Don't Miss!
- Sports
Asia Cup 2022: ഇന്ത്യക്കു കപ്പടിക്കാം, രോഹിത് ഒഴിവാക്കേണ്ടത് മൂന്ന് അബദ്ധങ്ങള്‍!
- Finance
വിപണിയില്‍ തിരിച്ചടി; സെന്‍സെക്സില്‍ 652 പോയിന്റ് ഇടിവ്; നിഫ്റ്റി 17,800-ന് താഴെ
- News
3700 അടി ഉയരത്തില്‍ വിമാനത്തിലെ പൈലറ്റ് ഉറങ്ങി; ജീവന് കയ്യില്പിടിച്ച് യാത്രക്കാര്‍; പിന്നെ നടന്നത്
- Technology
Selfie Camera Smartphones: ബജറ്റിനനുസരിച്ച് തിരഞ്ഞെടുക്കാൻ സെൽഫി ക്യാമറ സ്മാർട്ട്ഫോണുകൾ
- Automobiles
റോഡ് മുറിച്ച കടക്കവേ വനിതാ പൊലീസുകാരിയെ ഇടിച്ച് തെറിപ്പിച്ച് സ്കൂട്ടർ യാത്രികൻ; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ ക
- Travel
യൂറോപ്പില്‍ ഇന്ത്യക്കാര്‍ക്ക് പ്രിയം ജര്‍മ്മനി..സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്ഡ വര്‍ധനവ്, കാരണങ്ങളിങ്ങനെ
- Lifestyle
സീറോ സൈസ് വയറ് നിങ്ങള്‍ക്കും സ്വന്തമാക്കാം; ഈ ഡയറ്റ് ശീലിക്കൂ
'റയാൻ' എല്ലാ മതങ്ങൾക്കും ഉള്ളതാണ്, ഒരു ഉറച്ച അർത്ഥം, കുഞ്ഞിന്റെ പേരിനെ കുറിച്ച് മേഘ്ന
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മേഘ് രാജ്. വിനയൻ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘ്ന പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. ആദ്യ സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട താരത്തെ തേടി മികച്ച ചിത്രങ്ങൾ എത്തുകയായിരുന്നു. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട തെന്നിന്ത്യൻ താരമാണ മേഘ്ന രാജ്. നടിയെ പോലെ ഭർത്താവ് ചിരഞ്ജീവി സർജയും മലയാളി പ്രേക്ഷകരുട പ്രിയങ്കരമാണ്. മലയാള സിനിമയിൽ നടൻ അഭിനയിച്ചിട്ടില്ലെങ്കിലും നടന്റെ വേർപാട് മലയാളി പ്രേക്ഷകരെ സങ്കടത്തിലാഴ്ത്തിയിരുന്നു.

കുട്ടി ചീരും പ്രേക്ഷകരുടെ പ്രിയങ്കരനാണ്. മേഘ്നയുടെ ഇൻസ്റ്റഗ്രാം പേജിൽ കുഞ്ഞ് ചീരുവാണ് താരം. കുഞ്ഞിന്റെ ചെറിയ ചുവട് വയ്പ്പും വിശേഷങ്ങളുമെല്ലാ ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതായണ് കുഞ്ഞിന്റെ ചിത്രത്തിന് ലഭിക്കുന്നത് ദിവസങ്ങൾക്ക് മുൻപാണ് ജൂനിയർ ചീരുവിന്റെ പേര് നടി വെളിപ്പെടുത്തിയത്. ഇൻസ്റ്റഗ്രാമിൽ ഒരു വീഡിയോ പങ്കുവെച്ച് കൊണ്ടാണ് പേര് പങ്കുവച്ചത്. റയാൻ രാജ് സർജ എന്നാണ് കുഞ്ഞിന്റെ പേര്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മേഘ്നയുടെ ഒരു കുറിപ്പാണ്. റയാൻ പലവിധത്തിൽ വായിക്കാം എന്നാൽ അർത്ഥം ഒന്നേയുള്ളുവെന്നാണ് താരം പറയുന്നത്. മകന്റെ പേരിടലുമായി ബന്ധപ്പെട്ട് നടത്തിയ ചടങ്ങന്റെ ചിത്രങ്ങളും വീഡിയോയും നടി സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിട്ടുണ്ട്.
ആദ്യത്തെ പേര് മറ്റൊന്നായിരുന്നു, അത് ഞാൻ മാറ്റി, ഈ പേര് കിട്ടിയതിനെ കറിച്ച് ഋതു മന്ത്ര
മേഘ്നയുടെ വാക്കുകൾ ഇങ്ങനെ....'' "ഒരു അമ്മയെന്ന നിലയിൽ, എന്റെ മകന് ഏറ്റവും മികച്ചത് ഞാൻ ചെയ്യേണ്ടത് പ്രധാനമാണ് ... അവന്റെ മാതാപിതാക്കൾക്ക് ലഭിച്ചത് പോലെ എല്ലാ ലോകത്തെയും മികച്ചത് അവന് ലഭിക്കണം... ജാതിയും മതവും നോക്കാതെ ആളുകൾ അവനുവേണ്ടി പ്രാർത്ഥിച്ചു. ഞങ്ങളുടെ കുടുംബങ്ങൾക്കായി പ്രാർത്ഥിച്ചു.മുകളിലുള്ള എല്ലാ ദൈവങ്ങളിൽ നിന്നും ഞങ്ങൾ അനുഗ്രഹം ചോദിക്കുന്നത് ന്യായമായ കാര്യമാണ് ... ഇത് എനിക്ക് രണ്ട് ദിശകളിലേക്കും ചെയ്യേണ്ടതായിരുന്നു ... കാരണം, അവന്റെ അച്ഛൻ വിശ്വസിക്കുന്നത് മനുഷ്യത്വം എല്ലാത്തിനും ഉപരിയാണ് എന്നാണ്! രണ്ട് പാരമ്പര്യങ്ങളിലെയും മികച്ചത് ആഘോഷിച്ചു! ഒരു യഥാർത്ഥ രാജാവിനെപ്പോലെ സംസാരിച്ചു. റയാൻ (സംസ്കൃതം), ഈ പേര് എല്ലാ മതങ്ങൾക്കും ഉള്ളതാണ് ... വ്യത്യസ്ത പതിപ്പുകൾ, വ്യത്യസ്ത ഉച്ചാരണം, എന്നാൽ ഒരു ഉറച്ച അർത്ഥം! ഞങ്ങളുടെ അഭിമാനത്തെ അവതരിപ്പിക്കുന്നു ... ഞങ്ങളുടെ രാജകുമാരൻ ... ഞങ്ങളുടെ റയാൻ രാജ് സർജ!" മേഘ്ന കുറിച്ചു.
ഋഷി കപൂറിന് ഒരു ആഗ്രഹമുണ്ടായിരുന്നു, രൺബീറിന് സാധിച്ച് കൊടുക്കാൻ കഴിഞ്ഞില്ല, വെളിപ്പെടുത്തി നീതു
എന്റെ കുഞ്ഞേ, നീ നിന്റെ അച്ഛനെപ്പോലെ വളരും, അദ്ദേഹം ആളുകളെ അവരായി അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്നു. അവർ മനുഷ്യരാശിക്കായി ചെയ്യുന്ന നല്ല ജോലിയോട് അനുകമ്പയോടെ നിന്നു. അവർ ഏത് പശ്ചാത്തലത്തിലെന്നല്ല നോക്കിയത്. അദ്ദേഹം ഒരു ദാതാവാണ് ... അദ്ദേഹം ഇതിനകം നിന്നെക്കുറിച്ച് അഭിമാനിക്കുന്നു! അമ്മയും അപ്പയും നിന്നെ സ്നേഹിക്കുന്നു! മുന്നേറാനുള്ള സമയമായി!"ഒത്തിരി സ്നേഹത്തോടെ ചിരഞ്ജീവി സർജയും മേഘനാ രാജും," നടി കുറിച്ചു. നടി ഒരു വീഡിയേയും കുറിപ്പിനൊപ്പം പങ്കുവെച്ചിരുന്നു. മേഘ്നയുടെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിട്ടിണ്ട്.
2020 ജൂൺ 7 ന് ആയിരുന്നു ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോഗം. മകനെ ഗർഭിണിയായിരുന്നുപ്പോഴാണ് നടൻ വിടവാങ്ങുന്നത്. കുഞ്ഞിനെ ലയണ്‍കിങിലെ സിംബയെ പോലെ വളര്‍ത്തണമെന്നായിരുന്നു ചിരുവിന്റെ ഒരു ആഗ്രഹമെന്ന് കേരളകൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിൽ മേഘ്ന പറഞ്ഞിരുന്നു. കുഞ്ഞിനെപ്പറ്റി ആഗ്രഹങ്ങളുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു ചിരുവിന്. നമ്മുടെ കുഞ്ഞ് ജനിക്കുമ്പോള്‍ സിംബയെ പരിചയപ്പെടുത്തുന്നതുപോലെ ലോകത്തിന് മുന്നില്‍ താന്‍ പരിചയപ്പെടുത്തുമെന്നും പറഞ്ഞിരുന്നു. കുഞ്ഞിന് ഇടാന്‍ പേര് മാത്രം ചിരു പറയാതെ പോയെന്നും നടി കൂട്ടിച്ചേർത്തു. റയാൻ ഒരു വയസ്സിലേയ്ക്ക് അടുക്കുമ്പോഴാണ് പേര് ഇട്ടിരിക്കുന്നത്. ഓക്ടബോർ 22 നാണ് കുഞ്ഞ് ജനിക്കുന്നത്.
ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പൂർണ്ണ രൂപം
-
ആലിയയുടെ അക്കാര്യം ഇന്നും ഞാന്‍ മിസ് ചെയ്യുന്നുണ്ട്! മുന്‍കാമുകിയെക്കുറിച്ച് സിദ്ധാർത്ഥ് മല്‍ഹോത്ര
-
'കാത്തിരുന്ന ആദ്യത്തെ കൺമണി ഇങ്ങെത്തി', മൃദുലക്കും യുവക്കും പെൺകുഞ്ഞ് പിറന്നു
-
മൂന്ന് പ്രണയം ചീറ്റി! പ്രിയതമയെ പിന്നീട് പരിചയപ്പെടുത്താം; വിവാഹിതനാവാൻ പോവുന്ന സന്തോഷം പങ്കുവെച്ച് റെയ്ജൻ രാജ