For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മേഘ്‌നയുടെ കുഞ്ഞിനെ തേടി എത്തിയ സമ്മാനങ്ങള്‍; ബോക്‌സിലുള്ളത് പുറത്ത് കാണിച്ച് വീഡിയോയുമായി നടി

  |

  2020 ലെ ഏറ്റവും വലിയ നഷ്ടങ്ങളില്‍ ഒന്നാണ് കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയുടെ വേര്‍പാട്. ചിരഞ്ജീവി മലയാളികള്‍ക്ക് അത്ര സുപരിചിതന്‍ അല്ലെങ്കിലും നടി മേഘ്‌ന രാജിന്റെ ഭര്‍ത്താവ് എന്ന നിലയില്‍ താരത്തിന്റെ വിയോഗം കേരളത്തിലും നെമ്പരമായി. രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ചതിന് പിന്നാലെ ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയായിരുന്നു മേഘ്‌നയും ചിരഞ്ജീവിയും.

  പ്രിയതന്റെ വേര്‍പാടുണ്ടാക്കിയ തീരാവേദനയില്‍ നിന്നും കുഞ്ഞ് ജനിക്കുന്ന സന്തോഷത്തിലേക്കുള്ള മാറ്റമാണ് പിന്നീട് മേഘ്‌നയില്‍ കണ്ടത്. എപ്പോഴും ചിരിച്ചോണ്ട് ഇരിക്കണമെന്ന ചിരുവിന്റെ ആഗ്രഹത്തെ അതേപടി ഏറ്റെടുക്കുകയായിരുന്നു നടി. ഇപ്പോള്‍ മകനൊപ്പം സന്തുഷ്ടയായി കഴിയുന്ന മേഘ്‌നയെ തേടി ചില സമ്മാനങ്ങള്‍ എത്തിയിരിക്കുകയാണ്.

  ഇന്‍സ്റ്റാഗ്രാം പേജിലൂടെ മേഘ്‌ന തന്നെയാണ് തന്നെ കുറിച്ചുള്ള വ്യാജ വാര്‍ത്തകളെ കുറിച്ചും ആരാധകരോട് പറയാനുള്ള തന്റെ പുതിയ വിശേഷങ്ങളുമൊക്കെ പങ്കുവെക്കാറുള്ളത്. മകന്‍ ജനിച്ചത് മുതല്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ ആക്ടീവായി പോസ്റ്റുകള്‍ ഇടാറുള്ള നടി ഏറ്റവും പുതിയതായി മകന് കിട്ടിയ ചില സമ്മാനങ്ങളെ കുറിച്ചാണ് സൂചിപ്പിച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ സ്‌റ്റോറിയായി കൊടുത്ത വീഡിയോസ് വളരെ വേഗം വൈറലായി മാറി.

  കുഞ്ഞുങ്ങളുടെ വസ്ത്രങ്ങളും മറ്റ് ആവശ്യ സാധനങ്ങളും ഒരുക്കാറുള്ള സൂപ്പര്‍ ബോട്ടംസ് എന്ന ബ്രാന്‍ഡ് ആണ് മേഘ്‌നയുടെ മകന് സമ്മാനങ്ങളുമായി എത്തിയത്. ജൂനിയര്‍ ചിരഞ്ജീവിയ്ക്ക് വേണ്ടിയുള്ള കുഞ്ഞുടുപ്പുകളുടെ ശേഖരമായിരുന്നു ഗിഫ്റ്റ് ബോക്‌സില്‍ ഉണ്ടായിരുന്നത്. എല്ലാം വളരെ മനോഹരമായിട്ടുണ്ടെന്നും കുഞ്ഞുങ്ങളുടെ ശരീരിക ഘടനയ്ക്ക് പാകമായതാണെന്നും നല്ല പ്രൊഡക്ട് ആണെന്നും മേഘ്‌ന സൂചിപ്പിച്ചിരിക്കുകയാണ്. അതേ സമയം ഈ ഉടുപ്പുകളൊക്കെ ഇട്ട് ചിന്റു എന്ന് വിളിക്കുന്ന മകനെ കാണാനുള്ള ആഗ്രഹത്തെ കുറിച്ചാണ് ആരാധകര്‍ക്ക് പറയാനുള്ളത്.

  കന്നഡ സിനിമയിലെ മുന്‍നിര നടന്മാരില്‍ ഒരാളായിരുന്ന ചിരഞ്ജീവി ജൂണ്‍ ഏഴിനായിരുന്നു ഹൃദയാഘാതം മൂലം അന്തരിച്ചത്. താരം ഏറ്റെടുത്ത സിനിമകളും ചിത്രീകരണം പാതി വഴിയിലായിരുന്നു. മേഘ്‌ന ഗര്‍ഭിണിയാണെന്നുള്ള വിവരവും താരത്തിന്റെ വേര്‍പാട് ദിവസമാണ് പുറംലോകം അറിയുന്നത്. ഒടുവില്‍ ചിരുവിന്റെ വിയോഗത്തിന് നാല് മാസം കഴിഞ്ഞ് ഒക്ടോബര്‍ 22 നായിരുന്നു മേഘ്‌ന ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്. ഒരാണ്‍ കുഞ്ഞാണ് ജനിക്കാന്‍ പോവുന്നതെന്നും ചിരഞ്ജീവിയുടെ പുനര്‍ജന്മമാണെന്നും ആരാധകര്‍ മുന്‍പേ പറഞ്ഞിരുന്നു.

  Sometimes I feel nothing has happened to Chiranjeevi Sarja: Deepti Sati | FilmiBeat Malayalam

  നടിയുടെ പിതാവാണ് മകനെ ചിന്റു എന്ന് പേരിട്ട് ആദ്യം വിളിച്ചത്. ആരാധകരും ഇത് ഏറ്റുപിടിച്ചു. എന്നാല്‍ ഇനിയും കുഞ്ഞിന് പേരിട്ടിട്ടില്ലെന്നും വൈകാതെ വലിയൊരു ആഘോഷം പോലെ പേരിടല്‍ ചടങ്ങ് നടത്തുമെന്ന കാര്യവും നടി വ്യക്തമാക്കിയിരുന്നു. ആഘോഷങ്ങളോട് വലിയ താല്‍പര്യമുണ്ടായിരുന്ന ചിരഞ്ജീവിയുടെ ആഗ്രഹങ്ങളാണ് ജീവിതത്തിലൂടെ മേഘ്‌ന പ്രാവര്‍ത്തികമാക്കി കൊണ്ടിരിക്കുന്നത്. അടുത്തിടെ മകനെ വളര്‍ത്തിയെടുക്കുന്നതിനെ കുറിച്ചുള്ള കാര്യങ്ങളും നടി പറഞ്ഞിരുന്നു. എന്റെ മകന്‍ ഉള്ളിടത്ത് സ്ത്രീകള്‍ക്ക് പേടിക്കേണ്ടി വരില്ലെന്നായിരുന്നു ഒരു പോസ്റ്റില്‍ മേഘ്‌ന സൂചിപ്പിച്ചത്.

  ഇന്ത്യയിലിരുന്നും ജയിക്കാം 310 ദശലക്ഷം ഡോളർ; മെഗാ മില്യൺസ് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം

  English summary
  Meghana Raj Shared The Gifts Son Chintu Sarja Got Recently
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X