For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  10 വർഷം നീണ്ട പ്രണയം, അദ്ദേഹം എൻ്റെ ആത്മാവിൻ്റെ ഭാഗം കൂടിയായിരുന്നു: സിനിമയിലേക്ക് മടങ്ങി വരുമെന്നും മേഘ്‌ന

  |

  കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയുടെ വേര്‍പാടിന്റെ ഒന്നാം വാര്‍ഷികം കഴിഞ്ഞിരിക്കുകയാണ്. പ്രിയതമന്റെ ഓര്‍മ്മകളിലൂടെ ജീവിക്കുന്നതിനെ കുറിച്ച് മേഘ്‌ന പല തവണ തുറന്ന് പറഞ്ഞ് കഴിഞ്ഞു. പതിനാല് വര്‍ഷം മുന്‍പാണ് ചിരുവിനെ ആദ്യമായി കാണുന്നതെന്നും പത്ത് വര്‍ഷത്തോളം നീണ്ട പ്രണയത്തെ കുറിച്ചും വെളിപ്പെടുത്തുകയാണ് നടിയിപ്പോള്‍.

  തമന്നയുടെ സൌന്ദര്യ രഹസ്യമിതാണ്, ജിമ്മിൽ നിന്നുള്ള നടിയുടെ കിടിലൻ ഫോട്ടോസ് കാണാം

  സിനിമയിലേക്ക് തിരികെ വരുമെന്നുള്ള ഉറപ്പാണ് നടി നല്‍കുന്നത്. സൗഹൃദത്തിന് വലിയ പ്രധാന്യം കൊടുക്കുന്ന വ്യക്തിയാണ് ചിരഞ്ജീവി. അദ്ദേത്തെ നഷ്ടപ്പെട്ടപ്പോഴാണ് സുഹൃത്തുക്കളുടെ വില മനസിലായതെന്നും കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ മേഘ്‌ന പറയുന്നു. എല്ലാ ദിവസവും വഴക്ക് ഉണ്ടാക്കുന്നവര്‍ ആയിരുന്നെങ്കിലും നഷ്ടങ്ങളുടെ വേദന മനസിലായത് ചിരു പോയതോടെയാണെന്നും നടി സൂചിപ്പിക്കുന്നു.

  പതിനാല് വര്‍ഷം മുന്‍പാണ് ചിരുവിനെ ആദ്യമായി കാണുന്നത്. രണ്ട് പേരുടെയും സിനിമാ കുടുംബം, വീട്ടുക്കാര്‍ക്ക് തമ്മിലും അറിയാമായിരുന്നു. അമ്മയാണ് എന്നെ ആദ്യം പരിചയപ്പെടുത്തുന്നത്. അപ്പോള്‍ ഒരു മാന്ത്രിക അനുഭവപ്പെട്ടു. നാളെ പ്രിയ പാതിയായി മാറുമെന്നൊന്നും അപ്പോള്‍ കരുതിിയില്ല. ആദ്യ കാഴ്ചയില്‍ തന്നെ എന്തോ ഒരു ആത്മബന്ധം ഞങ്ങള്‍ക്കിടയില്‍ ഉണ്ടെന്ന് തോന്നി. ആ ദിവസം ജീവിതത്തില്‍ മറക്കാന്‍ കഴിയില്ല. പത്ത് വര്‍ഷം നീണ്ട പ്രണയം. വിവാഹം വരെ എത്താന്‍ സമയം വേണമെന്ന് ഞങ്ങള്‍ മുന്‍കൂട്ടി തീരുമാനിച്ചിരുന്നു.

  പരസ്പരം അറിയുകയും മനസിലാക്കുകയും വേണം. വിവാഹത്തില്‍ എത്താന്‍ പാകപ്പെടുകയും വേണം. 'വില്‍ യു മ്യാരി മീ' എന്ന് ചിരുവില്‍ നിന്ന് കേള്‍ക്കേണ്ടി വന്നില്ല. അനുയോജ്യമായ സമയം വന്ന് ചേര്‍ന്നുവെന്ന് തിരിച്ചറിഞ്ഞപ്പോഴായിരുന്നു വിവാഹം. പ്രണയിച്ച ആ പത്ത് വര്‍ഷത്തിലെ എല്ലാ ദിവസവും ഞങ്ങള്‍ക്ക് പുതുദിനമായി അനുഭവപ്പെട്ടു.

  ഏറ്റവും അടുത്ത സുഹൃത്ത്, മകന്‍, വഴിക്കാട്ടി, അതിലുപരി എന്റെ ആത്മാവിന്റെ ഭാഗം കൂടിയാണ് ചിരു. ഞാന്‍ ചിരുവിനോട് സംസാരിക്കണമെന്നില്ല. എന്റെ നോട്ടം, മനസ്, ഇഷ്ടം എനിക്ക് എന്ത് വേണം, എല്ലാം ചിരുവിന് അറിയാം. എന്റെ ജീവിതം തിരിച്ചറിഞ്ഞത് എന്നെ പൂര്‍ണമായി മനസിലാക്കിയത് ചിരു മാത്രമാണ്. ചിരു പോയിട്ടും എല്ലാ ദിവസവും ഞങ്ങള്‍ കാണുന്നുണ്ട്. സംഭവിച്ചതെല്ലാം ഒരു ദുഃസ്വപ്‌നമാണെന്ന് കരുതാനാണ് താല്‍പര്യം. നമുക്ക് വീട്ടില്‍ പോവമെന്ന് എന്നോട് പറയും. ആ വിളി കാതോര്‍ക്കുന്നു. എല്ലാ ദിവസവും ഞങ്ങള്‍ തമ്മില്‍ ചെറിയ വഴക്ക് ഉണ്ടാവുമായിരുന്നു.

  ഇപ്പോഴും വഴക്ക് കൂടണമെന്നുണ്ട്. യാത്രകളെ അധികം ഇഷ്ടപ്പൊടത്ത ചിരു എന്റെ ഇഷ്ടത്തിനൊപ്പം കൂടെ നിന്നു. അങ്ങനെ ഒത്ത് വന്നതാണ് പാരീസ് യാത്ര. എല്ലാം തീരുമാനിച്ച ശേഷം പറയൂ, ഞാന്‍ വരാം എന്ന് പറയുമായിരുന്നു. ഭാര്യയെ വേണ്ട. സുഹൃത്തുക്കളെ മതി എന്ന് ഞാന്‍ പരാതി പറഞ്ഞിട്ടുണ്ട്. സൗഹൃദങ്ങളെ അത്രമാത്രം കാത്ത് സൂക്ഷിച്ച ആളാണ് ചിരു. ചിരുവിന്റെ മരണശേഷമാണ് സൗഹൃദത്തിന്റെ വില അറിയുന്നത്. ചിരുവാണ് അത് കാട്ടി തന്നതും. നസ്രിയയുടെയും അനന്യയുടെയും നല്ല സുഹൃത്തായിരുന്നു ചിരു.

  ഞാന്‍ വളരെ ശക്തയായ പെണ്‍കുട്ടിയാണെന്ന് അമ്മ പറയാറുണ്ട്. എത്രത്തോളം ശരിയാണെന്ന് അറിയില്ല. നിന്നിരുന്ന ഇടം ഇളകിപോകുന്ന അവസ്ഥയായിരുന്നു. ഓരോ സാഹചര്യമാണ് ഏതൊരു സ്ത്രീയെയും ശക്തയാക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ ഞാന്‍ ശക്തയായ സ്ത്രീയാണ്. ചിരുവിന്റെ മരണശേഷമാണ് എനിക്ക് നഷ്ടങ്ങളുടെ വില മനസിലാവുന്നത്.

  ദൈവത്തിനോട് ചെറിയ ദേഷ്യമുണ്ട്. എല്ലാം തന്നിട്ട് തട്ടിപ്പറിച്ച് കൊണ്ട് പോയി. ഒരു വാക്ക് പറയാതെ. ചില നേരത്ത് മനുഷ്യരെ പോലെ ദൈവത്തിനും തെറ്റ് സംഭവിക്കാം. എന്നാലും ദൈവവിശ്വാസം ഇപ്പോഴും ഉണ്ട്. ചിരു ഇത്ര വേഗം എന്തിന് പോയി എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കുന്നില്ല. ഒരു ദിവസം തിരിച്ച് വരുമെന്ന് വിശ്വസിക്കുന്നു. മടങ്ങി വന്നാല്‍ ഒന്നും ചോദിക്കില്ല. ഇനി എവിടെയും പോവരുതെന്ന് പറയും. എന്റെ കൂടെ താമസിക്കണമെന്നും ചിരുവിന്റെ 'കുട്ടിമാ' ആണ് ഞാനെന്നും പറയും.

  Meghna raj shares cute interaction with jr c

  സിനിമയില്‍ അഭിനയിക്കുന്ന എന്നെയാണ് ചിരുവിന് ഇഷ്ടം. ഞാന്‍ ഒരുപാട് സിനിമകളില്‍ അഭിനയിക്കണമെന്ന് ചിരു ആഗ്രഹിച്ചു. യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ എത്തുന്നത്. രണ്ട് വര്‍ഷമായി മലയാളത്തില്‍ അഭിനയിച്ചിട്ട്. ഇപ്പോള്‍ കുഞ്ഞിന്റെ കാര്യങ്ങളില്‍ മാത്രമാണ് ശ്രദ്ധ. ഒരു വര്‍ഷം കഴിഞ്ഞ് സിനിമയിലേക്ക് മടങ്ങി വരണമെന്നാണ് ആഗ്രഹം.

  English summary
  Meghana Raj Opens Up About Her Cinema Re-entry, Latest Interview Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X