For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്നേക്കും നീയും ഞാനും മാത്രം.... ഒരേയൊരു ചിരു....'; പ്രിയപ്പെട്ടവന്റെ വേർപാടിന്റെ രണ്ടാം വർഷത്തിൽ മേഘ്ന!

  |

  തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മേഘ്‍ന രാജ്. മേഘ്‍ന രാജ് സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് ഇപ്പോൾ. ബ്യൂട്ടിഫുൾ അടക്കം നിരവധി മലയാള സിനിമകളിൽ നായികയായി മേഘ്ന അഭിനയിച്ചിട്ടുണ്ട്.

  2010ൽ റിലീസ് ചെയ്ത യക്ഷിയും ‍ഞാനും എന്ന സിനിമയിലൂടെയാണ് മേഘ്ന മലയാളത്തിലേക്ക് എത്തുന്നത്. പിന്നീട് ആ​ഗസ്റ്റ് 15, രഘുവിന്റെ സ്വന്തം റസിയ തുടങ്ങിയ സിനിമകളിലും മേഘ്നയ്ക്ക് അവസരം ലഭിച്ചു.

  2011ൽ പുറത്തിറങ്ങിയ ബ്യൂട്ടിഫുള്ളാണ് നായിക എന്ന രീതിയിൽ മേഘ്നയ്ക്ക് മലയാളത്തിൽ പ്രശസ്തി നേടി കൊടുത്തത്.

  Also Read: 'കുളക്കടവിലെ കുത്തിതിരിപ്പ് ഇവിടെ നടത്തിയാൽ പിടിക്കപ്പെടും, മൈൻഡ് ​ഗെയിം നടത്താൻ വിവരമുള്ളവർ ഇല്ല'; വിനയ്

  വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടൂ എങ്കിൽ കൂടിയും നസ്രിയ, ഇന്ദ്രജിത്ത് തുടങ്ങി ഒട്ടനവധി സുഹൃത്തുക്കളെ സമ്പാദിക്കാൻ മേഘ്നയ്ക്ക് കഴിഞ്ഞു. മേഘ്നയുടെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും വലിയൊരു നഷ്ടമാണ് നടനും താരത്തിന്റെ ഭർത്താവുമായിരുന്ന ചിരഞ്ജീവി സർജയുടെ അകാലത്തിലുള്ള വിയോ​ഗം.

  2020 ജൂൺ ഏഴിനാണ് ചിരഞ്ജീവി സർജ ഹൃദയാ​ഘാതത്തെ തുടർന്ന് അന്തരിച്ചത്. മരിക്കുമ്പോൾ 39 വയസ് മാത്രമായിരുന്നു ചിരുവിന്റെ പ്രായം. മേഘ്ന ആ സമയത്ത് ​ഗർഭിണിയായിരുന്നു.

  Also Read: 'തനിക്ക് പിരീഡ്സ് വരാറുണ്ടോടോ? വെറും ഏഴാംകൂലിയാണ് നീ' റിയാസിനോട് ലക്ഷ്മിപ്രിയ, 'പോ തള്ളേ'യെന്ന് റിയാസ്!

  ഭർത്താവിന്റെ വേർപാടിന് രണ്ട് വർഷം തികയുമ്പോഴും ചിരുവിന്റെ ഓർമകൾക്കൊപ്പവും ചിരു നൽകിയ ഏറ്റവും വലിയ സമ്മാനമായ മകൻ രായൻ സർജയ്ക്കൊപ്പവുമാണ് മേഘ്നയുടെ ജീവിതം.

  ചിരുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മേഘ്ന സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ എല്ലാവരിലും സങ്കടം നിറയ്ക്കുന്നത്. 'നീയും ഞാനും എന്നേക്കും... നിന്നെപ്പോലെ ഒരാൾ ഉണ്ടായിട്ടില്ല. നിന്നെപ്പോലെ ഒരാൾ ഉണ്ടാവുകയുമില്ല... നീ ചിരു... വൺ ആന്റ് ഓൺലി... ലവ് യൂ' എന്നാണ് മേഘ്ന സോഷ്യൽമീഡിയയിൽ കുറിച്ചത്.

  പത്ത് വർഷത്തെ പ്രണയത്തിനൊടുവിലാണ് ചിരുവും മേഘ്നയും 2018ൽ വിവാഹിതരായത്. കന്നടയിൽ വലിയ ആരാധകവൃന്ദമുള്ള നടനായിരുന്നു ചി

  ചിരുവിന്റെ വേർപാടിന് ശേഷം താരത്തിന്റെ മകൻ റയാനെയാണ് ആരാധകർ ചിരുവിന്റെ പുനർ ജന്മമായി കാണുന്നത്. മകൻ റായന്റെ വിശേഷങ്ങൾ മേഘ്‍ന രാജ് ഇടയ്ക്കിടെ സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്.

  മകനെ നല്ല രീതിയിൽ വളർത്തുമെന്നും ചിരഞ്‍ജീവി സർജയ്‍ക്ക് അഭിമാനമാകുമെന്നുമാണ് മേഘ്‍ന രാജ് മുമ്പൊരിക്കൽ പറഞ്ഞത്. ‌ചിരു തന്നെ എത്രത്തോളം സ്നേഹിച്ചിരുന്നുവെന്ന് വ്യക്തമാക്കി മേഘ്ന മുമ്പൊരിക്കൽ പങ്കുവെച്ച കുറിപ്പും വൈറലായിരുന്നു.

  'നീ എന്നെ വല്ലാതെ സ്‍നേഹിച്ചിരുന്നു. നിനക്ക് എന്നെ ഒറ്റയ്‍ക്കാക്കി പോകാനാകില്ല. പോകാനാകുമോ? നമ്മുടെ കുഞ്ഞ്..... നീ എനിക്ക് തന്ന വിലമതിക്കാനാകാത്ത സമ്മാനം.'

  'നമ്മുടെ സ്‍നേഹത്തിന്റെ അടയാളാണ്. ഇങ്ങനൊയൊരു മധുരതരമായ മായാജാലത്തിന് ഞാൻ എന്നും നിന്നോട് നന്ദിയുള്ളവളായിരിക്കും.'

  'നമ്മുടെ കുഞ്ഞായി നിന്നെ വീണ്ടും ഭൂമിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനായി എനിക്ക് കാത്തിരിക്കാനാവുന്നില്ല. നിന്നെ തൊടാൻ എനിക്ക് കാത്തിരിക്കാനാവുന്നില്ല.'

  'നിന്റെ പുഞ്ചിരി വീണ്ടും കാണാൻ കാത്താരിക്കാനാവില്ല. മുറിയൊന്നാകെ പ്രകാശിപ്പിക്കുന്ന നിന്റെ ചിരിക്കായി കാത്തിരിക്കാനാവുന്നില്ല' എന്നായിരുന്നു ചിരഞ്‍ജീവി സർജയുടെ മരണത്തിന് ശേഷം മേഘ്‍ന എഴുതിയത്.

  Recommended Video

  നടി മേഘ്‌ന കാത്തിരുന്ന ആ സന്തോഷ ദിവസം | FilmiBeat Malayalam

  ചിരുവിനെ വിവാഹം ചെയ്ത ശേഷം മേഘ്ന സിനിമകളിൽ സജീവമായിരുന്നില്ല. എന്നാലിപ്പോൾ വീണ്ടും ലൈം ലൈറ്റിലേക്ക് മേഘ്ന എത്തുന്നുണ്ട്. ബെൺഡു അപ്പാരൊ ആർ.എം.പി എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് മേഘ്‍ന രാജ് വെള്ളിത്തിരയിലെത്തുന്നത്.

  ഉയർതിരു 420 എന്ന ചിത്രത്തിലൂടെ തമിഴകത്തുമെത്തി മേഘ്‍ന രാജ്. കുരുക്ഷേത്ര എന്ന സിനിമയാണ് മേഘ്‍ന രാജിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്‍തത്. മലയാളത്തിൽ 100 ഡിഗ്രി സെൽഷ്യൽസ് എന്ന ചിത്രത്തിനായി പാടിയിട്ടുമുണ്ട് മേഘ്‍ന രാജ്.

  Read more about: meghana raj
  English summary
  Meghana Raj Pens A Note About Chiranjeevi Sarja On His 2nd Remembrance Day
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X