും മനോഹരമായ സര്‍പ്രൈസ് ഒരുക്കിയവര്‍ക്കും വസ്ത്രം തന്നവര്‍ക്കും മറ്റുമൊക്കെ നടി നന്ദിയും പറയുന്നുണ്ട്. ഈ പോസ്റ്റിന് താഴെ ആശംസകള്‍ അറിയിച്ച് സിനിമയിലെ അടുത്ത സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമെല്ലാം എത്തിയിരിക്കുകയാണ്. ഞാന്‍ ഒരു വയസിലേക്കുള്ള പകുതി ദൂരം പിന്നിട്ടു എന്നെഴുതിയ പോസ്റ്ററടക്കം, ആകാശനീല നിറമുള്ള തീം ആണ് തിരഞ്ഞെടുത്തിരുന്നത്.

  പ്രിയതമനെ നഷ്ടപ്പെട്ട വേദനയില്‍ നിന്നും മകന്റെ വരവോട് ഉയിര്‍ത്തെഴുന്നേറ്റ ആവേശത്തിലായിരുന്നു മേഘ്‌ന. ഇടയ്ക്ക് അമ്മയ്ക്കും മകനും കൊവിഡ് വന്നത് വലിയ പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും അതില്‍ നിന്നും അതിവേഗം മുക്തരാവാന്‍ ഇരുവര്‍ക്കും സാധിച്ചു. മകനൊപ്പമുള്ള ഓരോ നിമിഷവും ആസ്വദിക്കുകയാണ് നടി. അവനെ നല്ലൊരു വ്യക്തിയായി, പിതാവിനെ പോലെ വളര്‍ത്താനുള്ള ആഗ്രഹവും മേഘ്‌ന ആരാധകരെ അറിയിച്ചിരുന്നു.

  മേഘ്‌നയുടെ ഭര്‍ത്താവ് അവസാനമായി കുറിച്ചത് | FilmiBeat Malayalam

  അടുത്ത ആഴ്ച മേഘ്‌നയുടെയും ചിരഞ്ജീവി സര്‍ജയുടെയും വിവാഹ വാര്‍ഷികം. പത്ത് വര്‍ഷത്തോളം നീണ്ട പ്രണയത്തിനും സൗഹൃദത്തിനുമൊടുവില്‍ 2018 മേയ് രണ്ടിനാണ് ഇരുവരും വിവാഹിതരായത്. രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച് മാസങ്ങള്‍ക്കുള്ളില്‍ ജൂണ്‍ ഏഴ് 2020 ലാണ് ചിരഞ്ജീവിയുടെ അപ്രതീക്ഷിത വേര്‍പാട്. ഒക്ടോബര്‍ 22 നാണ് മകന് നടി ജന്മം കൊടുക്കുന്നത്. അന്ന് മുതല്‍ ജൂനിയര്‍ സി യുടെ വിശേഷങ്ങള്‍ അന്വേഷിച്ച് ആരാധകരും രംഗത്തുണ്ട്. പലപ്പോഴും തന്റെ വേദനകള്‍ മകനിലൂടെ അലിഞ്ഞ് പോവുകയാണെന്ന് മേഘ്‌ന പറയാറുണ്ട്.

  English summary
  Meghana Raj Celebrate Baby Chintu's Half Year B'day, Wishes Pour From Friends And Family
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X